എന്റെ ഡോക്ടറൂട്ടി – 21 10അടിപൊളി  

“”…ആഹാ.! മീനുവെണീറ്റോ… എന്നാലിരിയ്ക്കൂട്ടോ… ഞാൻ ചായയെടുക്കാം..!!”””_ അടുക്കളയിൽനിന്നും എത്തിനോക്കി ചേച്ചിയതുപറഞ്ഞതും മീനാക്ഷിതിരിഞ്ഞെന്നെയൊരു നോട്ടം…

ഞാനെന്തേലും പറയുവോന്നറിയാനായി…

ഞാനാണെങ്കിൽ ചായകുടിയ്ക്കുന്ന തിരക്കിലായതിനാൽ ചൊറിയാൻമറന്നുംപോയി…

ഞാനൊന്നും മിണ്ടുന്നില്ലെന്നുകണ്ടപ്പോൾ ചെറിയൊരു ധൈര്യമൊക്കെവന്ന മീനാക്ഷി എന്റെമുഖത്തേയ്ക്കു നോക്കിക്കൊണ്ടുതന്നെ എതിരെകിടന്ന കസേരയിലേയ്ക്കൂർന്നിരുന്നു…

എന്നാലവൾക്കുവന്നത് ചായയായിരുന്നില്ല…

പകരം,

“”…ദാ… മോളിതു കഴിയ്ക്ക്..!!”””_ എന്നുപറഞ്ഞൊരു പ്ളേറ്റിലേയ്ക്ക് ഇഡ്ഡലിയും ബൗളിലേയ്ക്ക് സാമ്പാറുംപകർന്ന് അവൾടെ മുന്നിലേയ്ക്കുവെച്ച അമ്മ, ശേഷമെന്റെ നേരേതിരഞ്ഞ്;

“”…സിദ്ധൂന് കാപ്പിയെടുക്കട്ടേ..??””‘_ എന്നനുവാദം ചോദിയ്ക്കുമ്പോലെ ചോദിച്ചപ്പോൾ ഞാനും തലകുലുക്കി…

അവരു തിരിഞ്ഞങ്ങുപോയപ്പോൾ,

“”…അതെന്താ നിന്നോടുമാത്രം പെർമിഷനൊക്കെ ചോദിച്ചേ..?? എന്റടുക്കൊന്നും ചോദിച്ചില്ലല്ലോ..!!”””_ മുന്നിലിരുന്ന പ്ളേറ്റിനേയും എതിരേയിരുന്ന എന്നേയും മാറിമാറിനോക്കിയായിരുന്നു മീനാക്ഷിയുടെ സംശയം…

അതിന്,

“”…ഇപ്പോളിതു വേണ്ടെന്നുമ്പറഞ്ഞ് അതൊണ്ടോയ് തിരിച്ചുകൊടുത്താൽ ഇനിയെപ്പൊ ഫുഡെടുത്താലും നിന്നോടും പെർമിഷൻചോദിയ്ക്കും..!!”””_ ഞാൻ ആക്കിച്ചിരിച്ചു…

എന്നാൽ പൊട്ടത്തിയ്ക്കതു മനസ്സിലായില്ല…

കുറച്ചുനേരം സാമ്പാറിൽകുതിർത്ത ഇഡ്ഡലിയും കൈയിൽവെച്ചിരുന്ന് എന്തൊക്കെയോ ചിന്തിച്ചു…

പിന്നെയോർക്കാതെ അതങ്ങു വായിലേയ്ക്കു വെച്ചപ്പോൾ അവളെത്തന്നെ നോക്കിയിരുന്ന ഞാൻ വെട്ടിച്ചിരിച്ചുപോയി…

അതുകണ്ടതും കക്ഷിയും അത്യാവശ്യം വൃത്തിയായൊന്നു ചമ്മി…

“”…മ്മ്മ്.! മൂഞ്ച്… മൂഞ്ച്… ഇനിയതു തിരികെക്കൊടുത്താൽ ആ പ്ളേറ്റുകൊണ്ടവര് തലതല്ലിപൊളിയ്ക്കും..!!”””_ അവൾടെ ചമ്മിയയിരുപ്പും ഭാവവുമൊക്കെക്കണ്ടപ്പോൾ ഞാൻ പറഞ്ഞു…

കേൾക്കേണ്ടതാമസം തലകുനിച്ചിരുന്ന് ആള് വെട്ടിവിഴുങ്ങാനും തുടങ്ങി…

അപ്പോഴേയ്ക്കും ചേച്ചിയെനിയ്ക്കുള്ള ബ്രേക്ക്‌ഫാസ്റ്റും കൊണ്ടുത്തന്നു…

അതുകഴിച്ചുകൊണ്ടിരിയ്ക്കുമ്പോളാണ് ജോക്കുട്ടച്ഛൻ കേറിവരുന്നത്…

പുള്ളിയെക്കണ്ട് ഞാനൊന്നു വെളുക്കെച്ചിരിച്ചതും,

“”…ആഹാ.! രണ്ടാളുമെഴുന്നേറ്റോ..?? എന്നിട്ടുറക്കോക്കെ എങ്ങനുണ്ടായിരുന്നു..??”””_ അതും ചോദിച്ചുകൊണ്ട് പുള്ളി കസേരവലിച്ചിട്ട് ഞങ്ങളടുത്തായിരുന്നു…

അതിന് ലെവനതു കേട്ടോന്നൊന്നു

തിരിഞ്ഞുംമറിഞ്ഞും നോക്കിയിട്ടാണ് കുഴപ്പമില്ലായിരുന്നൂന്നു ഞാൻ മറുപടികൊടുത്തത്…

കേട്ടെങ്കിലാ നാറി വീണ്ടും ചൊറിഞ്ഞിട്ടുവന്നാലോ…

പിന്നെക്കുറച്ചുനേരം കുശലമായി ചോദിച്ചതിനൊക്കെ മറുപടികൊടുക്കലായിരുന്നെന്റെ ഡ്യൂട്ടി…

ഒടുക്കം;

“”…ആഹ്..! അതൊക്കെപ്പോട്ടേ… എന്നിട്ടിന്നത്തെ പ്ലാനെന്താ..??”””_ പുള്ളി ഞങ്ങളെ മാറിമാറിനോക്കി പുരികമുയർത്തി…

…ഇനി ഞങ്ങൾടെ തീറ്റകണ്ടിട്ടു മുതലാകില്ലെന്നുതോന്നി പറഞ്ഞുവിടാനുള്ള ചോദ്യമാണോ..??_ ഞാനൊന്നു കുഴങ്ങി…

“”…അതുപിന്നെ… കഴിച്ചുകഴിഞ്ഞിട്ട്… കഴിച്ചുകഴിഞ്ഞിട്ടു പോണം..!!”””

“”…പോവാനോ..?? ഇന്നോ..?? അതൊന്നും നടക്കൂല..!!”””_ എന്റെ മറുപടിയ്ക്കയാൾ എടുത്തടിച്ചപോലെയാണ് അങ്ങനെപറഞ്ഞത്…

അതെനിയ്ക്കു ചെറിയതോതിലൊരാശ്വാസമുണ്ടാക്കി…

എന്തായാലും തീറ്റയുടെപേരിൽ ചാടിച്ചുവിട്ടില്ലല്ലോ…

എന്നിരുന്നാലും മീനാക്ഷി കൂടെയുള്ളതുകൊണ്ട് ഏതുനേരത്തുമതു പ്രതീക്ഷിയ്ക്കാം…

അതുകൊണ്ട് കൂടുതലിവടെ തങ്ങിനിൽക്കുന്നതു ശെരിയാവില്ല…

“”…അല്ലങ്കിൾ… ഞങ്ങൾക്കിന്നുതന്നെ പോണം… പോയിട്ട് കുറച്ചുപ്രോഗ്രാംസുണ്ട്..!!”””_ ഒഴിയാനായിപറയുമ്പോൾ മീനാക്ഷി തലയുയർത്തി എന്നെയൊന്നു നോക്കി…

അപ്പോഴേയ്ക്കും;

“”…എന്തുപ്രോഗാമുണ്ടേലും നിങ്ങളു കുറച്ചുദിവസമിവിടെ നിന്നിട്ടേപോകൂ… അന്നു നിന്റച്ഛനെവിളിച്ചപ്പോൾ നീ രണ്ടുദിവസമിവടെ നിന്നിട്ടേ മടങ്ങൂളൂന്നവനെനിയ്ക്കു വാക്കുതന്നതാ… അതോണ്ട് പോണകാര്യം മറന്നേക്ക്..!!”””_ പുള്ളിയെന്റെ സകലപ്രതീക്ഷകളും അടിച്ചമർത്തിക്കൊണ്ടു പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *