എന്റെ ഡോക്ടറൂട്ടി – 21 10അടിപൊളി  

കേട്ടതും,

“”…ഏയ്‌… അതൊന്നും ശെരിയാവത്തില്ല… എനിയ്ക്കു കാറോടിയ്ക്കാനൊന്നുമറിയത്തില്ല..!!”””_ പെട്ടെന്നു വായിൽവന്ന നുണയങ്ങു തട്ടിവിട്ടപ്പോൾ മുന്നിലിരുന്ന് ഇഡ്ഡലികേറ്റിക്കൊണ്ടിരുന്ന മാൻഡ്രേക്കിനെ ഞാൻ മറന്നിരുന്നു…

എന്നാൽ ഞാനിവടുണ്ടെന്നോർമ്മിച്ചുകൊണ്ട് ഉടനടിയാ സാധനത്തിന്റെ തൊള്ളയുംതുറന്നു;

“”…അപ്പൊ വണ്ടിയോടിയ്ക്കാനറിയാതെയാണോ നീയവടൊക്കെ വണ്ടിയോടിച്ചേ..?? നീ കാറോടിക്കണതല്ലേ…??”””_ ചോദിച്ചശേഷം വീണ്ടും പ്ളേറ്റിലേയ്ക്കു തലകുമ്പിട്ടപ്പോൾ മറ്റുള്ളവരുടെമുന്നിൽ കള്ളിപൊളിഞ്ഞ നാണക്കേടുമൂലം ഞാനിരുന്നു വിയർക്കുവായിരുന്നു…

…ഇത്രേം ഭാരിച്ച പണിയെടുക്കുന്നതിനിടയിലും ഇവടെപ്പറയുന്നതൊക്കെ ശ്രെദ്ധിയ്ക്കാൻ ഇവൾക്കെങ്ങനെ കഴിയുന്നോ ആവോ..??

“”…അതല്ല… എനിയ്ക്ക്… എനിയ്ക്കു ലൈസൻസൊന്നുവില്ല… അതോണ്ടാ…”””_ അവരുടെ നോട്ടത്തിനുമുന്നിൽ ഞാനിരുന്നുരുകി…

“”…പിന്നേ… ഒരുലൈസൻസ്..! ഇവിടെയുള്ള പിള്ളേരൊക്കെ ലൈസൻസുണ്ടായിട്ടല്ലേ വണ്ടിയോടിയ്ക്കുന്നേ..??

അതൊന്നുമൊരു പ്രശ്നോല്ല… ഇവടേന്നുമാരും ലൈസൻസൊന്നും നോക്കത്തില്ല..!!”””_ അതിനിടയിലേയ്ക്കു ചേച്ചിയുമിടപെട്ടു…

“”…എന്നാലുമതുശെരിയല്ലല്ലോ ചേച്ചീ… റൂള് റൂളല്ലേ..??”””_ അതല്ലേലുമങ്ങനാണല്ലോ, ആവശ്യമാണേൽ നമ്മളു മണലിലേപെടുക്കൂ…

അല്ലാത്തപ്പോൾ ഈ ബ്രേക്കിന്റെയൊക്കെ ആവശ്യമെന്തിനാന്നു ചിന്തിച്ചുനടന്നിരുന്നതാ, ഇപ്പോളുത്തരവാദിത്വമുള്ള പൌരനായത്… എന്താല്ലേ..??!!

“”…അങ്ങനാണേൽ നീയൊരുകാര്യഞ്ചെയ്… എന്റെ ബൈക്കെടുത്തോ… അതാവുമ്പോൾ പ്രശ്നമില്ലല്ലോ..??”””_ ജോയുടെയടുത്ത നീക്കം…

എനിയ്ക്കാണെങ്കിൽ മുന്നിലിരുന്ന പ്ളേറ്റുമെറിഞ്ഞുടച്ചിട്ട്, എനിയ്ക്കിപ്പോൾ പോകാൻസൗകര്യപ്പെടില്ലന്നും പറഞ്ഞെഴുന്നേറ്റു പോണംന്നുണ്ടായിരുന്നു…

പക്ഷേ, എന്തുകൊണ്ടോ അങ്ങനെ പറയാനെനിയ്ക്കു കഴിയാതെപോയി…

 

“”…അയ്യോ… ജോക്കുട്ടാ… ബൈക്കിന്നലെ വിശാലെടുത്തിട്ടുപോയില്ലേ..??”””_ പെട്ടെന്നോർത്തിട്ടെന്നപോലെ ആരതിയേച്ചി ദുഃഖംപ്രകടിപ്പിയ്ക്കുമ്പോഴാണ് വായിലിരിയ്ക്കുന്ന ഇഡ്ഡലി ചവയ്ക്കാനുള്ളതാണെന്നുപോലും ഞാൻ തിരിച്ചറിയുന്നത്…

“”…അടിപൊളി..! ഞാനതുമറന്നു… ഇനിയിപ്പോളെന്താ ചെയ്ക..??”””_ മുഖത്തുപടർന്ന നിരാശയോടെ അവനെല്ലാവരെയും മാറിമാറിനോക്കുമ്പോൾ അവരുടെഭാവവും വ്യത്യസ്തമായിരുന്നില്ല…

രക്ഷപ്പെട്ടസന്തോഷം പുറമേപ്രകടിപ്പിയ്ക്കാതെ ഞാനുമൊരാവശ്യവുമില്ലാതെ വിഷമമഭിനയിച്ചപ്പോൾ കാലനുവഴിതെറ്റില്ലെന്നു പറയുമ്പോലെ മീനാക്ഷി വാതുറന്നു;

“”…എന്റേല് ലൈസൻസൊക്കേണ്ട്… വേണേല് വണ്ടി ഞാനോടിയ്ക്കാം..!!”””_ വായ്ക്കിടയ്ക്കൊരു റെസ്റ്റുകൊടുത്തുംകൊണ്ട് മീനാക്ഷി അഭിപ്രായമറിയിച്ചപ്പോൾ, കല്യാണത്തലേന്ന് ഒളിച്ചോടിപ്പോയപെണ്ണ് തിരിച്ചുവന്നപോലുള്ള സന്തോഷമായിരുന്നു വീട്ടുകാരുടെമുഖത്ത്…

എന്താവശ്യോ എന്തോ..??

“”…ലൈസൻസോ..?? നിനക്കോ..??”””_ വിശ്വാസംവരാതെ ഞാൻ മീനാക്ഷിയെ നോക്കിയപ്പോൾ,

“”…ആം.! എന്റേലുണ്ട്… ബാഗേലിരിയ്ക്കുവാ… കാണണോ..??”””_ പുള്ളിക്കാരി ഭയങ്കരകാര്യമായിത്തന്നെ ചോദിച്ചു…

“”…ഓ..! വേണ്ട..!!”””_ പുച്ഛത്തോടതു പറയുമ്പോഴും അവൾക്കു ലൈസൻസുകൊടുത്ത മൈത്താണ്ടിയെ വിളിയ്ക്കാൻപറ്റിയ തെറിമുഴുവൻ മനസ്സുകൊണ്ട് വിളിയ്ക്കുവായിരുന്നൂ ഞാൻ…

“”…ആഹാ.! അതുകലക്കീലോ… അപ്പൊയിനി വണ്ടി മീനൂട്ടിയോടിച്ചോളും ലേ..?? മിടുക്കി..!!”””_ ഉടനേതന്നെ അവന്റെ തന്തപ്പടിയുടെവക അഭിനന്ദനവുമെത്തി…

“”…ആ.! ഒർജിനലൊക്കെ തന്നേന്നാർക്കറിയാം… മിക്കവാറുംവല്ല കുന്നംകുളവുമാവത്തേയുള്ളൂ..!!”””_ എന്റെ നല്ലമനസ്സ് വീണ്ടുമുണർന്നു…

പക്ഷേ, അവന്റെതന്തയുടെ ഒറ്റനോട്ടത്തോടെ ഞാനടങ്ങുവേംചെയ്തു…

ഇനീമെന്തേലും മെനകേടുപറഞ്ഞാൽ പുള്ളിയെന്നെ തല്ലിയാലോന്നൊരു തോന്നൽ…

അതുകൊണ്ടുമാത്രം അവരുപറയുന്നതുംകേട്ട് വാപൊത്തിയിരിയ്ക്കാൻ ഞാൻ നിർബന്ധിതനാവുകയായിരുന്നു…

“”…നീയങ്ങനവളെ കളിയാക്കുവൊന്നും വേണ്ട… ഇന്നലെ മീനുപറഞ്ഞല്ലോ, ഇവൾടെവീട്ടിൽ നാല് കാറും രണ്ടുജീപ്പുമൊക്കെണ്ടെന്ന്..!!”””_ ഇനിയൊന്നുംമിണ്ടാതെ തീറ്റയിൽമാത്രം ശ്രെദ്ധിയ്ക്കാമെന്നു കരുതുമ്പോഴാണ് ചേച്ചിയതു പറയുന്നത്…

Leave a Reply

Your email address will not be published. Required fields are marked *