എന്റെ ഡോക്ടറൂട്ടി – 21 10അടിപൊളി  

സത്യത്തിലതിനെനിയ്ക്കു മറുപടിയില്ലാതെപോയി…

“”…എന്താ ഒന്നുംമിണ്ടാത്തേ..??”””_ മീനാക്ഷിയുടെ ചോദ്യംകേട്ടപ്പോഴാണ് മുഖമുയർത്തീത്…

അപ്പോഴേയ്ക്കുമവൾ തുടർന്നിരുന്നു;

“”…അല്ലേലും പട്ടീടെ സ്വഭാവവാ… പട്ടിയ്ക്ക് നല്ലതുപിടിയ്ക്കൂല… തല്ലുകൊള്ളുന്നിടത്തേയ്ക്ക് മണത്തുമണത്തു പൊയ്ക്കൊള്ളും..!!”””_ പറഞ്ഞതും അലമാരയിൽനിന്നും ഏതൊക്കെയോ ഡ്രസ്സവൾ തിരയാനായിത്തുടങ്ങി…

“”…ആടീ… ഞാമ്പട്ടിതന്നെയാ… അതിനു നെനക്കെന്തേലും ഛേദമുണ്ടോ..?? പിന്നെ നീയിവടെക്കിടക്കുന്നത് മനസമാധാനത്തിനു വേണ്ടീട്ടൊന്നുവല്ലല്ലോ… ആ കുഞ്ഞിനു മേടിച്ചുവെച്ചിരിയ്ക്കുന്ന കടപ്പലഹാരം തീർക്കാമ്മേണ്ടിയല്ലേ..??”””_ എന്തേലും പറയണല്ലോന്നു കരുതിമാത്രം ഞാൻ ഇട്ടുപിടിച്ചു…

“”…ആണെങ്കി കാര്യവായ്പ്പോയി… നീ കൊണ്ടോയ് കേസുകൊട്..!!”””_ പറഞ്ഞശേഷം അലമാരയിൽനിന്നും എന്റെയൊരു നേവിബ്ലൂജീൻസും ബ്ളൂചെക്ക്സുള്ള ഷേർട്ടുമെടുത്തെന്റെനേരേ ഒറ്റയേറ്…

കൂട്ടത്തിൽ,

“”…മൂന്നാറുപോകുവാന്നും പറഞ്ഞ് കോളേജുഗ്രൂപ്പിൽ കുറേതള്ളീതാ…

ഇനിയിപ്പോളൊരു ഫോട്ടോപോലുമെടുക്കാണ്ട് ചെന്നാലവരെന്നെ നിലത്തുനിർത്തൂലാ… അതോണ്ടാ ഇന്നിവിടെ നിയ്ക്കാന്നു ഞാങ്കരുതീത്… പിന്നെ നിനക്കു പോയേപറ്റുള്ളൂന്നാണേൽ പകലിവിടൊക്കെക്കറങ്ങി കൊറേ ഫോട്ടോയുമെടുത്തേച്ചു വൈകിട്ട്പോകാം..!!”””_ അവൾടെ വർത്താനംകേട്ടപ്പോൾ മൊത്തത്തോടെ വിറഞ്ഞുവന്നെങ്കിലും വൈകിട്ടുപോകാമെന്നു പറഞ്ഞതുകൊണ്ടുമാത്രം ഞാനെതിരൊന്നും പറഞ്ഞില്ല…

“”…അല്ലാ… നെനക്കീ ജീപ്പും കോപ്പുമൊക്കെ ഓടിയ്ക്കാനറിയാവോ..?? അതോ നാല് കാറുണ്ടെന്നു തള്ളിയമാതിരി തള്ളീതാണോ..??”””_ മേത്തുവന്നുവീണ ഡ്രസ്സ്‌ ബെഡ്ഡിലേയ്ക്കുമാറ്റി ഞാനവളെയൊന്നു ചുഴിഞ്ഞുനോക്കി…

“”…അത്… അ… അറിയാം..!!”””_ ചോദ്യംകേട്ടതും ഒന്നുപരുങ്ങിയ മീനാക്ഷി പെട്ടെന്നേതോ തുണിയൊക്കെപ്പെറുക്കി ബാത്ത്റൂമിലേയ്ക്കു വെച്ചുവിട്ടു…

അതുകണ്ടതും,

“”…എന്നാലുമിങ്ങനെ നട്ടാൽകുരുക്കാത്ത നുണപറയാനെങ്ങനെ സാധിയ്ക്കുന്നോ ആവോ..?? തൊലിക്കട്ടിതന്നെ..!!”””_ ഞാനിരുന്നു മുറുമുറുത്തു…

ശേഷം;

“”…അല്ല… ആ കൊലത്തീറ്റയ്ക്കിടയിൽ ഇമ്മാതിരിതള്ള് തള്ളാനൊക്കെ നിന്റെ വായൊഴിഞ്ഞായ്രുന്നോ..??”””_ എന്നുചോദിയ്ക്കാനും മറന്നില്ല…

അതിനെന്നെ തിരിഞ്ഞോന്നുനോക്കി മീനാക്ഷി ബാത്ത്റൂമിലേയ്ക്കു കേറി…

എന്തായാലും വെള്ളത്തില് വീണു… പിന്നെ കുളിച്ചേക്കാമെന്നമട്ടിൽ ഞാനാ ഡ്രസ്സുമെടുത്തിട്ട് കണ്ണാടിയിൽനോക്കി മുടിചീകുമ്പോൾ മീനാക്ഷി പുറത്തുവന്നു…

ഒരുമഞ്ഞ സ്ലീവ് ലെസ്സ്കുർത്തിയും വെള്ള ലെഗ്ഗിൻസുമായിരുന്നു കക്ഷീടെവേഷം…

ബോഡീഫിറ്റായി കിടക്കുന്നതുകൊണ്ട് കാണാനും നല്ലചന്തമുണ്ടായിരുന്നു…

എങ്കിലും കൂടുതൽ നോക്കിവെറുപ്പിയ്ക്കാതെ തിരിഞ്ഞപ്പോളെന്റെ പിന്നിലായിവന്ന് കണ്ണാടിയിലേയ്ക്കെത്തിനോക്കി അവളും മുടികെട്ടാൻതുടങ്ങി…

അതിനിടയിലാണ് പുള്ളിക്കാരി മനസ്സുതുറന്നത്;

“”…അതങ്ങനെ മനപ്പൂർവ്വം പറഞ്ഞതൊന്നുവല്ല… ഇന്നലെന്നെ ചക്കപ്പഴംതിന്നാൻ വിളിച്ചിട്ടുപോയില്ലേ..?? അപ്പോഴാ അമ്മയും ചേച്ചിയുമിരുന്ന് കൊറേ വണ്ടിയൊക്കെണ്ടെന്ന് ചുമ്മായിരുന്നുതള്ളീപ്പോൾ ഞാനും പറഞ്ഞുപോയതാ… നമ്മളായ്ട്ടെന്തിനാ കുറയ്ക്കണേന്നു കരുതി..!!”””

“”…എങ്കിപ്പിന്നെ നെനക്കൊരു ഹെലികോപ്റ്ററൂടൊണ്ടെന്നു പറഞ്ഞൂടാർന്നോ..?? വീടിന്റെ പിന്നിലത്തെ ചായ്‌പ്പിൽ പാർക്കുചെയ്തേക്കുവാന്നുപറഞ്ഞാ വിശ്വസിയ്ക്കുവേം ചെയ്യും..!!”””_ ഒന്നുനിർത്തിയ ഞാൻ തിരിഞ്ഞവൾടെ മുഖത്തേയ്ക്കുനോക്കി;

“”…എടീകോപ്പേ… അവര് അവർക്കുള്ളതല്ലേ പറഞ്ഞത്..?? അതിനവരെത്തോൽപ്പിയ്ക്കാൻ ഇല്ലാത്തതുപറയേണ്ട കാര്യമെന്താനിനക്ക്..?? മൈര്.! മനുഷ്യനെ നാണങ്കെടുത്താനായ്ട്ട്… അവള് ഡോക്ടറാവാൻ മൂഞ്ചുന്നു, അഞ്ചുപൈസേടെ വിവരവൊണ്ടോ അതുമില്ല… എന്തായാലും നീയൊക്കെ ഡോക്ടറായാൽ നിന്നെക്കൊണ്ട് കാലനുനല്ല മാർക്കറ്റുണ്ടാവും..!!”””_ അതും കൂട്ടിച്ചേർത്ത് ഞാൻതിരികെവന്നു ബെഡ്ഡിലിരുന്നപ്പോൾ,

Leave a Reply

Your email address will not be published. Required fields are marked *