എന്റെ ഡോക്ടറൂട്ടി – 21 10അടിപൊളി  

തിരിഞ്ഞുനോക്കുമ്പോൾ ജോയാണ്…

കുഞ്ഞിനേം തോളിലെടുത്തു കളിപ്പിച്ചുകൊണ്ടങ്ങോട്ടേയ്ക്കു വരുവാണ്…

അവന്റെയാ ഡയലോഗുകേട്ടതും ഞാനൊന്നു തുറിച്ചുനോക്കിയപ്പോൾ,

“”…അല്ല… നല്ലപണിയാരുന്നല്ലോ… അതിന്റെ ക്ഷീണംകാണുവല്ലോ..!!”””_ ഒരാക്കിയ ചിരിയോടവൻ വിശദീകരിച്ചു…

…ഇവനിനി അർത്ഥംവെച്ചു വല്ലതും പറയുന്നതാണോ..?? അതോ നേരത്തേനടന്നതു വല്ലതുമീ നാറി ഒളിഞ്ഞു നോക്കീട്ടുണ്ടാവോ..??

“”…സിദ്ധുവെന്താ ആലോചിച്ചോണ്ടിരിയ്ക്കുന്നേ..?? ദേ ചായകുടി..!!”””_ ചേച്ചിയുടെ ശബ്ദമാണെന്നെ ഉണർത്തീത്…

ഞാനൊരു ചിരിയോടവരുടെ കയ്യിൽനിന്നും ചായമേടിച്ചതും,

“”…എന്നിട്ട് മീനുവെവിടെ..?? ഇതുവരെയെഴീച്ചില്ലേ..??”””_ ചേച്ചിയുടടുത്ത ചോദ്യം… അതിനെന്തേലും മറുപടിപറയുന്നേനുമുന്നേ ലവനിടയ്ക്കു കേറി;

“”…നീയിതെന്തു ചോദ്യാടീ ചോദിയ്ക്കുന്നേ..?? ആ കൊച്ചിനും ക്ഷീണംകാണില്ലേ..??”””_ ന്ന്…

ഇത്തവണയതു കേട്ടപ്പോളെനിയ്ക്ക് ശെരിയ്ക്കങ്ങോട്ടു പൊളിഞ്ഞതാണ്…

അന്നേരംതന്നെ കയ്യിലിരുന്ന ചായക്കപ്പെടുത്താ നാറീടെ മൂക്കാമ്മണ്ടനോക്കി എറിയാനാണ് മനസ്സുപറഞ്ഞതെങ്കിലും ഞാനൊരുവിധത്തിലവനെ അടക്കുവായിരുന്നു…

എന്നാലെന്റെ അപ്പോഴത്തെ മുഖഭാവംകണ്ടതും;

“”…അതല്ല… ഇന്നലെയവളും കുറേപ്പണിയൊക്കെ ചെയ്തതല്ലേ… അതിന്റെ ക്ഷീണങ്കാണുവെന്നാ ഞാനുദ്ദേശിച്ചത്..!!”””_ അവൻ വീണ്ടും കിടന്നുരുണ്ടു…

…അതിനു നീയെന്താ ഉദ്ദേശിച്ചേന്നു ഞാഞ്ചോദിച്ചോടാ കോപ്പേ..?? നീയേ… നീയെന്റെകാര്യത്തിൽ കൂടുതലുദ്ദേശിയ്ക്കാൻ നിൽക്കാത്തതാവും നിനക്കുനല്ലത്..!!

മനസ്സുകൊണ്ട് ഞാൻ ഭീഷണിമുഴക്കി…

ഉടനേ,

“”…ജോക്കുട്ടാ..!!”””_ എന്നൊരുവിളിയോടെ ആരതിയേച്ചിയുടെ തറപ്പിച്ചനോട്ടമെത്തി…

അതവനുള്ള റെഡ്സിഗ്നലാണെന്നു മനസ്സിലാക്കിയപ്പോഴേയ്ക്കും,

“”…അതല്ലടീ… നല്ലതണുപ്പൊക്കെയല്ലേ… ക്ഷീണമുണ്ടേലുറങ്ങിക്കോട്ടേന്നാ ഞാനുദ്ദേശിച്ചേ..!!”””_ എന്നുപറഞ്ഞു വീണ്ടുമവനൊന്നിളിച്ചു…

അതുകേട്ടതുമെന്തു പറയണമെന്നറിയാതെ ചൂളിപ്പോയചേച്ചി, എന്റെ മുഖത്തേയ്ക്കൊന്നു ചമ്മലോടെനോക്കിയശേഷം,

“”…വായിങ്ങോട്ട്..!!”””_ ന്നുംപറഞ്ഞ് അവനേയും പിടിച്ചുവലിച്ച് അടുക്കളയിലേയ്ക്കു നടന്നു…

അതിനിടയിൽ,

“”…എന്തൊക്കെയാ ആ ചെക്കനോടു പറയുന്നേന്നു വല്ലബോധവുമുണ്ടോ..??”””_ ന്നൊരു ശാസനയുംകേട്ടു…

ഞാനപ്പോഴേയ്ക്കും പുഴുങ്ങിയെടുത്തപോലെ ഡൈനിങ്ടേബിളിനു ചുറ്റിലുമായിക്കിടന്നതിൽ ഒരു

കസേരയിലേയ്ക്കിരുന്നുംപോയി…

…എന്നാലുമാനാറി എന്തൊക്കെയാ പറഞ്ഞേ..?? അതുമാ ചേച്ചിയുടെ മുന്നിൽവെച്ച്… ഛെ..! അവരിനിയെന്നെപ്പറ്റി എന്തോകരുതും..?? മൈര്..! എല്ലാത്തിനും കാരണമാ നശിച്ചവൾടൊടുക്കത്തെ ഉറക്കവാ… ഇവളാര് കുംഭകർണ്ണന്റെ മോളാ..?? തന്തേടെപേര് കളങ്കപ്പെടുത്താതിരിയ്ക്കാനായി ഇത്ര കഷ്ടപ്പെട്ടുറങ്ങാൻ..?? എന്തായാലുമിന്നത്തോടെ തീർത്തുതരാടീ നിന്റെ കാലുംകവച്ചുള്ളുറക്കം..!!

പിറുപിറുത്തുകൊണ്ടു റൂമിലേയ്ക്കുപോകാനായി ഞാൻ ചാടിയെഴുന്നേറ്റതും കാണുന്നത്, വേണംവേണ്ടാതെ സ്റ്റെയറിറങ്ങിവരുന്ന മീനാക്ഷിയെയാണ്…

ഓരോസ്റ്റെപ്പിലും രണ്ടുംപ്രാവശ്യം ചിന്തിച്ചശേഷമേ ചവിട്ടുന്നുള്ളൂന്ന്…

“”…നീയിതെവടെപ്പോയി കിടക്കുവായ്രുന്നെടീ..?? ഇങ്ങനുണ്ടോ ഒരുറക്കം..??”””_ അവളടുത്തെത്തീതും ശബ്ദമമർത്തി ഞാൻചീറി…

അതിന്,

“”…ഞാനെപ്പോഴുമെണീയ്ക്കുമ്പോലല്ലേ എണീറ്റേ… അതിലെന്താ ഇപ്പൊയിത്ര പുതുമ..??”””_ എന്നൊരു കൂസലുമില്ലാതവൾ തിരിച്ചുചോദിച്ചു…

അതിനാദ്യമൊന്നു പതറിയെങ്കിലും,

“”…നിന്റെ തോന്നിയപോലെഴുന്നേൽക്കാൻ ഇതുനിന്റെ കുടുംബവീടൊന്നുവല്ല… ആ പാവപ്പെട്ടവള് വെളുപ്പിനെഴുന്നേറ്റ് വെച്ചുണ്ടാക്കുന്നത് ഉച്ചയ്ക്കെഴുന്നേറ്റുവന്ന് വെട്ടിവിഴുങ്ങാൻ നിനക്കുളുപ്പുണ്ടോടീ മറ്റവളേ..??”””_ എന്നുംചോദിച്ചു ഞാനും നിന്നുതെറിച്ചു…

“”…എന്നാലിനി ഞാനൊന്നും കഴിയ്ക്കണില്ല… പോരേ..??”””_ കൊതിക്കെറുവോടെ പറഞ്ഞ് മീനാക്ഷി തിരിച്ചുപോകാനൊരുങ്ങീതും ചേച്ചിയുടെ പിടിവീണു;

Leave a Reply

Your email address will not be published. Required fields are marked *