ഞാൻ : വേണ്ട പപ്പ ഇപ്പൊ അവടെ അല്ലെ ഇരുന്നത് മതി ചക്കര അല്ലെ ഞാൻ പോട്ടെ ദേ വൈകീട്ട് ട്രിപ്പ് ഒള്ളതാ….
പപ്പ : എനിക്ക് ഒരു സാധനം തന്നാ ഓക്കേ
ഇന്നാ ഒരു നൂറും അമ്പതും വച്ചിട്ട് ബാക്കി എടുത്തോ ഞാൻ എന്റെ പേഴ്‌സ് ചൂണ്ടി കാണിച്ച് പറഞ്ഞു…
പൈസ അല്ല രാമു… 😌പപ്പ എന്റെ കൈക്ക് മെല്ലെ തല്ലിക്കൊണ്ട് പറഞ്ഞു
ഞാൻ : പിന്നെ
പപ്പ : ഒരു ഉമ്മ തന്നിട്ട് പൊക്കോ….
ഞാൻ : പറ്റില്ല…. 😡 അല്ല എനിക്ക് ചുണ്ടില് മുറിയാ അതാ മാറട്ടെ തരാ എനിക്കും നല്ല ആഗ്രഹം ഒണ്ട്…. തരാ മാറട്ടെ
പപ്പ : ആണോ എങ്കി കവിളത്ത് താ
ഞാൻ : വേദനിക്കും പപ്പാ അതല്ലേ…
പപ്പ : സാരൂല്ല…. നമ്മക്ക് നോക്കാ.. ദേ ഞാൻ കൂടെ വരും….
ഞാൻ തല ആട്ടി….
പപ്പ തല തിരിച്ച് സൈഡ് ആക്കി
ഞാൻ അടുത്തേക്ക് പോയി സൗണ്ട് ഇട്ട് ഊതി
പപ്പ : നമ്പർ വേണ്ട രാമാ 😌
ഞാൻ പെട്ടെന്ന് ചുണ്ട് മുട്ടിച്ച് എടുത്തു….
പപ്പ : എനിക്ക് ഇത് വേണ്ട….
ഞാൻ : കളിക്കാൻ നേരൂല്ലാ പപ്പാ പ്ലീസ്
കഴിഞ്ഞു കഴിഞ്ഞു… എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നോ പൊക്കോ… പപ്പ നാണത്തോടെ പറഞ്ഞു…
എനിക്ക് ക്ഷമ തരണേ എന്റെ ആറ്റുകാൽ ബാസ്‌ക്കരാ…
ഞാൻ അവളെ മുട്ടാതെ തോളിൽ കൂടെ കൈ ഇട്ട് പിടിച്ചു
പപ്പ : ഇങ്ങനെ ആണോ മുത്തേ കെട്ടിപിടിക്കുന്നത്….ദേ ദിങ്ങനെ
പപ്പ ചുണ്ട് മടക്കി കടിച്ച് ചിരിച്ചോണ്ട് എന്നെ ഒറ്റ പിടി ആഞ്ഞ് വന്ന് ഇടുപ്പിൽ കൂടെ കൈ ചുറ്റി ഒറ്റ പിടി….
പപ്പ : ഇങ്ങനെ പിടിച്ചാ അല്ലെ ഫീൽ ആവൂ….
ഞാൻ : മതി മതി വിട് വിട്….😨
പപ്പ : എന്താ ഒരു പരുങ്ങല്…
ഞാൻ : വിടോ ഒന്ന്
പപ്പ : ഉമ്മ കിട്ടിയില്ല
ഞാൻ ഒന്ന് വരാത്ത ചിരി വരുത്തി അവക്ക് കവിളിൽ ഒരു ഉമ്മ കൊടുത്തു….
ഞാൻ : മാറ്
പപ്പ : ദേ ഈ കവിളിലും കൂടെ…
ഞാൻ : വിട് ടൈം ആയി വന്നിട്ട് തരാ
പപ്പ : പോവാ അപ്പൊ 🥹
ഞാൻ : ആഹ്… 🙄 അല്ല അതെ 😊 പോട്ടെ ബൈ….
അവൾടെ കണ്ണ് നെറഞ്ഞ് വന്നു….
അവളെന്റെ കഴുത്തില് കൈ ചുറ്റി എന്റെ കവിളിൽ ചുണ്ടമർത്തി….
ഞാൻ എതിർക്കാതെ സഹിച്ച് നിന്നു….
പപ്പ എന്നെവിട്ട് വെളിയിലേക്ക് എറങ്ങി പോയി….
( വേണ്ട ശിവ നമ്പാൻ കൊള്ളില്ല ) എന്റെ മനസ്സ് എന്നോട് പറഞ്ഞു….
ഞാൻ ബാഗ് എടുത്ത് താഴോട്ട് പോയി…
അമ്മ : എറങായോ നീ
ഞാൻ : ആ വൈകീട്ട് ട്രിപ്പ് ണ്ടമ്മാ
അമ്മ : അതെ വണ്ടിയും എടുത്തിട്ട് പോവാൻ നിന്നാ ഒണ്ടല്ലോ….നീ എന്റെ കൈയ്യീന്ന് വാങ്ങിക്കും…
പപ്പ : ആന്റി ഞങ്ങള് അന്ന് പെണ്ണ് കാണും മുന്നേ ശിവ ലാസ്റ്റ് പോയ ട്രിപ്പില് ഞാനും ഒണ്ടായിരുന്നു
അമ്മ : ആഹാ ഇതെപ്പോ 😂
ചെറിയമ്മ : അപ്പൊ രണ്ടും ഹണിമൂൺ പോയിട്ടാ കല്യാണം കഴിച്ചത് പറ 😌
ഞാൻ : അഞ്ഞ ഈ കാമടി ആണോ കാലത്ത് തിന്നാൻ…. 😏
അച്ചു : അമ്മക്ക് തേവയാ ഇത്… അമ്മ അസിങ്കപ്പട്ട ആട്ടോകാരനായി…. 🤣
ഞാൻ : അമ്മ ഞാൻ പോവാണേ
പപ്പ : കഴിക്ക്ണില്ലേ
വേണ്ട ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
അമ്മ : പാവം കൊച്ച് ഡാ നിനക്ക് അവളേം കൂടെ കൊണ്ട് പൊക്കൂടെ
ഞാൻ : ഞാൻ കുളു മണാലിക്കല്ല പോണത്… കാലത്ത് എറങ്ങിയാ എപ്പോ തിരിച്ച് വരും എന്ന് എനിക്കെ അറിയില്ല…
അമ്മ : എന്തോ…. ചെല്ല് ചെല്ല്…
അച്ഛൻ റൂമിന്ന് നടന്ന് വന്നു
ഞാൻ ബാഗ് എടുത്ത് വെളിയിലേക്ക് എറങ്ങി….
അയ്യോ പെട്ടെന്ന് അമ്മടെ ഒച്ച വന്നു…
ഞാൻ തിരിഞ്ഞ് നോക്കിയതും അമ്മടെ മേലെ ബോധം ഇല്ലാതെ കെടക്കുന്ന പപ്പ….
അച്ഛൻ : എന്താ എന്താ അത്…
അമ്മ : മോൾക്ക് ബോധം പോയി…
അത് പണ്ടേ ഇല്ലല്ലോ….😞
ഞാൻ മെല്ലെ അടുത്ത് പോയി…
പവി ടേബിളിലെ വെള്ളം കൊണ്ട് ഓടി വന്നു…
ചെറിയമ്മ അത് വാങ്ങി അവൾടെ മൊഖത്ത് തളിച്ചു…
പപ്പ ഞെട്ടിയ പോലെ ഒന്ന് വെട്ടിച്ച് കണ്ണ് തൊറന്നു …
പപ്പ ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കി
അമ്മ : എന്താ കുട്ടാ എന്താ പറ്റിയെ…
ചെറി : ഡാ മിഴിച്ച് നിക്കാതെ വണ്ടി എടുക്ക് ഹോസ്പിറ്റലിൽ പോവാ
ഞാൻ : അത് വേണോ ചുമ്മാ ചുമ്മാ ഹോസ്പിറ്റലിൽ പോണത് ആരോഗ്യത്തിന് നല്ലതല്ല…
ചെറി : ഇത് നിസ്സാര കാര്യം അല്ല…വല്ല ബീ. പ്പി വല്ലതും ആവും…
അമ്മ : ഇതതൊന്നും അല്ല…
അത് പറഞ്ഞ് അമ്മ ഒന്ന് ചിരിച്ചു…
