കാന്താരി – 4 17അടിപൊളി  

ഞാൻ അവൾടെ കൈ എന്റെ കൈയ്യോട് കോർത്ത് പിടിച്ച് അവളെ നോക്കി….അടുത്ത സെക്കന്റ്‌ അവളെ ഞാൻ ശെരിക്കും കെട്ടിപ്പിടിച്ചു….

പപ്പ എന്നെ പിന്നിലേക്ക് ഉന്തി….

That’s okey.

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു….

ഇവന് വെള്ളിടി വെട്ടിയൊ എന്ന പോലെ അവളെന്നെ ഒന്ന് നോക്കി…

ഞാൻ : നോക്കണ്ട… എനിക്കറിയാ ഒരാവേശത്തിന് എന്നോടുള്ള ദേഷ്യം കൊണ്ട് എടുത്ത് ചാടിയ കുറ്റബോധം ആണ് നിനക്ക്… 😊 വല്ല കാര്യം ഒണ്ടോ…

ഞാൻ വെളിയിലെക്ക് എറങ്ങി ദിവാനിൽ പോയി കെടന്നു…. ഒറ്റ ഒറക്കം… എണീറ്റത് താഴെ ബഹളം കേട്ടിട്ട്…

ഞാൻ മെല്ലെ താഴേക്ക് പോയി ആദ്യം തന്നെ കണ്ടത് ആ മൈരൻ കിച്ചുനെ….

പവിടെ ചുറ്റും നടപ്പാ അവൻ…. ഇനി എന്ത് പവി 😏🙏

എന്നെ കണ്ടതും അവൻ എന്റെ അടുത്തേക്ക് വന്നു

കിച്ചു : അളിയാ ഒന്നും പേടിക്കാൻ ഇല്ല കൊച്ചല്ലേ മെല്ലെ മതി… അതാ നല്ലത്…

ഞാൻ അവനെ ഒന്ന് നോക്കി

പപ്പ : കിച്ചു പോടാ അങ്ങോട്ട്….

എപ്പോ വന്നു ഞാൻ ചിരിച്ചോണ്ട് ചോദിച്ചു…

കിച്ചു : കൊറച്ച് നേരായി…

ആഹാ ഇവടെ ഒണ്ടോ

ആന്റി ഹോളിൽ നിന്ന് ഡയനിങ് ഏരിയയിലേക്ക് നടന്ന് വന്നു….

ഞാൻ : മച്ചാ 😂

ആന്റി : മച്ചാ 🤣 നമസ്ക്കാരം 🙏…

ഞാൻ : വാങ്ക വാങ്ക….😂 🙏 വണക്കോം…

ഞങ്ങള് ഹൈ ഫൈ അടിച്ചു….

കിച്ചു : പപ്പു അമ്മക്ക് നമ്മളെ ഒന്നും വേണ്ട ഇപ്പൊ

ആന്റി : ഓ 🙄

ഞാൻ : എന്ത് മോക്ക് വൈയ്യ പറഞ്ഞപ്പോ വന്നതാ

ആന്റി : ഗുഡ് ന്യൂസ് ആണെന്ന് വിചാരിച്ചാ മിസ്സായി….

ഞാൻ ഒന്ന് ചിരിച്ചിട്ട് പപ്പേ നോക്കി…

പപ്പ ചിരിച്ചോണ്ട് നോക്കി നിക്കാ….

ഞാൻ : കഴിച്ചോ വല്ലതും

ആന്റി : ആ ആഹ് അച്ഛ വിളിച്ച് പറഞ്ഞപ്പോ ഞാൻ കോളേജിൽ ആയിരുന്നു അയ്യോ ഒന്നും പറയണ്ട അവടെ ഒരു പുതിയ സാധനം വന്ന് കേറി എന്റെ ക്ലാസ്സില് അവനെ സീനിയറ് പിള്ളര് കേറി തല്ലി ആകെ ബഹളം ആയിരുന്നു…. അതിന്റെ പിന്നാലെ ആയിരുന്നു പിന്നെ ലീവ് ഇട്ടിട്ട് ഇങ് വന്നു…

പപ്പ : കഴിക്കാൻ തരട്ടെ ടാ

ഞാൻ : വേണ്ട പിന്നെ മതി

ആന്റി : പപ്പ 😡 എടാ പോടാ വിളി വേണ്ട…

പപ്പ : ഓ 🙄

ഞാൻ : ഇല്ല ആന്റി വിളിച്ചോട്ടെ 😊

കിച്ചു : അതാണ്‌ അളിയൻ മാസ്…

പപ്പ : കഴിക്കാ വാ മൂന്ന് മണി കഴിഞ്ഞു….

ഞാൻ കൈ കഴുകി കഴിക്കാൻ ഇരുന്നു….

ആന്റി എന്റെ അടുത്തായി ഇരുന്നു….

പപ്പ എനിക്ക് വെളമ്പാൻ നിന്നു

ഞാൻ : വേണ്ട ഞാൻ എടുത്തോളാ

ആന്റി : നല്ല പോലെ ഫുഡ് കഴിക്കണേ മോനെ രണ്ടാളും….

ഞാൻ ഒന്ന് ചിരിച്ച് തല ആട്ടി…

ഞാൻ : ഞാൻ ആവശ്യത്തിന് ഫുഡ് ഒക്കെ കഴിക്കുന്നുണ്ട് ആന്റി…

പപ്പ : മുട്ട വേണോ

ഞാൻ : വേണ്ട വേണ്ട….

അമ്മ : ഓ എണീറ്റോ 🙄

ഞാൻ : വേറെ പണി വേണ്ടേ

അമ്മ : ഉം ഉം.. കഴിക്ക്….

ആന്റി : പിന്നെ എന്തുണ്ട് വിശേഷം

ഞാൻ : ഓ അവടെ ചെറിയ ചെറിയ സീൻ ഒണ്ട് അത്ര തന്നെ… ഇന്ന് കാലത്ത് ഞാൻ എറങ്ങിയതാ

ആന്റി : അപ്പഴാ ലെ

ഞാൻ : അമ്മ…. അമ്മാ

പപ്പ : എന്തേലും വേണോ

ചെറിയമ്മ അങ്ങോട്ട് വന്നു

ചെറിയമ്മ : എന്നാ ടാ

ഞാൻ : ഇച്ചു…. പപ്പക്ക് ഡോക്ടർ സാപ്പാട് കണ്ട്രോൾ പണ്ണ സൊണ്ണാങ്ക

ചെറിയമ്മ : എന്നാച്ച്…

ഞാൻ : ഇല്ല കഞ്ഞി കൊടുക്കാം പറഞ്ഞു ഉപ്പ് ഇല്ലാത്തത് പിന്നെ നോ ജങ്ക് നോൺ കൊറച്ച് ദിവസത്തെക്ക് വേണ്ട പറഞ്ഞു…

പപ്പ : ഇതൊക്കെ എപ്പോ പറഞ്ഞു

ഞാൻ : പറഞ്ഞല്ലോ ആ മരുന്ന് തന്നപ്പോ നേഴ്സ് പറഞ്ഞു… ചിക്കൻ കഴിക്കണ്ട ഫിഷ് ആണേ ഫ്രൈ വേണ്ട കറി അല്ലെങ്കി പുളി വച്ചത്…

ആന്റി : കേട്ടോ പപ്പ നിനക്ക് ഇച്ചിരി വെളിയിലെ തീറ്റ എടുക്കുന്നത് കൂടുതലാ…

ഞാൻ : പപ്പക്ക് കണ്ണീച്ചോര ഇല്ലെന്നാ ഡോക്ടർ പറഞ്ഞത്

ആന്റി : 🤣

ഞാൻ : അതായത് കണ്ണ് നോക്കിട്ട് ബ്ലഡ് കൊറവാന്ന്…. 😆

പപ്പ : ഹഹഹഹ ശിവാ… 🤣

ആന്റി എന്റെ തോളിൽ തല ചാരി….

അമ്മ പായസം എടുത്തോണ്ട് അങ്ങോട്ട് വന്നു

അമ്മ : ഇതാ ചേച്ചി കാലത്ത് മോൾക്ക് വൈയ്യാതെ വന്നപ്പോ ഒണ്ടാക്കിയതാ….ഓ ഇവടെ വേണ്ടല്ലോ

ആന്റി എന്റെ നേരെ തിരിഞ്ഞ് നോക്കി

ആന്റി : ഇഷ്ട്ടല്ല പായസം

ഞാൻ : ഉംച്ച്…. എനിക്ക് സ്വീറ്റ്സ് ഇഷ്ട്ടല്ല….

ആന്റി : ശേ… നല്ലതാ…അല്ല ലക്ഷ്മി നമ്മക്ക് എക്സ്ചേഞ്ച് ചെയ്താലോ എനിക്ക് ഇയാളെ തന്നേക്ക് ഞാൻ കിച്ചുനെ തരാ….