കാന്താരി – 4 17അടിപൊളി  

അവളെന്നെ തുറിച്ച് നോക്കി

പപ്പടെ കണ്ണിന്റെ അറ്റത്ത് നിന്ന് ഒരു തുള്ളി കണ്ണീർ ഉരുണ്ട് കവിളിൽ കൂടെ ഒഴുകി വീണു….

അവളെന്റെ വയറ്റിൽ തല അമർത്തി കരയാൻ തൊടങ്ങി….

എന്ത് തേങ്ങക്കാ ഇതെന്ന് മാത്രം അറിയില്ല… ചെയ്യാൻ പോവുന്ന പാപത്തിന്റെ മുൻ‌കൂർ കുമ്പസാരം ആണോ ഇനി…. 🙏

ഒരു മിനിറ്റ് അങ്ങനെ തന്നെ നിന്ന് പപ്പ എന്നെ വിട്ട് മാറി മരുന്ന് വാങ്ങി കഴിച്ചു….

ഞാൻ ഒരു ചിരി ചിരിച്ചിട്ട് ലൈറ്റ് ഓഫ്‌ ആക്കി വന്ന് കെടന്നു….

എന്ത് ചെയ്തിട്ടും വിഴുന്നില്ല പണ്ടാരം ഞാൻ വന്ന ദേഷ്യം തലേണ എടുത്ത് കടിച്ച് തീർത്തു….

> കാലത്ത് പപ്പ എണീക്കുമ്പോ ശിവ ഇല്ല….ഫ്രഷ് ആയി താഴോട്ട് പോയി പപ്പ ഹോളിൽ തല ഇട്ടു നോക്കി ചെറിയച്ഛൻ മാത്രം അവടെ ഒണ്ട്…

പപ്പ നേരെ അടുക്കളയിൽ പോയി അവടേം ഇല്ല….

അമ്മ : മോള് എണീറ്റോ

പപ്പ : ഗുഡ് മോർണിംഗ് ആന്റി

അമ്മ : ഗുഡ് മോർണിംഗ്….

പപ്പ : ശിവ എവടെ ആന്റി

ചെറിയമ്മ : അവൻ പോയല്ലോ മോനെ

പപ്പ : എങ്ങോട്ട് 😳

ചെറിയമ്മ : അവൻ അഞ്ചരക്ക് തന്നെ പോയി….മോനോട് പറഞ്ഞില്ലാ

പപ്പ : ഇല്ല….

ചെറിയമ്മ : ആ മോള് ഒറങ്ങുന്ന കൊണ്ടാവും….

പപ്പ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞ് നടന്നു

പപ്പ നേരെ റൂമിൽ പോയി ഫോൺ തപ്പി എടുത്ത് ശിവക്ക് വിളിച്ചു….

പപ്പ : ശിവ എവടെ പോയതാ

ഞാൻ : ഞാൻ എറണാകുളം എത്തി പിന്നെ വിളിക്കാ…. ശെരി…

( എറങ്ങി പോ നായിന്റെ മോനെ കാലത്ത് തന്നെ പഴി എടുക്കാൻ പപ്പ ഇന്ദ്രന്റെ സംസാരം കേട്ടു )

ഫോൺ അപ്പൊ തന്നെ കട്ടായി….

അവൾക്ക് വന്ന ദേഷ്യത്തിന് കണക്കില്ല….

ഉച്ചക്ക് അമ്മ പറഞ്ഞ് വണ്ടി വന്ന കാര്യം അവരൊക്കെ അറിഞ്ഞു…. അങ്ങനെ രാത്രി അച്ഛൻ വന്ന് അമ്മേ വിളിക്കും

അച്ഛൻ : വണ്ടി കണ്ടില്ലേ

അമ്മ : കൊള്ളാല്ലേ

അച്ഛൻ : ഉച്ചക്ക് തന്നെ പണി തൊടങ്ങി…രാമു അവടെ ഒണ്ട് ഞാൻ പോയിട്ടാ വന്നെ

അമ്മ : കൊച്ച് വരില്ലേ ഇന്ന്

അച്ഛൻ : ഇല്ല പെട്ടെന്ന് വണ്ടി എറക്കാൻ ഒള്ളതാ നൈറ്റ് ഒക്കെ പണി ഒണ്ട്…. അവൻ അവടെ തന്നെ ആണ് ഞാൻ പോവുമ്പോ ബസ്സിന്റെ അടിയിൽ കെടപ്പൊണ്ടായിരുന്നു….

ചെറി കാർ ലോക്ക് ചെയ്ത് കേറി വന്നു

ചെറി : എന്തൊക്കെ പറഞ്ഞാലും അവന് വണ്ടികളോട് നല്ല ഇഷ്ട്ടം ഒണ്ട് ആത്മാർത്ഥമായ പണി എടുക്കൽ….

അച്ഛൻ : അതല്ലേ അവനെ തന്നെ ഞാൻ അങ്ങോട്ട് വിട്ടത്….

ചെറി : വരയും കുത്തും ഒക്കെ ആയിട്ട് അവടെ ഒണ്ട്….മറ്റേ നാദേട്ടന്റെ മോനും അവടെ തന്നെ ഒണ്ട്

അമ്മ : ആര് ഇന്ദ്രുവോ

അച്ഛൻ : ആ

അമ്മ : 😊

പപ്പ : 😡 😏

അച്ഛൻ : പിന്നെ മോളെ അവൻ രണ്ട് ദിവസം വരില്ല….

പപ്പ ഒന്ന് ചിരിച്ച് കാട്ടി…

> ഇതേ ടൈം അങ്ങ് എറണാകുളത്…..

പണി വയറിങ് എല്ലാം പറഞ്ഞ് കൊടുത്ത് ഞങ്ങള് എറങ്ങി….

ഇന്ദ്രൻ : ടാ മറ്റന്നാ ട്രിപ്പ്‌ പോവില്ലേ നീ

ഞാൻ : പിന്നെ പോവാതെ…. നീ സീൻ വിട് മച്ചാ പെടക്കാ

ഇന്ദ്രൻ : ഇത് കേക്ക് മൈരേ… അതില് റഫീഖ് പറഞ്ഞ് ഒരുത്തൻ ഒണ്ട് അവൻ ആണ് നിന്റെ ഭാര്യടെ കൈക്ക് കേറി പിടിച്ചത് വാങ്ങി കൂട്ടിയത് ഒക്കേ… 🤣

ഞാൻ : 🙄

അങ്ങനെ ഞങ്ങള് നേരെ ചെറിയച്ഛന്റെ വില്ലയില് പോയി സെറ്റിലായി….

കുളിച്ച് കഴിച്ച് അവടെ തപ്പിയപ്പോ സൂര്യ വാങ്ങി വച്ച കുപ്പി ഇരിക്കുന്നു പിന്നെ അത് ഞാൻ അത് എടുത്ത് ഒരു റൗണ്ട് അടിച്ചിട്ട് ഞങ്ങള് കെടന്നു….

കാലത്ത് എന്നെ വർക്ക് ഷോപ്പിൽ വിട്ടിട്ട് അവൻ എങ്ങോട്ടോ പോയി….

വൈകീട്ട് ആയി അവൻ വരുമ്പോ

ഇന്ദ്രൻ : എന്തായി

ഞാൻ : ഏതാണ്ട് കഴിഞ്ഞു

ഇന്ദ്രൻ : പിന്നെ സൊനടെ അപ്പൻ വന്നു

ഞാൻ : എന്നിട്ട്

ഇന്ദ്രൻ :അവർക്ക് സമ്മതം ആണ് വീട്ടിലേക്ക് വരാൻ പറഞ്ഞു അവളോട്

ഞാൻ : നോക്കിക്കോ അയാള് ഊമ്പിക്കും

ഇന്ദ്രൻ : ഏയ്‌…. പിന്നെ സോന അമ്മു ഒറ്റക്കായത് കൊണ്ടാ ഇന്ന് സ്റ്റേ അടിക്കുന്നെ ജാനു വേറെ മറ്റന്നാ പോവും അതോണ്ട് അവള് കാലത്ത് പോയി… ഞാൻ നാളെ നിന്നെ കേറ്റി വിട്ടിട്ട് പെടക്കും…

ഞാൻ : ഓക്കേ വാ

ഇന്ദ്രൻ : ടാ മതി കാലത്ത് ട്രിപ്പ്‌ ഒള്ളതല്ലേ നേരത്തെ വീട് പിടിക്കാ….

> 21 : 00

രാത്രി വീട്ടിൽ അച്ഛൻ വന്നു

പപ്പ വെളിയിൽ ഇരിക്കുന്ന കണ്ട് അച്ഛൻ ചിരിച്ച് ഉള്ളിലേക്ക് കേറി