അച്ഛൻ നടന്ന് അടുക്കളയിലേക്ക് കേറി….
അച്ഛൻ : ആ ഭാഗ്യ
അമ്മ : ഓ
അച്ഛൻ : അതെ കൃഷ്ണൻ വിളിച്ചിരുന്നു
ഞാൻ ഒന്ന് ശ്രദ്ദിച്ച് നോക്കി
അച്ഛൻ : അവര് ഇന്ന് വരുന്നുണ്ട്….
എനിക്ക് അപ്പഴേ മനസ്സിലായി….എന്റെ നെഞ്ച് കലങ്ങി…. വെളിയിൽ കാണിച്ചില്ല പക്ഷെ
അമ്മ : എന്താന്നെ കാര്യം
അച്ഛൻ : ചെറിയ പെണ്ണ് കാണൽ പോലെ….
അമ്മ : അയ്യോ
അച്ഛൻ : എന്താ
അമ്മ : അല്ല വന്ന് പോയിട്ട് പറയായിരുന്നു നിങ്ങക്ക്…. 😡
പപ്പ ഒന്ന് ചെറുതായി ചിരിച്ചു….
അച്ഛൻ : താൻ ഒന്നും അറിയണ്ട ഒരുങ്ങി നിന്നാ മാത്രം മതി… മോളെ ഇന്ദു ഒന്നും പേടിക്കണ്ട ഇവടെ വേണ്ട ഫുഡ് ഞാൻ ഉച്ചക്ക് പറഞ്ഞ് വച്ചിട്ടുണ്ട് അത് ടൈം ആവുമ്പോ വരും…. പേടിക്കണ്ട
അമ്മ : അത് നന്നായി…. 😊
അച്ഛൻ : പെട്ടെന്ന് ആയിക്കോട്ടേ….
ഞാൻ : അമ്മാ ഞാൻ എറങാ അപ്പൊ
അച്ഛൻ : പറഞ്ഞത് മനസ്സിലായില്ലേ അപ്പൊ വായിന്ന് കേട്ടാല്ലേ അറിയൂ എന്നാ
ഞാൻ : ഞാൻ നിന്നിട്ട് എന്തിനാ ഇപ്പൊ
അച്ഛൻ : ശബ്ദം താത്തടാ 😡
ഞാൻ : സോറി
അച്ഛൻ : നിന്റെ അനിയത്തിടെ പെണ്ണ് കാണൽ ആണ് ഇന്ന്
ഞാൻ : അച്ഛൻ തന്നെ അല്ലെ പണ്ട് പറഞ്ഞിട്ടുള്ളത് നമ്മക്ക് നമ്മടെ ജോലി ആണ് കാര്യം എന്നാലെ നമ്മക്ക് വെല കാണു എന്നാലേ ഫങ്ഷന് ഒക്കെ പോവുമ്പോ മര്യാദ കിട്ടു എന്ന്…
അച്ഛൻ : അത് അല്ല അത്….
ഞാൻ : ഇത് പെണ്ണ് കാണൽ അല്ലെ അത് ഞാൻ ഇല്ലെങ്കിലും നടക്കും….
അച്ഛൻ : എടാ മോനെ എനിക്ക് അറിയാ അന്ന് ഞാൻ പറഞ്ഞത് നിന്റെ ഉള്ളിൽ കെടന്ന് പൊകയാണ് അത് തന്നെ ആണ് കാര്യം
അമ്മ : അതെ അതെ അന്ന് രാത്രി അവരോട് പറഞ്ഞത് ഒക്കെ അതിന്റെ തന്നെ ആണ്
ഞാൻ ഒന്ന് പുച്ഛിച്ചു എന്നിട്ട് ചുറ്റും നോക്കി…
അച്ഛൻ : പേടിക്കണ്ട ഇത് കല്യാണം ഒറപ്പിക്കൽ ഒന്നും അല്ല അവക്ക് പ്രായം ആയില്ലേ അപ്പൊ ഇത് പോലെ ആലോചന ആയിട്ട് കൊറേ പേര് വരും…. നിനക്ക് പെട്ടെന്ന് ഒറ്റ അടിക്ക് ജാക്ക്പോട്ട് അടിച്ച പോലെ എല്ലാർക്കും നടക്കോ….പിന്നെ നിന്റെ ഭാര്യ വീട്ടുകാർ ആയത് കൊണ്ട് മാത്രം കൊറച്ച് ഗ്രാന്റ് ആക്കുന്നു….കേട്ടോ മോളെ മോൾടെ വീട്ടീന്ന് ആയ കൊണ്ട് മാത്രം ഗ്രാന്റ് ഫങ്ഷൻ ആണ്…. കേട്ടല്ലോ 😉🙂
പപ്പ : ശെരി അങ്കിൾ… 😃
ഇവരിത് എന്ത് കോപ്രായാ കാണിക്കുന്നേ ഞാൻ മനസ്സിൽ വിചാരിച്ചു….
ചെറി : എപ്പോ വരും ചേട്ടാ അവര്
അച്ഛൻ : കൊറച്ച് കഴിയും…. ആ രാമാ നീ പോയിട്ട് ഈ ലിസ്റ്റ് വച്ചുള്ള സാധനം വാങ്ങി കൊണ്ട് മറ്റേ മൊക്കിലെ ഉബൈദിന്റെ വീട്ടി കൊടുത്തിട്ട് വാ…
പപ്പ : മുങ്ങോ ഇനി
അവള് ഒരു കളിയാക്കൽ പോലെ ചിരിച്ചോണ്ട് എന്നെ നോക്കി വിളിച്ച് പറഞ്ഞു….
അച്ഛൻ : ശെരിയാ… ടാ രാജു നീ പോ ഇന്നാ
ചെറി ചിരിച്ചോണ്ട് പേപ്പർ വാങ്ങി
ഞാൻ : ഞാനും വരാ
അച്ഛൻ : ആ കൂടെ പോ കൂടെ പോ….
ഞാനും ചെറിയും കൂടെ വണ്ടി. എടുത്ത് എറങ്ങി
ചെറി : എന്ത് ടാ ഒരു സത്തം
ഞാൻ : അതിന്റെ ബാക്ക് മൊത്തം പോയി കെടക്കാ….
ചെറി : ഉം നന്നാക്കി ഓടിക്ക്….
ഞാൻ : തൊട്ടാ കാശ് പോവും വേണ്ട
ഞങ്ങള് ഷോപ്പിങ് ഒക്കെ പോയി…. കൊറേ ടൈം അവടെ തന്നെ ആയിരുന്നു
ഞാൻ : ഇക്കാ എരു നല്ല തൂക്കി ഇട്ടോ വന്നവന്മാര് ജീവനും കൊണ്ട് ഓടണം
ചെറി : 😂
ഞാൻ : ചെറി ഉശ്
ചെറി : എന്ത് ടാ
ഞാൻ : കുപ്പി എടുക്കാ
ചെറി : ടാ… നിന്റെ അപ്പന് അല്ലെങ്കിലേ നിന്നെ ഡൗട്ട് ഒണ്ട് അല്ല അറിയാ നീ അടിക്കും എന്ന കാര്യം
ഞാൻ : ഞാൻ പെട്ടാ നിങ്ങളെ ഞാൻ വലിച്ചോണ്ട് പോവും നിങ്ങളാ കുടിക്കാൻ പഠിപ്പിച്ചത് എന്ന് പറയും
ചെറി : നിന്റെ അപ്പൻ എന്നെ തുണ്ടാക്കും ചെക്കാ 😨
ഞാൻ : പറ വോഡ്ക എടുക്കട്ടെ ഒന്ന്
ചെറി : അയ്യേ എടുത്തോ 😝
ഞാൻ : കള്ളാ
ചെറി : നിന്റെ കല്യാണത്തിന് അടിച്ചത് ലാസ്റ്റ് ആയിട്ട്
ഞാൻ : ശെരി പൊളിക്കാ…
അപ്പൊ തന്നെ ഇന്ദ്രന്റെ ഫോൺ വന്നു….
ഞാൻ : ഹലോ പെരെരാ….
ഇന്ദ്രൻ : എവടെ വന്നോ
ഞാൻ : ആ
ഇന്ദ്രൻ : സീൻ ഒന്നും ആയില്ലല്ലോ
ഞാൻ : ഇല്ല…
ഇന്ദ്രൻ : വീട്ടി വാ ഞാൻ കാണും
ഞാൻ : ഞാൻ ഇവടെ ആണ് വീട്ടില്
ഇന്ദ്രൻ : എന്താ കാര്യം
ഞാൻ : പവിയെ പെണ്ണ് കാണാൻ വരാ
ഇന്ദ്രൻ : നിനക്ക് വൈയ്യെ മൈരേ നീ കാര്യം പറ
