അവരെന്താ ഉദ്ദേശിച്ചത് എന്ന് ഇപ്പൊ ജനിച്ച കുട്ടിക്ക് വരെ മനസ്സിലാവും….
അമ്മ : ഓ അതിനെന്താ ചേച്ചി എടുത്തോ സന്തോഷം ഒന്നും തരണ്ട വേണേ കാശ് അങ്ങോട്ട് തരാ….
നൈസ് വൺ അമ്മ ആ indirect attack -ന്റെ കൊമ്പ് ഒടിച്ച് വിട്ടു…
പവി അത് വഴി അടുക്കളയിലേക്ക് പോയി
ആന്റി : പവിക്ക് കോളേജ് ഇല്ലേ മോനെ
പവി : ഇല്ല ഇന്ന് ലീവ് എടുത്തു…
കിച്ചു : അല്ലെങ്കിലും കോളേജി പോയിട്ടേനും ഒരു കാര്യവും ഇല്ല.. കല്യാണം കഴിച്ച് സെറ്റിൽ ആവുന്നതാ നല്ല….അല്ലെ അളിയാ
ഞാൻ : അതെ അതെ…. പിന്നെ വല്ല പണി അറിയോങ്കി സെറ്റിൽ ആവാ അല്ലെങ്കി തെണ്ടണ്ടി വരും… എന്നെ പോലെ…. 😊
ആന്റി : എന്റെ മക്കള് സൂപ്പറല്ലേ….
അമ്മ അടുക്കളയിലേക്ക് പോയി….
കിച്ചു : ആന്റി ഇത്തിരി വെള്ളം
അവൻ അമ്മടെ പിന്നാലെ പോയി
ആന്റി : മച്ചാ…. പപ്പ വല്ലതും പറഞ്ഞോ
ഞാൻ : എന്ത് പറഞ്ഞോന്ന് പാർട്ണർ
ആന്റി : അല്ല പവിക്കും കിച്ചുനും
ആന്റി മെല്ലെ മെല്ലെ കാര്യത്തിലേക്ക് വന്നു
ഞാൻ : ആ അച്ഛൻ പറഞ്ഞു….
ആന്റി : ആണോ 😃 എന്താ തന്റെ അഭിപ്രായം
പവി അവന്റെ ശല്യം കാരണം ആണ് തോന്നുന്നു വെളിയിലേക്ക് വന്നു
ഞാൻ : അയ്യോ ആന്റി പവിടെ കാര്യം തീരുമാനിക്കുന്നത് അച്ഛനാ അച്ഛൻ പറയും…
ആന്റി : താൻ പറ ഡോ തനിക്ക് ഓക്കേ ആണോ
ഞാൻ : എനിക്ക് എന്താ… സന്തോഷം ഒരേ ഫാമിലി അറിയാവുന്ന ആള്കള് അതല്ലേ സേഫ്….
പപ്പ അത്ഭുതത്തോടെ എന്നെ നോക്കി…
ആന്റി : ആണോ…
പവി തകർന്ന പോലെ എന്നെ നോക്കി….
ഞാൻ അവളേ ഒന്ന് നോക്കി പുച്ഛിച്ച് ആന്റിയേ നോക്കി ചിരിച്ചു…
ഞാൻ ഇപ്പൊ വരാമേ ആന്റി….
ആന്റി : എങ്ങോട്ടാ
ഞാൻ : അന്ന് പറഞ്ഞില്ലേ സുഖിയൻ അത് വാങ്ങിച്ചിട്ട് വരാ
ആന്റി : പോയിട്ട് വാ….
ഞാൻ പേഴ്‌സ് എടുക്കാൻ മേലോട്ട് പോയി….
റൂമിൽ കേറി പേഴ്‌സ് എടുത്ത് തിരിഞ്ഞതും പപ്പ കേറി. വരുന്നു
കേറി വന്ന പാടെ അവളെന്നെ വന്ന് വരിഞ്ഞ് മുറുകി…
പപ്പ : താങ്ക്സ് താങ്ക്യൂ സോ മച്ച്…
പപ്പ എന്റെ നെഞ്ചിൽ തല അമർത്തി പറഞ്ഞു….
ഞാൻ അവളെ പിടിച്ച് മാറ്റി
ഞാൻ : ഞാൻ ചതിക്കില്ല എന്ന് ഒറപ്പ് ഇറ്ക്കാ 😊
പപ്പ : അമ്മക്ക് വാക്ക് കൊടുത്താ ദാറ്റ്സ്സ് ദ എന്റ് എനിക്കറിയാ… 🥹
ഞാൻ ലുങ്കി എടുത്ത് ചുറ്റിക്കൊണ്ട് നടന്നു…
കൊറേ നേരം ഇങ്ങനെ പോയി…
ഒരേ ചർച്ച ആയിരുന്നു അവടെ ഒരു ഭാഗത്ത് അച്ഛൻ ചെറി അമ്മായി അപ്പൻ
അച്ഛന്റെ റൂമില് ആന്റി ചെറിയമ്മ പവി കിച്ചു പപ്പ
ഞാൻ ഫോൺ നോക്കി ഇരുന്നു….
അച്ചു എന്റെ അടുത്ത് വന്ന് കെടന്നു
ഞാൻ : എന്നടാ പോയി പടി ടാ
അച്ചു : പോടാ
ഞാൻ : ആമാ കീഴെ എന്ന ഓട്ത്….
അച്ചു : എന്ന അന്ത അണ്ണൻ പെരിയ സൊമ്പ് തങ്ക കട്ടിണ് അക്കാവും ഉന്നോട മാമിയും പെരിയമ്മാക്ക് ഐസ് വക്ക്ത്…
ഞാൻ : അപ്പടിയാ….
അച്ചു : ഡേയ് അന്താളെ പാത്താ എന്തോ പോലെ ഒണ്ട് ടാ…
ഞാൻ : എന്ത് പോലെ തോന്നുന്നു
അച്ചു : അണ്ണാ തപ്പാണെണച്ചിടാതെ
ഞാൻ : സുമ്മാ സൊല്ല്
അച്ചു : തർകുറി മാരിയേ
അവൻ മെല്ലെ മെല്ലെ പറഞ്ഞു…
ഞാൻ : ഇറ്…. പപ്പയോട് പറയാ നിക്ക് 😂😂😂
അച്ചു : സൊല്ലിക്കൊ….😏
അപ്പൊ തന്നെ പപ്പ റൂമിലേക്ക് കേറി വന്നു
അച്ചു : ഡേയ് സൊല്ലാതെ ചെല്ലോ…. 😨
അവൻ എണീറ്റ് വെളിയിലേക്ക് നടന്നു…
അച്ചു : ഹായ് അക്കാ…
പപ്പ ഒന്ന് ചിരിച്ച് എന്റെ അടുത്തേക്ക് വന്നു
പപ്പ : അതെ കഴിക്കാൻ പോവാ വാ
ഞാൻ : ഞാൻ പിന്നെ വരാം
പപ്പ : അതല്ല പൊറത്ത് പോവാന്ന് കഴിക്കാൻ….
ഞാൻ :എന്താ അങ്ങനെ
പപ്പ : അല്ല എല്ലാരും കൂടെ വെളിയില് പോയി കഴിക്കാൻ….
ഞാൻ : ഞാൻ ഇല്ല ഒരു മൂഡില്ല
പപ്പ : വാ ഡോ പ്ലീസ് എനിക്ക് വേണ്ടി
ഞാൻ : ചെ 🙄
പപ്പ : അടിപൊളി ദിവസം അല്ലെ പ്ലീച്ച്…. 😍
ഞാൻ : ശെരി
പപ്പ : ഇത് മതി വാ പെട്ടെന്ന് പോയിട്ട് വരാ…
ഞാൻ അവൾടെ കൂടെ താഴോട്ട് എറങ്ങി….
ഞാൻ : പാർസൽ വാങ്ങി കൊണ്ട് വന്നാ പോരെ….
നല്ല തെരക്ക് കാണും
ഞാൻ ചെറിയെ നോക്കി പറഞ്ഞു
അച്ചു : ആമാ അച്ഛ
അവസാനം അത് തന്നെ തീരുമാനം ആയി.
ഞാനും അച്ചുക്കുട്ടനും കൂടെ പോയി ഫുഡ് ഒക്കെ വാങ്ങി കൊണ്ട് വന്നു…
അച്ഛൻ അങ്കിള് ചെറി ആന്റി കിച്ചു അഞ്ച് പേരും കഴിക്കാൻ ഇരുന്നു
