ചെറിയമ്മ : കൊള്ളാ 😂…. ഡാ കള്ളാ…
ഞാൻ : ഹേ കള്ളനാ
ചെറി : എന്ത് ഡീ
ചെറിയമ്മ : പേരപ്പുള്ള
ഞാൻ : എന്റെ ദൈവമേ ഇത് എങ്ങോട്ടാ ഈ പോണത്…. 😨
ഞാൻ തലക്ക് കൈ വച്ചു….
പപ്പ ഒന്ന് ചൊമച്ച് വെള്ളം എടുത്ത് കുടിച്ചു… ചെറി : കള്ള കുട്ടാ ഉമ്മാ
അങ്ങേര് എന്റെ നക്കി വച്ചു…
അയ്യേ…. ചെറി ഇത് ഞാൻ ഒന്ന്
അച്ഛൻ നൈസിന് അവടെ നിന്ന് വലിഞ്ഞു…
ഞാൻ : എനിക്ക് ഒന്ന് പറ
അമ്മ : അതെ കൂടുതൽ ചർച്ച ഒന്നും വേണ്ട ചെലപ്പോ ഇത് വേറെ എന്തെങ്കിലും ആവാ..
ഞാൻ : അതാണ്… അല്ലെ…
അമ്മ : ഇതും ആവാ😌
ഞാൻ : അയ്യോ… അല്ല എന്തിന് അയ്..
അമ്മ : എന്തായാലും ഹോസ്പിറ്റലിൽ പോവാ കൊറച്ച് കഴിയട്ടെ… ഒരു ചായ എടുക്കട്ടെ കുട്ടാ
പപ്പ : വേണ്ട ആന്റി….
ഞാൻ : അതെ ചെറി ഞാൻ അപ്പൊ എറങാ….
അച്ഛൻ : ശിവാ ഡാ ശിവ എവട്രാ
ഞാൻ അച്ഛന്റെ അടുത്തേക്ക് പോയി
അച്ഛൻ : മോനെ നീയേ ഇന്ന് പോണ്ട
അച്ഛൻ തല താത്തി നിന്ന് എന്നോട് പറഞ്ഞു
ഞാൻ : അയ്യോ അച്ഛാ ഇത് വേറെ എന്തോ ആണ്
അച്ഛൻ : ആയ്‌ക്കോട്ടേ നീ ആ കുട്ടിടെ അടുത്ത് പോ…. നാളെ പോവാടാ
ഞാൻ : ടോറോന്റെ ടയറ് മാറാൻ പോണം വച്ചതാ….
അച്ഛൻ : അത് രായനെ വിടാ… നീ ചെല്ല്….
അച്ഛൻ എന്റെ ബാഗ് പിടിച്ച് വാങ്ങി….
ഞാൻ മെല്ലെ നടന്ന് ഡയനിങ് ടേബിളിൽ പോയിരുന്നു…
അമ്മ : പവി മൂന്നര ആഴ്ചയിലെ അറിഞ്ഞു ഇതിപ്പോ ഒരു മാസം കഴിഞ്ഞില്ലേ… ചെലപ്പോ അതന്നെ ആവും അറിയില്ല ഈശ്വരാ നല്ലതാവണെ…
ഞാൻ : അമ്മാ അമ്മാ 😡
അമ്മ : വരുന്നടാ
അമ്മ ഓടി എന്റെ അടുത്തേക്ക് വന്നു
ഞാൻ : അതൊന്നും അല്ലമ്മാ…. ചെ 😣
അമ്മ : ശെരി ടാ നീ എന്തിന് എലിയെ കൂട്ടിലിട്ട പോലെ കാണിക്കുന്നേ…
പവി വന്ന് എന്റെ തോളിൽ കൈ വച്ചു
ഞാൻ തിരിഞ്ഞ് നോക്കി അവളാ കണ്ടതും ഞാൻ ശക്തിയായി അത് തട്ടി….
ഞാൻ : കൂടുതൽ ഒണ്ടാകാൻ വരണ്ട പോ അങ്ങോട്ട്….😡
പവി സൈഡ് ആയി…
കാലത്ത് എണീറ്റ് കുളിച്ചത് മിച്ചം….
ഞാൻ സോഫേല് ഫോണും നോക്കി കാലിന്റെ മേലെ കാലും വച്ച് ഇങ്ങനെ കെടക്കായിരുന്നു….
ശ്രദ്ദിച്ച് പോണം ഡോക്ടറെ കണ്ടതും വിളിക്കണം… പ്രാർത്ഥിച്ചിട്ട് പോയിട്ട് വാ അമ്മ പപ്പടെ കൂടെ നടന്ന് പറഞ്ഞോണ്ട് വന്നു…
പിന്നാലെ പവിയും പവിടെ തോളിൽ കൈ ഇട്ട് ചെറിയും പിന്നാലെ പിന്നാലെ എല്ലാരും വന്നു…
അമ്മ : പിന്നെ മോളെ തണുത്തത് ഒന്നും കഴിക്കല്ലേ…
ഇവരിത് എന്തറിഞ്ഞിട്ടാ…ഞാൻ തല പൊക്കി അവരെ ഒക്കെ ഒന്ന് നോക്കിട്ട് തിരിഞ്ഞ് ഫോണിൽ നോക്കി….
അച്ഛൻ കൈ രണ്ടും ഇടുപ്പിൽ കുത്തി എന്റെ നേരെ നടന്ന് വന്ന് എന്നെ ഒന്ന് നോക്കി… പിന്നെ ഫുൾ ആയി സ്കാൻ ചെയ്തു….
ഞാൻ അത് കണ്ടതും കാല് താത്തി എണീറ്റ് നിന്നു
അച്ഛൻ : എന്താ
ഞാൻ : ഒന്നൂല്ലാ
അച്ഛൻ : പോണില്ലേ
ഞാൻ : പോണ്ടാ പറഞ്ഞു
അച്ഛൻ : ആര്
ഞാൻ: അച്ഛൻ തന്നെ അല്ലെ പറഞ്ഞത്
അച്ഛൻ : അതല്ല കൊച്ചിന്റെ കൂടെ പോണില്ലേ
അത് അമ്മ ആരെങ്കിലും പൊക്കോളും… ഞാൻ സിമ്പിൾ ആയി പറഞ്ഞു
അച്ഛൻ : ഭാഗ്യടെ ഭാര്യ ആണല്ലോ അത്…
ഞാൻ : വേണ്ട ഞാൻ തന്നെ പോവാ കൊഴപ്പില്ല 😊
അച്ഛൻ : വലിയ ഉപകാരം…. 🙏
ഞാൻ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് നിന്നു
അച്ഛൻ : തിരിഞ്ഞ് കളിക്കാതെ പോടാ കൊച്ച് എത്ര നേരായി നോക്കി നിക്കുന്നു….
ഞാൻ കീ എടുത്ത് വെളിയിലേക്ക് നടന്നു….
ഓടി പോയി ബൈക്കില് കേറി ഇരുന്നു
അച്ഛൻ : എടാ മണ്ടതലയാ ബൈക്കല്ല കാറ്… അയ്യോ ഇവന്റെ തലക്കത്ത് ചളി ആണോ കഷ്ട്ടം…. 😣
ഞാൻ തിരിച്ച് കേറാൻ നിന്നതും പവി കാറിന്റെ കീയും കൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു….
ഞാൻ കീ പിടിച്ച് വാങ്ങി പോയി കേറി…
പപ്പ മെല്ലെ നടന്ന് വന്നു അമ്മ അവളെ പിടിച്ചിട്ടുണ്ട്….
അവളെ കാറി കേറ്റി ഇരുത്തി അമ്മ ലോക്ക് ചെയ്തു
ഞാൻ വണ്ടി മുന്നോട്ട് എടുത്തു….
പപ്പ : ശിവാ
ഞാൻ ഒന്ന് നോക്കി
പപ്പ : നമ്മടെ കുഞ്ഞ് വരാൻ പോവാ….
ഞാൻ വണ്ടി അവടെ ചവിട്ടി നിർത്തി….
ബാക്കില് വന്നവൻ ഹോണും അടിച്ചു കൂടെ തള്ളക്കും വിളിച്ചു
ഞാൻ വണ്ടി ഓരത്താക്കി നിർത്തി
പപ്പ : സത്യാ…. 🥹
അവളുടെ കണ്ണുകൾ നിറഞ്ഞു….
ഞാൻ : എന്താ go for it again 😣
പപ്പ എന്റെ കൈ എടുത്ത് അവൾടെ വയറ്റിൽ വക്കാൻ പോയി….
