കാന്താരി – 4 17അടിപൊളി  

ഞാൻ : എനിക്ക് ഫുഡ് വേണ്ട…

അച്ഛൻ : വേണ്ടല്ലോ ശെരി പോ

ചെറി : ഡാ മട്ടൻ ഒണ്ട് ഡാ വാ…

ഇങ്ങേർക്ക് ഇത് നേരത്തെ പറഞ്ഞൂടെ….🤦

ഞാൻ : വേണ്ട

ചെറി : നല്ല വരട്ടി എരു ഇട്ടത് ഉന്നോട നല്ലി വേറെ ഇറ്ക്ക്…

ഞാൻ : വേണ്ട ചെറി എനക്ക് സൂത്തമാ പസിയെ ഇല്ലേ…

അമ്മ : അപ്പോ കഴിച്ചിട്ടില്ല

ഞാൻ ഒന്നും പറയാതെ ഹോളിൽ പോയി ഇരുന്നു…

ഇവന് എന്താ ഈ പറ്റിയത് എങ്ങനെ നടന്ന ചെക്കനാ ചെറിയച്ചൻ പറയുന്നത് കേട്ടു

അച്ഛൻ : അഹങ്കാരം വേറെ എന്താ….

അമ്മ : നിങ്ങള് കഴിച്ചിട്ട് പോവാൻ നോക്ക്

അച്ഛൻ : ഡാ ഇങ്ങോട്ട് വാടാ

ഞാൻ കേക്കാത്ത പോലെ ഇരുന്നു

അച്ഛൻ : രാമാ….

ഞാൻ എണീറ്റ് നടന്നു

ഞാൻ : ന്താ

അച്ഛൻ : എന്ത്‌ 😑

ഞാൻ :അല്ല എന്താ ചോദിച്ചത്

അച്ഛൻ : ഇരി

ഞാൻ ചെയർ വളിച്ച് ഇരുന്നു

വലിക്കണ നോക്കിയേ അച്ഛൻ ഞാൻ ചെയർ വലിക്കുന്ന കണ്ട് പറഞ്ഞു…

അച്ഛൻ : ഭാഗ്യ ചോറ് കൊടുക്ക്

എനിക്ക് വേണ്ട ഞാൻ എണീക്കാൻ തൊടങ്ങി…

അച്ഛൻ : എണീറ്റാ കാല് മടക്കി ഒന്ന് തരും പിന്നെ രണ്ടാമത് നാവ് പൊന്തല് കാണിക്കില്ല

അമ്മ അടുത്ത സെക്കന്റ്‌ പ്ളേറ്റ് വച്ചിട്ട് ചോറ് വെളമ്പി….

അച്ഛൻ : കഴിക്ക്

ഞാൻ : വേണ്ട 😼

അച്ഛൻ : ദേ ചോറിനോട് ഇഷ്ട്ടകേട് കാണിക്കാൻ പാടില്ല കഴിക്ക് 🙂

ഞാൻ : വേണ്ട

ഇവനെ… 😡അച്ഛൻ ജഗ്ഗ് എടുത്ത് എറിയാൻ പോണ പോലെ കാണിച്ചു…

അമ്മ : കഴിക്കടാ കൊച്ച് പിള്ളേരെ പോലെ വാശി കാണിക്കാതെ….

സ്നേഹത്തോടെ പെരുമാറാ വച്ചാ മടല് വച്ചുള്ള സംസാരം മാത്രെ ഇവന് പറ്റു….അച്ഛൻ എണീറ്റ് നിന്നോണ്ട് പറഞ്ഞു….

അമ്മ : കഴിക്കും കഴിക്കും

അച്ഛൻ : കഴിക്കാതെ എണീറ്റാ

പുള്ളി പറഞ്ഞോണ്ട് കൈ. കഴുകി ഹോൾ വഴി വെളിയിലേക്ക് പോയി….

ഞാൻ ഒന്ന് എത്തി നോക്കി ഫോൺ ടേബിളിൽ വച്ചിട്ട് കഴിക്കാൻ തൊടങ്ങി

അമ്മ : കറി ഇടട്ടെ ഡാ

ഞാൻ : ഉം

അമ്മ : അയ്യ ഉം നാണം കെട്ടവൻ

ഞാൻ : ലച്ച്മി റൊമ്പ തപ്പ് ലച്ച്മി….

ചെറി : ഡേയ്

ഞാൻ : യോ സാപ്പ്ട്ടേലെ കെളമ്പ്

അമ്മ തവി എടുത്ത് എന്റെ കൈക്ക് ഒരു അടി തന്നു….

ഞാൻ : എന്താ😡

അമ്മ : തപ്പ് തമ്പി റൊമ്പ തപ്പ്… 😂

അമ്മ ഡയലോഗ് തിരിച്ചടിച്ചു…

എല്ലാരും ഒരേ ചിരി….

പപ്പ എന്റെ പിന്നാലെ ചെയറിൽ പിടിച്ച് നിന്ന് മുതുകത്ത് ഒന്ന് ചൊറിഞ്ഞു….

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി…

പപ്പ : കറി തരട്ടെ 😊

ഞാൻ : വേണ്ട.. അങ്ങോട്ട് മാറി നിക്ക്….

അമ്മ : മോളെ പോയി ആ കണ്ടത്തില് നിന്നോട്ടോ….

ഞാൻ : അയ്യോ വല്ലാത്ത ജോക്ക് തന്നെ….

പപ്പ : കഴിക്കട്ടെ ആന്റി… 😃

എന്റെ ഫോൺ ഓൺ ആയി…

അമ്മേ നോക്കി കൊഞ്ഞനം കുത്തി തിരിഞ്ഞ പപ്പ കാണുന്നത് ഓൺ ആയി ഇരിക്കുന്ന ഫോൺ

ഞാൻ ഫോണിലേക്ക് നോക്കി….

( Indru : off to Kochi tomorrow )

എനിക്ക് സമാദാനം ആയി…

കഴിച്ച് അടുക്കളയിൽ വെള്ളം തെളപ്പിക്കായിരുന്ന പപ്പ ഉമ്മറത്ത് ഭർത്താവിന്റെ ശബ്ദം കേട്ട് ശ്രദ്ധ അങ്ങോട്ട് മാറ്റി…

എന്നാ ഞാൻ കൊറേ നേരത്തെ ആലോചനക്ക് ശേഷം കൃത്യമായ പ്ലാൻ ഇട്ടിട്ടാണ് അച്ഛന്റെ അടുത്തേക്ക് പോയത്

ഞാൻ : അച്ഛാ

അച്ഛൻ : ഒ

ഞാൻ : അല്ല ഞാൻ നാളെ കൊച്ചി പോയാലോ നോക്കാ അച്ഛാ

അച്ഛൻ : പൊക്കോ

ഞാൻ : അതല്ല ബിൽ അക്കൗണ്ട് ഒക്കെ പെന്റിങ് ആണല്ലോ

പപ്പ അവടെ വന്ന് നോക്കി നിന്നു….

അച്ഛൻ : ഇരിക്ക് മോളെ

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി

ഞാൻ : അല്ല ട്രിപ്പ് ഒരുപാട് വന്ന് കെടപ്പുണ്ട് കേട്ടു അപ്പൊ ഞാൻ പോയി ഒന്ന് സെറ്റാക്കി വിടാ

അച്ഛൻ ഒന്ന് ആലോചിച്ചു

ഞാൻ : അല്ല പുതിയ വണ്ടി വരുമ്പോ ചെയ്യാൻ ഒള്ള പണിക്ക് പ്ലാൻ ഒണ്ടാക്കണം ആ കോളേജിലെ കൊറേ ട്രിപ്പ്‌ ബാക്കി ഒണ്ട് ഇനി സ്റ്റൈൽ രാജ്

അച്ഛൻ : ആര്

ഞാൻ : അല്ല രാജേഷേട്ടൻ ആണേ എടക്ക് മുങ്ങുന്ന പണി ഒണ്ടേ റിസ്ക്ക് വേണ്ട…

അച്ഛൻ : ഉം ഉം…. അല്ല എങ്ങോട്ട് ട്രിപ്പ്‌ വല്ലോം ആണോ

ഞാൻ : എന്താച്ഛാ

അച്ഛൻ : പിള്ളേര് കറങ്ങാൻ വരാൻ പറഞ്ഞോ 😊

ഞാൻ : ഇല്ല

അച്ഛൻ : അല്ല അങ്ങോട്ട് പോവാൻ ഇത്ര താൽപ്പര്യം

ഞാൻ : അല്ല പറഞ്ഞെന്നെ ഒള്ളൂ വേണ്ടെങ്കി വേണ്ട

ഞാൻ തിരിഞ്ഞ് നടന്നു….

പിന്നാലെ നിക്കുന്ന പപ്പടെ മുഖത്ത് ഒരു ആക്കിയ ചിരി

അച്ഛൻ : ആ ശെരി