കാന്താരി – 4 17അടിപൊളി  

അപ്പൊ തന്നെ എന്റെ ബനിയൻ നനവ് വന്ന് തൊടങ്ങി….

ഇവള് നല്ലതാ കെട്ടതാ എന്ന് കണ്ട് പിടിക്കാൻ തന്നെ ഒരു ജീവിതം പോര…

ഞാൻ : മതി മതി

പപ്പ : ഏയ്‌ എനിക്ക് ഇങ്ങനെ തന്നെ കെടക്കണം അല്ലെങ്കി ഞാൻ പറഞ്ഞ് കൊടുക്കും

ഞാൻ : എന്ത് വെറുപ്പിക്കലാ നീ…

പപ്പ : ഒരു കിസ്സ് തരോ

ഞാൻ : മാറ് മാറ്

പപ്പ : വേണ്ട വേണ്ട

അവളെന്നെ വരിഞ്ഞ് മുറുകി ചിരിച്ചോണ്ട് പറഞ്ഞു….

മലമ്പാമ്പ് മുറുക്കിയ പോലെ ആണ് പിടി ഒക്കെ….

പെട്ടെന്ന് എന്റെ കവിളിൽ അവൾടെ ചുണ്ട് വന്ന് പതിഞ്ഞു

പപ്പ : Happy first month anniversary for our love war… 😂

ഞാൻ : അയ്യോ 😞

പപ്പ : എല്ലാം മാറും നമ്മക്ക് സൂപ്പർ ആയി ജീവിക്കാ….

അഞ്ച് മിനിറ്റ് കഴിഞ്ഞതും ശ്വാസം വലിക്കുന്ന ഒച്ച മാത്രം ആയി….

ഞാൻ അവളെ മാറ്റി കെടത്തി തിരിഞ്ഞ് കെടന്നു അന്നത്തെ പോലെ എണീക്കാൻ നോക്കി മാട്ടണ്ട….

എന്താ മോനെ സിവാ എസ്ക്കേപ്പ് ആവാൻ നോക്കാ… പപ്പ പെറക്കിൽ കൂടെ കൈ ഇട്ട് എന്നെ ചേർത്ത് പിടിച്ചു….

ഞാൻ : ഒന്ന് ഒറങ്ങാൻ വിടോ

പപ്പ : എനിക്ക് ഒറക്കം വരുന്നില്ല

ഞാൻ : എന്നാ അങ്ങോട്ട് നീങ്ങി കെട…

പപ്പ : എന്തെങ്കിലും സംസാരിക്കാ നമ്മക്ക് വാ

ഞാൻ : ഞാൻ ഇല്ല….

പപ്പ : നീ ഒട്ടും റൊമാന്റിക്കല്ല

ഞാൻ : അതെ കാലം എന്നെ ഒരു മൊരടനാക്കി….

പപ്പ : സെന്റി ആണാ

ഞാൻ : ഒരിക്കലും അല്ല എന്റെ ഈ ജീവിതം എനിക്ക് നല്ല വിവേകം തന്നു ആര് ആരൊക്കെ ഏത് എന്തൊക്കെ എന്ന് എനിക്ക് കൃത്യമായിട്ട് അറിയാ…

പപ്പ : എങ്കി ഞാൻ ആരാ പറ

ഞാൻ : നീ എന്നെ തോൽപ്പിക്കാൻ എന്ന പേരിൽ സ്വയം തോറ്റോണ്ടിരിക്കുന്ന ഈഗോ പിടിച്ച ഒരു പെൺക്കുട്ടി….

പപ്പ : നീ എന്നെ വല്ലാതെ തെറ്റിധരിച്ചിരിക്കാ രാമു

ഞാൻ : ശെരി ഞാൻ കെടക്കട്ടെ…

പപ്പ : എനിക്ക് കമ്പനി താ

ഞാൻ : ഇല്ല….

അടുത്ത സെക്കന്റ്‌ എന്റെ വായിൽ അവൾ മറ്റ് കൈ അമർന്നു അടുത്ത സെക്കന്റ്‌ എന്റെ തോളിൽ അവൾടെ പല്ലും….

വലിയ വേദന ഇല്ല എന്നാലും ചെറിയ വലിയൊരു കടി….

അതോടെ അവളുടെ കാലും എന്റെ മേലെ ആയി….

പപ്പ : ഐ ലവ് യൂ… 😍

ഞാൻ പുച്ഛത്തിന്റെ ഒച്ച ഇട്ടു….

പപ്പ : കളിയാക്കല്ലേ… നോക്കിക്കോ എന്റെ മനസ്സ് മനസ്സിലാവുമ്പോ എന്റെ സ്നേഹം അറിയും….

ഞാൻ : ശെരി….

പപ്പ ഒന്ന് മൂളി ചിരിച്ചിട്ട് എന്നിലേക്ക് കൂടുതൽ ചേർന്നു.. കെടന്നു….

എന്തോ വായില് വന്ന് തട്ടിയപ്പഴാ ഞാൻ കാലത്ത് എണീറ്റത്….

എണീക്കുമ്പോ ഭൂതം എന്നെ തുറിച്ച് നോക്കി വളരെ അടുത്തായി കെടക്കുന്നു….

ഞാൻ പേടിച്ച് അലറിപോയി….

ഞാൻ : ചുണ്ട് തൊടച്ച് അവളെ നോക്കി…

പപ്പ : ചുമ്മാ കിസ്സ് അടിച്ചത് 😊

ഞാൻ : അയ്യേ…. പ്പു…

പപ്പ : വെറുതെ പറഞ്ഞത്….

ഞാൻ അവടെ നിന്ന് എണീറ്റ് നേരെ കുളിക്കാൻ പോയി…

തിരിച്ച് വന്നപ്പോ ബാഗ് പാക്ക് ചെയ്യുന്നു പപ്പ

ഇവളിത് എങ്ങോട്ടാ… ഞാൻ അതും ആലോചിച്ച് നിന്നപ്പോ പപ്പ എന്നെ തിരിഞ്ഞ് നോക്കി…

പപ്പ : ഞാനും വരാം നമ്മക്ക് ഹണിമൂൺ പോവണ്ടേ…

ഞാൻ : ഒന്ന് ചുമ്മാ ഇരിക്കോ ഒന്ന് ഞാൻ കാലത്ത് പോയാ രാത്രിയെ വരൂ ചെലപ്പോ വരെ ഇല്ല….

പപ്പ : അതന്നെ ഡാ നമ്മക്ക് ഒരുമിച്ച് ടൈം സ്പന്റ് ചെയ്യാ അപ്പൊ ഈ അകലച്ച മാറും 😊

ഞാൻ : ഏയ്‌ നിന്നെ എന്തായാലും ഞാൻ കൊണ്ട് പോവില്ല

പപ്പ : കുടിച്ച് തെണ്ടി നടക്കാൻ ആവും… നിന്റെ ഇന്ദ്രൻ പറഞ്ഞോ ഒറ്റക്ക് വന്നാ മതി തെണ്ടി നടക്കാൻ അതാ സുഖം എന്ന്

ഞാൻ : ഒരുത്തൻ തെണ്ടി ആവുന്നത് അവന്റെ കൂട്ട്കെട്ട് കൊണ്ട് മാത്രം അല്ല പിന്നെ ഇന്ദ്രന് ഒരാളെ കൊണ്ട് പോയി നശിപ്പിച്ച് ശീലോം ഇല്ല…. നീ പോയെ എനിക്ക് വേറെ പണി ഒണ്ട്….

പപ്പ : ഞാൻ വരും…

( നാശം പിടിക്കാൻ…. എന്ത് ചെയ്യും… )💡

ഞാൻ : ആ ഞാൻ പോയിട്ട് പെട്ടെന്ന് വരാ പിന്നെ വരുമ്പോ ഫുഡ് വാങ്ങി തരാ…. വന്നിട്ട് നിൻ അല്ല നമ്മടെ കാറില് കറങ്ങാൻ പോവാ… എന്താ ഹാപ്പി… 😊

പപ്പ : ശെരിക്കും

ഞാൻ : നീ ആണേ സത്യം…. 😍

പപ്പ : എന്നാലേ ആ ട്രിപ്പ് ഇതാവട്ടെ പെട്ടെന്ന് ഡ്രസ്സ്‌ എടുത്ത് വക്ക് നമ്മക്ക് കാറില് വീട്ടി പോവാ കൊറച്ച് ദിവസം അവർടെ കൂടെ ഇരുന്നിട്ട് തിരിച്ച് വരാ ഓക്കേ