കാന്താരി – 4 17അടിപൊളി  

ഞാൻ : ശെരി…. ശെരി… 🙏

ഞാൻ സോഫയിൽ കേറി കെടന്നു….

അമ്മ : ചായ തരട്ടെ…

ഞാൻ : വേണ്ടമ്മ

ടാ

അമ്മ വന്ന് എന്റെ അടുത്ത് സോഫയിൽ ഇരുന്നു….

ഞാൻ തല പൊക്കി മടിയിൽ വച്ചു

വല്ലാത്ത തണുപ്പ് ഒറക്കം വരുന്ന പോലെ മണ്ടക്കകത്തെ ചൂട് കമ്മി ആയ പോലെ….

രണ്ട് പേരും വഴക്കാണോ.. അമ്മ എന്റെ മുടി തലോടിക്കൊണ്ട് ചോദിച്ചു….

ഞാൻ : ഇല്ലല്ലോ

അമ്മ : മോള് മൊത്തത്തിൽ കിളി പോയി നടപ്പാ ചോദിച്ചപ്പോ കരഞ്ഞോണ്ട് കേറി പോയി….

ഞാൻ : അത് ചെലപ്പോ വീട്ട്കാരെ മിസ്സ്‌ ചെയ്യുന്ന കൊണ്ടാവും….

അമ്മ : എന്നാ പോയിട്ട് വാ

ഞാൻ : എങ്ങോട്ട്

അമ്മ : അവൾടെ വീട്ടിലേക്ക്….

ഞാൻ : പിന്നെ എനിക്കൊന്നും വൈയ്യ വേണേ കൊണ്ടാക്കാ….

അമ്മ : ഉം…. എന്താ വച്ചാ ചെയ്യ്….

പെട്ടെന്ന് അച്ഛൻ അങ്ങോട്ട് വന്നു

ഞാൻ എണീറ്റ് നിന്നു

അച്ഛൻ : വന്നോ…. ഉം എന്തായി

ഞാൻ : പൈസ കിട്ടി… ഇതാ

ഞാൻ പൈസ അച്ഛന് കൊടുത്തു

അച്ഛൻ : അതിന്റെ പണി എവടെ വരെ എത്തി

ഞാൻ : ലൈറ്റ് പിന്നെ സ്പീക്കർ കേറ്റണം ഇന്ന് കിട്ടും

അച്ഛൻ : എത്ര ആയി

ഒറ്റ സെക്കന്റ്‌

ഞാൻ ഫോൺ എടുത്ത് ബിൽ കാണിച്ച് കൊടുത്തു

അച്ഛൻ : ഇത്തിരി കൂടുതൽ ആണല്ലോ ഇത്

ഞാൻ : ഇല്ല അത് ഇപ്രാവശ്യം സിസ്റ്റം കേറ്റി പുതിയത്…. സ്പീകർ എണ്ണം കൂട്ടി…..

അച്ഛൻ ഒന്ന് മൂളി….ഇന്നാ പൈസ വച്ചോ

ഞാൻ : വേണ്ട

അച്ഛൻ : വച്ചോ ടാ ശമ്പളം ആയിട്ട് കണ്ടാ മതി വച്ചോ….

ഞാൻ : താങ്ക്സ്… 😌

അമ്മ : 😝

അച്ഛൻ ഒന്ന് ചിരിച്ചിട്ട് വെളിയിലേക്ക് എറങ്ങി പോയി….

അമ്മ : ശമ്പളം ഒക്കെ ആയല്ലോ

ഞാൻ : അമ്മക്ക് എന്താ വേണ്ടത്

അമ്മ : ഒന്നും വേണ്ട കളയാതെ വച്ചോ പൈസ

ഞാൻ : എന്നാലൂം

അമ്മ : വേണ്ട മുത്തേ നീ വച്ചോ

ഞാൻ : എന്നാ അമ്മ ഇത് വച്ചോ….

ഞാൻ അത് ഫുൾ അമ്മടെ കൈയ്യിൽ കൊടുത്തു….

അമ്മ : 🥹

ഞാൻ : പിന്നെ എനിക്ക് ഒറു കുപ്പി വാങ്ങാൻ പൈസ വേണം

അമ്മ : ഏതാ ബ്രാന്റ്

ഞാൻ : ഞാൻ എല്ലാം അടിക്കും… 😌

അമ്മ : നായെ… 🫤

ഞാൻ : എന്റെ പൈസ ഞാൻ വാങ്ങും

അമ്മ : ചൂലെവടേ 🤣

ഞാൻ : ലച്ചു ഞാനെ കൊറച്ച് കഴിഞ്ഞാ പോവും….

അമ്മ : എങ്ങോട്ടോ പോ… ഇന്നാ ഈ പൈസ കൊണ്ട് അക്കൗണ്ടിൽ ഇട്….

ഞാൻ : വേണ്ടേ അപ്പൊ

അമ്മ : ഓ വേണ്ട

ഞാൻ : അല്ല അമ്മ ഇത്ര പൈസ ഒന്നും ഒരുമിച്ച് കണ്ട് കാണില്ലല്ലോ വച്ച് തന്നതാ

അമ്മ : മോനെ രാമു

ഞാൻ : എന്താമ്മാ

അമ്മ : വയറ് നെറച്ച് തരണോ

ഞാൻ : വേണ്ട 😝

അമ്മ : കേറി പോ അപ്പൊ…

പ്രേമിക്കുമ്പോ നീയും ഞാനും നീരിൽ വീഴും പൂക്കൾ….

പാട്ടും പാടി ഞാൻ റൂമിലേക്ക് കേറി പോയി…

എന്റെ റൂമി പോവാൻ എനിക്ക് തീരെ താൽപ്പര്യം ഇല്ല പവിടെ റൂമിലേക്ക് പോവാൻ മനസ്സും….

പവി അതോ പപ്പ…

പപ്പ ഞാൻ സ്വയം പറഞ്ഞിട്ട് റൂമിലേക്ക് കേറാൻ നോക്കി

നാശം ഡോർ ലോക്ക്….

എനിക്ക് പോവേം വേണം ഒറക്കം വരുന്നു മൈര്…. 🙏

ഞാൻ പിന്നെ സ്റ്റെപ്പിൽ തന്നെ ഇരുന്നു….

അല്ലെങ്കി വേണ്ട തിരിച്ച് പോവാ…. അതാ നല്ലത് അവടെ പോയി കുളിക്കാ….

ഞാൻ എണീറ്റതും പപ്പ ഡോർ തൊറന്നതും ഒരുമിച്ച്…

അവളെന്നെ കണ്ട് ഒരു അത്ഭുതവും ഇല്ലാതെ ഇങ്ങനെ നോക്കി

ഞാനും ഒന്ന് നോക്കി താഴോട്ട് എറങ്ങി നടന്നു….

അമ്മ അമ്മാ…. ഞാൻ വിളിച്ച് പറഞ്ഞു

അമ്മ : എന്താ ടാ

ഞാൻ : ഞാൻ എറങാ….

അമ്മ : എന്താ കാര്യം

ഞാൻ : ഇല്ല പോട്ടെ പണി ഒണ്ട്…

ചെറിയമ്മ : കഴിക്കാ ടാ ദോസ തറെ…

ഞാൻ : ഉം വേണാ… ണാൻ കെളമ്പറെ….

ചെറിയമ്മ : ചെരി… ടൈമ്ക്ക് സാപ്പ്ട് കണ്ണാ…

ഞാൻ : ആ

അമ്മ : ചായ വേണോ… ഞാൻ : വേണ്ട….

ഞാൻ തിരിഞ്ഞ് നടന്നതും പവി മുന്നിലും അവൾടെ പിന്നിലായി പപ്പയും സ്റ്റെപ് എറങ്ങി വരുന്നു

ഒരാൾക്ക് വെഷമം മറ്റൊരാൾക്ക് എന്താ എന്ന് പോലും മനസ്സിലാകുന്നില്ല

ഞാൻ രണ്ട് പേരെയും ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് നടന്നു…

സിറ്റ് ഔട്ട്‌ എത്തിയതും അച്ഛൻ എതിരെ വന്നു

അച്ഛൻ എന്നെ ഒന്ന് നോക്കി

ഞാൻ ചിരിച്ചിട്ട് വെളിയിലേക്ക് എറങ്ങി

അച്ഛൻ : എങ്ങോട്ടാ

ഞാൻ : പോവാ

അച്ഛൻ : എങ്ങോട്ട്

ഞാൻ : വർഷാപ്പില്

അച്ഛൻ : വേണ്ട

ഞാൻ : അയയ്യോ പണി ഒണ്ട്

അച്ഛൻ : ഇങ്ങോട്ട് വന്നെ

അച്ഛൻ പറഞ്ഞോണ്ട് ഉള്ളിലേക്ക് കേറി

ഞാൻ പിന്നാലെ പോയി…