ഞാൻ : എന്നാ അമ്മ പോ
അമ്മ : ചോറും കൂട്ടാനും പാത്രം കഴുകല് പിള്ളേർക്ക് ടിഫൻ വീടും മുറ്റവും തൂക്കല് പിന്നെ തുണി കഴുകാൻ ഇടല് അത് കഴിഞ്ഞാ അത് വിരിച്ച് ഇടല് ഇതെല്ലാം നീ ചെയ്താ ഞാൻ ബാക്കി ഒക്കെ ചെയ്യാ…
ഞാൻ : 😨🙏വേണ്ട….
അച്ഛൻ : എന്നാ നീ വരണ്ട ഞാൻ പോയി കാര്യം ഒക്കെ നോക്കാ രണ്ട് ദിവസം കഴിഞ്ഞ് പതുക്കെ പോയാ മതി….
ആന്റി : എന്നാ പപ്പ കൊറച്ച് ദിവസം അവടെ വന്ന് നിക്ക് കിച്ചു കാണും അതാവുമ്പോ….
ഞാൻ ഒന്നും പറഞ്ഞില്ല
പപ്പ : വേണ്ടമ്മ…
എന്റെ ഫോൺ റിങ് ആയതും ഞാൻ വെളിലേക്ക് നടന്നു…
ഇന്ദ്രൻ ആയിരുന്നു അത്
ഞാൻ : ഹലോ മച്ചാ
ഇന്ദ്രൻ : മച്ചാ നിന്റെ വണ്ടിക്ക് അല്ലെ കോളേജില് മറ്റന്നാ ഓട്ടം
ഞാൻ : ആ കാണും
ഇന്ദ്രൻ : ഋഷിയേ മുട്ടിയ ചേട്ടന്മാര് അതില് ഒണ്ട് ഞാൻ : ഓഹോ 😂
ഇന്ദ്രൻ : അപ്പൊ അപ്പൊ 😂
ഞാൻ : അപ്പൊ അപ്പൊ ഡ്രൈവർ ശിവറാം
ഇന്ദ്രൻ : യേ ബോയ്… 😂
ഞാൻ : എന്തായാലും വന്നിരിക്കും….
ഇന്ദ്രൻ : ശെരി…
ഞാൻ : നീ എവടെ
ഇന്ദ്രൻ : ഞാൻ ഫ്രണ്ടിന്റെ വീട്ടില് അന്ന് വന്നില്ലേ വിക്രം അവന്റെ കൂടെ…
ഞാൻ : ശെരി…. ഞാൻ വരാ….
കൊറേ കഴിഞ്ഞ് അവര് എറങ്ങാൻ നിന്നു…
ആന്റി : ഇനി എപ്പഴാ വരുന്നേ
ഞാൻ : വരാ😊
ആന്റി : അതെ അന്നത്തെ ആ കൗണ്ടർടെ വീട്ടിലെ വെളമ്പ് കഥ ബാക്കി പറഞ്ഞില്ല…
ഞാൻ : പിന്നെ പറയാ…
പപ്പ : 😃
ആന്റി : ശെരി അപ്പൊ
അവര് യാത്ര പറഞ്ഞ് എറങ്ങി
പപ്പടെ മുഖം സന്തോഷം കൊണ്ട് നെറഞ്ഞ് നിക്കാ…
ഞാൻ മെല്ലെ ഉള്ളിലേക്ക് നടന്നു….
അച്ചു : ഡേയ് അവ തലയിലെ ഗുണ്ടേ തൂക്കി പോട്ടിട്ടിയെ ടാ…
അച്ഛൻ : ശിവാ
ഞാൻ തിരിഞ്ഞ് ലുങ്കി കാലോണ്ട് പൊക്കി എടുത്തിട്ട് വിളി കേട്ടു
അച്ഛൻ : എന്താ ഇപ്പൊ ഒരു മനം മാറ്റം…
ഞാൻ : ഞാൻ ഇപ്പൊ പറഞ്ഞില്ലേ അതാ കാര്യം പിന്നെ അവക്ക് ഇഷ്ട്ട കൊറവില്ലെ നടക്കട്ടെ…. അവൻ ഒരു പാർട്ടി ഫ്രീക്ക് ആണ് ഇവളൊ അതാ ഞാൻ വേണ്ട പറഞ്ഞത് അത്ര ഒള്ളൂ പവിക്ക് ഇഷ്ട്ട കൊറവ് ഇല്ലാത്ത സ്ഥിതിക്ക് ബാക്കി അച്ഛൻ അമ്മ ചെറി.. യച്ഛൻ ചെറിയമ്മ ഒക്കെ കൂടെ പ്ലാൻ ചെയ്തോ… 😊
അച്ഛൻ ഒന്ന് മൂളി എന്റെ തോളിൽ തട്ടി ഉള്ളിലേക്ക് നടന്നു…
അമ്മ പിന്നാലെ വന്ന് എന്റെ കവിളിൽ കൈ വച്ച് പിച്ചി കൈ ചുണ്ടിൽ വച്ചു…
അമ്മ : അയ്യോ ചക്കര….
അമ്മ ദൃഷ്ട്ടി പൊട്ടിച്ചിട്ട് അച്ഛന്റെ പിന്നാലെ പോയി….
പപ്പ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കിക്കൊണ്ട് നടന്നു
പവി മാത്രം ദേഷ്യം സങ്കടം ഒക്കെ കൂടെ ഒള്ള നോട്ടം
ഞാൻ : അച്ചു നമ്മക്ക് ഒരേ പോലെ ഒള്ള ഡ്രസ്സ് ഇടാട്ടാ
അച്ചു : ഡേയ് നീ ആ ബോഫെ പണിക്ക് പോണില്ല ഇപ്പോ ഒരേ ഡ്രസ്സ് ഇടാൻ…. 🤣
ഞാൻ : വേണ്ടെങ്കി വേണ്ട….
ഞാൻ രണ്ടിനേം നോക്കി പുച്ഛിച്ഛ് അടുക്കളയിൽ പോയി
ഡയിനിങ് ഏരിയ എത്തിയതും ഞാൻ അമ്മയും അച്ഛനും കൂടെ ഒള്ള സംസാരം കേട്ടു
അച്ഛൻ : എന്താ ഡോ നമ്മടെ മോന് വല്ല ഇടിയും വന്ന് കൊണ്ടോ
അമ്മ : നിങ്ങക്ക് മാത്രെ അവനെ പിടിക്കാത്തതൊള്ളൂ….
അച്ഛൻ : ഉവ്വ്….
അമ്മ : ആ വർഷ ചേച്ചി ഒക്കെ എന്ത് കാര്യം ആയിട്ടാ പറയുന്നേ അറിയോ
അച്ഛൻ : ഇവടെ പിടിച്ച് ഇരുത്തി നോക്ക് അപ്പൊ അറിയും….
അമ്മ : രാമു ഇത്ര വെട്ക്ക്ന്ന് അവരോട് കാര്യം പറയും ന്ന് ഞാൻ വിചാരിച്ചില്ല
അച്ഛൻ : ഞാനും വല്ലാതെ ആയി
ചെറി : അയ്യോ അത് ഫുൾ ആക്റ്റിങ് നിങ്ങടെ ഒക്കെ മുന്നില് അവനെ ഒരു മനുഷ്യനെ പേടി ഇല്ല….
അമ്മ : നിങ്ങളെ കാണുമ്പോ മാത്രം പുലി പൂച്ച ആവുന്നതാ
അച്ഛൻ : നന്നായി വരട്ടെ
അച്ഛൻ വെളിയിൽ വന്നതും എന്നെ കണ്ട് പേടിച്ചു….
അച്ഛൻ : ന്ത് ടാ
ഞാൻ : ഉംച്ച് തല വെട്ടി…. കാണിച്ചു
പപ്പ : 🤭
അച്ഛൻ : കെടക്കാൻ ആയില്ലേ
ഞാൻ : പോയി
അച്ഛൻ : ആ കൊച്ച് നിക്കുന്ന കണ്ടില്ലെ പോ വേഗം
ഞാൻ തിരിഞ്ഞ് മേലേക്ക് നടന്നു
അച്ഛൻ പപ്പേ നോക്കി കണ്ണ് ഇറുക്കി ചുമ്മാ പറഞ്ഞു…
പപ്പ ചിരിച്ചോണ്ട് എന്റെ പിന്നാലെ കേറി…
ഞാൻ അവള് വരുന്നതിന് മുന്നേ താഴെ വിരിച്ച് കെടന്നു….
ഡോർ അടയുന്ന ഒച്ച കേട്ടു കൊറച്ച് നേരം കഴിഞ്ഞതും എന്റെ മേലെ ഒരു കൈ വന്ന് മെല്ലെ തട്ടി അത് എന്റെ പ്രതികരണം നോക്കി നോക്കി എന്നെ മൊത്തം ആയി ചുറ്റി….
