കാലഭ്രംശം – 2 Likeഅടിപൊളി  

​”ഡാ അശ്വിനേ… ഇതെന്ത് തേങ്ങയാടാ?”

രോഹിത് കണ്ണെടുക്കാതെ ആ ഗോളത്തിലേക്ക് തന്നെ നോക്കി പേടിയോടെ ചോദിച്ചു.

“എനിക്കെങ്ങനെ അറിയാനാടാ… ഞാനും ഇതൊക്കെ ആദ്യമായിട്ട് കാണുകയല്ലേ,”

എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.

​ആ പ്രകാശഗോളം കണ്ടുനിൽക്കാൻ കഴിയാതെ പെൺകുട്ടികൾ പേടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ആ ഗോളം വല്ലാതെ വികസിക്കാൻ തുടങ്ങിയത്. അത്ഭുതത്തോടെ നോക്കിനിൽക്കെ, ചെവികൾ തുളച്ചുകയറുന്ന അതിഭീകരമായ ഒരു ശബ്ദത്തോടെ വായുവിൽ നിന്നിരുന്ന ആ പ്രകാശഗോളം പൊട്ടിത്തെറിച്ചു!

​ഗുഹയെ മുഴുവൻ വിഴുങ്ങുന്ന കണ്ണഞ്ചിപ്പിക്കുന്ന നീല വെളിച്ചം ഞങ്ങളെ വന്ന് പൊതിഞ്ഞു.

വെളിച്ചത്തിന്റെ ആ വലിയ ആഘാതത്തിൽ എന്റെ കൂട്ടുകാർ തലയിൽ കൈവെച്ച് നിലവിളിച്ചുകൊണ്ട് താഴേക്ക് വീഴുന്നത് ഒരു നിമിഷം ഞാൻ കണ്ടു. അവർക്ക് പിന്നാലെ എന്റെ തലച്ചോറിലും ഇരുട്ടു കയറാൻ തുടങ്ങി. ശരീരം തളർന്ന് ഞാനും ആ കരിങ്കൽ തറയിലേക്ക് ഊർന്നുവീണു.

​ബോധം മറയുന്നതിന്റെ തൊട്ടുമുൻപുള്ള ആ അവസാന നിമിഷത്തിൽ, കൃത്യം മൂന്നു വർഷം മുൻപുള്ള എന്റെ past ലേക്ക് ഞാൻ കൂപ്പുകുത്തി വീണു….

3 വർഷങ്ങൾക്ക് മുൻപ്….

(തുടരും എന്ന് തോന്നുന്നില്ല 🙂)

Leave a Reply

Your email address will not be published. Required fields are marked *