ഗീതാഗോവിന്ദം – 6അടിപൊളി  

“ആരാ ഗോവിന്ദേട്ടാ ഈ നേരത്ത് ….. ” മുല കുലുക്കി ഗീതു പിടഞ്ഞെണീറ്റു

“ഞാനെങ്ങന അറിയാനാ ….? ” ഒന്ന് മൂഡായി വരുവായിരുന്നു. കതകിൽ കൊട്ടിയവനെ മനസ്സിൽ പ്രാകി കൊണ്ട് ഞാൻ കതക് തുറന്നു. പക്ഷെ ചെറു വിളക്കുകളുടെ മങ്ങിയ വെളിച്ചം മാത്രമുണ്ടായിരുന്ന ആ ഇടനാഴിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.

അത് കൊള്ളാം …..
“ആരാ …..” വാതിൽ മറികടന്ന് ആരോടെന്നില്ലാതെ ഞാൻ വിളിച്ച് ചോദിച്ചു. ആരുമില്ല . ശൂന്യം .

“ങ്ഹേ…..” ആരെയും കാണാത്തതിനാൽ തിരിഞ്ഞ ഞാൻ പെട്ടെന്ന് മുമ്പിൽ ഗീതുനെ കണ്ട് ഞെട്ടി. അവളും പേടിച്ച് പോയി….

“പേടിപ്പിച്ച് കളഞ്ഞല്ലോ ഗീതൂ ….”

“സോറി ……… ”

“കോറി….”

“ആരാ ഏട്ടാ…..”

“ആ…. ഞാനാരേം കണ്ടില്ല….. ”

“പിന്നെ ആരാ കതകില് മുട്ടിയത് …..”

“അത്.! ”

പെട്ടെന്നാണ് ആരോ കോണിപ്പടികൾ ഓടി കയറുന്നതിന്റെ ശബ്ദം ഞങ്ങൾ കേട്ടത് … അത് കേട്ട പാടെ ഗീതു എന്നെ പേടിച്ച് കെട്ടിപിടിച്ചിരുന്നു.

“ആരാ ഗോവിന്ദേട്ടാ അത്…. ” ഗീതു നന്നേ ഭയന്നിരുന്നു.

“ആാ…….. ഞാൻ പോയൊന്ന് നോക്കിയിട്ട് വരാം നീ കഥകടച്ച് കുറ്റിയിട്ടോ….”

“മ്….മ്…. ഇല്ല…..എനിക്ക് പേടിയാ .ഞാനും വരുന്ന് ….”

“എന്നാ വാ….”

മുമ്പിലെ ഇരുട്ടിലേക്ക് അവർ നടന്നു. ഇരുട്ട് അകമ്പടി ചേർന്നെങ്കിലും പുറകിൽ ചെറു വെളിച്ചം അവരെ പിന്തുടരുന്നുണ്ടായിരുന്നു…..

“ഇത് നമ്മളെ പേടിപ്പിക്കാനാരോ ചെയ്ത പണിയാ… മിക്കവാറും ആ അരവിന്ദാവും … ” കൈയ്യിൽ മുറുക്കി പിടിക്കുന്ന ഗീതുവിന്റെ കൈകൾ മാറ്റാൻ ശ്രമിച്ച് ഗോവിന്ദ് പറഞ്ഞു…..

“ഓ പിന്നെ … ഈ സമയത്ത് ആർക്കാ ഇറങ്ങി നടക്കാൻ ധൈര്യം വരുക. അതും പ്രേത ബംഗ്ലാവ് പോലുള്ള ഈ വീട്ടിൽ ….” ഗോവിന്ദ് കൈ പിടിച്ച് മാറ്റും തോറും ഗീതു അവനിൽ പടർന്ന് പിടിക്കാൻ ശ്രമിച്ചു….

“ഛെ…. വിട് പെണ്ണെ അങ്ങോട്ട് …….”

ഗീതു പിന്നേം കയ്യിൽ തൂങ്ങി

“നിനക്കും തോന്നിയോ അത്? ”

“എന്ത് …? ”

“അല്ല ഇതൊരു ബംഗ്ലാവ് പോലെ …. ? ഞാനിവിടെ വന്നപ്പോഴെ ശ്രദ്ധിച്ചിരുന്നു അത്. ഇത് വെറുമൊരു എട്ടുകെട്ടല്ല…. ഇവിടെ മറ്റേതോ സംസ്ക്കാരത്തിന്റെ…. അതായത് ബ്രിട്ടീഷ് ആർക്കിട്ടെക്ക്ച്ചർ …. നീ പറഞ്ഞ ബംഗ്ലാവിലെ ഒക്കെ പോലെ……”

“ഒന്ന് മിണ്ടാതിരിക്കോ ഗോവിന്ദേട്ടാ കേട്ടിട്ട് പേടിയാവുന്നു. ” ഗീതൂന്റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു……

“ഏഹ് പേടിപ്പിക്കാൻ വേണ്ടി ഞാനെന്തു പറഞ്ഞു…… ഞാൻ ഒരു വസ്തുതയല്ലേ പറഞ്ഞത്….. നീ ദേ ആ ചുവരിലെ ബൾബുകൾ നോക്കിയേ… ഇത്തരം ഡിസൈനു ബംഗ്ലാവുകളിൽ മാത്രമാണ് കാണുന്നത് ” ഗോവിന്ദ് ചുണ്ടിയ വിളക്കിലേക്ക് ഗീതു നോക്കിയതും അത് മിന്നി അണഞ്ഞു.
“അമ്മാ….. ”

“ഡീ….. നീ ബാക്കിയുള്ളവരേം കൂടി പേടിപ്പിച്ചുണർത്തോ… വലിയ സാഹസക്കാരിയാണെന്ന് പറഞ്ഞപ്പോ ഇത്രേം ധൈര്യം ഞാൻ പ്രതീക്ഷിച്ചില്ലന്റെ പൊന്നേ…..”

“പിന്നെ ലൈറ്റണഞ്ഞ കണ്ടില്ലേ ഗോവിന്ദേട്ടൻ … ” ഇരുട്ടില്ലാരെയൊക്കെയോ തേടി ഗീതു പേടിയോടെ പറഞ്ഞു.

“അത് പിന്നെ ഇത് പഴയ വീടല്ലേടീ ഇത്രേം നാള് അടച്ചിട്ടിരുന്നതും. വയറിംങ് ഒക്കെ കണക്കാ…. ഇതെല്ലാം ശരിയാക്കാൻ എന്നെയാ ഏൽപ്പിച്ചേക്കണേ….” ഞാനവളുടെ കയ്യിൽ തിരുമ്മി ആശ്വസിപ്പിച്ച് പറഞ്ഞു.

“ആഹാ… കാര്യായി പോയി…. അങ്ങനേലും വല്ലോ പണി ചെയ്യ്…….”

“പോടി….. ” ഞാനവളുടെ കൈ തട്ടി മാറ്റി.

“അങ്ങനെ ഇവിടെ ഒക്കെ ഒന്ന് നോക്കിയ സമയത്താ ഞാൻ ഇത് തിരിച്ചറിയുന്നത്…. ഈ വീട് പുറത്ത് നിന്ന് നോക്കുമ്പോൾ തനി കേരള മോഡൽ ആണെങ്കിലും അകത്ത് നേരെ തിരിച്ചാ…. ഒരു വിദേശ സ്റ്റൈൽ. മുറികൾ ആയാലും കോണികൾ ബൾബ് , വെയ്സ് പ്രതിമകൾ ചിത്രങ്ങൾ … ”

“ദേ ദേ വീണ്ടും എന്നെ പേടിപ്പിക്കല്ലേ…..” പെണ്ണ് വീണ്ടും വലിഞ്ഞ് കേറാൻ തുടങ്ങി കയ്യില് .

“ഏഹ് ഞാൻ എന്ത് പേടിപ്പിച്ച് ….”

“ചുമ്മാ ഇങ്ങനെ ഓരോന്ന് പറയുമ്പോ എനിക്ക് പേടിയാവുന്നുണ്ടേ…..” അവർ കോണിപ്പടികൾ മെല്ലെ കയറി….

“ചുമ്മാ അല്ലെടി…. സത്യമാ ”

“അല്ല നിക്ക് നിക്ക്…. നിങ്ങളിതെവിടെയാ മനുഷ്യാ ഈ കേറി പോകുന്നത്…. മൂന്നാമത്തെ നിലയിൽ ആരുമില്ലല്ലോ…….”

“ഇല്ല…പക്ഷെ അങ്ങോട്ടല്ലേ ആരോ കേറി പോകുന്ന ശബ്ദം കേട്ടത് ….”

“അതോണ്ട് ?…… ”

“ആരാന്ന് നോക്കണ്ടേ…..?”

“വേണ്ട….. എനിക്ക് പേടിയാ …… ”

“അച്ചൊടാ ….ഉണ്ണിയാർച്ചയോട് ഞാൻ മുറിയ്ക്കകത്തിരിക്കാനല്ലേ പറഞ്ഞത് …… പേടിയാണെങ്കിൽ എന്തിനാ എഴുന്നള്ളിയത്….?”

“അത് പിന്നെ… എനിക്ക് ഒറ്റയ്ക്കിരിക്കാനും പേടിയാ……”

“അച്ചോടാ …..നല്ല ബെസ്റ്റ് ഐറ്റം …..ഇങ്ങോട്ട് വാ പെണ്ണേ ഇങ്ങോട്ട്….. ”

“ഗോവിന്ദേട്ടാ നമ്മക്ക് പോവാം …. നാളെ രാവിലെ നോക്കാം വാ…..”

“വേണ്ട നീ വരുന്നോ അതോ ഇവിടെ തനിച്ച് നിക്കുന്നോ ……”

“ഇല്ല ഞാനും വരുന്ന് ….”

“പിന്നെ വാ…..”

അവർ പതിയെ കോണിപ്പടികൾ കയറി മുകളിലത്തെ നിലയിലെത്തി… ആ നിലയിലും അവിടവിടെയായ് ബൾബുകൾ ച്ചിന്നി കത്തുന്നുണ്ടായിരുന്നു. വിജനമായ ആ പ്രദേശത്തിന്റെ അങ്ങേ അറ്റത്ത് ചെറിയൊരിടനാഴി കാണാം.. അതിനും ഒടുവിൽ ഒരു വാതിൽ പോലെ ഒന്ന് അതിന് മുകളിൽ ചുവപ്പ് കലർന്ന സ്വർണ്ണ നിറത്തിലൊരു ബൾബ് മിന്നി കത്തുന്നു… ബൾബ് തെളിയുമ്പോൾ ആ വാതിൽ പ്രത്യക്ഷപ്പെടുകയും വെളിച്ചം അണയുമ്പോൾ അപ്രത്യക്ഷപ്പെടുകയും ചെയ്തു കൊണ്ടിരുന്നു…..?
“ഇവിടെയൊന്നും ആരുമില്ലല്ലോ …..! ”

“ദേ അവിടെ ഒരു വെളിച്ചം കാണുന്നുണ്ട്. വാ അങ്ങോട്ട് പോയി നോക്കാം….. ”

“വേണ്ട ഗോവിന്ദേട്ടാ വാ നമ്മുക്ക് പോവാം എനികെന്തോ വല്ലാത്ത പേടി തോന്നുന്നു. ഇവിടെ ഈ സ്ഥലം അത്ര ശരിയല്ല. നമുക്ക് നാളെ രാവിലെ നോക്കാം ….” ഗീതു പേടിച്ച രണ്ട് ചുറ്റിലും നോക്കിയായിക്കുന്നുണ്ടെങ്കിലും ഗോവിന്ദ് അതൊന്നും ശ്രദ്ധിക്കാതെ അവളേം കൂട്ടി ആ വേളിച്ചത്തിലേക്ക് നടക്കുകയായിരുന്നു. ഹിപ്പ്നോട്ടിസം പോലെ …

അവർ ആ വാതിലനരുകിലെത്തി. പൊടുന്നനെ മിന്നി മിന്നി നിന്ന ലൈറ്റ് അണയാതെ തെളിഞ്ഞ് നിന്നു. ചുവന്ന വെളിച്ചത്തിൽ ആ വാതിൽ രക്തത്തിൽ കുതിർന്ന പോലെ തിളങ്ങി നിന്നു

“ഏട്ടാ വാ… വാ ….പോവാം … ” ഇരു ചുവരുകളിലും തെളിഞ്ഞ് വന്ന ചില അവ്യക്തമായ ചിത്രങ്ങൾ കണ്ട് പേടിച്ച ഗീതുവിന്റെ കണ്ണുകൾ ആ വാതിലിൽ പതിഞ്ഞു. ഒരു നിമിഷം അവളുടെ കണ്ണുകളിൽ അത് ഉടക്കി. മനസ്സ് നിശ്ചലമായി.

“ഇത്……………!!!”

ആരോ ഓടി മറയുന്ന ശബ്ദം പുറകിൽ കേട്ടപ്പോളാണ് ഗോവിന്ദ് ആ വാതിലിൽ നിന്ന് കണ്ണെടുത്തത്. തിരിഞ്ഞ് നോക്കിയതും വേഗത്തിൽ നടന്ന് മറയുന്ന ഒരു നിഴൽ.

” ഗീതൂ വാ… ദേ ഓടുന്നവൻ…വാ……”

“ഗോവി.. നിക്ക് …..ഇത്…….”

“ടീ… ഇങ്ങ് വന്നേ….. ” അവൻ അവളുടെ കൈ പിടിച്ച് വലിച്ച് നിഴലിന് പുറകേ ഓടി….. തിരിഞ്ഞോടുമ്പോഴും അവൾക്ക് ആ വാതിലിൽ നിന്ന് കണ്ണെടുക്കാനായില്ല. അവളുടെ മനസ്സ് എന്തോ ഒന്ന് ഉറപ്പ് വരുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *