ഗീതാഗോവിന്ദം – 6 Likeഅടിപൊളി  

“അത് പിന്നെ ഇത് പഴയ വീടല്ലേടീ ഇത്രേം നാള് അടച്ചിട്ടിരുന്നതും. വയറിംങ് ഒക്കെ കണക്കാ…. ഇതെല്ലാം ശരിയാക്കാൻ എന്നെയാ ഏൽപ്പിച്ചേക്കണേ….” ഞാനവളുടെ കയ്യിൽ തിരുമ്മി ആശ്വസിപ്പിച്ച് പറഞ്ഞു.

“ആഹാ… കാര്യായി പോയി…. അങ്ങനേലും വല്ലോ പണി ചെയ്യ്…….”

“പോടി….. ” ഞാനവളുടെ കൈ തട്ടി മാറ്റി.

“അങ്ങനെ ഇവിടെ ഒക്കെ ഒന്ന് നോക്കിയ സമയത്താ ഞാൻ ഇത് തിരിച്ചറിയുന്നത്…. ഈ വീട് പുറത്ത് നിന്ന് നോക്കുമ്പോൾ തനി കേരള മോഡൽ ആണെങ്കിലും അകത്ത് നേരെ തിരിച്ചാ…. ഒരു വിദേശ സ്റ്റൈൽ. മുറികൾ ആയാലും കോണികൾ ബൾബ് , വെയ്സ് പ്രതിമകൾ ചിത്രങ്ങൾ … ”

“ദേ ദേ വീണ്ടും എന്നെ പേടിപ്പിക്കല്ലേ…..” പെണ്ണ് വീണ്ടും വലിഞ്ഞ് കേറാൻ തുടങ്ങി കയ്യില് .

“ഏഹ് ഞാൻ എന്ത് പേടിപ്പിച്ച് ….”

“ചുമ്മാ ഇങ്ങനെ ഓരോന്ന് പറയുമ്പോ എനിക്ക് പേടിയാവുന്നുണ്ടേ…..” അവർ കോണിപ്പടികൾ മെല്ലെ കയറി….

“ചുമ്മാ അല്ലെടി…. സത്യമാ ”

“അല്ല നിക്ക് നിക്ക്…. നിങ്ങളിതെവിടെയാ മനുഷ്യാ ഈ കേറി പോകുന്നത്…. മൂന്നാമത്തെ നിലയിൽ ആരുമില്ലല്ലോ…….”

“ഇല്ല…പക്ഷെ അങ്ങോട്ടല്ലേ ആരോ കേറി പോകുന്ന ശബ്ദം കേട്ടത് ….”

“അതോണ്ട് ?…… ”

“ആരാന്ന് നോക്കണ്ടേ…..?”

“വേണ്ട….. എനിക്ക് പേടിയാ …… ”

“അച്ചൊടാ ….ഉണ്ണിയാർച്ചയോട് ഞാൻ മുറിയ്ക്കകത്തിരിക്കാനല്ലേ പറഞ്ഞത് …… പേടിയാണെങ്കിൽ എന്തിനാ എഴുന്നള്ളിയത്….?”

“അത് പിന്നെ… എനിക്ക് ഒറ്റയ്ക്കിരിക്കാനും പേടിയാ……”

“അച്ചോടാ …..നല്ല ബെസ്റ്റ് ഐറ്റം …..ഇങ്ങോട്ട് വാ പെണ്ണേ ഇങ്ങോട്ട്….. ”

“ഗോവിന്ദേട്ടാ നമ്മക്ക് പോവാം …. നാളെ രാവിലെ നോക്കാം വാ…..”

“വേണ്ട നീ വരുന്നോ അതോ ഇവിടെ തനിച്ച് നിക്കുന്നോ ……”

“ഇല്ല ഞാനും വരുന്ന് ….”

“പിന്നെ വാ…..”

അവർ പതിയെ കോണിപ്പടികൾ കയറി മുകളിലത്തെ നിലയിലെത്തി… ആ നിലയിലും അവിടവിടെയായ് ബൾബുകൾ ച്ചിന്നി കത്തുന്നുണ്ടായിരുന്നു. വിജനമായ ആ പ്രദേശത്തിന്റെ അങ്ങേ അറ്റത്ത് ചെറിയൊരിടനാഴി കാണാം.. അതിനും ഒടുവിൽ ഒരു വാതിൽ പോലെ ഒന്ന് അതിന് മുകളിൽ ചുവപ്പ് കലർന്ന സ്വർണ്ണ നിറത്തിലൊരു ബൾബ് മിന്നി കത്തുന്നു… ബൾബ് തെളിയുമ്പോൾ ആ വാതിൽ പ്രത്യക്ഷപ്പെടുകയും വെളിച്ചം അണയുമ്പോൾ അപ്രത്യക്ഷപ്പെടുകയും ചെയ്തു കൊണ്ടിരുന്നു…..?
“ഇവിടെയൊന്നും ആരുമില്ലല്ലോ …..! ”

“ദേ അവിടെ ഒരു വെളിച്ചം കാണുന്നുണ്ട്. വാ അങ്ങോട്ട് പോയി നോക്കാം….. ”

“വേണ്ട ഗോവിന്ദേട്ടാ വാ നമ്മുക്ക് പോവാം എനികെന്തോ വല്ലാത്ത പേടി തോന്നുന്നു. ഇവിടെ ഈ സ്ഥലം അത്ര ശരിയല്ല. നമുക്ക് നാളെ രാവിലെ നോക്കാം ….” ഗീതു പേടിച്ച രണ്ട് ചുറ്റിലും നോക്കിയായിക്കുന്നുണ്ടെങ്കിലും ഗോവിന്ദ് അതൊന്നും ശ്രദ്ധിക്കാതെ അവളേം കൂട്ടി ആ വേളിച്ചത്തിലേക്ക് നടക്കുകയായിരുന്നു. ഹിപ്പ്നോട്ടിസം പോലെ …

അവർ ആ വാതിലനരുകിലെത്തി. പൊടുന്നനെ മിന്നി മിന്നി നിന്ന ലൈറ്റ് അണയാതെ തെളിഞ്ഞ് നിന്നു. ചുവന്ന വെളിച്ചത്തിൽ ആ വാതിൽ രക്തത്തിൽ കുതിർന്ന പോലെ തിളങ്ങി നിന്നു

“ഏട്ടാ വാ… വാ ….പോവാം … ” ഇരു ചുവരുകളിലും തെളിഞ്ഞ് വന്ന ചില അവ്യക്തമായ ചിത്രങ്ങൾ കണ്ട് പേടിച്ച ഗീതുവിന്റെ കണ്ണുകൾ ആ വാതിലിൽ പതിഞ്ഞു. ഒരു നിമിഷം അവളുടെ കണ്ണുകളിൽ അത് ഉടക്കി. മനസ്സ് നിശ്ചലമായി.

“ഇത്……………!!!”

ആരോ ഓടി മറയുന്ന ശബ്ദം പുറകിൽ കേട്ടപ്പോളാണ് ഗോവിന്ദ് ആ വാതിലിൽ നിന്ന് കണ്ണെടുത്തത്. തിരിഞ്ഞ് നോക്കിയതും വേഗത്തിൽ നടന്ന് മറയുന്ന ഒരു നിഴൽ.

” ഗീതൂ വാ… ദേ ഓടുന്നവൻ…വാ……”

“ഗോവി.. നിക്ക് …..ഇത്…….”

“ടീ… ഇങ്ങ് വന്നേ….. ” അവൻ അവളുടെ കൈ പിടിച്ച് വലിച്ച് നിഴലിന് പുറകേ ഓടി….. തിരിഞ്ഞോടുമ്പോഴും അവൾക്ക് ആ വാതിലിൽ നിന്ന് കണ്ണെടുക്കാനായില്ല. അവളുടെ മനസ്സ് എന്തോ ഒന്ന് ഉറപ്പ് വരുത്തുകയായിരുന്നു.

“എന്തേ …. എവിടെ പോയി….. ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഇവിടെന്തോ പ്രശ്നമുണ്ടെന്ന് . ശബ്ദം മാത്രം….. ആത്മാവായിരിക്കും അപ്പൊ …..”

“എടീ ഞാൻ ഒരു നിഴല് കണ്ടതാ …”

“ദേ നിങ്ങളിങ്ങോട്ട് വന്നേ മനുഷ്യാ ….” ഗീതു അവനേം കൊണ്ട് റൂമിനകത്ത് കയറി വാതിലടച്ചു….

Leave a Reply

Your email address will not be published. Required fields are marked *