ഗീതാഗോവിന്ദം – 6 Likeഅടിപൊളി  

ഇന്നത്തെ അത്താഴം നിശബ്ദമായണ് അവസാനിച്ചത്. ആരും പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നില്ല. മുത്തശ്ശി എന്തിനൊക്കെയോ ഒരുങ്ങി വന്നിട്ട് അവസാനം ഉപേക്ഷിച്ച പോലൊരു ഭാവമായിരുന്നു. ഗീതു എന്റെ അടുക്കൽ അല്ല ഇരുന്നത് അരവിന്ദന്റെ ഭാര്യ ഇന്ദൂന്റെ അടുക്കലാണ് ഇരുന്നത്. അതിലെ നിക്ക് വല്ലാത്ത വിഷമം തോന്നിയെങ്കിലും അവളുടെ ഭാഗം എനിക്ക് മനസിലാക്കാൻ കഴിയുമായിരുന്നു. എന്തായാലും രാത്രി റൂമിൽ വരുമ്പോ എല്ലാം പറഞ്ഞ് കോമ്പ്രമൈസാക്കാമെന്ന് ഞാൻ തീരുമാനിച്ചു.

*******

എല്ലാവരും കഥ കടച്ച് ഉറങ്ങാൻ കയറിയതിന് ശേഷമാണ് ഞാൻ മുറിയിലേക്ക് ചെന്നത് ‘ പുറത്തിരുന്ന് സമയം പോയതറിഞ്ഞില്ല.. ഗീതു ബെഡ്ലാംപ് കത്തിച്ച് എന്തോ വായനയിലാണ്. ഞാൻ മുറിയ്ക്കകത്ത് കയറി വാതിലിന് കോലിട്ടു.
പിറകിൽ ചെന്ന് ഗീതുവിന്റെ തോളിൽ കൈയ്യമർത്തി. പെട്ടെന്ന് തന്നെ അവൾ എന്റെ കൈ തട്ടി മാറ്റി.

“ഗീതൂ…. നീ എന്നോടിങ്ങനെ പിണങ്ങിയിട്ടെന്ത് കിട്ടാനാ….?”

അവൾ അത് കേൾക്കാത്ത പോലെ വായിച്ചിരുന്ന പുസ്തകത്തിൻ താള് മറിച്ചു.

“ഞാനൊരേ ഒരു കാര്യമല്ലേ മറച്ചുള്ളു… അത് അന്ന് മറച്ചത് കൊണ്ടാണ് എനിക്ക് നിന്നെ ഈ സ്ഥിതിയിൽ തിരിച്ച് കിട്ടിയത്. ”

ഞാൻ പറയുന്നതൊന്നും കേൾക്കാത്ത മട്ടിലുള്ള അവളുടെ ഇരുത്തം എന്നെ അല്പം ദേഷ്യപ്പെടുത്തി….

“സോറി………” അവൾ മൈൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല….

“സോറീന്ന് ……. കഴിഞ്ഞത് കഴിഞ്ഞു. നമ്മളിങ്ങനെ പിണങ്ങി ഇരുന്നിട്ടൊരു കാര്യവുമില്ല. നമ്മളൊരുപാട് അനുഭവിച്ചതല്ലേ… അവസാനം എല്ലാം മറന്നതുമാണ്. ഇനി ഈ കാര്യത്തിൽ നമ്മളൊരിക്കലും സങ്കടപ്പെടാൻ പാടില്ല. ഞാൻ വീണ്ടും അവളിട്ടിരുന്ന വെള്ള നൈറ്റിയുടെ മുകളിലൂടെ അവളുടെ തോളിലമർത്തി. ”

“കൈയ്യെടുക്ക്………”

“എന്താടി നിനക്ക് …. നമ്മുക്ക് വേണ്ടിയല്ലേ ഞാൻ എല്ലാം ചെയ്തിട്ടുള്ളത്. എന്റെ അവസ്ഥയിൽ നീ ആയിരുന്നെങ്കിലും ഇതൊക്കെയെ ചെയ്യുമായിരുന്നുള്ളൂ….” ഞാൻ അവളുടെ ദേഹത്ത് നിന്ന് കൈ മാറ്റി പറഞ്ഞു.

“ഓഹ്….. ഇനിയും എന്തൊക്കെ മറച്ച് വച്ചിട്ടുണ്ടെന്ന് ആർക്കറിയാം….?”

അത് വരെ വല്യ ഗൗരവത്തിലിരുന്ന ആള് എന്റെ ശബ്ദമൊന്നിടറിയപ്പൊ അല്പം അയഞ്ഞിട്ടുണ്ട്

“കോപ്പ് …. ഇതല്ലാതെ ഒരു മണ്ണാങ്കട്ടേം ഞാനൊളിപ്പി…..” പെട്ടെനാണ് എനിക്കാ കാര്യം ഓർമ്മ വന്നത്.

“ഗീതേ ……ഇതല്ലാതെ ഞാൻ മറ്റൊരു കാര്യം കൂടി നിന്നിൽ നിന്നും മറച്ച് വച്ചിട്ടുണ്ട്….” അവളുടെ മുഖത്തെ നേരിടാതെ ഞാൻ പറഞ്ഞു.

“കണ്ടോ കണ്ടോ …. ഞാൻ പറഞ്ഞില്ലേ… നുണയനാ നിങ്ങൾ ….എന്തോരം രഹസ്യങ്ങളാ… എന്നെ വിഡ്ഡിയാക്കാൻ എളുപ്പമാണല്ലോ….” കസേരയിൽ ഇരുന്ന് തിരിഞ്ഞ് നോക്കി അവളത് പറഞ്ഞപ്പൊ അവളുടെ കണ്ണ് പാതി നനഞ്ഞിരുന്നു…

പൊട്ടി പെണ്ണ്…. ഗീതൂന്റെ മുഖം ബെഡ് ലാമ്പിന്റെ സ്വർണ്ണ വെളിച്ചത്താൻ തിളങ്ങി. കവിളുകളിരുവശവും ചുവപ്പ് പടർന്നു.

“എന്തോരോന്നുമില്ല വട്ടേ…. ഇതൊന്നേ ഉള്ളൂ…. പക്ഷെ ഞാൻ പറയില്ല….”

അത് കേട്ടതും പെണ്ണിന്റെ മുഖം ആകെയങ്ങ് മാറി.

“ദേ നിങ്ങൾക്കെന്നെ ശരിക്കറിയില്ല … ” ഗീതു കസേരയിൽ നിന്ന് ചാടി എണീറ്റു.
“എന്നെ ഒന്നും ഒളിപ്പിക്കാമെന്ന് കരുതണ്ട.ഇപ്പൊ പറഞ്ഞോ ഇല്ലേൽ ഞാൻ തല മണ്ട അടിച്ചു പൊളിക്കും…….”

ഉഗ്രരൂപിണിയായി മാറി ,ഇരുന്ന കസേര എടുത്തുയർത്തി എന്നെ അടിക്കാൻ ഓങ്ങി നിക്കുന്ന ഗീതൂനെ കണ്ട് എന്റെ ആത്മാവ് ശരീരം വിട്ട പോലെ തോന്നി.

“യയയ്യോ……. നീ വയലന്റാവല്ലേ… അതത്ര വല്യ കാര്യോന്നുമല്ല…. നീ റിലാക്സാവ്… ” ഞാൻ പയ്യെ എഴുന്നേൽറ്റ് അവളുടെ കയ്യിൽ നിന്നും ആ തടികസേര തഞ്ചത്തിൽ വാങ്ങാൻ ശ്രമിച്ചു. ഇത്രേം വെയ്റ്റ് പൊക്കാനുള്ള ആരോഗ്യം ഇവൾക്കെവിടുന്ന് കിട്ടിയോ ആവോ…..

“വല്യ കാര്യല്ലങ്കി പിന്നെ പറയാത്തതെന്താ കോന്താ …….. ”

“അത്…… അത് പറഞ്ഞാ ശരിയാവില്ല… ”

“അതെന്താ ശരിയാവത്തതെന്നാ ചോദിച്ചേ… ” കസേര വീണ്ടും പൊങ്ങി…..

“യ്യോ… പറയാം പറയാം നീ കസേര താഴെയിട് ആദ്യം . ഈ വീട്ടിൽ ഒരു ശവം കൂടി വീഴ്ത്തല്ലേ നീ . ആൾറെഡി ഇവിടെ ശവങ്ങൾ കൊണ്ട് നടക്കാൻ വയ്യാ..”

Leave a Reply

Your email address will not be published. Required fields are marked *