“ഡീ ഡീ നീ പറഞ്ഞ് ചളമാക്കണ്ട . ഞാൻ പറയാം ….”
“ഉവ്വ …..”
“ഇപ്പൊ എല്ലാരും ഒന്ന് ശരിക്ക് സംസാരിക്കാൻ പോവാണ്. അതായത് ഇനി ആരും തമ്മില് ഔപചാരികത വേണ്ടെന്ന് . ”
“ഇതിനാണോ ശർമി നീ എന്നെ വിളിച്ചത്. വെറുതെ ആളെ മെനക്കെടുത്താൻ .. ” ചങ്കരൻ എണീക്കാൻ തുടങ്ങി….
“അവിടെ ഇരിക്ക് മന്യഷ്യ അങ്ങോട്ട് …. ” ഭാര്യ അനു തടഞ്ഞു.
“പറഞ്ഞിട്ട് കാര്യമില്ല ചേച്ചി ഏട്ടൻ പണ്ടേ ഇങ്ങനാ…”
“പണ്ടത്തെ കാര്യം പറഞ്ഞപ്പഴാ … പണ്ട് എന്ത് രസായിരുന്നു. ഞാനും ശർമീം ദുർഗേച്ചിയും ഗോവിന്ദേട്ടനും അരവിന്ദേട്ടനും ശങ്കരേട്ടനുമൊക്കെ . നമ്മളൊരു ഗ്യാങ്ങായിരുന്നു. അല്ലേ ശർമി… ഭാമ അന്നും കുഞ്ഞാ….”
“അതെ … കല്യാണമൊക്കെ കഴിച്ചപ്പൊ ഈ ആണുങ്ങളൊക്കെ മാറി. വെറും ബോറൻ മാരായി.. പണ്ട് വെറും കച്ചറയായിരുന്ന്. ”
“ശർമി അത് പറഞ്ഞപ്പൊ ഗീതു എന്നെ ഒന്ന് ആക്കി..”
“നീയും കല്യാണം കഴിക്കാൻ പോകുവല്ലേ അവൻ നമ്മളെക്കാൾ ബോറായിരിക്കും. ” ഞാൻ വിട്ടു കൊടുത്തില്ല.
“അയ്യടാ… ” ആവണി കൊഞ്ഞണം കുത്തി.
“നീ കൂടുതല് ചിരിക്കല്ലേ പെണ്ണേ നിന്നേ ഒടനെ കെട്ടിക്കും ആലോചനകള് നടക്കുന്നുണ്ട്. ” അരവിന്ദ് ശർമിയെ കളിയാക്കി.
“വോ……”
“അല്ല ഈ ദുർഗ്ഗേച്ചി മാത്രം എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നെ. എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ….” ആവണി ദുർഗ്ഗയെ പിടിച്ച് വലിച്ച് കൊണ്ട് നടുവിൽ നിറുത്തി. എന്നിട്ട് തോളിൽ കൈയിട്ട് പറഞ്ഞു.
“ഈ നിക്കണ സാധനോന്നുമല്ല കേട്ടോ . പണ്ട് വേറൊരാളായിരുന്നു നമ്മടെ ദുർഗേച്ചി. ആ ചുറുചുറുക്കും തന്റേടവും ഒക്കെ . വായാടി ആയിരുന്ന് പെണ്ണ് .ഇപ്പൊ ദേ വായിൽ പഴം തിരുകിയ കണക്ക്നിക്കുന്ന നോക്ക്. ”
“പോടി ഒന്ന്. ” ദുർഗ്ഗ ആവണിയെ തള്ളി…
“അത് അമേരിക്കേല് പോയി സൈക്കോളജിയും പാരാസൈക്കോളജിയുമൊക്കെ പഠിച്ച് വട്ടായതാടീ… ” .
“ശർമി വേണ്ടാട്ടോ…..”
“ഓ ഉത്തരവ് എങ്കിൽ ചേച്ചി പോയാട്ടെ , അനിയത്തി വരട്ടെ . ആയ് സോണിയാ വന്നാട്ടേയ് പോന്നോട്ടോ യ്….. ”
“ആഹ് ഇങ്ങോട്ടി വാടീ പെണ്ണേ …..ഇനി നിനക്ക് ആനേം ആമ്പാരിനേ o കൊണ്ട് വരണോ. ” ആവണി ഭാമയെ ഒന്ന് വിരട്ടി.
“ഇങ്ങ് വാടി പെണ്ണെ നീ എന്റെ കുഞ്ഞനിയത്തില്ലേ….” ഒന്ന് ഞെട്ടിയ ഭാമയെ ആവണി പിടിച്ച് നടുക്ക് നിർത്തി.
“ഇതാണ് ഞങ്ങടെ എല്ലാം കൊച്ചനുജത്തി. അമേരിക്കേന്ന് കുറച്ച് ഇംഗ്ലീഷ് കിട്ടിയെന്നെ ഉള്ളു തലയൊക്കെ നമ്മളെ പോലെ തന്നാ… പൊട്ടയാ…. ” ശർമി ചിരിച്ച് കൊണ്ട് പറഞ്ഞു.
“അതേയ് ഇത്ര ഗമയൊന്നും വേണ്ടാട്ടൊ… പണ്ട് ഗോവിന്ദേട്ടൻ കുളിപ്പിച്ചാതീന്നും പറഞ്ഞ് ഉരിഞ്ഞിട്ടോടിയ പെണ്ണാ ….. ”
ഭാമ മൊത്തത്തിലൊന്ന് ചമ്മി. അവളുടെ ഭാവം കണ്ട് എനിക്കും ചിരി വന്നു. എന്റെ ചിരി കണ്ട് എല്ലാരും ചിരിക്കാൻ തുടങ്ങി.
“അത് ശരിയാ ഗോവീട്ടാ ഗോവീട്ടാന്നും വിളിച്ചിവൾ ഓടുന്നത് ഇപ്പഴും എനിക്കോർമ്മയുണ്ട്. ” ഇത്ര നേരം മിണ്ടാതിരുന്ന ദുർഗ്ഗചിരി അടക്കാൻ കഴിയാതെ പറഞ്ഞു.
“അത് കേട്ടതും ഭാമയും ചിരിച്ചു. ”
നമ്മുടെ ഇടയിലെ ആ ഒരു മറ ഇല്ലാതാകുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഒരു കുടുംബമായി മാറുന്നത്. ശർമീം ആവണീം ചെയ്തത് വലിയൊരു കാര്യമായ് എനിക്ക് തോന്നി. എല്ലാവരേയും വിളിച്ച് കൂട്ടിയത്.
“അതവിടെ നിക്കട്ടെ ആവണി . നീയും ശങ്കരേട്ടനും തമ്മിലുള്ള കാര്യം പറ. ” അരവിന്ദ് ചാടി എണീറ്റ് അത് പറഞ്ഞതും ആവണീടെ മുഖം ഇഞ്ചി കടിച്ച മാതിരി ആയി .
“ആഹ് അയ്യോ അത് പറഞ്ഞ് ഞാനും അരവിന്ദേട്ടനും എന്നും അവിടെ ചിരിയാ…..” അരവിന്ദന്റെ ഭാര്യ ഇന്ദു ഇടപ്പെട്ടു….
“അതെന്താ ഇന്ദു ആ കാര്യം …. ? അനു ചോദിച്ചു.
“അത് അറിയില്ലേ അനൂന് ” ദുർഗ്ഗ സംസാരിച്ച് തുടങ്ങി.
“ഇല്ല… ”
“ശങ്കരേട്ടന്റെ ബാക്കിലെ പാട് കണ്ടിട്ടില്ലേ ….?”
“ഓ സൈക്കിളിന്ന് വീണത് …..”
“ഓഹോ അങ്ങനെയാണോ ശങ്കരേട്ടൻ പറഞ്ഞ് തന്നത് ….?” അത് കേട്ടതും എല്ലാവരും ചിരി തുടങ്ങി…..
“പിന്നെ….”
“അത് സൈക്കിളീന്ന് വീണതൊന്നുമല്ല. ദേ ഈ ആവണീടെ പണിയാ….. ശങ്കരേട്ടൻ ഉറങ്ങികിടന്നപ്പൊ ” ചങ്കരൻ ആകെ വിയർത്തു.
