ചാരുലത ടീച്ചർ – 5 13അടിപൊളി  

 

“ശെയ്… അങ്ങനെ ആയിരുന്നേൽ നിനക്ക് നേരത്തെ പറഞ്ഞൂടായിരുന്നോ… ഞാൻ വെറുതെയിതിന്റെ മേളിൽ വലിഞ്ഞു കേറി…”

 

എന്തോ വല്യ പൊട്ടത്തരം ചെയ്തത് പോലെ ഞാനവളുടെ ഇടുപ്പിൽ നുള്ളികൊണ്ടു പറഞ്ഞു….. അതിനൊരു കുണുങ്ങി ചിരി മാത്രമാണ് കിട്ടിയത്…..

 

“എന്നോട് ദേഷ്യം വല്ലതുമുണ്ടോ ചാരു…?

 

പെട്ടെന്നൊരോർമ്മയിൽ ഞാൻ ചോദിച്ചു… ഒന്നുവല്ലെങ്കിലും വെറുതെ കിടന്നുറങ്ങിയവളെ പിടിച്ചു ടെറസ്സിൽ കേറ്റി കരയിച്ചതല്ലേ….. വേറെ വല്ലവരുമാണേൽ പണ്ടേക്ക് പണ്ടേയെന്നെ കളഞ്ഞിട്ട് പോയേനെ…..

Jomon_kkstories, [Apr 29, 2024 at 3:24 PM]

ദേഷ്യം വല്ലതുമുണ്ടോ എന്നറിയാനവളുടെ മുഖത്തേക്ക് നോക്കിയപ്പോ കണ്ടത് എന്റെ നെഞ്ചോട് മുഖമമർത്തി കിടന്നുകൊണ്ടെന്നേ തന്നെ നോക്കുന്നവളെയാണ്…… ആ കണ്ണുകളിലുള്ള ഭാവം വേർതിരിച്ചെടുത്തു പറയാൻ മാത്രം പോന്നവനായിരുന്നില്ല ഞാൻ….

 

“എന്താ നീയിങ്ങനെ നോക്കണേ…”

 

ചെറിയൊരു ചിരിയോടെ ഞാനവളോട് ചോദിച്ചു…. ഒന്നുമില്ലായെന്ന് കണ്ണുകൾ കൊണ്ടൊരു ആംഗ്യം കാണിച്ചവളെന്റെ ഇരു തോളിലും കൈ കുത്തിയൊന്ന് നേരെയിരുന്നു…. പിന്നെത്തി വലിഞ്ഞെന്റെ കവിളിലേക്കവളുടെ നാരങായല്ലി പോലുള്ള ചുണ്ടുകൾ പതുപ്പിച്ചു….. ഒരുപാട് ഒന്നുമില്ല… വെറും സെക്കൻഡുകൾ മാത്രം നീണ്ടെയൊരുമ്മ….

 

“സോറി… ”

 

ഞാൻ കേൾക്കും വിധം മാത്രമൊരു ക്ഷമാപണവും…… അതെന്തിനുള്ളതാണെന്ന് എനിക്ക് നന്നായിട്ടറിയാം….ചെവിക്കല്ലിളകും പോലുള്ള രണ്ടടിയാ എനിക്ക് കിട്ടിയത്…. അതിന് പകരമാണ് ഈ ഉമ്മ… പക്ഷെ അതിനികൂടെയവൾ തരുന്ന സ്നേഹം… അതുകൊണ്ട് മാത്രം എനിക്കാ കിട്ടിയ രണ്ടടിയൊന്നും വല്യ കാര്യമായി തോന്നിയില്ല…….

 

“ഭാവിയിലും ഞാനിങ്ങനെ നിന്നു കൊള്ളേണ്ടി വരുവോടി…?

 

കളിയായി ഞാനവളോട് ചോദിച്ചു….

 

“കുരുത്തക്കേട് എന്തെങ്കിലും ഒപ്പിച്ചോണ്ട് എന്റെ മുൻപിലെങ്ങാനും നീ വന്നു പെട്ടാൽ… അടിയല്ല… നല്ല ചൂരല് ചൂടാക്കി ചന്തിക്ക് പെടക്കും ഞാൻ….”

 

എന്നെനോക്കി കണ്ണുകൾ രണ്ടുമുരുട്ടി പേടിപ്പിച്ചു കൊണ്ടവൾ പറഞ്ഞു….. ഹ്മ്മ്… ചാരുവാണ്… തല്ലുമെന്ന് പറഞ്ഞാൽ അവൾ തല്ലിയിരിക്കും…… അതെനിക്ക് ഇപ്പോളേ മനസിലായി….. ഏതോ പല്ലിനിടയിലൂടെ ഷോക്കടിച്ചത് പോലുള്ള വേദനതോന്നിയപോ എനിക്കതു തോന്നി…

 

“നിന്റെ വീട്ടുകാർ ഒക്കെ എവിടെപ്പോയി….?

 

അതുവരെ ഞാൻ കാര്യമാക്കിയിരുന്നില്ല അത്.. പക്ഷെ ഇപ്പോളൊരു സംശയം…

 

“ഞാൻ സർപ്രൈസ് കൊടുക്കാൻ വേണ്ടി ലീവെടുത്തു വന്നതാടാ.. പക്ഷെ അതുങ്ങള് രണ്ടും എന്നോടൊന്നും പറയാതെ ഊട്ടിക്ക് പോയേക്കുന്നു പോലും… ഇവടെ വന്നു കേറിയപ്പോളാ ഞാൻ അറിയണത്… അതിന്റെ കലിപ്പിൽ കേറി കിടന്നപ്പോളാ പാതിരാത്രിയവന്റെ വീടിനു മേളിൽ കേറിയിരുന്നുള്ള കളി…… പിന്നെനിക്ക് ദേഷ്യം വരൂലേ…”

 

കൊച്ചു പിള്ളേരെപ്പോലെ ചിണുങ്ങി കൊണ്ടവൾ പറയുന്നത് കേട്ടൊരു ചിരിയോടെ ഞാനവളെയൊന്ന് മുറുകെ പിടിച്ചു

 

ഇതിനെയൊക്കെ ആരാണോ ദൈവമേ പിടിച്ചു ടീച്ചറാക്കിയത്… അതും കോളേജിൽ…. ആഹ്…. എന്തേലുമാവട്ടെ…………

 

“പോവണ്ടേ… നോക്ക് നേരം വെളുക്കാറായി… എനിക്ക് ആണേൽ നടന്നങ്‌ എത്തണം….വന്നേ… വാടി..””

 

അവിടെ നിന്നൊരടിയനങ്ങാൻ മടിയോടെയിരിക്കുന്ന ചാരുവിന്റെ കയ്യിൽ പിടിച്ചു ഞാൻ പൊക്കിയെടുത്തു….

 

“ഈ ഡോറിന് കീ ഇല്ലേ…”

 

ടെറസ്സിന്റെ വാതിലു നോക്കി ഞാൻ ചോദിച്ചു…. എന്റെ തോളും ചാരിയാണ് പെണ്ണിന്റെ നിൽപ്പ്… ഉറക്കം വരുന്നുണ്ടെന്ന് തോന്നുന്നു കണ്ണുകളൊക്കെ അവളുടയടഞ്ഞു പോകുന്നുണ്ട്….

 

“അത് താഴെയാ.. എനിക്കൊന്നും വയ്യ പോയി തപ്പിയെടുത്തോണ്ട് വരാൻ…”

 

ഒട്ടും താല്പര്യമില്ലാത്തത് പോലവൾ പറഞ്ഞു….

 

“ശെരി ശെരി… വാ നടക്ക് ഏണിപ്പടി തന്നെ ശരണം…”

 

അവളെയും താങ്ങിപ്പിടിച്ചു ഞാൻ ഏണിയുടെ അടുത്തേക്ക് നടന്നു… പെണ്ണിനെ അവിടെയും വാശിപിടിക്കുമോയെന്ന് പേടിച്ചെങ്കിലും അതുപോലെയൊന്നും നടന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *