ചാരുലത ടീച്ചർ – 5 13അടിപൊളി  

 

എന്നെയെപ്പോഴും ആകർഷിക്കുന്നയവളുടെയാ മധുരമേറിയ ശബ്ദത്തോടെ ചോദിച്ചു…..

 

“ഇല്ലില്ല… കൊറച്ചു നേരമായാതെ ഉള്ളു..”

 

അവൾക്കുള്ള മറുപടിയും കൊടുത്തു ഞാനവളുടെ അടുത്തേക്ക് നടന്നു…. ഇന്നലെയവളെ ചേർത്തു പിടിച്ചയാ ധൈര്യമിപ്പോ ഇല്ല..ആകെയൊരു നാണം.. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അതറിയില്ല…. പക്ഷെ ചാരുവിന് അത് മനസിലായിരുന്നു തോന്നുന്നു…

 

“എന്റെ ആദി നീയിങ്ങ്നെ എയറ്പിടിച്ചു നില്കാതെ ഒന്ന് കൂൾ ആയിക്കേട…”

 

അവളൊരു ചിരിയോടെ അതും പറഞ്ഞെന്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങി…. ഇവളെങ്ങോട്ടാ ഈ പോണത്….. കൊച്ചു പിള്ളേരെ അംഗനവാടിയിലേക്ക് കൊണ്ടു പോണത് പോലെയാണ് പോക്ക്….. കൊറച്ചപ്പുറം മാറിയാണ് ഞാൻ കണ്ടത് പാറക്കൂട്ടങ്ങൾക്ക് നടുവിൽ പടർന്നു പന്തലിച്ചു നില്കുന്നൊരു വലിയ മരം…. ഒരു തേക്കിനോളം ഉയരം കാണും…. അസാമാന്യമായ വണ്ണം… പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു… ഇത്രയും വേരുകളും വലുപ്പവുമുള്ള മരമെങ്ങനെ പാറക്കൂട്ടത്തിൽ വന്നു…..

 

എന്റെ സംശയം നിറഞ്ഞ ഭാവത്തോടെയുള്ള നോട്ടം കണ്ടുകൊണ്ടാണ് ചാരുവെന്നേ നോക്കി ചിരിച്ചത്…

 

“വർഷങ്ങളായിട്ട് ഇവിടെയുള്ളത ഇത്…. ഈ പാറക്കെട്ടിന്റെ അടിയിലേക്കാ വേരുകൾ മുഴുവനും പോണത്… അതോണ്ട് തന്നെയാ ഇത്രവർഷം കഴിഞ്ഞിട്ടും ആളിത്ര സ്ട്രോങ്ങ്‌ ആയിട്ട് നിൽക്കുന്നെ…””

 

ചെറുതായി ഇളകി തുടങ്ങിയ തടിയുടെ മുകളിലെ തൊലിയിലൂടെ വിരലുകളോടിച്ചുകൊണ്ട് അവൾ പറഞ്ഞു… ചാരുവിന് ആ മരത്തെ വലിയ കാര്യമാണെന്ന് തോന്നുന്നു…..

 

“ബാ ഇവിടെയിരിക്കാ…”

 

നല്ല വണ്ണമുള്ളൊരു വേര് നോക്കിയവൾ ഇരുന്നുകൊണ്ടെന്നെ വിളിച്ചു….. അവളുടെ അടുത്തിരിക്കാനാണ് ഷെണിക്കുന്നത്.. പക്ഷെ എനിക്കെന്തോ ഒരു മടിപോലെ…. ഉള്ളുകൊണ്ടാഗ്രഹികുന്നുണ്ടെങ്കിലും..കാലുകൾക്ക് അനക്കമില്ല….

 

“ഒന്നിവിടെ വാടോ….?

 

എന്റേയീ പരുങ്ങൽ കണ്ടവൾ ശബ്ദമല്പം കടിപ്പിച്ചുകൊണ്ട് തന്നെ വിളിച്ചു…ടീച്ചറുടെ ബാധ വീണ്ടും കയറ്റേണ്ടന്ന് കരുതി ഞാനോടിപ്പോയി അവളുടെ അടുത്തിരുന്നു….. എന്റെയാ കളി മൊത്തം കണ്ടത് കൊണ്ടാണെന്നു തോന്നുന്നു അവളുടെ ചുണ്ടിലൊരു ചെറുചിരി മിന്നിമാഞ്ഞു…

 

“ആദി…. എനിക്ക് നിന്നെക്കുറിച്ചറിയണമെടാ…”

 

എന്റെയൊരു കൈയിൽ പിടിച്ചുകൊണ്ടവൾ പറഞ്ഞു….. സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്… അവൾക്കാകെ അറിയാവുന്നത് എന്റെ പേര് മാത്രമാണ്….

 

“ഒന്ന് പറയെടോ ചങ്ങാതി..?

 

എന്റെ ചിരി കണ്ടുകൊണ്ടുവൾ പറഞ്ഞു…

 

“ചാരു നിനക്ക് എന്താ അറിയേണ്ടത്… ഞാൻ ആരാണെന്നോ അതോ ഞാൻ എങ്ങനെ ആണെന്നോ….?

 

അവളെയൊന്ന് കുഴപ്പിക്കാൻ വേണ്ടി തന്നെയാണ് ഞാൻ അങ്ങനെ ചോദിച്ചത്…. പക്ഷെ എന്റെ ചോദ്യം കേട്ടയവൾ ഒരുനിമിഷം ആലോചനയിൽ മുഴുകി… പിന്നീട് പറഞ്ഞു തുടങ്ങി

 

“എനിക്ക് നിന്റെ ബേസിക് ആയ കാര്യങ്ങൾ പറഞ്ഞു തന്നാൽ മതി… ബാക്കിയെല്ലാം നിന്നിൽ നിന്ന് പറഞ്ഞറിയുന്നതിലും നല്ലത് ഞാൻ നേരിട്ടറിയുന്നതാ..!

 

“ഓ… ഓക്കേ… എന്റെ പേര് നിനക്ക് അറിയുന്നത് പോലെ തന്നെ ആണ്.. പിന്നെ അടുപ്പമുള്ളവരെന്നെ കുട്ടാ ന്ന് വിളിക്കും… പക്ഷെ നീ അങ്ങനെ വിളിക്കണ്ട..!

 

എന്റെ ചെല്ലപ്പേര് കേട്ട പാടെ ചിരിക്കാൻ തുടങ്ങിയവളോട് മുഖം കടുപ്പിച്ചു ഞാൻ പറഞ്ഞു

 

“അതെന്താടാ ഞാൻ വിളിച്ചാൽ… എനിക്കെന്താ നിന്നോട് അത്രക്ക് അടുപ്പം വേണ്ടേ…?

 

എന്റെ ഭാവം കണ്ടയവൾ അതുപോലെ തന്നെ എന്നോട് ചോദിച്ചു

 

“അങ്ങനെ അല്ല ബുദൂസേ…. നീയെന്നെ കുട്ടാന്ന് വിളിക്കുമ്പോ എനിക്ക് ഒരുമാതിരി നാണം വരും.. ചെറിയ പിള്ളേരെ വിളിക്കുന്നത് പോലാ തോന്നുവാ…”

 

ചുണ്ടിൽ നിറഞ്ഞൊരു ചിരിയോടെ ഞാൻ പറഞ്ഞു… ചാരുവാകട്ടെ എന്റേയീ ഭാവവും സംസാരരീതിയുമെല്ലാം അത്ഭുതത്തോടെ നോക്കി കാണുവാണ്…. കാരണം ആദ്യമായിട്ടാണല്ലോ ഞാനിങ്ങനെ അവളോട് സംസാരിക്കുന്നതൊക്കെ…

 

Leave a Reply

Your email address will not be published. Required fields are marked *