“ശെരി.. പക്ഷെ എനിക്കാ പേര് ഇഷ്ടവായായിരുന്നു ആദി… കുട്ടാ….!!!!
അവസാനത്തെയാ ആദിയും കുട്ടനും ചേർത്തുള്ളയവളുടെ വിളിയിൽ എനിക്കൊരു പ്രത്യേകത തോന്നി… എന്നോടുള്ള സ്നേഹം മുഴുവനും ഒരു വാക്കിലേക്ക് കൊണ്ടു വന്നത് പോലെ…..
പിന്നീട് ഞങ്ങലിരുന്നു ഒരുപാട് സംസാരിച്ചു…. ആദ്യത്തെയൊരു ബുദ്ധിമുട്ട് കഴിഞ്ഞതോടെ ഞാനും ഫുൾ ഫോമിലായി… അവളെയോരൊന്നും പറഞ്ഞു കളിയാക്കിയും പകരമായി നല്ല രണ്ടടി വാങ്ങിയും ഞങ്ങളാ സമയം കഴിച്ചു….
“ഹ്മ്മ്… അപ്പൊ ഇതാണ് ടീച്ചറെ പ്രേമിച്ച ആദിയുടെ ബാക്ക്ഗ്രൗണ്ട്…”
മിനുസമാർന്നയവളുടെ താടിയുഴിഞ്ഞു കൊണ്ടെന്നെ നോക്കി ചാരു ചോദിച്ചു… പകരം ഞാനൊരു ചിരി മാത്രമേ നൽകിയുള്ളു….
“നീ ഒന്ന് എണീറ്റെ… വേഗം…”
എന്തോ ഓർത്തത് പോലവൾ ചാടിയെണീറ്റ് കൊണ്ടെന്നോട് പറഞ്ഞു…
“അതെന്തിനാ… പോകാറായോ നിനക്ക്..?
അവളുടെ ദിർദി കണ്ട ഞാൻ ചോദിച്ചു..
“അല്ലടാ… ഒരു സെൽഫി എടുക്കാനാ.. വാ വന്നേ എണീക്ക്…!
സെൽഫി എന്ന് കേട്ടതും അവിടെ തന്നെ ചടഞ്ഞു കൂടിയിരിക്കാൻ നോക്കിയ എന്നെയവൾ കുത്തിയെണീപ്പിച്ചു
“ഒന്നടുത്തേക്ക് ചേർന്ന് നിൽക്ക് ചെറക്ക… എന്തൊരു നാണമാ ഇത്…!
ഫോണിൽ ക്യാമറ ഓണായതും അവളിൽ നിന്നകന്ന് നിന്നെയെന്നെ നോക്കിയവൾ പറഞ്ഞു
ഒരല്പം മടിച്ചു മടിച്ചാണെങ്കിലും ഞാനവളുടെ പിറകിൽ വന്നുനിന്നു…. പിന്നൊട്ടും വൈകാതെയവൾ ഒന്ന് രണ്ടു ഫോട്ടോസ് എടുത്തു…. വളരേ വേഗത്തിൽ ആണ് എടുത്തത് അല്ലെങ്കിൽ വീണ്ടും ചിലപ്പോ ഞാൻ മാറിനിന്നാലോ എന്ന് പേടിച്ചിട്ടാവും…..
സൂര്യൻ തന്റെ സ്ഥിരം ഡ്യൂട്ടി കൊറച്ചു കൂടി ശക്തിയിലാക്കിയതും ഞങ്ങൾ പതിയെ കുന്നിറങ്ങാൻ തുടങ്ങി… എനിക്ക് മുൻപേ കൊണ കൊണായെന്ന് ഓരോന്ന് പറഞ്ഞു കൊണ്ടാണ് പെണ്ണിന്റെ നടപ്പ്… കാണുന്നത് പോലൊന്നുമല്ല ആളെന്ന് എനിക്കന്ന് മനസിലായി…. ആളൊരു സർട്ടിഫിക്കറ്റ് ഇല്ലാത്ത വായാടിയാണ്… പക്ഷെ അടുപ്പമുള്ളവരുടെ മുൻപിൽ മാത്രേ തനി സ്വരൂപമെടുക്കു….
ഞങ്ങളോരോന്നും പറഞ്ഞു താഴേക്ക് എത്തി… എന്നിട്ടും പെണ്ണ് നാവടക്കി വെച്ചിരുന്നില്ല…. ഒടുക്കമൊരു കുസൃതി തോന്നിയ ഞാനവളുടെ കൈയിൽ പിടിച്ചു വലിച്ചു… പെട്ടെന്നുള്ളയെന്റെയാ പ്രവർത്തിയിൽ പേടിച്ചു പോയവളൊരു നേർത്ത നാഥത്തോടെ പിറകെ നടന്നിരുന്ന എന്റെ നെഞ്ചിലേക്ക് വന്നു വീണു….. എന്താ നടന്നതെന്ന് ഓർത്തെടുത്തയവൾ ദേഷ്യത്തോടെ എന്റെ കണ്ണിലേക്കു നോകിയെന്തോ പറയാൻ തുടങ്ങിയതും ഞാനവളുടെ ചുണ്ടുകളെ ബന്ധിച്ചു…. എന്റെ ചുണ്ടുകളുടെ ചൂടറിഞ്ഞതും അവളൊരു വല്ലാത്ത ശബ്ദത്തോടെ ഇരു കണ്ണുകളുമടച്ചെന്നിലേക്ക് ചേർന്നു നിന്നു…..
അത്രയും മൃദുലമായവളുടെ ചുണ്ടുകളുടെ രുചിയറിഞ്ഞു കൊണ്ടിരുന്ന എന്നെ അത്ഭുതപ്പെടുത്തി കൊണ്ടവൾ സ്വന്തം നാവിനെ എനിക്കായി നീട്ടി തന്നു…… എന്റെ ചുണ്ടുകൾക്ക് മുകളിലൂടെ അനുസരണയില്ലാതെ പാഞ്ഞു നടക്കുന്നയവളുടെ നാവിനെ ഞാനെന്റെ നാവുമായി പിടിച്ചു കെട്ടി… ഒടുക്കം ശ്വാസമുട്ടുമെന്നവസ്ഥ വന്നപ്പോളാണ് ഞാനങ്ങളിരുവരും പരസ്പരം വിട്ടകന്നത്… എന്നെയൊന്നു നോക്കാൻ കൂടി കൂട്ടക്കാതെ അടുത്ത് കണ്ട മരത്തിൽ ചാരിനിന്നു കിതപ്പടക്കാൻ ശ്രമിക്കുന്ന ചാരുവിനെ കണ്ടെനിക്ക് ചിരി വന്നെങ്കിലും അത് വളരേ വിദക്തമായി ചുണ്ടിലൊളിപ്പിച്ചുകൊണ്ട് ഞാനവളുടെ അടുത്തേക്ക് നടന്നു…. മെല്ലെ മെല്ലെ അവൾക്കരികിലേക്ക് നടന്നടുക്കുന്ന എന്നെയവൾ ഒളിക്കണ്ണാൽ നോക്കുന്നുണ്ടെങ്കിലും എന്റെ മുഖത്തേക്കോ കണ്ണുകളിലേക്കോ നോക്കാനവൾക്ക് മടിയുള്ളത് പോലെ… അല്ല മടിയല്ല നാണമാണ്… അവളുടെ ചുവന്ന കവിളുകൾ വിയർപ്പ് പൊടിഞ്ഞ മൂക്കും എന്നെനോക്കിയങ്ങനെ വിളിച്ചു പറയുന്നത് പോലെ തോന്നിയെനിക്ക്……..
“ചാരു നിന്റെ ചുണ്ടിൽ ചോര…!
അവളുടെ ഇളം റോസ് ചുണ്ടുകളിൽ പറ്റിയിരുന്ന ചോര തുള്ളികൾ കണ്ടുഞാൻ മെല്ലെ പറഞ്ഞു…. അത് കേട്ടൊരു വെപ്രാളത്തോടെയവളത് തുടച്ചു കളയാൻ കൈയുയർത്തിയെങ്കിലും ഞാനത് തടഞ്ഞു…..
