ചെറിയമ്മയുടെ സൂപ്പർഹീറോ Like

ബെഞ്ചിൽ മടിപിടിച്ചിരുന്ന എന്നെ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ച് കൊണ്ട് അമ്മു പറഞ്ഞപ്പോൾ ഞാനും എഴുന്നേറ്റു….

പിന്നെ അമ്മൂസിന്റെ ആഗ്രഹം പോലെ ഞങ്ങൾ കറങ്ങാൻ പോയി…. സാഡ് ആയ എന്റെ അമ്മൂട്ടിയെ ഹാപ്പിയാക്കാൻ എനിക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു…… ഒരു ചോക്ലേറ്റ് ട്രഫിൾ, ഒരു ട്രൈകോൺ, ഒരു പാക്കറ്റ് കിറ്റ്കാറ്റ് മിനിമൊമെന്റസ് ഒക്കെ വാങ്ങിയ ശേഷം ലെയ്ക്ക് സൈഡിലൂടെ ഒരാവശ്യവും ഇല്ലാതെ കുറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. പിന്നെ കുറച്ച് നേരം അവിടെ ഇരുന്ന് റസ്റ്റ് എടുത്ത ശേഷം അറിയാത്ത വഴികളിലൂടെ ഒരു ചെറിയ ഡ്രൈവും പോയിട്ടാണ്

“””””മതി…. ഇനി വീട്ടിൽ പോവാം””””

എന്ന് അമ്മു സമ്മതിച്ചത്….
പക്ഷെ തിരിച്ച് ഫ്ലാറ്റിലേക്ക് മടങ്ങുമ്പോൾ അമ്മു ഫുൾ ഹാപ്പി ആയിരുന്നു, എനിക്കത് മതി….

*****

കാറ് പാർക്ക് ചെയ്ത് ഇറങ്ങിയപ്പോൾ നേരത്തെ പരിചയപ്പെട്ട സെക്യൂരിറ്റി ചേട്ടൻ ഓടി വന്നു….

“””””സാർ ഉങ്ക പൊണ്ടാട്ടി ഉങ്കളെ പാർക്കാമൽ റൊമ്പ കവലയ്പ്പെട്ട…. നാൻ താ സൊനേ, നീങ്ക കൊളന്തയുടൻ വെളിയെയ് സെൻട്രീർകൾ എന്റര്””””””

പുള്ളി പറഞ്ഞത് കേട്ടപ്പോഴാണ് ദേവുനോട് പോവുന്ന കാര്യം പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്… അമ്മൂസിന്റെ പിണക്കം മാറ്റുന്ന തിരക്കിൽ മറന്ന് പോയതാണ്…

പോക്കറ്റ് തപ്പി നോക്കിയപ്പോൾ ഫോണും ഇല്ല, അതും ഫ്ലാറ്റിൽ വെച്ച് മറന്നു… ശ്യോ…. സീൻ…. ദേവു വിളിച്ച് നോക്കിയിട്ടും കിട്ടി കാണില്ല…

വാച്ചിൽ സമയം നോക്കിയപ്പോൾ ഒൻപതര മണി……

ഈശ്വരാ എനിക്ക് എന്തിന്റെ കേടായിരുന്നു…

“”””””അമ്മു മോളിലേക്ക് ചെല്ല്…. ഞാൻ ഇപ്പോ വരാ…..”””””””

പുള്ളി വന്ന് തമിഴിൽ പറഞ്ഞത് ഒന്നും മനസ്സിലാവാതെ അന്തംവിട്ട് നിൽക്കുന്ന അമ്മുവിനോട് ഞാൻ പറഞ്ഞു…. എന്തോ ഭാഗ്യം, മറുതൊന്നും പറയാതെ അമ്മു വേഗം പോയി……

അമ്മു പോയി കഴിഞ്ഞ്

“””””നൻഡ്രി യതീഷ് അണ്ണേയ്….”””””

എന്നും പറഞ്ഞ് ഞാൻ പുള്ളിയുടെ തോളിൽ കയ്യിട്ടപ്പോൾ കാര്യം മനസ്സിലാവാതെ പുള്ളി “””യെതുക്ക്””” എന്ന് ചോദിച്ചു…

“”””””വാ ചൊല്ലാം ചൊല്ലാം….”””””

എന്നും പറഞ്ഞ് ഞാൻ പുള്ളിയുടെ കൂടെ ഫ്രണ്ട്ഗേറ്റിന്റെ അടുത്തുള്ള സെക്യൂരിറ്റി
ക്യാബിന് നേരെ നടന്നു,

പിന്നെ കുറച്ച് നേരം യതീഷ് ഭായുടെ കൂടെ ഓരോന്നും സംസാരിച്ച് ഇരുന്നു, മുകളിലെ ചൂട് ഒന്ന് കുറഞ്ഞിട്ട് കയറുന്നതാണ് എന്റെ ആരോഗ്യത്തിന് നല്ലത്….

അമ്മൂന് ഇപ്പോ നല്ല ചീത്ത കേൾക്കുന്നുണ്ടാവും… പാവം, എന്ത് ചെയ്യാനാ അറിഞ്ഞോണ്ട് പോയി ചീറി പാഞ്ഞ് വരുന്ന പാണ്ടിലോറിക്ക് മുന്നിൽ നിൽക്കാനുള്ള ധൈര്യം എനിക്കില്ല…

അങ്ങനെ നമ്മുടെ സെക്യൂരിറ്റി യതീഷ് ഭായുടെ കൂടെ കത്തിവെച്ചിരുന്ന് ഏകദേശം പത്തുമണി കഴിഞ്ഞിട്ടാണ് ഞാൻ മുകളിലേക്ക് കയറിയത്…. പോവുന്ന വഴിക്ക് കാറിൽ നിന്ന് നേരത്തെ വാങ്ങിയതിൽ ബാക്കിയുള്ള മൂന്ന് കവറുകളും എടുത്തു…

*****

കോളിംഗ് ബെൽ അടിച്ച ശേഷം വരുന്നത് എന്ത് തന്നെയായാലും നേരിടാം എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ കാത്ത് നിന്നു, പക്ഷെ എത്രയൊക്കെ ധൈര്യം വരുത്താൻ ശ്രമിച്ചിട്ടും അകത്ത് നിന്ന് വാതില് തുറക്കുന്ന ശബ്ദം കേട്ടതും തിരിഞ്ഞ് ഓടിയാലോ എന്നൊരു ഓപ്ഷൻ മനസ്സ് മുന്നോട്ട് വെച്ചു…. അപ്പോഴേക്കും വാതില് എനിക്ക് മുന്നിൽ തുറക്കപ്പെട്ടു…

പ്രതീക്ഷിച്ചത് കാളീ രൂപം പൂണ്ടു നിൽക്കുന്ന ദേവുവിനെ ആണ്, പക്ഷെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് അമ്മൂസ്…. ആദ്യം ഒരല്പം ആശ്വാസം തോന്നിയെങ്കിലും പെണ്ണിന്റെ നിൽപ്പ് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി…. ഇരുകയ്യും ഇടുപ്പിൽ കുത്തി പല്ലും കടിച്ച് എന്നെ കണ്ണുരുട്ടി നോക്കി നിൽക്കുകയാണ് അമ്മു, എന്താണാവോ കാര്യം

“””””ദുഷ്ടാ….. എന്നാലും ഈ ചതി അമ്മുനോട് വേണ്ടായിരുന്നു”””””

അല്പനേരം അങ്ങനെ എന്നെ തറപ്പിച്ച് നോക്കി നിന്ന ശേഷം അമ്മു മയത്തിൽ പറഞ്ഞു…

“””””എന്ത് പറ്റി അമ്മൂസേ??”””””

ഞാൻ ഒന്നും അറിയാത്തത് പോലെ നിഷ്കളങ്കമായി ചോദിച്ചു…

“””””അമ്മൂസല്ല കുബൂസ്….. ചതിയൻ…… അമ്മ ദേഷ്യത്തിലാന്ന് അറിഞ്ഞിട്ട് മനപ്പൂർവം എന്നെ പെടുത്തിയതല്ലേ??””””””

“”””””അയ്യോ ഞാനോ…… അങ്ങനെ ഒന്നും പറയല്ലേ കുബൂസേ, ചെ അല്ല അമ്മൂസേ…… നീ കണ്ടതല്ലേ ആ സെക്യൂരിറ്റി ചേട്ടൻ വന്ന് വിളിച്ചത്, ഞാൻ പുള്ളീടെ കൂടെ പോയതല്ലേ”””””
ഞാൻ വീണ്ടും നിഷ്കളങ്കത വാരി വിതറി കൊണ്ട് പറഞ്ഞു…

“”””””അമ്മുന് കന്നഡ അറിയൂല്ലാന്ന് കരുതി പറ്റിക്കാന്ന് കരുതണ്ട…”””””

“””””കന്നഡയല്ല അമ്മൂസേ, തമിഴാണ്””””

ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു….

“””””ആഹ് എന്ത് കുന്തം ആയാലും അമ്മ പറയാതെ പോയൊണ്ട് ദേഷ്യത്തിലാന്നല്ലേ അയാള് വന്ന് പറഞ്ഞത്”””””

അവളത് പറഞ്ഞപ്പോൾ എനിക്ക് ഒരു നിമിഷത്തേക്ക് പറയാൻ മറുപടി ഇല്ലാതായി പോയി, ചെ എന്നാലും പെണ്ണിന് എങ്ങനെ കാര്യം മനസ്സിലായി…

“””””ചതിയൻ ചന്തു…. കേറി വാ….”””””

വാതിൽക്കൽ മറുപടിയൊന്നും പറയാൻ ഇല്ലാതെ പരുങ്ങി കളിച്ച എന്നോട് അമ്മു പല്ല് കടിച്ചുകൊണ്ട് പറഞ്ഞു…

“””””ദേവു ഇപ്പോഴും ചൂടിലാണോ??”””””

അകത്ത് കയറി വാതില് അടയ്ക്കുന്ന ഗ്യാപ്പിൽ ഞാൻ അമ്മൂനോട് പതിയെ ചോദിച്ചപ്പോൾ അവൾ എന്നെയൊരു പുച്ഛഭാവത്തോടെ നോക്കി…

“”””””അമ്മ പോയി കിടന്നു…. ചേട്ടായിക്ക് ഫുഡ് ടേബിളിൽ മൂടി വച്ചിട്ടുണ്ട്, കഴിച്ച് കഴിഞ്ഞ് പാത്രങ്ങൾ ഒക്കെ കഴുകി വെക്കാൻ പറഞ്ഞിട്ടുണ്ട്……”””””””

വാതിലടച്ച് അകത്തേക്ക് പമ്മി പമ്മി നടക്കുമ്പോൾ അമ്മു പറഞ്ഞു….

അയ്യേ…ദേവു കിടന്നോ, പിന്നെ ഞാനെന്തിനാ ഈ പേടിക്കുന്നെ…. അല്ലെങ്കിലും എനിക്ക് പേടിയൊന്നും ഇല്ല, ഞാൻ ഇപ്പോ ഭർത്താവല്ലേ…..

“””””ശരി ചതിയാ….. ഗുഡ് നൈറ്റ്, അമ്മുന് ഉറക്കം വരുന്നു….””””””
സിറ്റിങ് റൂമിൽ ഞെളിഞ്ഞ് നിൽക്കുന്ന എന്നോട് അമ്മു പറഞ്ഞു…

“””””അമ്മൂട്ടി….. ദേവു നല്ലോണം ചീത്ത പറഞ്ഞോ??”””””

മുറിയിലേക്ക് പോവാൻ ഒരുങ്ങിയ അമ്മൂനോട് ഞാൻ പതിയെ ചോദിച്ചു

“””””ഏയ് ഇല്ല, അമ്മേടെ ചീത്തയ്ക്ക് ഒന്നും ആ പഴയ പവറില്ല……. എന്നെ കുറച്ചേ ചീത്ത പറഞ്ഞുള്ളു, പിന്നെ ഫുൾ ഇങ്ങനെ ഓരോന്നും പിറുപിറുത്തോണ്ട് നടക്കായിരുന്നു….. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല”””””

“””””ശരി ശരി…. മോള് ചെല്ല്, ഗുഡ് നൈറ്റ്”””””

ഞാൻ പുഞ്ചിരിച്ചുകൊണ്ട് ചുമലിൽ തട്ടി പറഞ്ഞപ്പോൾ അമ്മു മറുപടിയായി ഒരു കോട്ടുവാ ഇട്ടിട്ട് മുറിയിലേക്ക് പോയി…

ഞാൻ എനിക്ക് വേണ്ടി ദേവു മേശപ്പുറത്ത് വിളമ്പി വെച്ച ചപ്പാത്തിയും കുറുമ കറിയും കഴിച്ച് തീർത്ത ശേഷം പാത്രങ്ങൾ എല്ലാം കഴുകി വെച്ചിട്ടാണ് കിടക്കാൻ പോയത്….

മുറിയിലേക്ക് കടന്നപ്പോൾ തന്നെ ബെഡ് ലാമ്പിന്റെ അരണ്ടവെളിച്ചത്തിൽ ചരിഞ്ഞ് കിടന്ന് ഉറങ്ങുന്ന ദേവുനെ കണ്ടു, ഞാൻ പതിയെ വാതിലടയ്ച്ച് കുറ്റിയിട്ട ശേഷം ശബ്ദമുണ്ടാക്കാതെ കട്ടിലിന് നേരെ നടന്നു….

Leave a Reply

Your email address will not be published. Required fields are marked *