ജീവിതത്തിൽ ആദ്യമായി കേരളത്തിന് വെളിയിൽ എത്തിയപ്പോഴാണ് മലയാളിയായി ജനിച്ചതിൽ അഭിമാനം തോന്നിയത്…
***
ഞാൻ വാതില് ചാരിയിട്ട് തിരിയുമ്പോൾ ദേവു സിറ്റിങ് റൂമിലെ ഒരു മൂലയിൽ സാധനങ്ങൾ എല്ലാം അടുക്കി വെക്കുകയാണ്… പിന്നിലൂടെ ചെന്ന് കുനിഞ്ഞ് നിൽക്കുന്ന ദേവൂന്റെ ചന്തിക്കിട്ട് ഒരു പെട കൊടുക്കലും
“”””ദേ ചെക്കാ ഒരെണ്ണം ഞാനങ്ങോട്ട് വെച്ച് തരും കേട്ടോ””””
എന്നും പറഞ്ഞ് എനിക്ക് നേരെ കൈ ഓങ്ങികൊണ്ട് സൂചന തന്നു….
“””””അമ്പോ….. കലിപ്പിലാണല്ലോ എന്റെ പൊണ്ടാട്ടി….. എന്ത് പറ്റി, അയാള് എന്റെ
അക്കയാണോന്ന് ചോദിച്ചതോണ്ടാണോ??””””
ഞാൻ ദേവൂനോട് ചേർന്ന് നിന്നുകൊണ്ട് കണ്ണിൽ നോക്കി ചോദിച്ചു…
“””””എനിക്കൊരു കലിപ്പും ഇല്ല…. നീ പോയി അമ്മുനെ ഒന്ന് നോക്ക്”””””
ചന്തിക്ക് അടി കിട്ടിയപ്പോൾ പെട്ടെന്ന് വന്ന കലി അടക്കികൊണ്ട് ദേവു പതിയെ പറഞ്ഞു…
“””””അവളവിടെ നിന്നോട്ടേന്ന്….. അവള് പറഞ്ഞ പോലെ ലെയ്ക്കിലും പാർക്കിലും ഒന്നും പോവാൻ ദേവു സമ്മതിച്ചില്ല, ഇനി ആ ചിൽഡ്രൻസ് ഏരിയയിൽ കുറച്ച് നേരം നിൽക്കാൻ പോലും സമ്മതിക്കൂലാന്ന് വെച്ചാ….. കഷ്ട്ടാട്ടോ ദേവു”””””
“””””അറിയാത്ത നാടാ….. എന്തൊക്കെ ടൈപ്പ് ആൾക്കാരാ ഉണ്ടാവാന്ന് ആർക്കറിയാ….. നീ ഒന്ന് പോയി നോക്ക്”””””
ദേവു വലത്തേ കൈ ഉയർത്തി എന്റെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു…
“”””””ഓ…. അല്ലെങ്കിലും ഈ സാധനങ്ങൾ ഒക്കെ വെച്ചിട്ട് ഞാൻ അമ്മുസിന്റെ അടുത്തേക്ക് തന്നെയാ പോവുന്നെ….. അതിന് ആരുടേം ശുപാർശ ഒന്നും വേണ്ട…. കേട്ടോ””””
എന്നും പറഞ്ഞ് ഞാൻ ദേവൂനെ ഇടുപ്പിലൂടെ കൈയിട്ട് എന്നോട് ചേർത്ത് നിർത്തി…
പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാതെ ദേവു എന്റെ ചുണ്ടിൽ ചുണ്ട് മുട്ടിച്ചു, സെക്കന്റ്‌കളുടെ ആയുസേ ആ അധരങ്ങളുടെ കൂട്ടിമുട്ടലിന് ഉണ്ടായിരുന്നുള്ളു, അപ്പോഴേക്കും ദേവു മുഖം പിൻവലിച്ചു….
അതിൽ നിന്നും ഊർജ്ജം ലഭിച്ച ഞാൻ എന്റെ ചുണ്ട് തിരിച്ച് അങ്ങോട്ട് അടുപ്പിക്കാൻ ശ്രമിച്ചതും, ദേവു തടഞ്ഞു….
“””””പ്ലീസ് ദേവു…. ഒറ്റ ലിപ്പ്ലോക്ക് മതി…. കൂടുതൽ ഒന്നും വേണ്ട….. പ്ലീ…..സ്….
കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ഭാര്യയെ ഒന്ന് ഉമ്മവെക്കാൻ പോലും പറ്റിയിട്ടില്ലാത്ത ഒരു പാവം ഭർത്താവിന്റെ അപേക്ഷയാണ്…. പ്ലീസ്”””””
നല്ല അന്തസായിട്ട് ഇരന്നത് കൊണ്ടാവാം, സംഭവം ഏറ്റു….. ദേവു എന്നെ നോക്കി ഒന്ന്
ചിരിച്ചു, ആ ചിരിയിൽ എനിക്കുള്ള സമ്മതം ഉണ്ടായിരുന്നു…
ഞാൻ തല ഒരു വശത്തേക്ക് ചെരിച്ചുകൊണ്ട് എന്റെ ചുണ്ടുകളെ ദേവൂന്റെ ചുണ്ടിൽ മുട്ടിച്ചു, ആ നിമിഷം ദേവുവിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടത് എനിക്ക് അറിയാൻ സാധിച്ചു…..
ഞാൻ ദേവൂനെ ചുമരിന് നേരെ ചേർത്ത് നിർത്തികൊണ്ട് ആ ചുണ്ടുകളെ എന്റെ ചുണ്ടുകൾ കൊണ്ട് കോർത്ത് വലിച്ചു…. ആദ്യം ഒന്ന് പതറിയെങ്കിലും പെട്ടെന്ന് തന്നെ ദേവു ഈ മധുരനിമിഷത്തിലേക്ക് അലിഞ്ഞ് ചേർന്നു….
എന്റെ പിൻകഴുത്തിൽ തലോടിയും, മുടിയിഴകളിൽ തഴുകിയും നിന്ന ദേവു ഒടുക്കം എന്നെ തിരിച്ച് ചുംബിക്കാൻ തുടങ്ങി, ആൻഡ് ഇറ്റ് വാസ് ഹെവൻലി…
തെന്നിമാറിയ സാരിക്കിടയിലൂടെ എന്റെ കൈ ദേവൂന്റെ നഗ്നമായ വയറിൽ അമർന്നതും ദേവു ഒന്ന് പിടഞ്ഞു…. കണ്ണുകൾ തമ്മിൽ കോർത്തു… ആ കണ്ണുകളിലെ പിടപ്പ് കണ്ടതും എന്റെ കൈ ഒന്നുകൂടി ഇടുപ്പിൽ അമർന്നു…
അധരങ്ങൾ പരസ്പരം കിന്നരിക്കുമ്പോൾ പാതി കൂമ്പിയടഞ്ഞ കണ്ണുകളോടെ ദേവു പ്രണയപൂർവം എന്നെ ഒന്ന് നോക്കി, ആ നോട്ടത്തിൽ ഞാൻ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു…
കല്യാണം കഴിഞ്ഞുള്ള ആദ്യ ചുംബനം… മറ്റെല്ലാം മറന്നുകൊണ്ട് ഞങ്ങൾ രണ്ടുപേരും ആ ചുംബനത്തിന്റെ മായികലോകത്തേക്ക് കൂപ്പ് കുത്തി വീണിരുന്നു…. പരസ്പരം കെട്ടിപ്പുണർന്ന്, ചുണ്ടുകൾ തമ്മിൽ കോർത്ത്, നാവുകൾ തമ്മിൽ ഉരസി, ഉമനീർ രുചിച്ച്…. അങ്ങനെ അങ്ങനെ ആ ചുംബനം ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷമായി മാറുകയായിരുന്നു…….
പെട്ടന്ന് സ്വബോധം കൈവന്ന പോലെ ദേവു എന്നെ തള്ളിമാറ്റി….
