“”””””മതി…..പോ…..”””””””
വീണ്ടും മുഖം അടുപ്പിക്കാൻ ശ്രമിച്ചപ്പോൾ എന്റെ ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്ത് വെച്ചുകൊണ്ട് ദേവു പറഞ്ഞു….
ഞാനൊന്ന് പുഞ്ചിരിച്ചിട്ട് ദേവൂന്റെ ഇടുപ്പിൽ നഗ്നമായ ഭാഗത്ത് വേദനിപ്പിക്കാതെ പതിയെ പിച്ചിയിട്ട് തിരിഞ്ഞ് നടന്നു….
“””””കാറിലുള്ള ബാക്കി സാധനങ്ങൾ എടുക്കണേ…””””””
ദേവു പുറകിൽ നിന്ന് പറഞ്ഞതിന് തിരിഞ്ഞ് നോക്കാതെ കൈ ഉയർത്തി തംബ്സ്അപ്പ് കാണിച്ചിട്ട് പുറത്തേക്ക് ഇറങ്ങി…
*****
താഴെ കുട്ടികൾ കളിക്കുന്ന ഏരിയയിൽ ചെന്നപ്പോൾ അമ്മു അവിടെയുള്ള ഊഞ്ഞാലിൽ ഇരുന്ന് ഒറ്റയ്ക്ക് ആടുകയാണ്, ഞാൻ മെല്ലെ പിന്നിലൂടെ ചെന്ന് നിന്ന് ആട്ടികൊടുത്തു….. പെട്ടെന്ന് സ്പീഡ് കൂടിയപ്പോൾ അവളൊന്ന് തിരിഞ്ഞ് നോക്കി, പിന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന എന്നെ കണ്ടതും കാല് രണ്ടും നിലത്ത് കുത്തി ഊഞ്ഞാല് സ്ലോ ആക്കിയിട്ട് അതിൽ നിന്നും ചാടി ഇറങ്ങി പെണ്ണ് അപ്പുറത്ത് ഇട്ടിട്ടുള്ള ബെഞ്ചിൽ പോയി ഇരുന്നു…
ഞാനും അവൾക്ക് പിന്നാലെ ബെഞ്ചിൽ പോയി ഇരുന്നു…. ഈ പ്രാവശ്യം എന്നെ ഒന്ന് കണ്ണുരുട്ടി നോക്കിയതല്ലാതെ അമ്മൂസ് എഴുന്നേറ്റ് പോയൊന്നും ഇല്ല…
“””””എന്താ അമ്മൂസേ, കലിപ്പാണല്ലോ”””””
അമ്മു അത് കേൾക്കാത്ത പോലെ മുഖം തിരിച്ച് ഇരുന്നു…
“”””നല്ല കാലാവസ്ഥ…. ലെ അമ്മൂട്ടീ”””””
അതിനും കക്ഷി മറുപടി ഒന്നും തന്നില്ല…
ഞാൻ ബെഞ്ചിൽ നിരങ്ങി കുറച്ചൂടെ അമ്മുന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു..
“””””അമ്മൂട്ടി…..”””””
ഞാൻ മെല്ലെ പെണ്ണിന്റെ കയ്യിൽ ചുരണ്ടി കൊണ്ട് വിളിച്ചതും, അവള് മുഖം തിരിച്ച് എന്നെ ഒന്ന് കലിപ്പിച്ച് നോക്കി…
“”””””ചേട്ടായി എന്നോട് മിണ്ടാൻ വരണ്ട….. പോ””””””
ഗൗരവത്തിൽ പറഞ്ഞിട്ട് അമ്മു എന്നെ തള്ളി ഞങ്ങൾ തമ്മിലുള്ള അകലം കൂട്ടാൻ ശ്രമിച്ചു…
“”””””ഞാൻ ഒന്ന് പറയട്ടെ….”””””
“””””വേണ്ട… ഒന്നും പറയണ്ട….. അമ്മുനെ പറ്റിച്ചില്ലേ”””””
എന്നെ പറയാൻ സമ്മതിക്കാതെ അമ്മു ഇടയ്ക്ക് കയറി പറഞ്ഞു….
“”””””ഓഹോ….. അപ്പോ എന്നോട് മിണ്ടാൻ താല്പര്യം ഇല്ലാത്തവര് എന്റെ കൂടെ ലെയ്ക്ക്
കാണാനും വരൂലല്ലോ??”””””
ഞാൻ അമ്മുനെ ചോദ്യ രൂപത്തിൽ നോക്കിയപ്പോൾ അവളൊരു വിശ്വാസം ഇല്ലാത്ത പോലെ എന്നെ നോക്കി…
“”””””എന്റെ അമ്മുട്ടി…. ദേവു ഇല്ലാന്ന് പറഞ്ഞത് കൊണ്ട് ദേവുനെയും വാങ്ങിയ സാധനങ്ങളും ഇവിടെ ഇറക്കാൻ വന്നതല്ലേ നമ്മള്…… ഇനി നമ്മക്ക് സ്വസ്ഥമായിട്ട് കറങ്ങാലോ””””””
ഞാൻ അവളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞപ്പോൾ പെണ്ണിന്റെ ചുണ്ടിൽ ചെറുചിരി വിരിയുന്നത് ഞാൻ കണ്ടെങ്കിലും ഇത്രയും നേരം കാണിച്ച കലിപ്പ് ഒറ്റയടിക്ക് മാറ്റാൻ മടി തോന്നിയത് കൊണ്ടാവാം, പെണ്ണ് അങ്ങനെ തന്നെ ഇരുന്നു….
“”””””മ്മ്…. ശരി വാ…. പോവാം”””””
ഗൗരവത്തിൽ തന്നെ പറഞ്ഞിട്ട് അമ്മു ബെഞ്ചിൽ നിന്നും എഴുന്നേറ്റു….
“””””ഓ… അത്ര ജാഡയാണെങ്കിൽ വേണ്ട…. ഈ ജാഡ ടീംസിന്റെ കൂടെ കറങ്ങാൻ പോവാൻ എനിക്ക് താല്പര്യം ഇല്ല”””””
ബെഞ്ചിൽ നിന്നും എഴുന്നേറ്റ് നിന്ന അമ്മുനെ നോക്കി ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…
“”””””ദേ ചേട്ടായി മര്യാദയ്ക്ക് വന്നോ….. എന്നെ സാഡ് ആക്കിയത് ചേട്ടായി ആണ്, അപ്പോ എന്നെ ഹാപ്പിയാക്കണ്ടതും ചേട്ടായിയുടെ ഡ്യൂട്ടിയാ…… വാ….””””””
ബെഞ്ചിൽ മടിപിടിച്ചിരുന്ന എന്നെ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ച് കൊണ്ട് അമ്മു പറഞ്ഞപ്പോൾ ഞാനും എഴുന്നേറ്റു….
പിന്നെ അമ്മൂസിന്റെ ആഗ്രഹം പോലെ ഞങ്ങൾ കറങ്ങാൻ പോയി…. സാഡ് ആയ എന്റെ അമ്മൂട്ടിയെ ഹാപ്പിയാക്കാൻ എനിക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു…… ഒരു ചോക്ലേറ്റ് ട്രഫിൾ, ഒരു ട്രൈകോൺ, ഒരു പാക്കറ്റ് കിറ്റ്കാറ്റ് മിനിമൊമെന്റസ് ഒക്കെ വാങ്ങിയ ശേഷം ലെയ്ക്ക് സൈഡിലൂടെ ഒരാവശ്യവും ഇല്ലാതെ കുറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. പിന്നെ കുറച്ച് നേരം അവിടെ ഇരുന്ന് റസ്റ്റ് എടുത്ത ശേഷം അറിയാത്ത വഴികളിലൂടെ ഒരു ചെറിയ ഡ്രൈവും പോയിട്ടാണ്
“””””മതി…. ഇനി വീട്ടിൽ പോവാം””””
