ചെറിയമ്മയുടെ സൂപ്പർഹീറോ 3

ഇടയ്ക്ക് തിരിഞ്ഞ് നോക്കിയപ്പോൾ ദേവു അതേ കിടപ്പ് തന്നെയാണ്…. ഒരു പുതപ്പ് എടുത്ത് ദേഹത്ത് വിരിച്ചിട്ടുണ്ട്…

“””””ദേവൂസേ….. ഇപ്പോ വിട്ട റോക്കറ്റ് ലക്ഷ്യത്തിലെത്തോ??”””””

“””””ചാൻസുണ്ട്…..”””””

ഞാൻ ദേവൂന് നേരെ ചരിഞ്ഞ് കിടന്നുകൊണ്ട് ചോദിച്ചപ്പോൾ എനിക്ക് നേരെ തിരിയാതെ അങ്ങനെ മലർന്ന് കിടന്നുകൊണ്ട് തന്നെ എന്റെ മുടിയിഴകളിൽ തഴുകി കൊണ്ട് ദേവു പറഞ്ഞു…..

“””””അയ്യ്…. സെറ്റ്…”””””

ഞാനത് പറഞ്ഞതും ദേവു മുഖം മാത്രം തിരിച്ചു കൊണ്ട് എന്നെ നോക്കി കിടന്നു….. എന്റെ എക്സൈറ്റ്മെന്റ് കണ്ട് ദേവൂന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു….

“””””ആൺകുട്ടിയായാൽ മതി…”””””

ദേവു ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് പറഞ്ഞു…

“”””””ഛെ….. ദേവു ഇങ്ങനെ മ്ലേച്ഛമായി സംസാരിക്കരുത്….. കുഞ്ഞ് ആണായാലും പെണ്ണായാലും നമ്മള് ഒരേ പോലെ വളർത്തും…..”””””
“”””””ഒരേപോലെ വളർത്തും, പക്ഷെ ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ ഞാൻ പിന്നേം ആൺകുഞ്ഞ് ജനിക്കുന്ന വരെ പ്രസവിക്കേണ്ടി വരില്ലേ??”””””

ദേവു അതും ചോദിച്ച് എന്നെ സംശയത്തോടെ നോക്കിയപ്പോൾ ഞാനൊരു വളിച്ച ചിരി പാസാക്കി…

“””””അയ്യടാ….. ഇളി കണ്ടില്ലേ, ഒറ്റ തവണ!!!…. ഒറ്റതവണയേ ഞാനിനി പ്രസവിക്കു, അത് ആണായാലും പെണ്ണായാലും…””””””

എനിക്ക് നേരെ ചരിഞ്ഞ് കിടന്നുകൊണ്ട് ദേവു കാര്യമായി തന്നെ പറഞ്ഞു…

“”””””അയ്യോ ദേവു അങ്ങനെ പറയല്ലേ, ഞാൻ അമ്മൂന് വാക്ക് കൊടുത്തതാ ഒരു അനിയൻകുട്ടനെ കൊടുക്കാന്ന്””””””

“””””നിന്നോടാരാ വാക്ക് കൊടുക്കാൻ പറഞ്ഞേ…. ഞാൻ എന്തായാലും ഒറ്റതവണയേ ഇനി പ്രസവിക്കു”””””””

“””””അപ്പോ അത് പെൺകുട്ടി ആണെങ്കിലോ??”””””

ഞാൻ സംശയത്തോടെ ദേവൂനെ നോക്കികൊണ്ട് ചോദിച്ചു…

“”””””ആണെങ്കിൽ എന്താ?? നീ തന്നെയല്ലേ ആൺകുട്ടിയായാലും പെൺകുട്ടിയായാലും ഒരുപോലെ വളർത്തുമെന്ന് പറഞ്ഞേ??””””””

“”””””അതൊക്കെ അത്രയേ ഉള്ളു…. പക്ഷെ ഞാൻ അമ്മൂസിന് കൊടുത്ത വാക്ക്??””””””

ഞാൻ പതിയെ പറഞ്ഞു നിർത്തി….

“”””””വാക്ക് പാലിക്കണെങ്കിൽ പോയി ഒരു ആൺകുഞ്ഞിനെ ദത്തെടുക്ക്, അല്ലെങ്കിൽ പോയി ഒന്നൂടെ പെണ്ണ്കെട്ട്…..അല്ലാതെ വർഷാവർഷം പ്രസവിക്കാനൊന്നും എന്നെ കിട്ടില്ല””””””

ദേവു അത്യാവശ്യം കലിപ്പിൽ തന്നെ പറഞ്ഞു…
“”””””ഹാ അത് നല്ല ഐഡിയ ആണല്ലോ””””””

ഞാൻ ദേവു പറഞ്ഞത് കേട്ട് പറഞ്ഞതും

“””””എന്ത്?? വേറെ പെണ്ണ്കെട്ടുന്നതോ??””””

എന്ന് കനപ്പിച്ച് ചോദിച്ചുകൊണ്ട് ദേവു എന്റെ കവിളിൽ പിടിച്ച് വലിച്ചു…..

“”””””ഹാ…. അതല്ല ദേവ്വോ, ദത്തെടുക്കുന്നത്……. നമ്മുക്ക് ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ ഒരു ആൺകുഞ്ഞിനെ കൂടെ ദത്തെടുതാ പോരെ”””””

“”””ഹ്മ്മ്‌…””””

ഞാനത് പറഞ്ഞപ്പോൾ ദേവു എന്നെ കണ്ണിമവെട്ടാതെ നോക്കി കൊണ്ട് മൂളി….

ഞാനും ദേവൂനെ അങ്ങനെ നോക്കി…

“””””””അല്ല ദേവോ, ഇപ്പോ വിട്ട റോക്കറ്റ് ലക്ഷ്യം കാണുമെന്ന് പോലും ഉറപ്പില്ല…. ചിലപ്പോ ഇങ്ങനത്തെ ഒരുപാട് റോക്കറ്റുകൾ ഇനീം വിടേണ്ടി വരും കൃത്യം സ്ഥാനത്ത് എത്താൻ…… അങ്ങനെ റോക്കറ്റ് സ്ഥാനത്ത് എത്തിയ ശേഷം പത്ത് മാസം കഴിഞ്ഞ് തീരുമാനിക്കേണ്ട കാര്യത്തെ പറ്റി പറഞ്ഞ് നമ്മളെന്തിനാ ഈ നല്ല മൂഡ് സ്പോയിൽ ആക്കുന്നെ…… നമ്മുക്ക് വേറെന്തൊക്കെ പറയാ ലേ”””””””

എന്നും പറഞ്ഞുകൊണ്ട് ഞാൻ ദേവൂന്റെ കവിളിൽ തഴുകിയപ്പോൾ ദേവു “ശരിയാ” എന്നും പറഞ്ഞ് ചിരിച്ചു…

എന്നിട്ട് ഞാൻ വിഷയം മാറ്റാൻ വേണ്ടി

“”””””അല്ല ദേവൂസേ….. ഇന്നലെ ഞങ്ങളെ കാണാതെ പേടിച്ച് പോയോ”””””

എന്ന് ചോദിച്ചതു ദേവു എന്റെ തലയ്ക്കിട്ട് ഒന്ന് കൊട്ടി…

“ഇതിപ്പോ എന്തിനാ” എന്ന മട്ടിൽ ഞാൻ ദേവൂനെ നോക്കിയപ്പോൾ എന്നെ കണ്ണുരുട്ടി നോക്കുകയാണ് മൈ ഡിയർ പൊണ്ടാട്ടി…
“”””””വെറുതെ അത് ഓർമിപ്പിച്ച്, നല്ലൊരു ദിവസായിട്ട് രാവിലെ തന്നെ അടിയുണ്ടാക്കണ്ടാന്ന് കരുതി മിണ്ടാതെ നിന്നതാ…”””””

പല്ല് കടിച്ചോണ്ട് ദേവു പറഞ്ഞപ്പോൾ “മുതലാളി തൊടുന്നതൊക്കെ പിഴയ്ക്കുകയാണല്ലോ” എന്നും പറഞ്ഞ് എന്റെ മനസ്സും എന്നെ നൈസായിട്ട് പുച്ഛിച്ചു…

Leave a Reply

Your email address will not be published. Required fields are marked *