എന്ന് അമ്മു സമ്മതിച്ചത്….
പക്ഷെ തിരിച്ച് ഫ്ലാറ്റിലേക്ക് മടങ്ങുമ്പോൾ അമ്മു ഫുൾ ഹാപ്പി ആയിരുന്നു, എനിക്കത് മതി….
*****
കാറ് പാർക്ക് ചെയ്ത് ഇറങ്ങിയപ്പോൾ നേരത്തെ പരിചയപ്പെട്ട സെക്യൂരിറ്റി ചേട്ടൻ ഓടി വന്നു….
“””””സാർ ഉങ്ക പൊണ്ടാട്ടി ഉങ്കളെ പാർക്കാമൽ റൊമ്പ കവലയ്പ്പെട്ട…. നാൻ താ സൊനേ, നീങ്ക കൊളന്തയുടൻ വെളിയെയ് സെൻട്രീർകൾ എന്റര്””””””
പുള്ളി പറഞ്ഞത് കേട്ടപ്പോഴാണ് ദേവുനോട് പോവുന്ന കാര്യം പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്… അമ്മൂസിന്റെ പിണക്കം മാറ്റുന്ന തിരക്കിൽ മറന്ന് പോയതാണ്…
പോക്കറ്റ് തപ്പി നോക്കിയപ്പോൾ ഫോണും ഇല്ല, അതും ഫ്ലാറ്റിൽ വെച്ച് മറന്നു… ശ്യോ…. സീൻ…. ദേവു വിളിച്ച് നോക്കിയിട്ടും കിട്ടി കാണില്ല…
വാച്ചിൽ സമയം നോക്കിയപ്പോൾ ഒൻപതര മണി……
ഈശ്വരാ എനിക്ക് എന്തിന്റെ കേടായിരുന്നു…
“”””””അമ്മു മോളിലേക്ക് ചെല്ല്…. ഞാൻ ഇപ്പോ വരാ…..”””””””
പുള്ളി വന്ന് തമിഴിൽ പറഞ്ഞത് ഒന്നും മനസ്സിലാവാതെ അന്തംവിട്ട് നിൽക്കുന്ന അമ്മുവിനോട് ഞാൻ പറഞ്ഞു…. എന്തോ ഭാഗ്യം, മറുതൊന്നും പറയാതെ അമ്മു വേഗം പോയി……
അമ്മു പോയി കഴിഞ്ഞ്
“””””നൻഡ്രി യതീഷ് അണ്ണേയ്….”””””
എന്നും പറഞ്ഞ് ഞാൻ പുള്ളിയുടെ തോളിൽ കയ്യിട്ടപ്പോൾ കാര്യം മനസ്സിലാവാതെ പുള്ളി “””യെതുക്ക്””” എന്ന് ചോദിച്ചു…
“”””””വാ ചൊല്ലാം ചൊല്ലാം….”””””
എന്നും പറഞ്ഞ് ഞാൻ പുള്ളിയുടെ കൂടെ ഫ്രണ്ട്ഗേറ്റിന്റെ അടുത്തുള്ള സെക്യൂരിറ്റി
ക്യാബിന് നേരെ നടന്നു,
പിന്നെ കുറച്ച് നേരം യതീഷ് ഭായുടെ കൂടെ ഓരോന്നും സംസാരിച്ച് ഇരുന്നു, മുകളിലെ ചൂട് ഒന്ന് കുറഞ്ഞിട്ട് കയറുന്നതാണ് എന്റെ ആരോഗ്യത്തിന് നല്ലത്….
അമ്മൂന് ഇപ്പോ നല്ല ചീത്ത കേൾക്കുന്നുണ്ടാവും… പാവം, എന്ത് ചെയ്യാനാ അറിഞ്ഞോണ്ട് പോയി ചീറി പാഞ്ഞ് വരുന്ന പാണ്ടിലോറിക്ക് മുന്നിൽ നിൽക്കാനുള്ള ധൈര്യം എനിക്കില്ല…
അങ്ങനെ നമ്മുടെ സെക്യൂരിറ്റി യതീഷ് ഭായുടെ കൂടെ കത്തിവെച്ചിരുന്ന് ഏകദേശം പത്തുമണി കഴിഞ്ഞിട്ടാണ് ഞാൻ മുകളിലേക്ക് കയറിയത്…. പോവുന്ന വഴിക്ക് കാറിൽ നിന്ന് നേരത്തെ വാങ്ങിയതിൽ ബാക്കിയുള്ള മൂന്ന് കവറുകളും എടുത്തു…
*****
കോളിംഗ് ബെൽ അടിച്ച ശേഷം വരുന്നത് എന്ത് തന്നെയായാലും നേരിടാം എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ കാത്ത് നിന്നു, പക്ഷെ എത്രയൊക്കെ ധൈര്യം വരുത്താൻ ശ്രമിച്ചിട്ടും അകത്ത് നിന്ന് വാതില് തുറക്കുന്ന ശബ്ദം കേട്ടതും തിരിഞ്ഞ് ഓടിയാലോ എന്നൊരു ഓപ്ഷൻ മനസ്സ് മുന്നോട്ട് വെച്ചു…. അപ്പോഴേക്കും വാതില് എനിക്ക് മുന്നിൽ തുറക്കപ്പെട്ടു…
പ്രതീക്ഷിച്ചത് കാളീ രൂപം പൂണ്ടു നിൽക്കുന്ന ദേവുവിനെ ആണ്, പക്ഷെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് അമ്മൂസ്…. ആദ്യം ഒരല്പം ആശ്വാസം തോന്നിയെങ്കിലും പെണ്ണിന്റെ നിൽപ്പ് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി…. ഇരുകയ്യും ഇടുപ്പിൽ കുത്തി പല്ലും കടിച്ച് എന്നെ കണ്ണുരുട്ടി നോക്കി നിൽക്കുകയാണ് അമ്മു, എന്താണാവോ കാര്യം
“””””ദുഷ്ടാ….. എന്നാലും ഈ ചതി അമ്മുനോട് വേണ്ടായിരുന്നു”””””
അല്പനേരം അങ്ങനെ എന്നെ തറപ്പിച്ച് നോക്കി നിന്ന ശേഷം അമ്മു മയത്തിൽ പറഞ്ഞു…
“””””എന്ത് പറ്റി അമ്മൂസേ??”””””
ഞാൻ ഒന്നും അറിയാത്തത് പോലെ നിഷ്കളങ്കമായി ചോദിച്ചു…
“””””അമ്മൂസല്ല കുബൂസ്….. ചതിയൻ…… അമ്മ ദേഷ്യത്തിലാന്ന് അറിഞ്ഞിട്ട് മനപ്പൂർവം എന്നെ പെടുത്തിയതല്ലേ??””””””
“”””””അയ്യോ ഞാനോ…… അങ്ങനെ ഒന്നും പറയല്ലേ കുബൂസേ, ചെ അല്ല അമ്മൂസേ…… നീ കണ്ടതല്ലേ ആ സെക്യൂരിറ്റി ചേട്ടൻ വന്ന് വിളിച്ചത്, ഞാൻ പുള്ളീടെ കൂടെ പോയതല്ലേ”””””
ഞാൻ വീണ്ടും നിഷ്കളങ്കത വാരി വിതറി കൊണ്ട് പറഞ്ഞു…
“”””””അമ്മുന് കന്നഡ അറിയൂല്ലാന്ന് കരുതി പറ്റിക്കാന്ന് കരുതണ്ട…”””””
“””””കന്നഡയല്ല അമ്മൂസേ, തമിഴാണ്””””
ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു….
“””””ആഹ് എന്ത് കുന്തം ആയാലും അമ്മ പറയാതെ പോയൊണ്ട് ദേഷ്യത്തിലാന്നല്ലേ അയാള് വന്ന് പറഞ്ഞത്”””””
അവളത് പറഞ്ഞപ്പോൾ എനിക്ക് ഒരു നിമിഷത്തേക്ക് പറയാൻ മറുപടി ഇല്ലാതായി പോയി, ചെ എന്നാലും പെണ്ണിന് എങ്ങനെ കാര്യം മനസ്സിലായി…
