ചെറിയമ്മയുടെ സൂപ്പർഹീറോ 3

ഞാൻ പറയുന്നതെല്ലാം കേട്ട് ദേവു കാര്യമായി ആലോചിച്ച് കിടക്കുന്നത് കണ്ട് എനിക്ക് ചിരി വന്നെങ്കിലും കടിച്ച് പിടിച്ചു….

ഒന്ന് ആലോചിച്ച ശേഷം ഒന്നും അങ്ങോട്ട് തെളിയാത്തത് പോലെ ദേവു എന്നെ നോക്കി….

“””””നമ്മള് ഒരുമിച്ച് കിടന്നാലേ നമ്മുടെ കല്യാണത്തിന് സമ്മതിക്കാൻ നേരം അമ്മു പറഞ്ഞ ഒരേയൊരു കണ്ടീഷൻ നടത്തി കൊടുക്കാൻ പറ്റൂള്ളൂന്ന് അവക്കറിയാം”””””””

ഒരു കള്ളചിരിയോടെ ഞാനത് പറഞ്ഞപ്പോ ദേവു കാര്യം മനസ്സിലാവാതെ പുരികം ചുളിച്ചു കൊണ്ട് എന്നെ നോക്കി…. കാരണം കല്യാണത്തിന് സമ്മതിക്കാൻ നേരം അമ്മു പറഞ്ഞ കണ്ടീഷനെ പറ്റി ഞാൻ ഇതുവരെ ദേവൂനോട് പറഞ്ഞിരുന്നില്ല….

“”””””നമ്മുടെ കല്യാണത്തിന് സമ്മതിക്കാൻ നേരം അമ്മു ഒറ്റ കാര്യേ പറഞ്ഞുള്ളു………… അവൾക്ക് ഒരു കുഞ്ഞനുജനെ വേണമെന്ന്”””””””

ഞാൻ ദേവൂന്റെ ചെവിക്കരികിലേക്ക് മുഖം അടുപ്പിച്ചുകൊണ്ട് പതിയെ പറഞ്ഞു…..

“”””””ഛീ…..””””””””
എന്നും പറഞ്ഞോണ്ട് ദേവു എന്റെ മുഖം പിടിച്ച് തള്ളി…..

“”””””വിശ്വസിക്കില്ലാന്ന് അറിയാ….. പക്ഷെ സത്യാ ദേവു….. അമ്മു പറഞ്ഞതാ അവൾക്കൊരു അനിയനെ വേണമെന്ന്”””””””

ഞാൻ ചിരി നിർത്തി സീരിയസ് ആയി പറഞ്ഞപ്പോ ദേവു വിശ്വാസം വരാതെ എന്നെ സംശയത്തോടെ നോക്കി…

“”””””ദേവു…………. അറിയൂലെ അമ്മൂന് അനുക്കുട്ടൻ എന്തായിരുന്നൂന്ന്…….. അതായിരിക്കാം അവളങ്ങനെ പറഞ്ഞത്””””””

അത് പറയുമ്പോ എന്റെ ശബ്ദം ഒന്നിടറി…..

ദേവൂന്റെ പ്രശ്‌നം പറഞ്ഞ് തീർക്കാനാണ് ശ്രമിച്ചതെങ്കിലും എന്റെ കുഞ്ഞനുജന്റെ മുഖം ഓർത്തതും ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു…….. എപ്പോഴും ചിരിക്കുന്ന അവന്റെ ആ മുഖം…. അവന്റെ അസുഖത്തെ ഓർത്തുള്ള മറ്റുള്ളവരുടെ എല്ലാ വിഷമങ്ങളെയും മാറ്റാൻ ആ ചിരി മതിയായിരുന്നു……

ഒരേ പ്രായം ആണെങ്കിലും ജന്മനാ അസുഖബാധിതനായിരുന്ന അനുക്കുട്ടനെ അമ്മു ഒരു അനിയനെ പോലെയാണ് കണ്ടിരുന്നത്, അവന്റെ ചേച്ചി ചമഞ്ഞ് നടക്കലായിരുന്നു ആ കാലത്തൊക്കെ അമ്മൂസിന്റെ പ്രധാന ജോലി…. അമ്മുവും അനുക്കുട്ടനും അത്രേം അറ്റാച്ച്ഡ് ആയിരുന്നു…. അനുക്കുട്ടന്റെ മരണം അതുകൊണ്ട് തന്നെ അമ്മുവിനെ മാനസികമായി വല്ലാതെ തളർത്തുകയും ചെയ്തു, ആ അനുക്കുട്ടന് പകരം ഒരു കുഞ്ഞനുജനെ കൊടുക്കാനാണ് അമ്മു എന്നോട് ആവശ്യപ്പെട്ടതെന്ന് എനിക്കറിയാം…..

“””””അയ്യോ….. അപ്പോ നമുക്ക് ജനിക്കുന്നത് ഒക്കെ പെൺകുഞ്ഞുങ്ങളാണെങ്കിൽ ജീവിതാവസാനം വരേ ഞാൻ പെറേണ്ടി വരും ലേ””””””

പെട്ടെന്ന് എന്റെ കണ്ണീർ തുടച്ചുകൊണ്ട് മുഖത്തൊരു ചിരിയും വരുത്തി ദേവു പറഞ്ഞു….

എന്റെ കണ്ണ് നിറഞ്ഞത് കണ്ട് മൂഡ് മാറ്റാൻ വേണ്ടി പറഞ്ഞതാണെന്ന് മനസ്സിലായി….

ദേവുനെയും വിഷമിപ്പിക്കണ്ട എന്ന് കരുതി ഒരു വോൾടേജ് കുറഞ്ഞ ചിരിയും ചിരിച്ചുകൊണ്ട് ഞാൻ ദേവൂന്റെ മാറിലേക്ക് തലചായ്ച്ചു….. അല്പനേരം ഞാൻ അങ്ങനെ കിടന്നപ്പോ ദേവു എന്റെ മുടിയിഴകളിൽ തഴുകി തന്നു…. ദേവൂന്റെ മാറിൽ കിടക്കുമ്പോ എല്ലാ ദുഃഖങ്ങളും എങ്ങോ പറന്നകലുന്നത് പോലെ തോന്നി…. പണ്ടും ഒരുപാട് വിഷമിച്ചിരുന്ന സമയങ്ങളിൽ ഇതുപോലെ ദേവു എന്നെ ചേർത്ത് പിടിച്ചിരുന്നു, അന്നും മനസ്സ് ശാന്തമാവാൻ ഈയൊരു ചേർത്തു പിടിക്കൽ മതിയായിരുന്നു….
“”””””അതേ മാഷേ…… ഇന്ന് നമ്മുടെ ആദ്യരാത്രിയാ…. ഓർമ്മയുണ്ടോ??””””””

എന്റെ മുടിയിഴകളിൽ തഴുക്കുന്നതിനിടെ ദേവു കുസൃതിയോടെ ചോദിച്ചപ്പോ ഞാനാ മാറിൽ നിന്നും മുഖം ഉയർത്തി ദേവൂനെ നോക്കി…

“”””””എങ്ങനെ ഓർക്കാനാ….. വേണ്ടാതെ ഓരോന്നും ആലോചിച്ച് കൂട്ടി ആ മൂഡ് ഒക്കെ കളഞ്ഞില്ലേ…””””””

ഞാൻ നിരാശയോടെ പറഞ്ഞു…

“”””””ആയോ…. സാരല്യട്ടോ……. നമ്മക്ക് പിന്നൊരു ദിവസം ആദ്യരാത്രി ആഘോഷിക്കാമേ……. ഇപ്പോ മോൻ ചാച്ചിക്കോ…..വാ”””””””

എന്നും പറഞ്ഞോണ്ട് ദേവു എന്നെ വീണ്ടും മാറോടണയ്ക്കാൻ ശ്രമിച്ചപ്പോ ഞാൻ ബലം പിടിച്ചു….

“”””””അങ്ങനെ ഇപ്പോ എന്നെ ഉറക്കാന്ന് കരുതണ്ട……. മര്യാതയ്ക്ക് ഉറങ്ങി കിടന്നവനെ വിളിച്ചുണർത്തീട്ട് സദ്യ ഇല്ലാന്നോ……. നടന്നത് തന്നെ….. സദ്യ കിട്ടിയില്ലേലും ഒരു ഗ്ലാസ് പാലെങ്കിലും കിട്ടണം””””””

Leave a Reply

Your email address will not be published. Required fields are marked *