“”””” ഒന്നുമില്ലെടാ…. ഒന്ന് പുറത്ത് പോവാന്ന് പറഞ്ഞിരുന്നു, സാധനങ്ങളൊക്കെ വാങ്ങണ്ടേ…..”””””
“”””””ആണോ….. എങ്കിൽ അത് നടക്കട്ടെ…. ഞാൻ പിന്നെ വിളിക്കാം””””
“””””മ്മ്…..”””””
ഞാനൊന്ന് മൂളി…
“””””ഓക്കെ ഡാ ബൈ…. വൈകീട്ട് വിളിക്കാ….””””
എന്നും പറഞ്ഞ് റോഷൻ ഫോൺ വെച്ചു…
ഫോൺ കട്ടായിട്ടും ഞാൻ കുറച്ചു നേരം അങ്ങനെ തന്നെ ഒന്നും ചെയ്യാതെ നിന്നു….. നാറി രാവിലെ തന്നെ വിളിച്ച് മൂഡ്ഓഫ് ആക്കി കളഞ്ഞു…
കുറച്ച് നേരം കഴിഞ്ഞ് വീണ്ടും വാതിൽക്കൽ വന്നു നിന്ന് ദേവു വിളിച്ചപ്പോഴാണ് ഞാൻ അനങ്ങിയത്… കട്ടിലിൽ എന്റെ ഒരു ഷർട്ടും പാന്റും കിടക്കുന്നത് കണ്ടപ്പോൾ അത് തന്നെ എടുത്തിട്ടു… ഈ ബർത്ത്ഡേയ്ക്ക് അമ്മൂസ് ഗിഫ്റ്റ് ആയിട്ട് തന്ന റെഡ് ഷർട്ടും ബ്ലാക്ക് ജീൻസുമായിരുന്നു അത്….
ഡ്രസ്സ് എടുത്തിടുമ്പോൾ കട്ടിലിൽ ഒരു മൂലയിൽ ദേവു ഇത്രയും നേരം ഇട്ടു നടന്ന ഇളംപച്ച നൈറ്റ് ഗൗൺ ചുരുണ്ട് കിടക്കുന്നത് കണ്ടപ്പോൾ ഒന്നെടുത്ത് മണത്ത് നോക്കി…… മ്ഹാആആ…. എന്റെ ദേവൂന്റെ വിയർപ്പിന്റെ മണം…
അത് മണത്തപ്പോൾ കിട്ടിയ ഊർജ്ജത്തിൽ ഞാൻ വേഗം ഡ്രെസ് മാറ്റി മുറിക്ക് പുറത്തേക്കിറങ്ങി….
***
ഞാൻ പുറത്തിറങ്ങുമ്പോൾ ദേവു അമ്മുനെ ഒരുക്കുന്ന തിരക്കിലാണ്… സോഫയിൽ കാല് നീട്ടി ഇരുന്ന് ഇന്നലെ വരുന്ന വഴിക്ക് മൈസൂര് വെച്ച് വാങ്ങിയ റൂബിക്സ് ക്യൂബ് പിടിച്ച് തിരിച്ചും മറിച്ചും കളിക്കുന്ന അമ്മൂസിനെ ദേവു പുറകിൽ നിന്ന് മുടി കെട്ടി കൊടുക്കുകയാണ്…. ഇടയ്ക്ക് ക്യൂബ് അവള് ആഗ്രഹിക്കുന്നത് പോലെ ഒന്നും വരാത്തത് കൊണ്ട് പെണ്ണ് “””ശേ…””” എന്നൊക്കെ പറഞ്ഞ് തല കുലുക്കും, അപ്പോ ദേവൂന് ദേഷ്യം
പിടിക്കും…..
“”””ഒന്നടങ്ങി ഇരിക്ക് അമ്മു….. ഇതൊന്ന് കെട്ടട്ടെ…”””””
ദേവു ഗൗരവത്തോടെ പറയുമ്പോൾ അമ്മു അടങ്ങി ഇരിക്കും….
വീണ്ടും ക്യൂബ് അവളാഗ്രഹിക്കുന്ന പോലെയൊന്നും വന്ന് നിൽക്കാതെ വരുമ്പോൾ പെണ്ണ് വീണ്ടും തല ഇളക്കും…. അങ്ങനെ ദേവൂനെ ആ മുടിയൊന്ന് കെട്ടി തീർക്കാൻ അമ്മൂസ് സമ്മതിക്കുന്നെ ഇല്ല…
“””””ദേ അമ്മു അടങ്ങി ഇരുന്നില്ലെങ്കിൽ ഇന്ന് തന്നെ നമ്മക്ക് മുടി മുറിക്കാ…… ശ്രദ്ധിക്കാൻ പറ്റില്ലെങ്കിൽ വെറുതെ നീട്ടി വളർത്തണ്ടല്ലോ”””””
ഒടുക്കം സഹികെട്ട് ദേവു പറഞ്ഞപ്പോൾ അമ്മു റൂബിക്സ് ക്യൂബ് ഒക്കെ ഒരു സൈഡിലേക്ക് മാറ്റി വെച്ച് അടങ്ങി ഇരുന്നു….
അത് കണ്ടപ്പോൾ അത്രയും നേരം അവരുടെ പ്രവർത്തികൾ നോക്കി നിന്ന ഞാൻ അറിയാതെ ചിരിച്ചുപ്പോയി, അപ്പോഴാണ് രണ്ടും എന്നെ കാണുന്നത്….
എന്റെ ചിരി കണ്ട് പല്ലും കടിച്ച് കണ്ണുരുട്ടി കൊണ്ടാണ് അമ്മൂന്റെ നോട്ടം, ഞാനെന്തോ വല്യ തെറ്റ് ചെയ്തത് പോലെ….. ദേവൂനെ നോക്കിയപ്പോൾ അവിടെയും അത്യാവശ്യം ഗൗരവമാണ്, അമ്മു അടങ്ങി ഇരിക്കാത്തതിന്റെ കലിപ്പെല്ലാം ആ നോട്ടത്തിൽ ഉണ്ടായിരുന്നു…
സിറ്റുവേഷൻ സുഗമം അല്ലാത്തത് കൊണ്ട് “””””വാ…. വേഗം ഇറങ്ങ്….. സാധനങ്ങളൊക്കെ തപ്പി പിടിച്ച് വാങ്ങണ്ടേ””””” എന്നും പറഞ്ഞ് ഷെൽഫിൽ നിന്നും കാറിന്റെ കീയും എടുത്ത് പുറത്തേക്ക് നടന്നു….
താഴെ പാർക്കിങ് ഏരിയയിലേക്ക് നടക്കുമ്പോൾ ഒരുവിധം എല്ലാ അപാർട്ട്മെന്റ്സും അടഞ്ഞു കിടക്കുകയായിരുന്നു, ചുരുക്കം ആളുകളെ പുറത്ത് കണ്ടെങ്കിലും അവരാരും നമ്മളെ മൈൻഡ് പോലും ചെയ്തില്ല… ഒരു നിമിഷം നാട്ടിലെ വലിയ വീട് വിറ്റ് ഫ്ലാറ്റിലേക്ക് മാറിയ ദിവസം ഓർത്തുപ്പോയി, ഫ്ലാറ്റിലെ അസോസിയേഷൻ മെംബേർസ് എല്ലാരും കൂടെ പരിചയപ്പെടാൻ വന്നിട്ട് ഒച്ചയും ബഹളവും എല്ലാമായി മാറിയ ആ ദിവസം, ഷേർളി ആന്റിയും ജോസഫ് അങ്കിളും അടക്കം ഒട്ടുമിക്ക എല്ലാ താമസക്കാരും അന്ന് തന്നെ വന്ന് പരിചയപ്പെട്ടിരുന്നു…. അന്നൊക്കെ ആൾകൂട്ടത്തിൽ നിന്ന് ഒഴിഞ്ഞ് മാറി നടക്കാൻ ആഗ്രഹിച്ചിരുന്നത് കൊണ്ട് ആ വെൽക്കം പാർട്ടി ഒക്കെ സഹിച്ച്
നിൽക്കുകയായിരുന്നു… ഇപ്പോഴും അധികം ആളുകളുമായി മിങ്കിൾ ചെയ്യാൻ വലിയ താല്പര്യം ഒന്നും ഇല്ലെങ്കിലും ഇവിടുത്തെ ഈയൊരു ഇത് കാണുമ്പോൾ ദേവൂനെയും അമ്മൂനെയും കൂട്ടി നടുകടലിൽ വന്ന് പെട്ടത് പോലെയാണ് തോന്നുന്നത്… അറിയാത്ത നാടും, അവനവന്റെ കാര്യവും നോക്കി നടക്കുന്ന കുറേ യന്ത്രമനുഷ്യരും….
