ചെറിയമ്മയുടെ സൂപ്പർഹീറോ 3

കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും ശരീരത്തിന്റെ അവസ്ഥ നോക്കി മനസ്സിൽ അങ്ങനെ ഓരോന്നും കണക്ക് കൂട്ടുമ്പോഴാണ് മേശപ്പുറത്ത് കിടക്കുന്ന ഫോണിൽ നോട്ടിഫിക്കേഷൻ ലൈറ്റ് മിന്നി കളിക്കുന്നത് ശ്രദ്ധയിൽ പെട്ടത്, എടുത്ത് നോക്കിയപ്പോൾ അതാ റോഷന്റെ രണ്ട് മിസ്സ്ഡ്കോൾസ് കിടക്കുന്നു…
ഫോൺ എടുത്ത് റോഷനെ തിരിച്ച് വിളിച്ചു… രണ്ട് റിംഗ് അടിഞ്ഞപ്പോഴേക്കും അവൻ എടുത്തു…

“””””ഹലോ….”””””

“””””ആഹ് ഹലോ…. ഞാൻ റോഷൻ…. അറിയോ സാറേ…”””””

ഫോൺ എടുത്തപാടെ റോഷൻ ചോദിച്ചു..

“”””””എന്താ മൈരേ രാവിലെ തന്നെ വിളിച്ച് കൊണ പറയുന്നേ”””””

“””””അല്ല ഫോൺ വിളിച്ചിട്ടൊന്നും എടുക്കാത്തത് കണ്ടപ്പോ ഞാൻ കരുതി നീ ബാംഗ്ലൂരെ കാറ്റടിച്ചപ്പോഴേക്കും നമ്മളെ ഒക്കെ മറന്നെന്ന്”””””

“”””ഫ മൈരേ…. ഇന്നലെ രാത്രി പിന്നെ ഞാൻ വിളിച്ചത് നിന്റെ തന്ത രാഘവനെ ആണല്ലോ””””

“””””ഓ സമാധാനായി…… രാവിലെ തന്നെ തന്തയ്ക്ക് വിളി കേട്ടപ്പോൾ എന്തോ ഒരു ആശ്വാസം”””””

റോഷൻ ഇളിച്ചുകൊണ്ട് പറഞ്ഞു…

“””””എന്താടാ….. രാവിലെ തന്നെ തന്തയ്ക്ക് വിളി കേൾക്കാൻ വിളിച്ചതാണോ??””””

“””””ഏയ്….. നീ ഇല്ലാത്തത് കൊണ്ട് രാവിലെ തന്നെ എഴുന്നേറ്റിട്ട് ഒന്നും ചെയ്യാനില്ലാത്തത് പോലെ…. അപ്പോ ഒന്ന് വിളിച്ച് നോക്കാമെന്ന് കരുതി”””””
പെട്ടെന്ന് റോഷൻ അല്പം വിഷമത്തോടെ പറഞ്ഞത് കേട്ടപ്പോൾ എനിക്കും വല്ലാതെ വിഷമമായി…. നാറി രാവിലെ തന്നെ മനുഷ്യനെ വിളിച്ച് സെന്റി ആക്കി…

“””””പോട്ടെ മൈരേ… ഞാനില്ലെങ്കിലും നിന്റെ പെണ്ണ് അവിടെ ഇല്ലേ, അവളെയും കൂട്ടി കറങ്ങിക്കൂടെ”””””

അവന്റെ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു നോക്കി…

“”””ഓ…. അവൾടെ കൂടെ ഒക്കെ എത്രേന്ന് വെച്ചാ കറങ്ങാ…. ബോർ അടിക്കൂലെ””””

“”””””ആഹ് ശെരിയെ…. ഇത് ഞാൻ അവള് വിളിക്കുമ്പോ അതുപോലെ പറയണ്ട്””””””

“”””””എടാ നാറീ വെറുതേ ഓരോന്നും ഒപ്പിക്കല്ലേ…… ആവൂല്ല ആ സാധനത്തിന്റെ വായിലിരിക്കുന്നത് കേൾക്കാൻ”””””

“”””””ഹി ഹീ….. നീയൊരു കാര്യം ചെയ്യ്, അവളെയും കെട്ടി ഇങ്ങോട്ട് വാ….. നമ്മക്ക് എല്ലാർക്കും കൂടെ ഇവിടെ അങ്ങോട്ട് സെറ്റിൽ ചെയ്യാ””””””

“””””ഹാ മിക്കവാറും അത് വേണ്ടി വരും….”””””

അവൻ പതിയെ പറഞ്ഞു…

ഒരു നിമിഷം ഞങ്ങള് രണ്ടുപേരും മൗനം പാലിച്ചു…. പരസ്പരം ഒന്നും പറയാൻ ഇല്ലാത്തത് പോലെ…

“”””””എന്നിട്ട് പറാ… നാട്ടില് എന്തൊക്കെയുണ്ട് വിശേഷം??”””””

“”””നാട്ടിലെ വിശേഷമെന്ന് വെച്ചാ പഴയ പോലെ ഒന്നുമല്ല ഫുൾ മാറീലെ…… ഇപ്പോ ബസ്സും കാറും ഒന്നും ഇല്ല, എല്ലാരും പഴയകാലത്തെ പോലെ കാളവണ്ടിയിലും കുതിരവണ്ടിയിലും ഒക്കെ ആണ് യാത്ര, അതോടെ പെട്രോളിന്റെ വില കുത്തനെ ഇടിഞ്ഞു……. അതുപോലെ…..”””””
“””””ഡേയ് ഡേയ് വളിപ്പ് അടിക്കല്ലേ”””””

ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു

“””””അല്ലാതെ ഞാനെന്ത് പറയാനാ…. ഇന്നലെ അങ്ങോട്ട് പോയിട്ടേ ഉള്ളു, അപ്പോഴേക്കും അവന് നാട്ടിലെ വിശേഷം അറിയണം…….

പിന്നേ വർഷങ്ങളായിട്ട് നാട്ടിലേക്ക് വരാത്ത പ്രവാസിയല്ലേ…”””””

“””””ഓ….””””

“”””””ഹാ…..നീയെന്താ കുളിച്ചിട്ട് നനഞ്ഞ തോർത്തും ഉടുത്ത് നിൽക്കുന്നെ….. വേഗം ഡ്രസ്സ് ഇട്, പോവണ്ടേ”””””

പെട്ടെന്ന് മുറിയിലേക്ക് കയറി വന്ന ദേവു ഞാൻ ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധിക്കാതെ പറഞ്ഞു..

തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ഒരു സാഫ്രോൺ കളർ സാരിയും ഉടുത്ത് നിൽക്കുന്ന ദേവൂനെയാണ്… ആ സാരി ദേവൂന് നന്നായി ചേരുന്നുണ്ട്, സാഫ്രോൺ നിറത്തിലുള്ള സാരിക്ക് മാച്ച് ആയി കറുത്ത ബ്ലൗസ്… കൊള്ളാം… നോക്കി നിന്നുപോയി…

എന്നിട്ട് ഫോൺ പിടിച്ച് ദേവൂന് നേരെ കാണിച്ചു കൊണ്ട്

“””””ആ ദേവു… ഒരുമിനിറ്റ്””””

എന്ന് പറഞ്ഞു…

ദേവു ആരാന്ന് ആംഗ്യം കാണിച്ച് ചോദിച്ചപ്പോൾ റോഷനാണെന്ന് പറഞ്ഞു… അതോടെ കക്ഷി തലകുലുക്കിയിട്ട് തിരിച്ച് പോയി….
“””””എന്താടാ?? ദേവു എന്താ പറയുന്നേ??”””””

പെട്ടെന്നാണ് ഫോണിലൂടെയുള്ള റോഷന്റെ സംസാരം ശ്രദ്ധിച്ചത്….

Leave a Reply

Your email address will not be published. Required fields are marked *