ചെറിയമ്മയുടെ സൂപ്പർഹീറോ 3

പാർക്കിങ് ലോട്ടിൽ ചെന്ന് കാറെടുത്ത് ഫ്ലാറ്റിന്റെ മുൻവശത്തേക്ക് വന്നപ്പോഴേക്കും അമ്മുവും ദേവുവും അവിടെ എത്തിയിരുന്നു, അങ്ങനെ അവരെയും കയറ്റി പുതിയ നഗരത്തിലെ ആദ്യത്തെ ഔട്ടിങ് ആരംഭിച്ചു… സ്ഥലങ്ങൾ കാണുന്നതിനേക്കാൾ ആവശ്യസാധനങ്ങൾ എല്ലാം വാങ്ങി കൂട്ടുക എന്നതായിരുന്നു ഇന്നത്തെ യാത്രയുടെ പ്രധാന അജണ്ട…. ബോർ പരിപാടി ആണെങ്കിലും വേറെ നിവർത്തി ഒന്നും ഇല്ലല്ലോ.

ദേവു പ്ലാൻ ചെയ്തത് പോലെ തന്നെ ആദ്യം അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു, അത് കഴിഞ്ഞ് നേരെ ഷോപ്പിംഗ് എന്ന അറുബോറൻ ഏർപ്പാടിന് തുടക്കം കുറിച്ചു…..

ചിത്ര ഇവിടെ ജനിച്ച് വളർന്ന ആളായത് കൊണ്ട് ഷോപ്പിംഗിന് പോവാൻ ഇവിടുന്ന് അടുത്തുള്ള കുറച്ച് കടകൾ അവള് സജസ്റ്റ് ചെയ്തിരുന്നു, അതനുസരിച്ച് തന്നെയാണ് പരിപാടി തുടങ്ങിയത്…

സ്റ്റുഡിയോ പെപ്പർഫ്രൈ ഫർണിച്ചർ സ്റ്റോർ, സായ് കിച്ചൺ വേൾഡ്, വെസ്റ്റ്സൈഡ് തുടങ്ങിയ ചിത്രയുടെ സജഷൻസിൽ തുടങ്ങി പോകുന്ന വഴിക്ക് കണ്ട ഓരോ പീടിയകളിലും കയറി വേണ്ട സാധനങ്ങൾ വാങ്ങി തീരുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു…. അതിനിടയിൽ അമ്മു വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ഏതോ ഒരു ഹോട്ടലിൽ കയറി നല്ലൊരു തല്ലിപൊളി ബിരിയാണി കൂടി കഴിച്ചതോടെ പുതിയ നഗരത്തിലെ ആദ്യത്തെ ഔട്ടിങ് എനിക്ക് നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായി മാറി….

ഒരു കടയിൽ നിന്ന് അടുത്ത കടയിലേക്ക് പോകുമ്പോൾ വണ്ടി ഓടിക്കുക, അല്ലാത്ത സമയത്ത് ഇഷ്ടപ്പെട്ട സാധനങ്ങൾ വില പേശി വാങ്ങുന്ന ദേവുന്റെയും ഒപ്പം കട്ടയ്ക്ക് കൂടെ നിന്ന് തനിക്ക് വേണ്ട സാധനങ്ങൾ ചൂണ്ടി കാണിക്കുന്ന അമ്മുവിന്റെയും പുറകെ ഫോണും പിടിച്ച് സുഹറ ഇത്തയോട് ചാറ്റ് ചെയ്ത് നടക്കലായിരുന്നു എന്റെ
പണി… പുള്ളിക്കാരി പുതിയ നാടും സ്ഥലവും എങ്ങനെയുണ്ട്, ജോലിക്ക് എന്നാ ജോയിൻ ചെയ്യണ്ടേ, തുടങ്ങി കുറച്ച് ക്യാഷ്വൽ കാര്യങ്ങൾ തിരക്കി… ഞാൻ തിരിച്ചും അതുപോലെ പുള്ളികാരീടെ ഉമ്മയുടെ സുഖവിവരം എല്ലാം അന്വേഷിച്ചു, പിന്നെ ബോറടി മാറ്റാൻ ആ ചാറ്റ് കുറച്ചു നേരം നീട്ടികൊണ്ട് പോയി… വെറുതെ ഒരു രസം….

അങ്ങനെ ഒടുക്കം ആ നീണ്ട ഷോപ്പിംഗിന് വിരാമം ഇട്ടുകൊണ്ട് ദേവു തിരിച്ചു പോവാം എന്ന് പറഞ്ഞു… കേൾക്കേണ്ട താമസം, അവസാനം കയറിയ ആ ഹൈപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ സാധനങ്ങളുടെ കവർ എല്ലാം തൂക്കി പിടിച്ച് ഞാൻ വേഗം കാറിന് നേരെ നടന്നു….

*****

“”””””ചേട്ടായി…… ഇവിടെ അടുത്ത് കുറേ ലെയ്ക്കും പാർക്കും ഒക്കെ ഉണ്ടെന്ന് ചിത്ര ചേച്ചി പറഞ്ഞിട്ടുണ്ട്, നമ്മുക്ക് പോയാലോ??””””””

കാറിൽ എന്റെ കൂടെ മുന്നിൽ കയറി ഇരുന്നിട്ട് അമ്മു അത് ചോദിച്ചപ്പോൾ അത്രയും നേരത്തെ ഷോപ്പിംഗ് കാരണം അല്പം ക്ഷീണം ഒക്കെ ഉണ്ടെങ്കിലും ഞാൻ പുഞ്ചിരിച്ചുകൊണ്ട് ആ ആഗ്രഹത്തിന് സമ്മതം മൂളി…

”’””””ഓ ഇനി പാർക്കില് പോവാഞ്ഞിട്ടാ….. രാവിലെ തൊട്ട് കറക്കം തന്നെ അല്ലേ, മതി… നേരെ ഫ്ലാറ്റിലേക്ക് വിട്ടോ”””””

പിന്നിൽ വാങ്ങി കൂട്ടിയ സാധനങ്ങളുടെ കൂടെ ഇരിപ്പ് ഉറപ്പിച്ച ദേവു അമ്മൂന്റെ ആവശ്യം കേട്ട് താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു…

“””””ഓഹ്…..ഈ അമ്മയ്ക്ക് എന്തിന്റെ കേടാ, എന്ത് പറഞ്ഞാലും വേണ്ട വേണ്ട വേണ്ട….. ശ്യോ””””””

അമ്മു മുഖം ചുളിച്ചുകൊണ്ട് വിഷമത്തോടെ പറഞ്ഞു…

സംഭവം ഇപ്പോ പോവണ്ടാന്ന് പറഞ്ഞത് മാത്രമല്ല, അവള് വേണമെന്ന് പറഞ്ഞ ചില സാധനങ്ങൾ ദേവു വാങ്ങാൻ സമ്മതിച്ചിട്ടില്ല… അതിന്റെ സങ്കടവും എല്ലാം കൂടിയുണ്ട് പെണ്ണിന്….

ഞാൻ അമ്മുനെ നോക്കി കണ്ണ് ചിമ്മി കാണിച്ചപ്പോൾ അവള് പിന്നെ ദേവുനോട് കൂടുതൽ സംസാരത്തിന് നിൽക്കാതെ അടങ്ങി ഇരുന്നു, കാരണം ഞാൻ അവള് പറഞ്ഞത് പോലെ പോവുമെന്ന് അമ്മൂസിന് മനസ്സിലായി….. പക്ഷെ ഞാൻ കാറ് നേരെ ഫ്ലാറ്റിലേക്കാണ് വിട്ടത്….. ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോഴാണ് അവളുടെ ആഗ്രഹം നടക്കാൻ പോണില്ലാന്ന് അമ്മുന് തോന്നിയത്, അതോടെ അത്രയും നേരം ചിരിച്ച്
സന്തോഷത്തോടെ ഇരുന്ന പെണ്ണിന്റെ മുഖത്ത് ദേഷ്യവും സങ്കടവും പടരുന്നത് ഞാൻ കണ്ടു… എങ്കിലും അത് കാര്യമാക്കാതെ ഞാൻ കാറ് അകത്തേക്ക് എടുത്തു….

Leave a Reply

Your email address will not be published. Required fields are marked *