ദേവു മടിച്ച് മടിച്ച് പറയുന്നതിനിടയിൽ കയറി ഞാൻ പറഞ്ഞു….
“””””അതല്ലഡാ….. എനിക്ക് അമ്മൂന്റെ മുന്നിൽ വെച്ച്…… നമ്മള് ഒരുമിച്ചാവുമ്പോ….. എന്തോ ഒരു അൺഈസി ഫീലിംഗ്……”””””””
“””””ഹോ….ന്റെ പൊന്ന് ദേവു….. ഇതായിരുന്നോ ഇത്ര വല്യ ആന കാര്യം….ഹി ഹി…””””””
ദേവൂന്റെ ഈ അസ്വസ്ഥതയുടെ യഥാർത്ഥ കാരണം അറിഞ്ഞപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്… ഇത് ചെറിയ സീൻ….
ഞാൻ ദേവൂനെ നോക്കി ചിരിച്ചു…..
‘””””നിനക്കത് പറഞ്ഞാൽ മനസ്സിലാവില്ല””””””
“”””””എനിക്കല്ല ദേവൂനാണ് ഒന്നും മനസ്സിലാവാത്തെ….. എന്റെ പൊന്ന് ദേവു അമ്മു ഫുൾ ഹാപ്പിയാണ്, നമ്മള് കല്യാണം കഴിച്ചതില് സത്യം പറഞ്ഞാ നമ്മളെകാളും സന്തോഷം അവൾക്കാ…… ദേവു തന്നെ കണ്ടതല്ലേ എല്ലാം അറിഞ്ഞപ്പോ എന്നെ പരീക്ഷ പാസാക്കാനും നമ്മടെ കല്യാണം നടത്താനും ബാംഗ്ലൂരേക്ക് വരാനും എല്ലാം അവള് കാണിച്ച ആവേശം………. എന്നിട്ട് ഇപ്പോ എല്ലാം നമ്മള് വിചാരിച്ച പോലെ വന്നപ്പോ ദേവു വെറുതേ കൂടുതൽ ചിന്തിച്ച് കൂട്ടി പ്രശ്‌നം ഉണ്ടാക്കുകയാ….””””””
“””””””എന്നാലും പെട്ടെന്ന് അമ്മുന്റെ മുന്നിൽ വെച്ച് നമ്മളിങ്ങനെ……
എനിക്ക് എന്തോപോലെ…”””””””
ഞാൻ ഇത്രേം പറഞ്ഞിട്ടും ദേവു അത് തന്നെ ആവർത്തിച്ചു…
“””””””അപ്പോ കല്യാണം കഴിച്ചിട്ട് എന്റെ ചെറിയമ്മയായി തന്നെ പഴയപോലെ ജീവിക്കാനായിരുന്നോ ദേവൂന്റെ പ്ലാൻ??””””””
ഞാൻ ദേവൂനെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു…
“””””അങ്ങനല്ല…….. പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒക്കെ മാറിയപ്പോ ഒരു വല്ലായ്മ…… അമ്മു
എന്ത് വിചാരിക്കും…….”””””””
“””””അയ്യന്റെ ദേവൂ…… ഇതിലും ഭേദം പോയി വല്ല പോത്തിന്റേം ചെവിയില് വേദം ഓതി കൊടുക്കുന്നതാ….. അല്ല പിന്നെ””””””
ഞാൻ അരിശത്തോടെ പറഞ്ഞപ്പോ ദേവു എന്റെ കയ്യിൽ പിടിച്ച് നല്ലൊരു നുള്ള് തന്നു…
“””””ആഹ്ഹ്…… അല്ലാതെ ഞാനെന്താ പറയാ….. എന്ത് പറഞ്ഞാലും ഈ പൊട്ടതലേല് കേറൂലാന്ന് വെച്ചാൽ”””””
ദേവൂന്റെ തലയ്ക്കിട്ട് ചെറുതായി കൊട്ടികൊണ്ട് ഞാനത് പറഞ്ഞപ്പോ ദേവു മുഖം ചുളിച്ചുകൊണ്ട് എതിർവശത്തേക്ക് വെട്ടിച്ചു…
“”””””സോറി ദേവു…. ഇങ്ങോട്ട് നോക്ക്…….
ദേവൂന് അങ്ങനെ അൺഈസിനെസ്സ് ഫീൽ ചെയ്യുന്നുണ്ടെങ്കിൽ ഞാൻ ഒരിക്കലും ഫോഴ്സ് ചെയ്യില്ല……. നമ്മുക്ക് പഴയ പോലെ തന്നെ കഴിയാം, ദേവു ഓക്കെ ആവുന്നത് വരെ””””””
ദേവൂന്റെ മുഖം പിടിച്ച് എനിക്ക് നേരെ തിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു….
അതിന് മറുപടി ഒന്നും പറയാതെ ദേവു എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് നെറുകയിൽ ചുംബിച്ചു…
പിന്നെ കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല, പരസ്പരം കെട്ടിപുണർന്ന് ഒന്നായി അങ്ങനെ കിടന്നു….
ഒടുക്കം ആ മൗനനിമിഷങ്ങളെ തകർത്തുകൊണ്ട് ഞാൻ പറഞ്ഞു…
“””””””ദേവു……. അമ്മൂന്റെ കാര്യം ഓർത്ത് അസ്വസ്ഥയാവണ്ട…. അവള് പൂർണമനസ്സോടെ തന്നെയാ നമ്മുടെ ഈ ബന്ധത്തിന് സമ്മതം പറഞ്ഞത്”””””””
ഈ സാധനത്തിന്റെ മനസ്സിൽ കയറി കൂടിയ കരട് എടുത്ത് കളയേണ്ടത് എന്റെ ആവശ്യം ആണല്ലോ, അതുകൊണ്ട് ഞാൻ പറഞ്ഞു നോക്കി….
“”””””പക്ഷെ അവള് ചെറുതല്ലേ…… ഈ പ്രായത്തിന്റെ ഇതിലിപ്പോ ഇങ്ങനെ തോന്നിയതാണെങ്കിലോ?? കുറച്ച് കഴിയുമ്പോ അവൾക്ക് നമ്മളീ ചെയ്തത് തെറ്റാണെന്ന് തോന്നിയാ?? എന്റെ മോള്, അവളെന്നെ വെറുത്താൽ…”””””
ദേവു അത്രേം പറഞ്ഞപ്പോഴേക്കും ഞാൻ ദേവൂന്റെ വാ പൊത്തി കളഞ്ഞു, ഈ സാധനം വെറുതെ ഓരോന്നും ചിന്തിച്ചു കൂട്ടുകയാണ്….. ഇനീപ്പോ കോഴിക്കോട് നിന്ന് ബാംഗ്ലൂർ വരെ കാറിലിരുന്ന് കക്ഷി ഇതൊക്കെയാവോ ചിന്തിച്ചത്….
“”””””അയ്യോ….. എന്റെ പൊന്ന് ദേവൂ…… ദേവൂന് ഇപ്പോഴും ദേവൂന്റെ മോളെ ശരിക്കും മനസ്സിലാക്കാൻ പറ്റിയിട്ടില്ല, അതാ ദേവു ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്……..
അമ്മു എന്തൊക്കെ കുട്ടിക്കളി കളിച്ച് നടന്നാലും കാര്യങ്ങള് മനസ്സിലാക്കുന്നതില് അവള് മെച്ചുവർഡ് ആണ്…… ഇപ്പോ തന്നെ ദേവൂനെ അവളുടെ മുറീല് കയറ്റാതിരുന്നത് അവൾക്ക് ഒറ്റയ്ക്ക് കിടക്കാനാണെന്ന് ദേവൂന് തോന്നുന്നുണ്ടോ??”””””””
