ചെറിയമ്മയുടെ സൂപ്പർഹീറോ 3

“””””അമ്മൂസേ…. വാ ഇറങ്ങ്”””””

കാറ് നിർത്തിയിട്ട് ഞാൻ പറഞ്ഞെങ്കിലും അമ്മു മിററിൽ ചാരി പുറത്തേക്ക് തന്നെ നോക്കി ഇരുന്നു…

ഞാൻ ഇറങ്ങി ദേവൂന്റെ കൂടെ വാങ്ങിയ സാധനങ്ങൾ എല്ലാം എടുക്കുന്ന ഗ്യാപ്പിൽ അമ്മു ഡോർ തുറന്ന് പുത്തേക്കിറങ്ങി വലിച്ചടച്ചു…

“””””ഹേ…..എന്താ ഈ പെണ്ണിന്??”””””

ഡോർ വലിച്ചടച്ചത് കണ്ട് ദേവു മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു….

അമ്മു പക്ഷെ ഞങ്ങളെ രണ്ടുപേരെയും മൈൻഡ് ചെയ്യാതെ ഫ്ലാറ്റിന്റെ സൈഡിൽ കുട്ടികൾക്ക് കളിക്കാൻ വേണ്ടി ഒരുക്കിയ ആ സ്ഥലത്തിന് നേരെ നടന്നു…

ഞാനും ദേവുവും സാധനങ്ങൾ എല്ലാം എടുക്കുമ്പോൾ ഫ്ലാറ്റിലെ സെക്യൂരിറ്റി ചേട്ടൻ വന്നു, ഞാൻ വേണ്ടെന്ന് പറഞ്ഞു നോക്കിയെങ്കിലും പുള്ളി ഞങ്ങളെ സാധനങ്ങൾ ഇറക്കാൻ സഹായിച്ചു….. പുള്ളിക്ക് തമിഴ് അത്യാവശ്യം വശമുണ്ട്, എന്റെ മുറിതമിഴും പുള്ളിയുടെ മുറിതമിഴും നല്ല സാമ്യം ഉണ്ടായത് കൊണ്ട് പുള്ളിയോട് സംസാരിക്കുന്ന ഡ്യൂട്ടി ഞാൻ ഏറ്റെടുത്തു…

“”””””സാർ…. നീങ്ക കേർളാ താനെ??””””””

കാറിൽ നിന്നും കുറച്ച് സാധനങ്ങൾ എടുത്ത് ഞങ്ങളുടെ കൂടെ മുകളിലേക്ക് നടക്കുന്നതിനിടെ പുള്ളി ചോദിച്ചു… കയ്യിൽ കൊള്ളാവുന്ന അത്ര സാധനങ്ങൾ ഞാനും ദേവുവും പിടിച്ചു…. ഇനിയും രണ്ട് മൂന്ന് കവറുകൾ കാറിൽ ബാക്കിയുണ്ട്…

“”””ആമാ ആമാ…””””

സ്വിച്ച് അമർത്തിയിട്ട് ലിഫ്റ്റ് ഓപ്പൺ ആവാൻ വെയിറ്റ് ചെയ്യുമ്പോഴാണ് ഞാൻ പുള്ളിയുടെ ചോദ്യത്തിന് മറുപടി കൊടുത്തത്..
“””””നാ ഒര് തടവെ കേർളാ വന്തിറുക്ക് സാർ….. റൊമ്പ പുടിക്കും…..””””””

അതിന് ഞാനൊന്ന് പുഞ്ചിരിച്ചു… ആള് നല്ലോണം സംസാരിക്കുന്ന കൂട്ടത്തിലാണെന്ന് മനസ്സിലായി… അപ്പോഴേക്കും ലിഫ്റ്റ് ഞങ്ങൾക്ക് മുന്നിൽ തുറക്കപ്പെട്ടു, ഞാനും അയാളും ദേവുവും അതിലേക്ക് കയറി…

“”””””സാർ ഉങ്ക പേർ എന്നെ??””””

“””””അഭിരാജ്…. അഭി……..

ഉങ്ക പേര്??”””””

ഞാൻ തിരിച്ച് ചോദിച്ചു…

“””””യതീഷ്””””

“””””തമിഴ്നാടാ??”””””

“””””ഇല്ലേ സാർ…. നാൻ ഇങ്ക ബാംഗ്ലൂർ താ…. ആനാ തമിഴ് തെരിയും….. നീങ്ക മലയാളീങ്കൾക്ക് തമിഴ് തെരിയും ലേ?? അതാ നാൻ തമിഴ്ലെ പേസി”””””

പുള്ളി എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഞാൻ തിരിച്ചും ഒന്ന് പുഞ്ചിരിച്ചു…

“””””ഇത് സാറോടെ അക്കയാ??”””””

അയാൾ ദേവൂനെ കാണിച്ച് സംശയത്തോടെ ചോദിച്ചു…

“””””ഏയ്…. ഇവ യെൻ പൊണ്ടാട്ടി”””””

പെട്ടെന്ന് അയാളുടെ ചോദ്യം കേട്ട് ഒന്ന് പതറി പോയെങ്കിലും അത് മറച്ചുകൊണ്ട് ഞാൻ വേഗം പറഞ്ഞു…

“””””അച്ചോ സോറി സാർ…. നീങ്ക പാക്ക റൊമ്പ യങ്ങാ ഇറുക്കെ, അതാ നാൻ തപ്പാ….
ഹിസലാകിതെ””””””

ഹിസലാക്കിതയോ?? അതെന്തോന്ന് സാധനം?? ഞാൻ തമിഴ് പറയുമ്പോൾ ഇടയ്ക്ക് മലയാളം കയറി വരാറുള്ളത് പോലെ എന്തോ കന്നഡ വാക്ക് കേറി വന്നതാന്ന് തോന്നുന്നു, എന്തായാലും പുള്ളി ഉദ്ദേശിച്ചത് എന്റെ ചർമ്മം കണ്ടാൽ പ്രായം തോന്നിക്കില്ലാന്നാണ്… ശരിക്കും യൂത്ത് ആണെന്നും, എന്നെക്കാൾ പതിമൂന്ന് വയസ്സ് മൂത്ത എന്റെ ചെറിയമ്മയാണ് ഈ നിൽക്കുന്ന എന്റെ പൊണ്ടാട്ടി എന്നും പറയാൻ കഴിയാത്തത് കൊണ്ട് ഞാൻ അതിന് ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ച് കാണിച്ചു…..

അപ്പോഴേക്കും ലിഫ്റ്റ് മൂന്നാം നിലയിൽ എത്തി, അതിൽ നിന്നും ഇറങ്ങി ഞങ്ങള് നേരെ ഞങ്ങടെ അപ്പാർട്ട്മെന്റിന് അടുത്തേക്ക് നടന്നു….

സാധനങ്ങൾ എല്ലാം എടുത്ത് വെക്കാൻ സഹായിച്ചതിന് പേഴ്സിൽ നിന്നും ഒരു നൂറുരൂപ എടുത്ത് പുള്ളിക്ക് നേരെ നീട്ടിയപ്പോൾ അങ്ങേരത് പുഞ്ചിരിയോടെ നിരസിച്ചു…

“””””വേണാ സാർ…. ഇത് എന്നോടെ ഡ്യൂട്ടി….. അതും ഇല്ലാമെ നീങ്ക കേർളാ, നമ്മ മോഹൻലാൽ സാറോടെ ഊർ…. പെരിയ ഫാൻ….. അതാ മലയാളീങ്ക എനക്ക് റൊമ്പ പുടിക്കും… പൈസ വേണാ…. യെതാവത് തേവയ് നാ കൂപ്പിട്ടാ പോതും…… പാകലാം സാർ””””””

എന്നും പറഞ്ഞ് കൈകൂപ്പി കാണിച്ചിട്ട് അങ്ങേര് തിരിച്ചുപ്പോയി…

എല്ലാരും സ്വന്തം കാര്യം നോക്കി നടക്കുന്ന നാട്ടിൽ ഒരാൾ ഇങ്ങോട്ട് വന്ന് സഹായിക്കുന്നു, അതിന് കാരണം നമ്മുടെ ലാലേട്ടനോടുള്ള ആരാധന…

Leave a Reply

Your email address will not be published. Required fields are marked *