ചെറിയമ്മയുടെ സൂപ്പർഹീറോ Like

ഞാൻ ദേവൂന്റെ കയ്യീന്ന് ഫയൽ വാങ്ങി, ദേവൂനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഒരു
ഹഗ്ഗും നൽകിയ ശേഷം തിരിഞ്ഞ് പുറത്തേക്ക് നടന്നു…. ചെറുതായി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ താഴെ പാർക്കിങ് ലോട്ടിൽ നിർത്തിയ കാറിന് നേരെ നടന്നു….

***

ഫ്ലാറ്റീന്ന് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരമുണ്ടായിരുന്നു ഓഫീസിലേക്ക്, സംഭവം ഒരു എക്സ്പോർട്ട് ഇമ്പോർട്ട് കമ്പനിയാണ്… ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും വിദേശത്തേക്കും കാർഷികവിഭവങ്ങൾ കയറ്റി അയക്കുന്ന ഒരു കമ്പനി…..

കാറും എടുത്ത് ഗൂഗിൾ മാപ്പ് ഓൺ ആക്കി പോവുന്ന വഴിക്ക് ചിത്ര വിളിച്ചപ്പോൾ പറഞ്ഞ കാര്യം ഓർത്തു

“””””ബാംഗ്ലൂര് കന്നഡക്കാരെകാളും കൂടുതൽ നമ്മള് മലയാളീസ് ആയിരിക്കും ഉണ്ടാവാ, ഒരു മലയാളി ഇല്ലാത്ത ഓഫീസ് എന്തായാലും ഉണ്ടാവില്ല….. സോ ഡോണ്ട് വറി ഹീറോ”””””

അത് കഴിഞ്ഞ് മനസ്സിലേക്ക് വന്നത് റോഷന്റെ വാക്കുകളാണ്

“””””മുത്തേ….. ഓഫീസില് നല്ല കിളുന്ത് പെൺപിള്ളേര് കാണും, നീയൊന്ന് മുട്ടിയാ തുറക്കാൻ കാത്ത് നിൽക്കുന്ന വാതിലുകളായിരിക്കും അതൊക്കെ….. ബാംഗ്ലൂരല്ലേ…… ഹൂഹ്ഹ്…..കുളിര് കുളിര്”””””””

അങ്ങനെ എന്റെ ഉറ്റസുഹൃത്തുക്കളുടെ രണ്ടുപേരുടെയും സാരോപദേശങ്ങൾ എല്ലാം ഓർത്ത് ആത്മവിശ്വാസത്തോടെയാണ് ഞാൻ ഓഫീസിനക്കത്തേക്ക് കയറിയത്, പക്ഷെ ഫയലും പിടിച്ചോണ്ട് അകത്തേക്ക് കയറിയതും റോഷൻ പറഞ്ഞ കുളിരിന്റെ കാര്യത്തിൽ തീരുമാനമായെന്ന് മനസ്സിലായി, അഞ്ചാറ് ആണുങ്ങളെ മാത്രമേ അതിനക്കത്ത് എനിക്ക് കാണാൻ സാധിച്ചുള്ളൂ, അതും ഒക്കെ കണ്ടിട്ട് ഫോർട്ടി പ്ലസാണ്…..

അകത്ത് കയറി അവിടത്തെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്ന മാനേജറിനെ പരിചയപ്പെട്ട ശേഷം ഓരോ സ്റ്റാഫുകളെയായി പരിചയപ്പെട്ട് കഴിഞ്ഞ് ഒടുക്കം ഇനി പരിചയപ്പെടാൻ ആരും ബാക്കിയില്ലെന്ന് അറിഞ്ഞപ്പോഴാണ് ചിത്ര പറഞ്ഞ
മലയാളികളുടെ തിക്കും തിരക്കും പോയിട്ട് പേരിന് പോലും ഒന്നില്ലെന്ന് ഉറപ്പായത്…..

ശരിക്കും ചടച്ചുപ്പോയി, പക്ഷെ ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ എന്ന് പറയുന്നതൊക്കെ പച്ചകള്ളമാണെന്ന് വഴിയേ മനസ്സിലായി……. ഓഫീസിൽ എല്ലാവരും നല്ല കമ്പനിയായിരുന്നു, പോരാത്തതിന് ഞാൻ ചെറുതായത് കൊണ്ടും ഫ്രഷർ ആയത് കൊണ്ടും അതിന്റെതായ പ്രത്യേകം ഒരും പരിഗണനയും കെയറും എല്ലാം കിട്ടി…. അതുകൊണ്ടൊക്കെ തന്നെ അന്യനാടും ഭാഷയും ഒന്നും എനിക്ക് വലിയ വെല്ലുവിളിയായി നിന്നില്ല, പെട്ടെന്ന് തന്നെ ഞാൻ ഓഫീസും അവിടുത്തെ അറ്റ്മോസ്ഫിയറും എല്ലാമായി പൊരുത്തപ്പെട്ട് വന്നു……

വർക്ക് സ്പേസ് വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ നീങ്ങി തുടങ്ങിയതും ഞങ്ങളുടെ പേർസണൽ ലൈഫ് ഫുൾ ഓൺ എൻജോയ്മെന്റ് മൂഡിലേക്ക് എത്തി…. ഇത്രയും കാലത്തിനിടയ്ക്ക് ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചതുകൊണ്ടാവും ദൈവം ഞങ്ങൾക്ക് മുന്നിൽ ഇങ്ങനൊരു ജീവിതം തുറന്നുവെച്ച് തന്നതെന്ന് ഇടയ്ക്ക് തോന്നാറുണ്ട്….. ഇപ്പോ ഈ വലിയ നഗരത്തിൽ ഞങ്ങൾ മൂന്ന്പേരും അടങ്ങുന്ന കുഞ്ഞുജീവിതം ഞങ്ങള് ആഘോഷിക്കുകയാണ്…. എല്ലാ ആഴ്ചയും ഓരോ കാരണങ്ങളുണ്ടാക്കി ഞങ്ങൾ ആഘോഷിക്കും, ബാംഗ്ലൂർ നഗരം മൊത്തം ചുറ്റി കറങ്ങും….

അമ്മൂന്റെ കാര്യം പറയുകയാണെങ്കിൽ പെണ്ണ് ഫ്ലാറ്റിലുള്ള പിള്ളേരുമായി എല്ലാം കമ്പനിയായി, ഇപ്പോ വൈകുന്നേരം ആയാൽ ഇറങ്ങും താഴെ പ്ലേയിങ് ഏരിയയിലേക്ക്, പിന്നെ ഇരുട്ടായാൽ ദേവു പോയി ചീത്ത പറഞ്ഞ് വിളിച്ചോണ്ട് വരണം… അതൊരു ദിനചര്യയായി മാറി കഴിഞ്ഞു…

പിന്നെ അവളെ ഇവിടെ അടുത്തുള്ള സ്കൂളിൽ തന്നെ ചേർത്തി, എട്ടാം ക്ലാസ്സിലാണ് ഇപ്പോ…

മൊത്തത്തിൽ ഈ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു എന്നല്ല പറയേണ്ടത്, ഈ മാറ്റങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവളാണ്…..

പിന്നെ എന്റെ പൊണ്ടാട്ടിയുടെ കാര്യം പറയുകയാണെകിൽ പുള്ളിക്കാരി ഇപ്പോ കൂടുതൽ കോൺസെൻട്രേറ്റ് ചെയ്യുന്നത് ഫ്ലാറ്റിന്റെ ഇൻറ്റീരിയർ ഡിസൈനിംഗിലാണ്, പകല് മുഴുവൻ അതാണ് കക്ഷിയുടെ മെയിൻ പണി… പിന്നെ അമ്മൂന്റെ മുന്നിൽ
വെച്ചും അത്യാവശ്യം എന്റെ ഭാര്യയാണെന്ന് പറയാനൊന്നും കക്ഷിക്ക് ഇപ്പോ പ്രശ്നം ഇല്ലാതായിട്ടുണ്ട്, അമ്മൂന്റെ സന്തോഷവും ആഹ്ലാദവും എല്ലാം കണ്ട് കണ്ട് ദേവൂന്റെ ഉള്ളിലെ കരട് പതിയെ മായ്ഞ്ഞ് തുടങ്ങി….

ഞങ്ങൾ തമ്മിലുള്ള ബോണ്ട് ഓരോ ദിവസം കഴിയുംതോറും സ്ട്രോങ്ങ് ആയി വരുകയാണ്, മാനസികമായും ശാരീരികമായും അടുത്ത് അടുത്ത് ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു വല്ലാത്ത തലത്തിലേക്ക് ഞങ്ങളുടെ റിലേഷൻ പറന്നുയർന്ന് കഴിഞ്ഞു…. അമ്മൂസിന് കൊടുത്ത വാക്ക് പാലിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്….

ഇനി എന്റെ കാര്യം എന്ത് പറയാനാ?? ഈ രണ്ട് പെണ്ണുങ്ങളും അല്ലേ എന്റെ ജീവിതം… സോ, അവര് രണ്ടും ഹാപ്പിയായി ഇരിക്കുന്നത് കൊണ്ട് ഞാനും ഒത്തിരി ഹാപ്പിയാണ്….. അവരെ ഇനിയൊരു വിഷമവും അനുഭവിക്കാൻ വിടാതെ സന്തോഷമായിട്ട് നിർത്താൻ എന്നാലാവും വിധം ഞാൻ എല്ലാം ചെയ്യുന്നുണ്ട്, പിന്നൊരു പണി എന്താന്ന് വെച്ചാ രണ്ടിനേം കൂടെ ഒരു മയത്തിൽ കൊണ്ടുപോവാൻ ഞാൻ ചെറുതായി ബുദ്ധിമുട്ടുന്നുണ്ട്…. അമ്മൂന്റെ താളത്തിന് തുള്ളിയാ പെണ്ണിനെ വഷളാക്കുന്നു എന്നും പറഞ്ഞ് ദേവു ചൂടാവും, അതുപോലെ ദേവു പറഞ്ഞത് കേട്ട് അമ്മുനെ തടഞ്ഞാൽ പെണ്ണ് പിണങ്ങും… ഇതിന്റെ നടുവിൽ കിടന്ന് നട്ടംതിരിയാൻ ഈ പാവം ഞാനും….

റോഷൻ ഡൈലി വിളിക്കും… ചിത്ര പിന്നെ രാത്രിയായാൽ ദേവൂന്റെ ഫോണിൽ ഒരു വീഡിയോകോൾ ചെയ്യല് ഇപ്പോ പതിവായിട്ടുണ്ട്, അവളും ദേവുവും അമ്മുവും ഓരോ കത്തിയും അടിച്ച് ഇരിക്കുന്നത് കാണാം…. പിന്നെ നമ്മടെ സുഹറത്ത ഇടയ്ക്ക് വാട്ട്സാപ്പിൽ ചാറ്റ് ചെയ്യും… ഹീ………….

*****

അങ്ങനെയൊക്കെയാണ് ഇപ്പോ ലൈഫ് മുന്നോട്ട് പോവുന്നത്…… ഞങ്ങള് ബാംഗ്ലൂര് എത്തിയിട്ട് ഇന്നേക്ക് മൂന്ന് മാസം തികയുകയാണ്, ഈ മൂന്ന് മാസം കൊണ്ട് തന്നെ ഞങ്ങൾ ഈ നഗരവും പുതിയ ജീവിതവുമായി ഇഴകി ചേർന്ന് കഴിഞ്ഞു….

ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഞങ്ങളീ നഗരത്തിൽ എത്തിയിട്ട് മൂന്ന് മാസം തികയുന്നത് മാത്രമല്ല… ഞാൻ എന്റെ ദേവൂസിന്റെ കഴുത്തിൽ താലി ചാർത്തിയിട്ട് മൂന്ന് മാസം തികയുന്ന ദിവസം കൂടിയാണ് ഇന്ന്…
ഇപ്പോ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലെങ്കിൽ ഇങ്ങനെ ഓരോരോ കാരണങ്ങൾ ഉണ്ടാക്കി അത് ആഘോഷിക്കലാണ് ഞങ്ങളുടെ ഒരു ലൈഫ് സ്റ്റൈൽ, അതുകൊണ്ട് ഇന്ന് എന്റെയും ദേവൂന്റെയും കല്യാണത്തിന്റെ തേർഡ് മന്ത് ആഘോഷിക്കാൻ ഞങ്ങൾ ആദ്യമേ പ്ലാനിട്ടതാണ്….വൈകുന്നേരം ഒരു പേർസണൽ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഞാൻ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി… ഫ്ലാറ്റിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് ഒരു ഔട്ടിങ് പോവലാണ് ഇന്നത്തെ പ്ലാൻ, അതോണ്ട് രണ്ട് പെണ്ണുങ്ങളും ഇപ്പോ ഒരുങ്ങി നിൽക്കാൻ തുടങ്ങി കാണും… വൈകിയിട്ട് വെറുതെ രണ്ടിന്റേം വായീന്ന് കേൾക്കാൻ മൂഡ് ഇല്ലാത്തത് കൊണ്ട് ഞാൻ വേഗം ഫ്ലാറ്റിലേക്ക് വിട്ടു…

Leave a Reply

Your email address will not be published. Required fields are marked *