ചെറിയമ്മയുടെ സൂപ്പർഹീറോ Like

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്, ഞങ്ങള് പുറത്ത് പോയപ്പോൾ വാങ്ങിയ പാർട്ടി പ്രൊപ്സ് വെച്ച് സിറ്റിങ്റൂമിന്റെ ഒരു മൂല മുഴുവൻ അമ്മു മനോഹരമായി ഒരുക്കിയിരിക്കുന്നു….

നിറയെ വെള്ള ബലൂണുകൾ, അതിനിടയിൽ ഗോൾഡൻ നിറത്തിൽ സ്റ്റാറും ചന്ദ്രനും പിന്നെ BABY എന്നെഴുതിയ ലെറ്റർ ഫോയിൽ ബലൂൺ, പിന്നെ എല്ലാത്തിനും നടുക്ക് ഒരു കൊച്ച് കുഞ്ഞിന്റെ ഷേപ്പിലുള്ള ഫോയിൽ ബലൂണും അതിനടുത്ത് ഒരു കുഞ്ഞ് കേക്കും…. മൊത്തത്തിൽ ഒരു വല്ലാത്ത അട്രാക്ഷൻ…

ഇതിനിടയിൽ വെള്ള ഉടുപ്പിട്ട് അമ്മുവും വെള്ള സാരിയുടുത്ത് ദേവുവും കൂടി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്, ഞാൻ ഒന്ന് മാറി നിന്ന് ആ ദൃശ്യം ആസ്വദിച്ചു…

“””””വാ ചേട്ടായീ….”””””

അമ്മു വിളിച്ചപ്പോഴാണ് ഞാൻ അതിനിടയിലേക്ക് നിന്നത്…
പിന്നെ കേക്ക് മുറിയും, കേക്ക് തീറ്റയും, ചിത്രയെ വീഡിയോ കോൾ ചെയ്യലും ഒരുമിച്ചുള്ള ഡിന്നറും എല്ലാം കഴിഞ്ഞ് ലൈറ്റ് ഒക്കെ അണച്ച് സ്പീക്കറിൽ പാട്ടും വെച്ച് ഞങ്ങള് മൂന്നുപേരും കൂടി ബാൽക്കണിയിൽ പോയിരുന്ന് കുറേനേരം സംസാരിച്ച് ഇരുന്നു… അവസാനം എല്ലാരുംകൂടെ ഒരുമിച്ച് സിറ്റിങ്റൂമിലെ സ്ലീപ്പിങ് മാറ്റിൽ കിടന്ന് ഉറങ്ങിപ്പോയി…..

കിടക്കാൻ നേരം ഇതെന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു എന്നെനിക്ക് തോന്നി, ജീവിതം ഇങ്ങനെ മാറിമറിഞ്ഞ ശേഷം അധികദിവസങ്ങളും എനിക്കിത് തോന്നാറുണ്ട്, ഇനിയും അങ്ങോട്ടുള്ള ഓരോ ദിവസവും ഇതിനേക്കാൾ സന്തോഷം തരുന്നതാവും എന്ന പ്രതീക്ഷയിൽ ഞാൻ എന്റെ ഇരുവശത്തുമായി കിടക്കുന്ന രണ്ട് പെണ്ണുങ്ങളെയും ചേർത്ത് പിടിച്ചുകൊണ്ട് കിടന്നുറങ്ങി…

അടുത്ത ദിവസം ഓഫീസിൽ വിളിച്ച് ലീവ് പറഞ്ഞിട്ട് ഞാൻ ദേവുനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി, അങ്ങനെ ദേവൂന് നൂറ്റിയൊന്ന് ശതമാനം ഉറപ്പായിരുന്ന കാര്യം ഡോക്ടറും കൺഫേം ചെയ്തു…. മൈ വൈഫ് ഈസ് പ്രെഗ്നന്റ്…. ടെസ്റ്റുകളും കാര്യങ്ങളും ഒക്കെ കഴിഞ്ഞ് കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞു, ഇതിപ്പോ നാലാമത്തെ ആഴ്ചയാണെന്ന്… അപ്പൊ ഇനി ഏകദേശം ഒൻപത് മാസം കൂടി കഴിഞ്ഞാൽ ഞങ്ങടെ കുഞ്ഞ് പുറത്തെത്തും… അമ്മുസിന് ഒരു കുഞ്ഞനുജനെ കൊടുക്കാം എന്ന് വാക്ക് കൊടുത്തത് കൊണ്ട് ഇതൊരു ആൺകുട്ടി ആവണമേന്ന് ഞാൻ ഉള്ളിൽ പ്രാർത്ഥിച്ചു…

ഡോക്ടർ കൂടെ കൺഫേം ചെയ്തത്തോടെ ദേവു ഗർഭിണിയുടെ എല്ലാ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ തുടങ്ങി, ഞാനും അമ്മുവും കൂടെ താഴത്തും തറയിലും വെക്കാതെ കൊണ്ടു നടന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി….

എന്റെ കുഞ്ഞിന്റെ അമ്മയെ പരിപാലിച്ചുകൊണ്ട് സ്നേഹിച്ചുകൊണ്ട്
സന്തോഷിപ്പിച്ചുകൊണ്ട് ഏത് സമയവും കൂടെ നിൽക്കാൻ എന്റെ മനസ്സ് ആഗ്രഹിച്ചു, ജോലിയുള്ളത് കൊണ്ട് അതിന് സാധിച്ചില്ലെങ്കിലും രാവിലെ ഓഫിസിൽ പോവുന്നത് വരെയും അത് കഴിഞ്ഞ് തിരിച്ചെത്തിയാലും ഞാൻ ദേവൂന്റെ കൂടെ തന്നെ നടന്നു…. ഒഴിവ് സമയങ്ങളിൽ ഗർഭകാലത്ത് ചെയ്യേണ്ടത്തും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് റിസർച്ച് നടത്തലും അതുപോലെ ഒക്കെ പ്രവർത്തിക്കലും എന്റെ പ്രധാന ഹോബിയായി മാറി കഴിഞ്ഞു….

പക്ഷെ എന്നെക്കാൾ ഏറെ ദേവൂന്റെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് നടക്കുന്നത് അമ്മുവാണ്, ദേവു ഭക്ഷണം കഴിക്കാതെ വാശി കാണിക്കുമ്പോൾ അതിന് സമ്മതിക്കാതെ അമ്മു ഇരുത്തി തീറ്റിക്കുന്നത് കാണുമ്പോൾ പണ്ട് ദേവു അവളെ ചീത്ത പറഞ്ഞ് തീറ്റിക്കുന്നതിന് പെണ്ണ് പകരം വീട്ടുകയാണോ എന്നുവരെ തോന്നിപ്പോയി, എന്തായാലും ദേവൂന്റെ ഭക്ഷണ കാര്യവും വ്യായാമവും എല്ലാം അമ്മുവാണ് ശ്രദ്ധിക്കുന്നത്….

പിന്നെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ ഞങ്ങൾ ലൈംഗികബന്ധം പൂർണമായും ഒഴുവാക്കി, ഈ സമയങ്ങളിൽ രാത്രി ദേവൂന്റെ വയറ്റിൽ മുഖം ചേർത്ത് വെച്ചുകൊണ്ട് എന്റെ കുഞ്ഞിനോട് സംസാരിക്കുന്നതും തഴുകുന്നതും ചുംബനം നൽക്കുന്നതും എല്ലാം ഞാൻ ശീലമാക്കി…. എന്നാലും ആദ്യം ആ വയറ് വലുതാവാത്തത്തിൽ എനിക്കൊരൽപ്പം പരിഭവം ഉണ്ടായിരുന്നെങ്കിലും പിന്നീട് ദിവസങ്ങൾ കഴിയുംതോറും പതിയെ പതിയെ വയറ് വീർത്ത് വരാൻ തുടങ്ങിയത് എന്നിലുണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…. പ്രണയത്തിന്റെ മറ്റൊരു തലം ഞങ്ങൾ തിരിച്ചറിഞ്ഞ സമയമായിരുന്നു അത്, കുഞ്ഞിനുള്ള കാത്തിരിപ്പിന്റെ ആകാംഷയോടൊപ്പം ഞങ്ങൾ തമ്മിലുള്ള പ്രണയത്തിന്റെ ആഴവും ഓരോദിവസം കഴിയുംതോറും വർധിച്ചുകൊണ്ടേ ഇരുന്നു….

ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞപ്പോൾ വീണ്ടും ഞങ്ങൾ ചെറിയരീതിയിൽ ലൈംഗികബന്ധം പുനരാരംഭിച്ചു, ഗർഭകാലത്തെ സെക്സ് കുഞ്ഞിനെ ബാധിക്കില്ല എന്ന് ഞാനെന്റെ റിസർച്ചിൽ നിന്നും തിരിച്ചറിഞ്ഞിരുന്നു… എങ്കിലും പഴയപോലെ
കൈമെയ് മറന്നുള്ള സെക്സ് ഒന്നും ഇപ്പോഴില്ല, വളരെ ശ്രദ്ധിച്ച് മാത്രം ചെയ്യും…..

******

ഇപ്പൊ ദേവൂന് ആറാം മാസമാണ്, വയറൊക്കെ അത്യാവശ്യം വീർത്ത് ഉന്തിയിട്ടുണ്ട്, രാവിലെ എഴുന്നേറ്റ് ആ വയറ് ഇങ്ങനെ കാണുമ്പോൾ തന്നെ മനസ്സ് നിറയും… പിന്നെ കുഞ്ഞ് വയറ്റിൽ കിടന്ന് അനങ്ങാൻ തുടങ്ങി, ഇപ്പൊ ആ വയറ്റിൽ ചെവി ചേർത്ത് കിടക്കലാണ് എന്റെ മെയിൻ പണി… കുഞ്ഞിന്റെ ഓരോ അനക്കവും എനിക്ക് വല്ലാത്തൊരു കിക്ക് നൽകി…

പിന്നെ ഞാനും അമ്മുവും ഡോക്ടറും ചേർന്ന് കഴിഞ്ഞ ആറുമാസമായി കണ്ട്രോൾ ചെയ്യുന്നതിന്റെ ഫലമാണോ എന്നറിയില്ല, ദേവു ഇപ്പൊ നന്നായി തടിച്ച് ഉണ്ടയായിട്ടുണ്ട്… ഇപ്പോ ഞങ്ങളെ രണ്ടാളെയും കൂടെ കണ്ടാൽ അമ്മയും മോനും ആണെന്നെ ആരും പറയു…. ഹി ഹീ……

വെണ്ണയും പാലും നല്ല പച്ചക്കറികളും മുട്ടയും മീനും എല്ലാമാണ് ഇപ്പോൾ ദേവൂസിന്റെ പ്രധാന ഭക്ഷണങ്ങൾ…

*****

അങ്ങനെ പതിവ് പോലെ ഞാൻ രാവിലെ എഴുന്നേറ്റ് അടുത്ത് കിടക്കുന്ന ദേവൂസിന്റെ വയറ്റിൽ ഒരു സ്നേഹ ചുംബനം കൊടുത്തു…. ഇപ്പൊ പണ്ടത്തെ പോലെ ദേവു അതിരാവിലെ എഴുന്നേൽക്കുന്ന പരിപാടി ഒക്കെ നിർത്തി, അടുക്കളയിലെ പണി കുറെയൊക്കെ ഞാനും അമ്മുവും കൂടി ഏറ്റെടുത്തത് കൊണ്ട് ദേവു ഞാൻ എഴുന്നേറ്റ ശേഷം മെല്ലെ എഴുന്നേറ്റ് വന്ന് ഫുട്ബോൾ ടീം കൊച്ചിനെ പോലെ സൈഡിൽ നിന്ന് അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞ് ഞങ്ങൾക്ക് നിർദേശം തരാറേയുള്ളു…

“”””ഓ… കുഞ്ഞിന് മാത്രേ ഉള്ളോ??””””

ഉമ്മ കൊടുത്ത ശേഷം വയറ്റിൽ ഒന്ന് തഴുകുമ്പോൾ ദേവൂന്റെ കുശുമ്പോടെയുള്ള ചോദ്യം കേട്ടപ്പോഴാണ് കക്ഷി എഴുന്നേറ്റ് കിടക്കുകയാണെന്ന് അറിഞ്ഞത്…

“””””അല്ല, അമ്മയ്ക്കുമുണ്ട്”””””
എന്നും പറഞ്ഞ് ഞാൻ ദേവൂന്റെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചു….

“””””ഓ, എനിക്കൊന്നും വേണ്ട…. നീ നിന്റെ കുഞ്ഞിന് തന്നെ കൊടുത്തോ കുമ്മ””””””

Leave a Reply

Your email address will not be published. Required fields are marked *