വെറുതെ എന്തൊക്കെയോ മനസ്സിൽ ഓർത്തു കൊണ്ട് ഞാൻ കണ്ണന്റെ അടുത്തേക് പതിയെ നടന്നു…
നേരം ഏകദേശം പുലർന്നു വന്നിരുന്നു…
കല്യാണത്തിന്റെ ഭക്ഷണതിനെന്നോണം ചട്ടിയിൽ ആവാതെ രക്ഷപെട്ട പൂവൻ കോഴികൾ കൂവി തുടങ്ങി…
അടുത്തുള്ള ദേവി ക്ഷേത്രത്തിൽ നിന്നും സുപ്രഭാതവും കേട്ടു തുടങ്ങി….
എന്നും ഒൻപതിനും പത്തിനൊക്കെ എഴുന്നേൽക്കുന്ന എനിക്ക് ഇതൊക്കെ എപ്പോയേലും കിട്ടുന്ന ഒരു കേൾവി സുഖമായിരുന്നു….
ആൾക്കാരുടെ ബഹളം കേട്ടാവും ഞാൻ ചെല്ലുമ്പോൾ കണ്ണൻ എഴുന്നേറ്റു തൂക്കം പിടിച്ച കോഴിയെ പോലെ കസേരയിൽ ഇരികുകയായിരുന്നു….
“നീ എഴുന്നേറ്റ..!!! എന്തു കുർക്കം വലിയാടാ നിന്റെ..!!! മനുഷ്യനൊന്നു ഉറങ്ങാൻ പറ്റിയില്ലല്ലോ രാത്രി..!!!”
അവിടെ ഉണ്ടായിരുന്ന കസേര എടുത്തു ഞാൻ അവന്റെ അടുത്തു വലിച്ചിട്ടു അതിൽ കയറി ഇരുന്നു…
“ആരു ഞാനോ..?!!! ഒന്നു പോയെടാ നിനക്ക് തോന്നിയതാവും…!!! ഞാൻ കുർക്കം വലിക്കാറൊന്നുമില്ല..!!!”
ഉറക്കപ്പിച്ചിലെന്ന പോലെ അവൻ എനിക്ക് മറുപടി തന്നു….
“മ്മ് മ്മ് അതു ഞാൻ കേട്ടായിരുന്നു…!!! ഇ സ്ഥിതിക്ക് അവളെയെങ്ങാനും നീ കെട്ടി കഴിഞ്ഞ അവളു എങ്ങനെ കെടെന്നുറങ്ങുമെടാ നിന്റെ കൂടെ…!!!”
ഞാനവനെ ഒന്നു കളിയാക്കി കൊണ്ട് പറഞ്ഞതും അവനെന്നെ വല്ലാതൊന്നു നോക്കി…
സത്യം പറഞ്ഞാൽ ആ മണ്ടൻ അവളുടെ കാര്യം മറന്നിരികുകയായിരുന്നു എന്റെ പൊട്ടത്തരത്തിനു ഞാൻ പിന്നെയും അവനെ അതു ഓർമിപ്പിച്ചു…
“എടാ പറഞ്ഞപോലെ ഞാൻ ഇനി എന്തു ചെയുമെടാ അയ്യോ..!!!”
അവൻ ബോധം വന്നപോലെ എന്നെ കണ്ണുകൾ തിരുമി കൊണ്ട് നോക്കി…
ദൈവമേ പറയേണ്ടായിരുന്നെന്നു എനിക്ക് തോന്നി പോയി….
“ടാ എനിക്ക് പേടിയാവുന്നെടാ നീ എങ്ങനെ എങ്കിലും ശരിയാക്കി തരണേ മോനെ ഇന്ന്…!!! അല്ലേല് എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല..!!!”
രാത്രിയിലെ കാര്യമോർത്തു അവൻ പിന്നെയും തുടങ്ങി…
“എന്റെ കണ്ണാ നീ എഴുന്നേറ്റു വീട്ടി പോയി കുളിച്ചിട്ടൊക്കെ വാ…!!! നമ്മുക്ക് എന്തേലും ആക്കാം..!!!നീ ചുമ്മാ ടെൻഷനടിക്കാൻ നിൽക്കണ്ട..!!!”
ആ കാര്യം ഒഴിവാക്കാൻ എന്നവണ്ണം ഞാനവനെയൊന്നു സമാധാനിപ്പിക്കാൻ ശ്രമിച്ചു…
“എന്നാലും അനൂപേ…!! എനിക്ക് എന്തോ ഒരു പേടി പോലെ..!!! കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ അല്ലെ..!!!”
അവന്റെ മുഖമൊന്നു വാടിയപ്പോൾ എനിക്കെന്തോ ഒരു സങ്കടം തോന്നി…
“”ഇല്ലടാ പൊട്ടാ…!!!അതു ഞാൻ ഏറ്റെട…!!! നീ ചുമ്മാ ടെൻഷൻ ആവാതെ അതങ്ങു വിട്ടേക്ക്…!!!എന്നെ വീട്ടീന്ന് അമ്മ വിളിച്ചോണ്ട് ഇരിക്കുന്നുണ്ടെടാ എനിക്ക് ഒന്നു വീട്ടി പോണം ഒന്നു ഫ്രഷ് ആയിട്ടൊക്കെ ഒരു ഉച്ച ആവുമ്പോയേക് ഞാനിങ്ങു എത്തിക്കൊള്ളാം…!!!””
അതും പറഞ്ഞ ഞാനൊന്നു എഴുന്നേറ്റു…
“”മ്മ് എന്ന നീ വിട്ടോ ടാ മറക്കല്ലെടാ…!!! നീ വന്നിട്ട് വേണം അതിലൊരു തീരുമാനം ആക്കാൻ..!!!””
അവൻ എന്നെ ആ കാര്യം ഒന്നുടെ ഓർമിപ്പിച്ചു…
“”ശരിയെട..!!!അതു നമ്മുക്ക് ശരിയാക്കാം നീ ടെൻഷൻ ഒന്നും ആവണ്ട എന്ന ഞാൻ പോട്ടെ..!!!””
അവനെ ഞാനൊന്നു സമാധാനിപ്പിച്ചു കൊണ്ട് അവിടെ നിന്നും മെല്ലെ നടന്നു…
നല്ല ക്ഷിണം ഉണ്ടായിരുന്നു എനിക്ക് എങ്ങനെ എങ്കിലും ഒന്നു വീട്ടിൽ എത്തി കുറച്ചു നേരം കിടന്നുറങ്ങിയാൽ മതിയെന്നായിരുന്നു മനസ്സിൽ….
വണ്ടിയും എടുത്തു നേരെ ഞാൻ വീട്ടിലേക്കു വിട്ടു….
അച്ഛൻ ഇനി എന്തേലും വഴക്കു പറയുവോന്നുള്ള പേടി ഉണ്ടായിരുന്നു എനിക്ക്…
വീട്ടിലെത്തിയ ഞാൻ മെല്ലെ ഒന്നു വണ്ടി ഒതുക്കി വീട്ടിനകത്തേക്കു നടന്നതും അമ്മ കൈയോടെ പൊക്കി എന്നെ….
“”ഹ എത്തിയോ നീ നിന്റെ ഊരു തെണ്ടലൊക്കെ കഴിഞ്ഞോ നിനക്ക് ഒന്നു വിളിച്ചു പറഞ്ഞാൽ എന്താടാ പിന്നെ എന്തിനാ നിന്റെ കൈയിലി കുന്തം””
അമ്മ രാവിലെ തന്നെ നല്ല ചൂടിലാണെന്നു അമ്മയുടെ സ്വരം മാറിയപ്പോൾ തന്നെ എനിക്ക് മനസിലായി…
“”ഞാൻ കണ്ടില്ല അമ്മേ വിളിച്ചത് എന്നെ എന്തിനാ ഇങ്ങനെ വഴക്കു പറയണേ ഞാൻ പെണ്ണൊന്നും അല്ലല്ലോ ആണല്ലേ പോയ വരില്ലേ പിന്നെന്തിനാ ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കണേ എന്തിനാ ഇത്ര പേടി””
