മെല്ലെ ബാത്‌റൂമിൽ നിന്നും പുറത്തു ഇറങ്ങി റൂമിലേക്ക് നടക്കുമ്പോഴാണ് മുന്നിലൂടെ അച്ഛന്റെ വരവ്…
“എന്താടാ നിനക്ക് നേരത്തും കാലത്തും വീട്ടി വന്നൂടെ””
വല്ലാത്തൊരു നോട്ടം നോക്കി അച്ഛന്നെനോട് അതും പറഞ്ഞ് പുറത്തേക്കു നടന്നു പോയി…
എന്റെ ഭാഗ്യത്തിന് ഞാൻ ഭയന്നത് പോലെ അച്ഛൻ വഴക്കൊന്നും പറഞ്ഞില്ല ചിലപ്പോ അമ്മ വഴക്കു പറയേണ്ടെന്നു പറഞ്ഞ് കാണും അതാവും…
വെറുതെ ഓരോന്ന് ചിന്തിച്ചു ഞാൻ മുറിയിലേക്ക് നടന്നു…
ബെഡ് കണ്ടപ്പോൾ ചാടി കിടന്നുറങ്ങാൻ തോന്നിയെങ്കിലും ഒന്നു ഡ്രസ്സ് മാറി കിടക്കാമെന്നു വെച്ചു നിന്നപ്പോഴാണ് എനിക്ക് ഒരു ഫോൺ കോൾ വന്നത്….
എടുത്തു നോക്കിയപ്പോ നമ്മുടെ കക്ഷി തന്നെയാണ് കണ്ണൻ…
അല്ലാണ്ട് ആരു വിളിക്കാനാ എന്റെ ഫോണിലെന്നോർത്തു കോൾ ഞാൻ അറ്റന്റ് ചെയ്തു….
“എടാ അനൂപേ നീ ഇപ്പോഴാ വര”
ഫോൺ എടുത്തപാടെയുള്ള അവന്റെ ചോദ്യം കേട്ടു ഞാനൊന്നു പകച്ചു പോയി…
“എന്താടാ എന്തു പറ്റി എന്തേലും പ്രശ്നമുണ്ടോ ഞാൻ ഇപ്പൊ അല്ലെ അവിടുന്ന് വന്നത് ഇനി കുറച്ചു കഴിഞ്ഞു വന്ന പോരെ കുറച്ചു നേരം കിടന്ന് ഉറങ്ങട്ടെടാ വല്ലാത്ത തലവേദന നീ എന്താ വിളിച്ചേ പ്രശ്നമൊന്നും ഇല്ലല്ലോ”
കാര്യമറിയാൻ എന്നോണം ഞാൻ ചോദിച്ചു…
“”ഏയ്യ് അങ്ങനെ ഒന്നുല്ലടാ എന്തോ മനസ്സിനൊരു സമാധാനം കിട്ടണില്ല അതിനൊരു തീരുമാനമായാലെ ഇ ടെൻഷൻ ഒന്നു മാറു””
മറ്റവളുടെ കാര്യമാണ് പിന്നെയും ഇവൻ പറയാൻ വരുന്നതെന്ന് അറിഞ്ഞപ്പോൾ എനിക്കങ്ങു ചൊറിഞ്ഞു കേറി…
“”നീ ഒന്നു വെച്ചിട്ട് പോയെ കണ്ണാ ഞാൻ കുറച്ചു കഴിഞ്ഞിട്ടു വരാം വരുമ്പോ നിന്നെ ഞാൻ വിളിച്ചോളാം നീ അവിടെ പേടിച്ചോണ്ട് ഇരിക്ക് അല്ല പിന്നെ””
കേട്ടു മടുത്ത കാര്യം പിന്നെയും പിന്നെയും പറഞ്ഞോണ്ട് ഇരുന്ന ആർക്കാ പിന്നെ ദേഷ്യം വരാതെ…
ഞാൻ ഫോൺ കട്ട് ചെയ്തു ഒരു ടീഷർട്ടും ട്രാക്ക്സ്യുട്ടും എടുത്തിട്ട് ബെഡിലേക്കു ചാടി കയറി കിടന്നു…
“ഓ എന്തൊരു ആശ്വാസം”
അല്ലെങ്കിലും അതു അങ്ങനെയാണ് എവിടെയെങ്കിലും പോയി വന്നിട്ട് നമ്മുടെ മുറിയിലു നമ്മുടെ ബെഡില് കിടക്കുമ്പോ കിട്ടുന്ന ആ സുഖം വല്ലാത്ത ഒന്നു തന്നെയാണ്….
ഒന്നു ഉറങ്ങി കളയാമെന്ന് വെച്ചു ഞാൻ ഹെഡ് സെറ്റ് എടുത്തു ചെവിയിൽ വെച്ചു നല്ല റൊമാന്റിക് സോങ്‌സും ഫോണിൽ പ്ലേ ചെയ്തു വിദ്യെച്ചിയെയും വർഷേച്ചിയെയും മനസിലേക്ക് ആവാഹിച്ചു കൊണ്ട് പതിയെ ഉറക്കത്തിലേക്കു വഴുതി വീണു…
ഉറക്കത്തിൽ വന്ന സ്വപ്നങ്ങളിൽ പോലും എന്റെ വിദ്യേച്ചി മാത്രമായിരുന്നു…
കാമത്തിലുപരി ചേച്ചിയോടെനിക്കൊരു വല്ലാത്തൊരടുപ്പം തോന്നി തുടങ്ങുകയായിരുന്നു ഞാൻ പോലും അറിയാതെ….
“ടാ..അഭി എഴുന്നേൽക്കെടാ ദേ നിന്നെ കണ്ണൻ വിളിക്കുന്നു കല്യാണത്തിന് പോണില്ലേ നീ നിന്നെ വിളിച്ചിട്ട് കിട്ടാത്തോണ്ട് ദേ നിന്നെ തിരക്കി വന്നിട്ടുണ്ടവൻ”
തലേന്ന് രാത്രിയിലെ ക്ഷിണം കൊണ്ട് കുർക്കം വലിച്ചുറങ്ങി പോയ ഞാൻ അമ്മ പിന്നെ തട്ടി വിളിച്ചപ്പോഴാണ് ഉണരുന്നത്..
അഭി എന്ന് എന്നെ വീട്ടിൽ വിളിക്കുന്ന പേരാട്ടോ..
“ഉറങ്ങട്ടെ അമ്മേ എന്തിനാ ഇങ്ങനെ ശല്യം ചെയ്യണേ”
അമ്മ പറഞ്ഞതെന്തെന്നു പോലും കേൾക്കാതെ ഉറക്കപ്പിച്ചില്ലെന്നപോലെ ഞാൻ പിറു പിറുത്തു….
“”എടാ നീ പോണില്ലേ കല്യാണത്തിന് അവൻ നിന്നേം കാത്തു നിൽപ്പുണ്ടെടാ അവിടെ എഴുന്നേറ്റു ചെല്ലാൻ നോക്ക് ചെറുക്കാ നട്ടുച്ചയ്ക്കു കിടന്നുറങ്ങാതെ””
അമ്മ ഒന്നുടെ പറഞ്ഞപ്പോഴാണ് കല്യാണത്തിന് പോകേണ്ട കാര്യം എനിക്ക് ഓർമ വന്നത്…
“ശെടാ നേരമിത്ര ആയല്ലേ”
ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു…
സമയം നോക്കുമ്പോൾ പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു…
“കണ്ണൻ അവിടുണ്ടോ അമ്മേ”
അമ്മയോടായി ഞാൻ തിരക്കി…
“ഹ എത്ര നേരായി അവൻ നിന്നേം നോക്കി ഇരിക്കണ് എണിറ്റു ചെല്ലാൻ നോക്ക്”
അമ്മ അതും പറഞ്ഞ് പുറത്തേക്കു പോയി…
ഞാൻ എഴുന്നേറ്റ് ഹാളിലേക്കും…
കണ്ണൻ അവിടെ ഇരുന്നു ടീവി കാണുവായിരുന്നു…
അമ്മയ്ക്ക് എന്നെ പോലെ തന്നെയാണ് അവനും എന്തോ ചിപ്സോ മറ്റോ അവനു കൊടുത്തിട്ടുണ്ട് അമ്മ അതും കൊറിച്ചോണ്ട് ഇരിപ്പാണ് കക്ഷി…
