ചേച്ചിമാരുടെ അനിയൻകുട്ടൻ – 2 15അടിപൊളി 

അവൻ വണ്ടിയൊന്നു സ്റ്റാർട്ട്‌ ആക്കി…

“”മ്മ് നീ എടുക്ക് നേരെ വിട്ടോ ടൗണിലേക്ക്””

എന്റെ വാക്ക് കേൾക്കേണ്ട താമസം അവൻ വണ്ടി എടുത്തു….

നേരെ ഞങ്ങൾ ടൗണിലേക്ക് വിട്ടു….

അതിനിടയിൽ എന്റെ ഫോൺ രണ്ടു വട്ടം റിങ് ചെയുന്നുണ്ടായിരുന്നു വണ്ടിയിൽ ആയതു കൊണ്ട് ഞാൻ എടുത്തതുമില്ല….

അങ്ങനെ ഞങ്ങൾ അമലിന്റെ മെഡിക്കൽ ഷോപ്പിൽ എത്തി….

വണ്ടിയൊന്നവൻ ഒതുക്കിയിട്ടപ്പോൾ ഞാൻ പതിയെ ഇറങ്ങി എന്റെ ഫോൺ ഒന്നു പോക്കെറ്റിൽ നിന്നും എടുത്തു…

എന്റെ ചേച്ചി ആയിരുന്നു ആ രണ്ടു വട്ടവും വിളിച്ചത്…

ചേച്ചിയുടെ കല്യാണം കഴിഞ്ഞതാണ് പ്രണയ വിവാഹം തന്നെ…

അശ്വതി അതാണ് ചേച്ചിയുടെ പേര് ഒരു കുഞ്ഞ് വാവയും ഉണ്ട് ചേച്ചിക്കു അവന്റെ മാമനാണുട്ടോ ഞാൻ….

ചേച്ചി എന്തിനാവും വിളിച്ചതെന്നറിയാൻ ഞാനൊന്നു തിരിച്ചു വിളിച്ചു….

ഒന്നു രണ്ടു വട്ടം ഞാൻ വിളിച്ചെങ്കിലും അവൾ കോൾ എടുക്കാഞ്ഞപ്പോൾ ഞാൻ വിളിയങ്ങു നിർത്തി….

എന്റെ മിസ് കോൾ കാണുമ്പോൾ ചേച്ചി തിരിച്ചു വിളിക്കട്ടെന്ന് വിചാരിച്ചു അവനെയും കൂട്ടി ഞാൻ കടയിലേക്ക് നടന്നു….

ഞങ്ങളെയും പ്രതീക്ഷിച്ചെന്ന പോലെ അമലവിടെ നിൽപുണ്ടായിരുന്നു…

എന്നെ കണ്ടതും അവനൊന്നു ചിരിച്ചു….

“ടാ എത്ര നാളെയാടാ നിന്നെ കണ്ടിട്ട് നീ ആകെ മാറി പോയല്ലോ എന്തു കോലമാട ഇതു കറുത്ത് കരുവാളിച്ചു പോയല്ലോ നീ”

അവനെന്നെ അടിമുടിയൊന്നു നോക്കി കൊണ്ടത് പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ തോന്നി…

ശരിയാണ് വെളുത്തു നല്ല വെള്ളപ്പം പോലിരുന്ന ഞാനായിരുന്നു ഇപ്പൊ കറുത്ത് കരുവാളിച്ചു ആകെ മെന കെട്ടവനെ പോലെ ആയി എങ്ങനെ ആവാതിരിക്കും അമ്മാതിരി കുടിയും വലിയുമല്ലേ….

“അതൊക്കെ ഇങ്ങനെയൊക്കെ ആയെടാ അല്ല ഞാൻ പറഞ്ഞ സാധനം എന്തായി റെഡി അല്ലെ”

ആ വിഷയം മാറ്റാണെന്നോണം ഞാൻ ചോദിച്ചു…

“”ഓ അതൊക്കെ റെഡി ആക്കി വെച്ചിട്ടുണ്ടെടാ പിന്നെ അഭി ദേ പെണ്ണിന്റെ പ്രായവും ശരിരവും വെച്ചൊക്കെയാ ഇ ടാബ്‌ലെറ്റൊക്കെ കൊടുക്കുന്നെ ദേ ഡോക്ടറെ പോലും കാണാതെ എന്താന്ന് പോലും അറിയാതെ നിന്നെ വിശ്വസിച്ചു തരുന്നതാ ഞാൻ എന്തേലും വന്നു കഴിഞ്ഞ എന്റെ പേര് പറയല്ലെട്ടോ നിനക്ക് ആയതു കൊണ്ട് ഞാൻ തരുന്നതാ””

മുൻ‌കൂർ ജാമ്യം എടുത്തെന്നപോലെ അവൻ ആ ടാബ്ലറ്റ് കവർ എടുത്തു എന്റെ കൈയിൽ തന്നു കൊണ്ടു പറഞ്ഞു….

“ഇല്ലടാ നീ പേടിക്കേണ്ട നിനക്ക് ഒരു കുഴപ്പവും വരില്ല അല്ല ഇതു എങ്ങനെയാ കഴിക്കേണ്ടത് ഇതില് എഴുതിയിട്ടുണ്ടോ”

“ഞാൻ അറിയാൻ എന്നോണം ചോദിച്ചു”

“അതൊക്കെ അതിലു എഴുതിയിട്ടുണ്ടെടാ ശ്രദ്ധിക്കണെട്ടോ അത്ര കൊച്ചൊന്നും അല്ലല്ലോ അവളു”

അവന്റെ ഉള്ളിലെ ഭയം കൊണ്ടാവാം അവൻ സംശയത്തോടെ ചോദിച്ചു…

“അല്ലടാ പ്രായപൂർത്തി ആയത ഇവനു അറിയാതെ പറ്റി പോയതാ ഇനി അതു പറഞ്ഞിട്ട് എന്തിനാ”

ഇതൊക്കെ ഞാൻ അമലിനോട് പറയുമ്പോഴും ഒരക്ഷരം മിണ്ടാതെ കണ്ണൻ കുറച്ചപ്പുറം മാറി നിൽക്കുകയായിരുന്നു…

“മ്മ് അങ്ങനെ ആയാൽ നിങ്ങൾക്കു കൊള്ളാം അറിയാല്ലോ അഭി പോക്സോ കേസുകളുടെ കാലമാ പെട്ടു പോയാൽ ജീവിതം തീർന്നു മോനെ”

അവനെന്നെ ഒന്നു ഭയപ്പെടുത്തി…

“നീ ചുമ്മാ പേടിപ്പിക്കാതെ അമലേ എങ്ങനെ എങ്കിലും ഇ പ്രശ്നം ഒന്നു സോൾവ് ചെയ്യട്ടെ ഞാൻ എന്ന പോട്ടെ ടാ ഞാൻ ഒരു കല്യാണം ഉണ്ട് ഇതു തീർത്തിട്ട് വേണം അവിടെ പോകാൻ ചെല്ലട്ടെ എന്ന ഞാൻ നിന്നെ ഇടയ്ക്കു വിളിക്കാട്ടോ”

അതും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങാൻ ഒരുങ്ങി…

“ശരി ടാ എന്ന പിന്നെ കാണാം”

അവൻ ചിരിച്ചു കൊണ്ട് കടയിലേക്ക് കയറി പോയി…

“ടാ കിട്ടിയോ”

അമല് പോയപ്പോൾ കണ്ണൻ എന്റെ അടുത്തേക് വന്നു…

“”മ്മ് എങ്ങനെയൊക്കെയോ ഒപ്പിച്ചു മോനെ നീ ഒരു കാര്യം ചെയ്യ് അവളെ വിളിച്ചു കാര്യം പറ അവളുടെ വീട്ടിനടുത്തു നിൽക്കാൻ പറ ഇതു അവൾക്കു കൊടുത്തിട്ടു നമ്മുക്ക് നേരെ കല്യാണത്തിന്റെ അടുത്തേക് പോകാം”

ഞാൻ ആ ടാബ്ലറ്റ് പൊതി അവന്റെ കൈയിൽ കൊടുത്തു…

അവൻ അതു പോക്കറ്റിൽ ആക്കി എന്റെ അടുത്തു നിന്നും കുറച്ചു മാറി നിന്നു അവളെ ഫോൺ ചെയ്തു….

ഞാൻ എന്താന്ന് പോലും കേട്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *