“ടാ ഞാൻ നിന്നെ നേരത്തെ കുറെ വട്ടം വിളിച്ചായിരുന്നല്ലോ..!!?.. നീ എന്താ എടുക്കാഞ്ഞേ”
കൂട്ടുകാരന്റെ പെണ്ണിന് ഗർഭമുണ്ടാകാതെ ഇരിക്കാൻ ഒരു ടാബ്ലറ്റ് വാങ്ങാൻ കടയിൽ പോയതാണെന്ന് ചേച്ചിയോടെനിക്കു പറയാൻ പറ്റില്ലല്ലോ….
“”ഞാൻ അപ്പൊ കണ്ടില്ല ചേച്ചി…!! പിന്നെ ഞാൻ തിരിച്ചു വിളിച്ചായിരുന്നല്ലോ രണ്ടു വട്ടം പിന്നെ ചേച്ചിയും എടുത്തില്ലല്ലോ അപ്പൊ എവിടെ പോയതാ””
ഞാൻ തിരിച്ചും ചോദിച്ചു…
“ഓ കുറച്ചു ജോലി ഉണ്ടായിരുന്നെടാ..!! അതാ കാണാഞ്ഞേ…!! നേരത്തെ ഞാൻ വിളിച്ചത് അമ്മയെ വിളിച്ചു കിട്ടാഞ്ഞിട്ടാടാ..;; അല്ല നീ ഇപ്പൊ എവിടാ”
ചേച്ചി ആരാഞ്ഞു…
“ഓ അതാണോ കാര്യം ഞാൻ ഇവിടെ കണ്ണന്റെ വിട്ടില ചേച്ചി..!!വിദ്യേച്ചി ഉണ്ടടുത്ത് കൊടുക്കണോ”
വിദ്യേച്ചിയുടെ കൂട്ടുകാരി കൂടിയാണ് അശ്വതി ചേച്ചി….
“”ഓ അവളുണ്ടോ അടുത്ത്..?!!..ആ കൊടുക്ക് കുറെ ആയി മിണ്ടിയിട്ടു””
ചേച്ചി അതു പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് ഫോൺ എടുത്തു വിദ്യേച്ചിയുടെ നേർക്കു നീട്ടി…
“”ആരാടാ അനു””
വിദ്യേച്ചി സംശയത്തോടെ ചോദിച്ചു…
“”അശ്വതിയെച്ചിയാ ചേച്ചിയോട് മിണ്ടണമെന്ന് പറഞ്ഞു അതാ!!!..””
ഞാനാ ഫോൺ എടുത്തു ചേച്ചിയുടെ കൈയിൽ കൊടുത്തു…
“”ഹ നീ ആയിരുന്നോടി..?! കുറെ ആയല്ലോ കണ്ടിട്ട്””
ഒന്നും രണ്ടും പറഞ്ഞു അവരു പിന്നെ അങ്ങു സംസാരമായി…
ഞാനാ ബെഡിൽ ശരിക്കും പോസ്റ്റായി പോയി…
ബെഡിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരുന്ന വിദ്യേച്ചി ഫോൺ എടുത്തു പിന്നെ പുറത്തു പോയിയായി വിളി…
ഞാനാ ആ മുറിയിലാകെ വീണ്ടുമൊന്നു കണ്ണോടിച്ചു….
ചേച്ചി ഫോൺ വിളിയിൽ മുഴുകിയിരിക്കുകയായിരുന്നു….
കുറച്ചു നേരം കാര്യമായി എന്തൊക്കെയോ സംസാരിച്ചു വിദ്യേച്ചി ഫോൺ എടുത്തു എന്റെ അടുത്തേക് നടന്നു വന്നു…
“”ഇന്നാടാ അവളു ഫോൺ വെച്ചു!!..ജോലി ഉണ്ടെന്നും പറഞ്ഞ്””
ഒന്നു പുഞ്ചിരിച്ചുകൊണ്ടെന്റെ കൈയിലേക്ക് ചേച്ചി ആ ഫോൺ എടുത്തു തന്നു….
എന്റെ അടുത്തായി മെല്ലെ ചേച്ചിയും ഇരുന്നു…..
“എങ്ങനെ ഉണ്ട് അനു ഇപ്പൊ പുകച്ചില് കുറവുണ്ടോ മാറിയോടാ..!!”
ചേച്ചി പതിയെ എന്റെ മുഖത്തൊന്നു തൊട്ടു കൊണ്ട് ചോദിച്ചു….
“”ഉണ്ട് ചേച്ചി കുറച്ചു ആശ്വാസമുണ്ടിപ്പോ””
അടിയേറ്റ ചൂട് അങ്ങനെയൊന്നും മാറില്ലല്ലോ….
“”മാറുമെടാ അനു നല്ല മരുന്ന ഇതു കണ്ണനൊക്കെ ഇങ്ങനെ എന്തേലും ആവുമ്പോ ഞാൻ ആക്കി കൊടുക്കണത””
ചേച്ചി തന്നെ സ്വയം പുകയ്തി പറഞ്ഞതാണെന്ന് എനിക്ക് മനസിലായി…
“”മ്മ് ശരിയാ ചേച്ചി നല്ല മാറ്റമുണ്ടിപ്പോ””
ഞാൻ ചിരിച്ചു കൊണ്ടെന്നപോലെ മറുപടി കൊടുത്തു….
“”അല്ലടാ അനു കല്യാണത്തിന് പോയിട്ട് നീ ആരെയും നോക്കി വെച്ചെന്നുമില്ലേ..?
ഒരുപാട് പെൺപിളേരൊക്കെ ഉണ്ടായിരുന്നല്ലോ അവിടെ…? “”‘
കള്ള ചിരിയോടു കൂടിയുള്ള ചേച്ചിയുടെ ആ ചോദ്യം എന്തിനാണെന്ന് എനിക്കങ്ങു മനസിലായില്ല….
“”അതെന്ത ചേച്ചി അങ്ങനെ ചോദിച്ചേ ഞാനങ്ങനെ പെൺപിള്ളേരുടെ വായി നോക്കി നടക്കുവൊന്നുമല്ല””
വെറുതെയെന്നോണം ഞാനൊന്നു മാന്യൻ ചമഞ്ഞു…
“”അയ്യടാ ഒരു പുണ്യാളൻ വന്നേക്കണ് ഞാൻ കണ്ടായിരുന്നു മോനെ നീ ആ വടക്കേപ്പുറത്തെ വർഷയെ വായി നോക്കി നിൽക്കണത് എന്തായിരുന്നു ചെക്കന്റെ നോട്ടം നീ എന്താ വിചാരിച്ചേ ആരും കാണില്ലെന്നോ ആ ചേച്ചിയും നിന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നല്ലോ സത്യം പറ അനു എന്താടാ കാര്യം””
ചേച്ചിയുടെ മറുപടി കേട്ടു ഞാനൊന്നു അമ്പരന്നു പോയി…
ഇതൊക്കെ ഇ ചേച്ചി എങ്ങനെ കണ്ടു അപ്പൊ എന്നേം ശ്രദ്ധിച്ചു കൊണ്ട് നിൽക്കുകയായിരുന്നോ അവിടെ വിദ്യേച്ചി….
ഞാൻ എന്തൊക്കെയോ ആലോചിച്ചു കൂട്ടി….
“”ഞാനോ ഒന്നു പോയെ ചേച്ചി ഞാനങ്ങനെ പെണ്ണുങ്ങളുടെ മുഖത്തു പോലും നോക്കാറില്ല ചുമ്മാ പറയല്ലേ ഓരോന്ന്””
ചേച്ചി പറഞ്ഞത് സത്യമാണെങ്കിലും എനിക്കങ്ങു സമ്മതിച്ചു കൊടുക്കാൻ പറ്റില്ലല്ലോ….
“”മുഖത്തു അല്ലാതെ നീ എങ്ങോട്ടാ അനു പിന്നെ നോക്കുന്നെ സത്യം പറ എന്തോ കാര്യമുണ്ട്””
ചേച്ചിയുടെ ഓരോ ചോദ്യങ്ങൾ കേട്ടു ഞാൻ ആകെ അതിശയപെട്ടു പോയി…
