എന്നെ കണ്ടതും അവനെന്നെ വല്ലാതൊന്നു നോക്കി…
ഞാൻ ആണേൽ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു…
“”എടാ പന്നി നീ എന്തു പരുപാടിയ കാണിച്ചേ ഞാൻ എത്ര വിളിച്ചു നിന്നെ കുളിച്ചൊരുങ്ങി കെട്ടി എത്ര മണിക്കൂറായെന്നോ ഞാൻ ഇരിക്കണ് പറഞ്ഞ വാക്കിന് വില വേണമെടാ പട്ടി കോപ്പ് അതിന്റെ ഇടയ്ക് അവളും വിളിച്ചു വട്ടാകുവാ എന്നെ ഞാൻ എന്താ ചെയ്യാ എനിക്ക് ഒരു പിടിയും കിട്ടണില്ല””
പറ്റി പോയ അബദ്ധവും എന്നോടുള്ള ദേഷ്യവും എല്ലാം കൂടെ അവനങ്ങു ഒരുമിച്ചു പറഞ്ഞു….
“”എടാ സോറി ടാ ഞാൻ കിടന്നങ്ങു ഉറങ്ങിപ്പോയി നീ ചൂടാവല്ലേ നിന്റെ പ്രശ്നം തീർത്തിട്ടെ നമ്മള് ആ കല്യാണത്തിന് പോണുള്ളൂ അതു പോരെ””
അവനെ സമാധാനിപ്പിക്കാൻ എന്നോണം ഞാനവനൊരു വാക്ക് കൊടുത്തു….
“”മ്മ് ശരി നീ വേഗം പോയി ഡ്രസ്സ് മാറിയിട്ട് വാ കുളിച്ചില്ലേ നീ നേരത്തെ””
അവൻ ചിപ്സും കൊറിച്ചു കൊണ്ട് ആരാഞ്ഞു…
“ഓ കുളിയൊക്കെ വന്നപാടെ കഴിഞ്ഞതാടാ ഞാൻ ഒന്നു ഡ്രസ്സ് മാറിയിട്ട് പെട്ടന്ന് വരാം അതു വരെ നീ ഇതും തിന്നോണ്ട് ഇവിടെ ഇരി എനിക്കു നല്ലോണം വിശക്കുന്നുമുണ്ട് രാവിലെ ഒന്നും കഴിച്ചില്ലടാ”
ഞാനവനെ ഒന്നോർമിപ്പിച്ചു…
“”അതൊക്കെ ഇനി അവിടെ പോയി കഴികാം ബിരിയാണിയ അവിടെ നീ പോയി ഡ്രസ്സ് മാറിയിട്ട് വാടാ””
അവന്റെ തിരക്ക് കണ്ടപ്പോൾ പിന്നെ ഞാനൊന്നും പറയാൻ നിൽക്കാതെ മുറിയിൽ പോയി…
പാന്റും ഷർട്ടുമിട്ട് പെട്ടന്നൊന്നു ഒരുങ്ങിയ ഞാൻ പോകാനായി റെഡിയായി…
“ടാ ദേ പോകുന്നതൊക്കെ കൊള്ളാം നേരത്തിനും കാലത്തിനും ഇങ്ങു എത്തിക്കോണം കേട്ടല്ലോ കണ്ണാ നിന്നോടും കൂടിയ പറഞ്ഞെ രാത്രിയൊന്നും അങ്ങനെ കറങ്ങാൻ പോകണ്ടാന്നു”
ഇറങ്ങാനായി നിന്ന എന്നെ അമ്മ ഒന്നോർമിപ്പിച്ചു ഒപ്പം കണ്ണനെയും…
“ശരി അമ്മേ എത്തിക്കൊള്ളാം ഞാൻ പോകുവാട്ടോ”
അച്ഛൻ കണ്ണുരുട്ടി ഒന്നു വിരട്ടിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല….
അങ്ങനെ ഞങ്ങൾ വണ്ടിയും എടുത്തു വീട്ടിൽ നിന്നും ഇറങ്ങി…
“ടാ എന്താ പ്രോഗ്രാം എങ്ങോട്ടാ ഇപ്പൊ പോകുന്നെ”
കണ്ണൻ എന്തു ചെയ്യണേമെന്നറിയാതെ എന്നോട് ചോദിച്ചു….
“നീ ഒരു കാര്യം ചെയ്യ് നേരെ ടൗണിലേക്ക് വിട്”
ഞാൻ എന്റെ ഫോൺ കൈയിൽ എടുത്തു കൊണ്ട് അവനോടു പറഞ്ഞു…
“”അതെന്തിനാടാ””
അവൻ കാര്യമറിയാൻ എന്നോണം ചോദിച്ചു…
“കാര്യം ഉണ്ടെടാ എന്തായാലും നിന്റെ ആ പ്രശ്നം തീർത്തിട്ടെ ഇനി ബാക്കി എന്തു കാര്യവും ഉള്ളു എന്റെ കൂടെ പഠിച്ച ഒരു ഫ്രണ്ട് ഉണ്ട് അമല് അവന്റെ അച്ഛനൊരു മെഡിക്കൽ ഷോപ്പ് ഉണ്ട് ടൗണില് അവിടെ നിൽകുന്നത് അവന അവനെ വിളിച്ചിട്ട് കാര്യം പറഞ്ഞ അവന ടാബ്ലറ്റ് സംഘടപ്പിച്ചു തരും അതോടെ നിന്റെ പ്രശ്നം തീരുവല്ലോ”
എന്റെ വാക്കുകൾ കെട്ടിട്ടാവണം അവന്റെ മുഖത്തൊരു ചിരി വിടർന്നു…
“ടാ കിട്ടുവോ അതു”
അവൻ ആകാംഷയോടെ എന്നോട് ചോദിച്ചു…
“കിട്ടുമെടാ ഞാൻ അല്ലെ പറയണേ ഞാൻ അവനെ ഒന്നു വിളിക്കട്ടെ”
ഫോണിലെ കോണ്ടാക്ടിൽ അമലിന്റെ നമ്പർ തപ്പി പിടിച്ചു അതിലേക്കു ഞാൻ കോൾ ചെയ്തു…
രണ്ടു മൂന്നു വട്ടം റിങ് ചെയ്തപ്പോ തന്നെ അവൻ കോൾ എടുത്തു…
“ഹലോ ആരാ”
അവന്റെ ചോദ്യം കേട്ടപ്പോൾ എന്റെ നമ്പർ അവൻ ഫോണിൽ സേവ് ചെയ്തു വെച്ചിട്ടില്ലെന്നു മനസിലായി…
“എടാ ഞാനാടാ അനൂപ് നിന്റെ കൂടെ പഠിച്ച എടാ മറ്റെ അഭി”
ഞാനവനെ ഒന്നോർമിപ്പിച്ചു…
“ഓ മനസിലായിടാ നീ എന്താ വിളിച്ചേ കുറെ ആയല്ലോ കണ്ടിട്ട് എവിടായിരുന്നു മകനെ”
അവനെന്നെ ഒന്നു കളിയാക്കി കൊണ്ട് ചോദിച്ചു….
“ഓ ഇവിടെയൊക്കെ ഉണ്ട് മകനെ എടാ എനിക്ക് ഒരു ഹെല്പ് ചെയ്യോ അതിനാ നിന്നെ അത്യാവിശ്യായിട്ടു വിളിച്ചേ കാര്യം കുറച്ചു സീരിയസ പുറത്തു അറിഞ്ഞാൽ പ്രശ്ന”
എന്റെ ശബ്ദം മാറിയത് കൊണ്ടാവണം അവനും ഒന്നു സീരിയസ് ആയി…
“എന്തു പറ്റിയെടാ അതെന്താ അത്ര വല്യ സീരിയസ് നീ ആരെയേലും കൊന്ന മോനെ”
എന്റെ സ്വഭാവം നല്ല പോലെ അറിയാവുന്ന അവന്റെ വായിന്നു അതെ വരുള്ളുന്നു എനിക്ക് അറിയായിരുന്നു….
“ഒന്നു പോയെടാ കാര്യം പറയുമ്പോ ചളി കോമഡി പറയല്ലേ എടാ എനിക്ക് അല്ലടാ എന്റെ ഫ്രണ്ടിന അവനൊരു അബദ്ധം പറ്റി അവന്റെ പെണ്ണുമായിട്ട് ചെറിയൊരു ഡിഗോൾഫേക്കേഷൻ നടന്നു ഇ മണ്ടൻ ആണെങ്കിൽ മറ്റെ സേഫ്റ്റി പോലും യൂസ് ചെയ്യാതെ ആണെടാ ചെയ്തേ ഇപ്പൊ ആകെ പെട്ടിരിക്കുവാ ഇവന് ഭയങ്കര പേടി അവളു പ്രെഗ്നന്റ് ആവുമോ എന്ന്”
