ദീപികാ വസന്തം

എന്ന് കരുതി…. ഇതുപോലത്തെ മണ്ടത്തരം ചെയ്യനാണോ…”””

നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല….. ഞാൻ പോവുകയാണ്… പുറത്ത് നിന്ന് എൻ്റെ പല ശബ്ദവും ബഹളവും കേൾക്കും,,,നിനക്ക് ഇതിൽ താൽപര്യമില്ലാത്തത് കൊണ്ട് ഞാൻ ഈ മുറി പുറത്ത് നിന്ന് ലോക് ചെയ്യും…. എന്ത് തന്നെ സംഭവിച്ചാലും നീ പുറത്ത് വരാൻ പാടില്ല….. “”””

എന്നും പറഞ്ഞു അവള് പുറത്ത് പോയി…. എനിക്ക് ഒട്ടും വിശപ്പ് ഇല്ലാത്തതിനാൽ ഞാൻ ഒന്നും കഴിക്കാതെ സീലിങ് ഫാനിൽ നോക്കി കിടന്നു….. അല്പ സമയം കഴിഞ്ഞപ്പോ…. ചേച്ചിയുടെ…. അടക്കി പിടിച്ച ശബ്ദം ഞാൻ കേട്ടു…. അത് പോലെ തന്നെ ഏട്ടൻ്റെയും അച്ഛൻ്റെയും ശബ്ദം ഞാൻ കേട്ടു…. അവർ പുറത്ത് എന്താണ് ചെയ്യുന്നതെന്ന് അറിയുവാൻ ഞാൻ പല തവണ ശ്രമിച്ചു…. വാതിൽ തുറക്കുവാൻ എന്നെക്കൊണ്ട് സാധിച്ചില്ല…. അങ്ങനെ കുറച് സമയം ശേഷം അവരുടെ ശബ്ദം ഒന്നും കേൾക്കാതെയിരുന്നപ്പോൾ…. ഞാൻ വാതിലും ചാരി ഇരുന്ന് ഉറങ്ങി പോയി….

പിറ്റേന്ന് പുലർചെ ആരോ വന്നു വാതിൽ തുറന്ന സൗണ്ട് കേട്ട് ഞാൻ ഉണർന്നു… പുറത്ത് വന്നപ്പോൾ ആരെയും കാണാൻ കഴിഞ്ഞില്ല… ഞാൻ അടുക്കളിൽ കയറി….

അമ്മേ ഒരു ചായ പോരട്ടെ””” എന്നും പറഞ്ഞു ഞാൻ ബ്രഷ് എടുക്കാൻ പോയപ്പോളാണ് അമ്മ ഇല്ലെന്ന സത്യം എന്നെ വീണ്ടൂം വിഷമിപിച്ചത്…. ബർത്തൂമിൽ കയറി വാതിലടച്ചു, ഷവരിൻ്റെ കീഴിൽ നിന്നുകൊണ്ട് കുറെ കരഞ്ഞു. അവസാനം ചേച്ചി വന്ന് വിളിച്ചപ്പോഴാണ് ഞാൻ പുറത്ത് ഇറങ്ങിയത്… ഇന്നലെ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അവളോട് ചോതിച്ചുമെങ്കികും എനിക് ഒരു മറുപടി അവള് തന്നില്ല.

നിനക്ക് ബ്രേക്ക് ഫാസ്റ്റ് എടുത്ത് വെച്ചിട്ടുണ്ട്…. പുറത്ത് അമ്മാവൻ വന്നിട്ടുണ്ട് നീ അങ്ങോട്ട് ചെന്ന് കേറി കൊടുക്കണ്ട…. അച്ഛൻ്റെ ചീത്ത രാവിലെ തന്നെ കേൾക്കും…””” അവള് മുറിവിട്ടു പോയി…

ഞാൻ ടേബിളിൽ ചെന്നിരുന്നു ഫുഡ് കഴിച്ചേണ്ടിരിക്കുമ്പോൾ അവരുടെ സംസാരം എനിക്ക് കേൾക്കാൻ പറ്റും..

നാരായണാ…. തൻ്റെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയാം.. നഷ്ടം നമ്മള് രണ്ട് പേർക്കുമുണ്ട്.. നിന്നോട് ഈ സമയത്ത് ഇത് ചോദിക്കാൻ എനിക്ക് വിഷമമുണ്ട് എന്നിരുന്നാലും ഞാൻ ചോദിക്കുവാ… നിൻ്റെ മകളെ എൻ്റെ മകനു കെട്ടിച്ച് കൊടുക്കുമോ… അവര് ഏതായാലും മുറച്ചെറുക്കനും മുറപെണ്ണുമല്ലെ.. സ്വാമിയുടെ നിർബന്ധ പ്രകാരമാണ് ഇതിപ്പോ നിന്നോട് പറയാൻ എന്നെ പ്രേരിപ്പിച്ചത് .. ഞങ്ങളുടെ ജീവൻ ഇനി നിൻ്റെയും നിൻ്റെ മകളുടെയും കയ്യിലാണ്…”””

രമേട്ടാ… എനിക്ക് എൻ്റെ പെങ്ങളും ഭാര്യയും നഷ്ടപ്പെട്ടു ആകെ തകർന്നിരിക്കുകയാണ്.. ഇപ്പൊൾ ഒരു കല്യാണമെന്നെക്കൊ പറഞ്ഞാൽ എൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും എന്ത് കരുതും… “””

നാരായണാ…. നിൻ്റെ കാല് ഞാൻ പിടിക്കാം… എന്നെ കൈ വിടരുത്… ഇവിടെയുള്ളത് നിൻ്റെ പെങ്ങളുടെ മക്കളാണ് അവരുടെ ജീവൻ നിൻ്റെ കയ്യിലാണ്….”””

ഞാൻ അവളോട് ഒന്നു ചോദിക്കട്ടെ…. എന്നിട്ട് പറയാം… ഞാൻ എന്നാ ഇറങ്ങുവാ..”””

ഒരു ചായ കുടിച്ചിട്ട് പോകാം…”””

വേണ്ടാ… അവള് അവിടെ എന്നെയും കാത്ത് നിൽപ്പുണ്ടാവും”””…

ഇവർക്കൊന്നും ഒരു ബോധവുമില്ലെ ഒരാള് മരിച്ചു കഴിഞ്ഞ ഉടൻ കല്യാണം നടത്താനും… അതും ഒരു സ്വാമിയുടെ വാക്ക് കേട്ട്… അവള് ഒരു ഡോക്ടറാണെല്ലെ അമ്മ വിളിച്ചപ്പോൾ പറഞ്ഞത്. ഇതിന് അവള് സമ്മദികില്ലായിരിക്കും, അമ്മക്ക് അവളെ വലിയ കാര്യമായിരുന്നു, ഞാൻ ഇല്ലാത്തതിൻ്റെ കുറവ് ഹും….. ഇതൊന്നും കാണാൻ എൻ്റെ അമ്മ ഇല്ലല്ലോ… പാവം ഒരുപാട് വിഷമിച്ചിണ്ടാവും… എല്ലാം എൻ്റെ തെറ്റാണ് ഞാൻ അമ്മ എന്നോട് അമ്മയുടെ വിഷമം പറഞ്ഞപ്പോഴെ കൂടെ കൂട്ടണമായിരുന്നു ഞാൻ അത് ചെയ്തില്ല…. എൻ്റെ തെറ്റാ എൻ്റെ മാത്രം…. “””ഫുഡിൻ്റെ മുന്നിൽ വെച്ച് ഞാൻ എന്നോട് തന്നെ ചോദിച്ചു.

എനിക്കങ്ങനെ അമ്മയുടെ മരണം ഒരു ഭൂതത്തിൻ്റെയും പ്രേതത്തിൻ്റെയും തലയിലിടാൻ താൽപര്യമുണ്ടായിരുന്നില്ല, കോളജ് ലൈബറിയിൽ നിന്ന് വായിച്ച ഷെർലക് ഹോംസ് കഥകൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു… ഞാൻ എൻ്റെ അമ്മയുടെ മരണം അന്വേഷിക്കുവാൻ തുടങ്ങി.

ഞാൻ ആദ്യം പോയത് ആ കിണറിൻ്റെ അടുത്തായിരുന്നു… എന്തിനാണ് അമ്മയും അമ്മായിയും ഇത്രയും ദൂരമുള്ള വഴിക്ക് വന്നത്… പൊതുവെ പകൽ പോലും ഇതിലെ അമ്മാവൻറെ വീട്ടിൽ പോകാൻ പേടിയാവും… രാത്രിയിൽ അമ്മ ഈ വഴിക്ക് വരണമെങ്കിൽ അമ്മയോ അമ്മായിയോ എന്തോ കാണാൻ പാടില്ലാത്തത് കണ്ടിട്ടുണ്ടാവും… അത് ഒരിക്കലും പ്രേതമാവില്ല. ഒന്നുകിൽ അവരെ ആരോ ആക്രമിക്കാൻ വന്നപ്പോ ഈ വഴി വേഗത്തിൽ ഓടിയാതാവാം, അതുമല്ലെങ്കിൽ മനപ്പൂർവം ആരോ അവരെ തള്ളിയിട്ടതാവും ,അമ്മ ഒരിക്കലും ഈ കിണറിൽ എടുത്ത് ചാടില്ല… ഇവിടെ വേറെയെന്തോ സംഭവിച്ചിട്ടുണ്ട്… അത് ഞാൻ കണ്ടുപിടിക്കണം.. എനിക്കത് കണ്ടു പിടിച്ചേ മതിയാവൂ…. അതിനു ശേഷം

ഞാൻ നേരെ അവമ്പലത്തിലേക്ക് വിട്ടു, ഒന്ന് തെയ്തതിന് ശേഷം അന്ന് രാത്രി ഉത്സവത്തിന് ശേഷം അമ്മ എന്ത് കൊണ്ടാണ് വീട്ടിലേക്ക് പെട്ടെന്നു തിരിച്ച് പോകാൻ കാരണമെന്നറിയാൻ അടുത്തുള്ള പാല മരത്തിൻ്റെ ചുവട്ടിൽ ഇരുന്ന് കുറെ ആലോജിച്ചു. ആ സമയത്താണ് വീടിൻ്റെ അടുത്തുള്ള രമ്യ ചേച്ചി അമ്പലത്തിൽ തൊഴാൻ വന്നത്… എന്നെ കണ്ടതും ഒരു സങ്കടത്തോടെ വിളിച്ചു..

നന്ദു കൂട്ടാ… നീ എപ്പോ വന്നതാ….”””

ങാ ഇതാര്… രമ്യചേച്ചിയോ… ഞാൻ ഇന്നലെ എത്തിയതാ…”””

നിന്നെ അന്ന് കാണാഞ്ഞിട്ട് ഞങൾ കുറെ ചോദിച്ചതാ…. പക്ഷെ ആരും ഒന്നും മിണ്ടിയില്ല…”””

അത് ചേച്ചി എൻ്റെ പരീക്ഷ ആയത് കൊണ്ട് ആരും എന്നെ അറിയിച്ചില്ല…”””

അത് എന്ത് ന്യായമാണ് കുഞ്ഞേ… അമ്മ മരിച്ചിട്ട് പോലും സ്വന്തം മകനെ അറിയിക്കാതെ, അവനെ കൊണ്ട് അവസാനമായി ഒന്ന് കാണിക്കാതെ, സംസ്കരിച്ചത് ഒട്ടും ശരിയായ നടപടിയല്ല…. പാവം എൻ്റെ വിമലെച്ചി…. അവസാനമായി തൻ്റെ കുട്ടിക്ക് പോലും കാണാൻ പറ്റാതെ പോയല്ലോ….””” അവര് അതും പറഞ്ഞു നിറഞ്ഞ കണ്ണുകൾ തുടച്ചു…. അതേ ഇവിടെ എൻ്റെ അമ്മയെ ഇവിടെ എല്ലാവർക്കും വലിയ കാര്യമാണ്… എന്നാൽ എൻ്റെ അച്ഛനെ അങ്ങനെ ആർക്കും പിടിക്കത്തുമില്ല… ഇവരെയൊക്കെ എൻ്റെ അമ്മ പണമായും മറ്റും സഹായിക്കാറുണ്ട്…

ചേച്ചി ഇങ്ങനെ എന്നെ കൂടി സങ്കടപെടുത്താതെ…”””

എന്നോട് ക്ഷമിക്ക് കുഞ്ഞെ … ഞാൻ അത് ഓർത്തില്ല… നീ വാ സമയം ഒരുപാടായി നമുക്ക് ഒരുമിച്ചു വീട്ടിൽ പോകാം..””” സൂര്യൻ അതിൻ്റെ അഛിയിൽ എത്തിയിരുന്നു…. നിലാവ് അതിൻ്റെ പൂർണതയേടെ തലക്ക് മുകളിൽ ഉദിച്ചിരുന്നു… ഞാൻ അവരുടെ കൂടെ നടന്നു…

ആട്ടെ നീ എപ്പോഴാ അമ്പലത്തിൽ പോയത്…. “””

ഞാൻ ഉച്ച മുതലെ അവിടെ ഉണ്ടായിരുന്നു…”””

അപ്പൊ നീ ചോറോന്നും കഴിച്ചില്ലേ…. എന്താടാ നിയിങ്ങനെ അമ്മ പോയെന്നും കരുതി പട്ടിണി കിടകാനാണോ… നിൻ്റെ ഭാവം..”””

Leave a Reply

Your email address will not be published. Required fields are marked *