ദീപികാ വസന്തം 4

ഹലോ….””

ഹലോ….. നന്ദു പോയാടാ….. ഏട്ടൻ പോയഡാ….”””” ചേച്ചിയുടെ കരച്ചിലോട്ട് കൂടിയുള്ള ശബ്ദം കോട്ടപ്പോൾ ഞാൻ ആകെ വല്ലാതായി

എന്താ ചേച്ചി…. ചേട്ടന് എന്താ പറ്റിയത്…”””

എടാ നന്ദു വരുണിന് ഒരു ആക്സിഡൻ്റ് പറ്റി നീ വേഗം സിറ്റി ഹോസ്പിറ്റലിൽ പോകൂ….. ഞങൾ സ്വാമിയോട് ചോദിച്ചിട്ട് വരാം “””” ചേച്ചിയുടെ കയ്യിൽ നിന്നും ഫോൺ മേടിച്ച അളിയൻ എന്നോട് പെട്ടെന്നു പോകുവാൻ പറഞ്ഞു…

ഞാൻ ബുക്കിലേക്കും കണ്ണാടിയിലും നോക്കി…. പുറത്ത് ശക്തിയിൽ മിന്നലും ഇടിയും മുഴങ്ങി………… സ്വാമിയുടെ വചനങ്ങൾ ഞാൻ ഓർത്തു ബന്ധുക്കളിൽ നിന്നും ചതി പ്രതീക്ഷിക്കാം….. അതെൻ്റെ കാതുകളിൽ പ്രതിജ്വലിച്ച് കൊണ്ടിരുന്നു”””. ഞാൻ ആ ബുക്ക് അരയിൽ തിരുകി നേരെ ഹോസ്പിറ്റലിൽ വിട്ടു….. ഓപ്പറേഷൻ തീയറ്ററിൻ്റെ മുന്നിൽ എനിക്ക് അമ്മവനെ കാണാൻ സഹായിച്ചു…. ഞാൻ അയാളുടെ അരികെ ചെന്നു…..

അമ്മാവാ….. എന്താ പറ്റിയത്….. പറ…””””

നന്ദു ഞാൻ ദീപു വിളിച്ചിട്ടാണ് സംഭവം അറിഞ്ഞത്….. അവളെ കണ്ട് മടങ്ങുന്ന വഴി ഒരു ലോറി വന്നു അവൻ്റെ വണ്ടിക്ക് ഇടിക്കുകയായിരുന്നു…. രക്ഷിക്കാൻ പറ്റില്ലെന്നാണ് ഡോക്ടർ പറഞ്ഞത്…. അവളും അകത്ത് ഉണ്ട്…..”””” ശേഷം ഞാനും അവിടെ ഇരുന്നു…. അപ്പോഴാണ് ചേച്ചിയും അളിയനും കൂടെ അവിടേക്ക് വന്നത്….. എനിക്കിപ്പോൾ സ്വാമി പറഞ്ഞതിനോട് കുറേഷെ വിശ്വാസം വരാൻ തുടങ്ങിരുന്നു….. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു…

നിങ്ങളോടാരാ ഇപ്പോ ഇങ്ങോട്ട് വരാൻ പറഞ്ഞത്… സ്വാമി സമ്മദിച്ചോ …??”””””

ഇല്ല…. സ്വാമിയേ വിളിച്ചിട്ട് കിട്ടിയില്ല കുറെ ശ്രമിച്ചു….. ഇവളാണ്ടെങ്കിൽ അവനെ കാണണമെന്ന് ഒടുക്കത്തെ വാശിയും. എനിക്ക് വേറെ മാർഗം ഇല്ലായിരുന്നു….””””” ഞാൻ ചേച്ചിയെ ചേർത്തു പിടിചു…. അവിടെ ഇരുത്തി ആശ്വസിപ്പിച്ചു

എന്ത് പണിയാ അളിയാ കാണിച്ചത്…… വേഗം തന്നെ വീട്ടിൽ പോകാം….””””

ഞാൻ വരില്ല…. അവനെ കാണാതെ ഞാൻ എങ്ങും വരില്ല……”””

ചേച്ചീ പറയുന്നത് കേൾക്കൂ…. ഞാനും ഇപ്പൊൾ നിങ്ങളെ പോലെ സ്വാമിയേ വിശ്വസിക്കുന്നു നിങൾ ഇപ്പൊ വീട്ടിൽ പോകൂ അതാ ഇല്ല എല്ലാവര്ക്കും നല്ലത്…. അളിയാ അച്ഛൻ നിങ്ങള് വന്നത് അറിഞ്ഞോ….””””

അച്ഛനെ ഒന്നും ഇതുവരെ അറിയിച്ചിട്ടില്ല…. അച്ഛൻ ഉറങ്ങിയപ്പോൾ ആണ് ഞങൾ വന്നത്….”””

ചേച്ചീ അച്ഛൻ നിങ്ങളും കൂടി വന്നത് അറിഞ്ഞാൽ പറയണ്ടല്ലോ വേഗം പോകൂ…””””

ഞാൻ പോകില്ല….. എൻ്റെ കുട്ടിൻെറ അച്ഛനെ വിട്ട് ഞാൻ എങ്ങും പോകില്ല….. എനിക്ക് അവനെ കാണണം …””” ചേച്ചി അതും പറഞ്ഞു കരയാൻ തുടങ്ങി…. ഇത് കണ്ട് അമ്മാവനും അവിടേക്ക് വന്നു….. അവളെ സമാധാനിപ്പിച്ചു…..

ഒരു നേഴ്സ് വന്നു അവിടെ നിന്നും ബഹളം ഉണ്ടാകരുതെന്ന് ഞങ്ങളോട് പറഞ്ഞു….. ചേച്ചീ എന്താ പറഞ്ഞത് ചേച്ചിയുടെ കുട്ടിയുടെ അച്ഛനെന്നോ…. ചിലപ്പോ മാറി പോയതാവും…… ഞാൻ ഓരോന്ന് ചിന്തിച്ചു…….

നന്ദു ഇവള് വരുന്ന ലക്ഷണമില്ല…. ഞങൾ ഇവിടെ ഇരിക്കട്ടെ….”””” അവളുടെ വാശിക്ക് എനിക്കും വഴങ്ങി കൊടുക്കേണ്ടി വന്നു….. അൽപ സമയം കഴിഞ്ഞു ഡോക്ടർ പുറത്ത് വന്നു…..

ഡോക്ടർ എന്തായി…..””””..

നിങ്ങള്..”””””

ഡോക്ടർ ഇയാളുടെ ബ്രദറാണ് ഉള്ളിൽ ഉള്ളത്…”””” അതും പറഞ്ഞു ദീപിക അയാളുടെ പുറകിൽ നിന്നും മുന്നിലേക്ക് വന്നു…

തൻ്റെ ബന്ധുക്കൾ ആണോ ഇവർ…””””

അതേ ഡോക്ടർ….”””

താൻ കണ്ടതല്ലേ…. അയാളുടെ കണ്ടീഷൻ…. ഇവരോട് ഞാൻ എന്താ പറയുക…””””

ഡോക്ടർ തുറന്ന് പറഞ്ഞോ….. അവർ അത് കേൾക്കാനുള്ള മാനസികാവസ്ഥയിലാണ്…”””

ലുക്ക് മിസ്റ്റർ….”””. നന്ദു”””””. ആ ലുക്ക് മിസ്റ്റർ നന്ദു നിങ്ങളുടെ ബ്രദറിനെ രക്ഷിക്കാൻ ഞങൾ ഒരുപാട് ശ്രമിച്ചു….. സോറി ഞങ്ങൾക്ക് അയാളെ രക്ഷിക്കാനായില്ല….. തലകും ലിവരിനും നല്ല രീതിയിൽ ഇഞ്ചുറി ഉണ്ടായിരുന്നു…. ഇനി താൻ വേണം ബാക്കിയുള്ളവരെ നോക്കാൻ….. സോറി ഫോർ യുവർ ലോസ്സ്

അയാള് പോയതും ദീപിക ചേച്ചിയെ സമാധാനിപ്പിക്കുന്നതും… അതു കഴിഞ്ഞ് നേരെ നേഴ്സിൻ്റെ അടുത്ത് പോകുന്നത് കണ്ടൂ….. ഞാൻ ആകെ ഒരു വല്ലാത്ത അവസ്ഥയിൽ കടന്നു പോയത് എനിക്ക് കരയാൻ സാധിക്കാത്ത അവസ്ഥ.….. അച്ഛൻ എന്നെ തുടരെ ഫോൺ വിളിച്ച് കൊണ്ടിരുന്നു……

Leave a Reply

Your email address will not be published. Required fields are marked *