ദീപികാ വസന്തം 4

അയ്യോ അതൊന്നും വേണ്ട ചേച്ചി, ഞാൻ വീട്ടിൽ പോയി കഴിച്ചോളാം….”””

നിന്നെ അവിടെ ആരും നോക്കിലെന്ന് എനിക്കറിയാം… നീ ഇന്ന് പട്ടിണി കിടക്കുമെന്നും എനിക്ക് നല്ല ഉറപ്പുണ്ട്… അത് കൊണ്ട് നിനക്കിനി അമ്മയെ മിസ്സ് ചെയ്യുന്ന സമയത്തെക്കെ എൻ്റെ വീട്ടിൽ വന്നാ മതി…. രാവിലെ… ചേട്ടന് പണിക്കും ധനു ക്ലാസ്സിലും പോയാൽ ഞാൻ ഒറ്റയ്ക്കാണ്… എനിക്ക് എൻ്റെ ചേച്ചിയെ പോലെയാണ് നിൻ്റെ അമ്മ…. അല്ല ചേച്ചീ തന്നെ…. അത്കൊണ്ട് നീ ഇന്ന് ഇവിടുന്ന് കഴിച്ചിട്ട് പോയാൽ മതി .””””

ഞാൻ എത്ര പറഞ്ഞിട്ടും അവർ കേട്ടില്ല…. അവർ പറഞ്ഞതും ശരിയാണ് ഞാൻ വീട്ടിൽ പോയാൽ ഒന്നും കഴിക്കില്ല …. എനിക്ക് അവിടുന്ന് ഒന്നും കഴിക്കാൻ പറ്റില്ല …. അവിടെ മൊത്തം എൻ്റെ അമ്മയുടെ മണമാണ് അവിടെയുള്ള ഒരോ നിമിഷവും അമ്മയെ ഞാൻ നേരത്തെ ഇവിടുന്ന് കൊണ്ടുപോയിലെന്ന കുറ്റബോധം എന്നെ വല്ലാതെ അലട്ടിയിരുന്നു….,,,, അവർ വലിച്ച് എന്നെ വീട്ടിൽ കയറ്റി…. സിറ്റ് ഔട്ടിൽ തന്നെ അവരുടെ ഭർത്താവ് ചന്ദ്രൻ ചേട്ടൻ ഉണ്ടായിരുന്നു….

ഇതാരാവരുന്നത്… നന്ദു മോനോ…. വാ അകത്ത് കയറി ഇരിക്ക്…””””

എന്തല്ലാ ചന്ദ്രേട്ടാ വിശേഷം…. “””

സുഖം തന്നെ നന്ദു കുട്ടാ….. നീ എവിെയായിരുന്നു ഇത്രയും നാൾ … നിൻ്റെ അമ്മ മരിച്ചപ്പേ പോലും കണ്ടില്ലല്ലോ….”””

ഏട്ടാ അവനോടു അതൊന്നും ഇപ്പൊ ചോദിക്കണ്ട… എല്ലാം ഞാൻ വിശദമായി പിന്നിട് പറയാം … ഇവനാകെ വിഷമിച്ചിരിക്കുകയാണ്…. ഇതുവരെയും ഒന്നും കഴിച്ചിട്ടുമില്ല….”””

ഒന്നും കഴച്ചില്ലന്നേ… മോളെ ധനു…. നീ വേഗം ഇങ്ങു വന്നേ…””” മുറിയിലിരുന്ന് പഠിക്കനിരുന്ന അവരുടെ മകളെ അയാള് വിളിച്ചു. എന്തിനാ അച്ചാ വിളിച്ചത്……””” വിളികേട്ട ഭാഗത്തേക്ക് വരുന്നിടെ അവൾ ചോദിച്ചു…

ഡീ നീ അടുക്കളയിൽ പോയി ചോറും കറികളും ടേബിളിൽ കൊണ്ട് വെക്കു…. ഞാൻ ഒന്നു ഡ്രസ് മാറട്ടെ…””” അവളെ കണ്ടതും ചേച്ചി മുറിയിലേക്ക് നടന്നു…

ഇതാര് നന്ദുവേട്ടനോ …. ഞാനിപ്പോൾ തന്നെ എടുത്ത് വെക്കാം””””

എടാ നീ വന്നക്കാലിൽ നിൽകാതെ ഇവിടെ ഇരി…””” ചന്ദ്രട്ടൻ ഒഴിഞ്ഞ കസേര ചുണ്ടി കാണിച്ചു..

എടാ നിൻ്റെ അവസ്ഥ എനിക് മനസ്സിലാവും…. പോയവര് പോയി… ഇനി അതോർത്ത് വിഷമിക്കാതെ നീ നിൻ്റെ ജീവതം മുന്നോട്ട് കൊണ്ടു പോകണം…””” ഞാൻ തലയാട്ടുകയല്ലാതെ മറുത്തെന്നും പറഞ്ഞില്ല…

ഏട്ടാ വാ ഇവിടെ എല്ലാം എടുത്ത് വച്ചുട്ടുണ്ട്….”””

അവരുടെ കൂടെ എന്നെയും ഇരുത്തി, കഴിക്കാൻ പലതവണ ശ്രമിച്ചു… എത്ര നോക്കിയിട്ടും എനിക്ക് തൊണ്ടയിൽ നിന്നും താഴോട്ട് ഇറങ്ങുന്നില്ല… ഒരു വല്ലാത്ത മടുപ്പ് പോലെ

എന്താടാ ഫുഡ് മോശമാണോ … നീ എന്താ ഒന്നും കഴിക്കാത്തത്…””” ഫുഡിൽ കൈയിട്ട് ഇളക്കുന്നത് കണ്ട് എനിക്കത് ഇഷ്ടപ്പെട്ടില്ലെന്ന് ചേച്ചി കരുതി

അതൊന്നുമില്ല ചേച്ചി… എനിക്ക് കഴിക്കാൻ പറ്റുന്നില്ല….”””

നീ ഇങ്ങോട്ട് ഇരുന്നേ…. നിനക്ക് ഞാൻ വാരി തരാം….”””

ഏയ്!!! അതിൻ്റെയെന്നും ആവശ്യമില്ല…””””

ഇങ്ങോട്ട് താടാ പാത്രം… അതൊക്കെ ഞാൻ നോക്കിക്കോളാം….”””

ചേച്ചി സ്നേഹപൂർവ്വം എനിക് വാരി തന്നു…. കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ ഞാൻ ഇടയ്ക്കിടെ തുടച്ചുകൊണ്ട് അത് സ്വീകരിച്ചു…

നീ എന്നെ നിൻ്റെ അമ്മയെ പോലെ കണ്ടാൽ മതി…. “”” അവർ അതുകൂടി പറഞ്ഞപ്പോ എനിക്ക് ഒട്ടും പിടിച്ച് നിൽക്കാനായില്ല…. ഞാൻ നല്ല പോലെ കരഞ്ഞു… രമ്യെച്ചി എന്നെ മാറോട് ചേർത്തു ആശ്വസിപ്പിച്ചു…. അവരോടെനിക്ക് സ്നേഹവും ബഹുമാനവും ആദരവും ഒരേ സമയം തോന്നി… അവരെ ഞാൻ കെട്ടി പിടിച്ചു…. എൻ്റെ കരച്ചിൽ കണ്ട് ധനുവും കരഞ്ഞു.. ചന്ദ്രേട്ടൻ്റെ മുഖത്ത് ഒരു പുഞ്ചിരിയായിരുന്നു… ശേഷം ഞാൻ മുഖവും കഴുകി കുറച് നേരം അവരോട് വിശേഷങ്ങൾ പങ്കുവച്ചിരുന്നപ്പോൾ എൻ്റെ ഉള്ളില്ലുളള ചോദ്യം ഞാൻ ചേച്ചിയോട് സ്വകാര്യമായി ചോദിച്ചു

ചേച്ചി അന്ന് രാത്രി അമ്മയും അമ്മായിയും എന്തിനാണ് പെട്ടെന്നു വീട്ടിലേക്ക് തിരിച്ചു പോയത് എന്ന് ചേച്ചിക്ക് ഓർമ്മയുണ്ടോ….”””

Leave a Reply

Your email address will not be published. Required fields are marked *