എടാ അന്ന് നിൻ്റെ അമ്മ നാടകം നടകുന്നതിൻ്റെ ഇടയിൽ വീട്ടിൽ ഗർഭിണിയായ നിൻ്റെ ചേച്ചി ഒറ്റക്കാണെന്നും പറഞ്ഞാണ് ഇറങ്ങിയത്. അപ്പോഴാണ് വീട്ടിലോട്ടാണെങ്കിൽ ഞാനും വരുന്നു എനിക്കും അവളെ കാണണം എന്ന് അംബികയെച്ചിയും പറഞ്ഞു…. അവരപ്പോ തന്നെ പോവുകയും ചെയ്തു….”””
അമ്മ വേറെ എന്തെങ്കിലും കാര്യങ്ങളെ പറ്റിയോ…. പോകുന്ന വഴിയിൽ ആരെയോ കാണാണോ മറ്റോ ഉണ്ടെന്നു പറഞ്ഞതായി ഓർകുനുണ്ടോ…”””
ഇല്ലടാ… എന്താ നിനക്ക് ചേച്ചിയുടെ മരണത്തിൽ എന്തെങ്കിലും സംശയമുണ്ടോ….”””
ഏയ്…. ഞാൻ ചുമ്മാ ചോദിച്ചതാ…. എന്നാ പിന്നെ ഞാൻ പോട്ടെ…”””
ആ… നിനക്ക് വേണമെങ്കിൽ ഇവിടെ ഉറങ്ങാം കേട്ടോ… “””
ചേട്ടൻ വേണേ എൻ്റെ കൂടെ കിടന്നോ ഞാൻ ഒറ്റക്കല്ലെ കിടക്കുന്നത്…”””’ അവിടേക്ക് വന്ന ധനു ഒരു ഭാവ വ്യത്യാസവുമില്ലാതെ എന്നെ നോക്കി
എന്താടീ നിൻ്റെ വിചാരം നീ ഇപ്പോഴും എൻ്റെ കൂടെ കിടക്കാൻ ചെറിയ കിട്ടിയെന്നാണോ…. പത്തിരുപത് വയസ്സായി അതോർമ്മ വേണം…. “””
എനിക്ക് ചേട്ടനെ പേടിയുമില്ല വളരെ ഇഷ്ടവുമാണ്…. ചേട്ടൻ എൻ്റെ കൂടെ കിടന്നെന്ന് വെച്ച് ലോകം ഇടിഞ്ഞ് വീഴുകയെന്നുമില്ലല്ലോ…””” ഒരു നാണത്തോടെയവൾ എന്നെ നോക്കി
എന്തൊക്കെയാടീ അസത്തെ നീ പറയുന്നത്…. നന്ദു നീ അവള് പറയുന്നതെന്നും കാര്യമാക്കണ്ട…”””
ഞാൻ ഇതൊക്കെ ഒരു തമാശ ആയിട്ടെ കാണുന്നുള്ളൂ…. “””
അപ്പൊ ചേട്ടന് എന്നെ ഇഷ്ടമല്ലല്ലെ…. “”””
ഓ ഇവളെ കൊണ്ട് ഞാൻ തോറ്റല്ലോ എൻ്റെ ഭകവതീ….”””
അമ്മികെന്താ… ഇത്ര വലിയ പ്രശ്നം, ഞങൾ തമ്മിൽ കല്യാണം കഴിക്കുന്നത് അത്ര വല്ല്യകാര്യമാണോ….”””
ധനു നിൻ്റെ കളി വല്ലാതെ കൂടുന്നുണ്ടു ട്ടൊ… അമ്മയോടാണ് സംസാരിക്കുന്നതെന്ന് ബോധം വേണം… അവനോട് ഈ സാഹജര്യത്തിൽ ഇങ്ങയാണേ സംസാരിക്കുന്നത് ,,, നീ പക്വത എത്തിയ പെണ്ണല്ലേ…. അതിൻ്റെ ഒരു മര്യാദ കാണിക്കൂ…””” ഇത്രയും നേരം ചിരിച്ച ചന്ദ്രേട്ടൻ പെട്ടെന്നു ടോൺ മാറ്റി….
സോറി… നന്ദു ഏട്ടാ…. ഞാൻ ചേട്ടൻ്റെ സിട്യൂയേഷൻ നോക്കിയില്ല…. ഇതൊന്നു ഞാൻ വെറുതെ പറഞ്ഞതല്ല.. എനിക് ചേട്ടനെ ശരിക്കും ഇഷ്ടമാണ്… ചേട്ടന് എറ്റവും കൂടുതൽ ഇഷ്ട്ടം ചേട്ടൻ്റെ അമ്മയോടാണെന്ന് എനിക്കറിയാo.. അവർ ഇല്ലാത്ത സ്ഥിതിക്ക് ചേട്ടൻ്റ കൂടെ താങ്ങും തണലായി എന്നും ഒരാൾ വേണമെന്ന് തോന്നി… നമ്മള് ഇഷ്ടപ്പെടുന്ന ആൾക്ക് ഏറ്റവും അവിശ്യഘട്ടത്തിൽ അല്ലെ കൂടെ വേണ്ടത്…. അതാ ഞാനിപ്പോൾ തന്നെ എൻ്റെ ആഗ്രഹം തുറന്ന് പറഞ്ഞത്…. “””
നീ എന്താടി അവനോടു കുശു കുശു പറയുന്നത്…””””
ഒന്നുമില്ല അമ്മാ….. “””” അവള് ചിരിച്ച് കൊണ്ട് അവളുടെ അമ്മയുടെ അടുത്ത് പോയി നിന്നു…. അവള് പറഞ്ഞതൊന്നും ഞാൻ കാര്യമാക്കിയില്ല…. എൻ്റെ മനസ്സിൽ പൂർണമായും അമ്മയുടെ അസാധാരണ മരണത്തെപ്പറ്റിയായിരുന്നു
ശരി ചേട്ടാ ഞാൻ പോട്ടെ…. പിന്നെ ചേച്ചീ അമ്മ എന്തെങ്കിലും അന്ന് രാത്രി പറഞ്ഞത് ഓർമ വന്നിട്ടുണ്ടെങ്കിൽ എന്നെ അറിയിക്കനെ….””” ഞാൻ അവരുടെ വീട്ടിൽ നിന്നും ഇറങ്ങി നടന്നു…
ചേട്ടാ ഒന്ന് നിന്നെ..””” ധനു എൻ്റെ പിറകെ ഓടി വന്നു…
ധനു നീ നേരത്തേ പറഞത് വീണ്ടും പറയാനാണെങ്കിലും … സോറി ഞാൻ ഇപ്പൊൾ അതിനൊന്നും പ്രാധാന്യം കൊടുക്കുന്നില്ല….””””
അതല്ല….ഞാൻ പറയാൻ വന്നത് ചേട്ടൻ്റെ അമ്മയെ കുറിച്ചാണ്…. അന്ന് രാത്രി ഞാനും അവരുടെ കൂടെ വന്നിരുന്നു….. “”” അത് കേട്ടപ്പോൾ ഞാൻ ഞെട്ടി അവളെ എൻ്റെ നേരെ നിർത്തി, അവള് വീണ്ടൂം തുടർന്ന്
പിറ്റേന്ന് രാവിലെ സം എക്സാം ഉള്ളതിനാൽ ഞാൻ നാടകം നടക്കുമ്പോൾ പഠിക്കാനായി വീട്ടിലേക്ക് വരുവായിരുന്നു… എപ്പോഴാണ് ചേട്ടൻ്റെ അമ്മയും അമ്പികയെച്ചിയും നടന്നു പോകുന്നത് ഞാൻ കണ്ടത്…. അവരുടെ കൂടെ ഞാനും കൂടി ഒറ്റക്ക് പോകണ്ടല്ലോ എന്ന് കരുതി…””
നിങ്ങള് വരുമ്പോ… പിന്നിൽ ആരെങ്കിലും നിങ്ങളെ ഫോളോ ചെയ്യുന്നത് പോലെയോ… മറ്റോ തോന്നിയിരുന്നേ….”””
അങ്ങനെ ഒന്നും ഇല്ലായിരുന്നു…. ചേട്ടാ..””””
അവർ ആ കാട് വഴി വീട്ടില് പോകുമെന്നേ മറ്റോ പറഞ്ഞോ…..””””
