ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 6 2

അജിത്തേ…. കാര്യങ്ങൾ നീ സംസാരിച്ചോണം ഞാനും അനൂപും കൂടെ സപ്പോട്ട് ചെയ്തോളാം… വേറൊന്നും കൊണ്ടല്ല ഞങ്ങൾക്ക് പെട്ടെന്ന് പറയാൻ വാക്കുകൾ കിട്ടില്ല അതുകൊണ്ടാണ്…

ഞാൻ ടെൻഷനോടെ റോണിയെ നോക്കി…
”’ഒരു പെൺകുട്ടിയുടെ വീട്ടിലേക്ക് അവളെ കെട്ടിച്ചു തരുവോന്ന് ചോദിക്കാനാണ് പോകുന്നത് നാട്ടുകാര് കൈവെച്ചില്ലേൽ കൊള്ളാം”’
ഞാൻ മനസ്സിൽ ചിന്തിച്ചു..

എടാ ആരതിയുടെ വീട്ടിലേക്ക് പോണോടാ??? അവളുടെ അമ്മ സമ്മദിച്ചില്ലേൽ വിഷാദ ഭാവത്തിൽ ജിത്തു പറഞ്ഞു….

ജിത്തു നീ പേടിക്കാതിരിക്ക്…. സമ്മദിച്ചില്ലേൽ സമ്മദിക്കും വരെ എല്ലാ ദിവസവും അവളുടെ അമ്മയോട് ഇക്കാര്യം പറഞ്ഞുകൊണ്ടേയിരിക്കും…. റോണി മറുപടി പറഞ്ഞു….

റോണീ അവളുടെ അമ്മ പ്രശ്നം വല്ലതും ഉണ്ടാക്കുമോ??? സംശയത്തോടെ അനൂപ് ചോദിച്ചു…

ഏയ് എന്നെ അറിയാം അവർക്ക് പിന്നെ അങ്ങനെ പ്രശ്നമാക്കിയാൽ തന്നെ എൻ്റെ അമ്മയോടെ വന്ന് പറയൂ അതുകൊണ്ട് നിങ്ങളാരും പേടിക്കണ്ട…
”’എൻ്റെ അമ്മ ആത്മാർത്ഥ പ്രണയത്തിന് ഫുൾ സപ്പോർട്ടാണ്”’ അതുകൊണ്ട് അങ്ങനെ വല്ലതും വന്നാൽ ഞാൻ ഡീൽ ചെയ്തോളാം …
പിന്നെ അവിടെ ആരതിയില്ലേ ബാക്കി അവൾ നോക്കിക്കോളും…. ”’പ്രണയ സാക്ഷാത്ക്കാരത്തിനു വേണ്ടി അൽപ്പം റിസ്ക് അവളും എടുക്കട്ടെ ”’… അപ്പോളല്ലേ ഇവരിലെ പ്രണയത്തിൻ്റെ ആഴം അവളുടെ അമ്മയ്ക്ക് മനസ്സിലാവു….

വണ്ടി ഓടി ഓടി ഒരു ചെറിയ വാർക്കൽ വീടിൻ്റെ വേലിക്കു പുറത്തായ് നിന്നു വളരെ പഴക്കമുള്ളൊരു വീട്….

എൻ്റെ ഉള്ളിലെ ഭയം വർദ്ധിക്കുവാൻ തുടങ്ങി ആരതിയുടെ അമ്മ എങ്ങനെ പ്രതികരിക്കുമോ എന്തോ????

വണ്ടി വേലിക്കകത്തേക്ക് പതിയെ കയറി …..
നോക്കുമ്പോൾ ആരതിയും അമ്മയും വാതിൽക്കൽ തന്നെയുണ്ട് വീട്ട് മുറ്റത്ത് ഒരു കാർ വന്ന് നിന്നത് കണ്ടപ്പോൾ രണ്ട്പേരും പെട്ടെന്ന് എഴുന്നേറ്റു…

പതിയെ ഡോർ തുറന്ന് ഞാനും റോണിയും ഇറങ്ങി ഞങ്ങളെ കണ്ടതും ആരതി ഒന്ന്‌ ചിരിച്ചു ” ഇവന്മാരെന്താ ഇവിടെ ” എന്നുള്ള ഭാവമായിരുന്ന് അവൾക്ക്….

തൊട്ട് പുറകെ അനൂപും ജിത്തുവും ഇറങ്ങി….
ജിത്തുവിനെക്കണ്ടതും ആരതിയുടെ മുഖത്ത് ഒരു അമ്പരപ്പും ഭയവും ഉടലെടുത്തു…….

ഞങ്ങൾ ഒരുമിച്ച് വീടിനു മുന്നിലേക്ക് നടന്നു…….

തുടരും…..

കഥയിലെ തെറ്റുകുറ്റങ്ങൾ എല്ലാരും സദയം ക്ഷമിക്കണം…

കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുക…..

ഫോൺ ഹാങ്ങ് ആവുന്നതിനാൽ ടൈപ്പിംഗ് എളുപ്പത്തിൽ നടക്കുന്നില്ല ….
രണ്ട് സീൻ കൂടി എഴുതിയതാണ് പക്ഷെ എഴുതി വരുമ്പോൾ ഫോൺ ഹാങ്ങ് ആവുകയാണ് ….
കഴിവതും വേഗത്തിൽ അടുത്ത പാർട്ട് എഴുതാൻ ശ്രമിക്കാം….
നിങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് ….

സ്നേഹത്തോടെ…..❤❤❤

അരുൺ മാധവ്…

Leave a Reply

Your email address will not be published. Required fields are marked *