ചാച്ചന് രാഷ്ട്രീയത്തിലുള്ള ഹോൾഡ് അറിയാവുന്നത് കൊണ്ട് ആരും തന്നെ മുന്നോട്ട് വന്നില്ല അവസാനം പോലീസുകാർ അയാളെ ആശുപത്രിയിൽ എത്തിച്ചു….
മാർക്കറ്റിലെ തിരക്കെല്ലാം കഴിഞ്ഞ് ഒരു ഫോർമാലിറ്റിക്ക് വേണ്ടി പപ്പയും ചാച്ചനും കൂടി സ്റ്റേഷനിൽ ചെന്നു പിന്നെ പാർട്ടിക്കാർ ഇടപെട്ട് ചർച്ച ചെയ്ത് പ്രശ്നം സോൾവാക്കി…
അയാൾക്ക് മെഡിക്കൽ ചിലവും കോമൺസേഷനും നൽകി…
ജിത്തു : ടാ ഇത്രയും പ്രശ്നങ്ങൾ നടന്നിട്ടും അമ്മ ഒന്നും പറഞ്ഞില്ലേ???….
അമ്മ ഒരിക്കലും പപ്പയെ കുറ്റം പറയില്ല , അമ്മയ്ക്കറിയാം പപ്പ ഒരിക്കലും അനാവശ്യമായ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ലെന്ന് സ്നേഹിക്കുന്നവർക്കായ് ഹൃദയം വരെ നൽകും പപ്പ അതുകൊണ്ടല്ലേടാ ”’എൻ്റെ അമ്മ വീട്ടുകാരെയും ആങ്ങളമാരെയും എതിർത്ത് പപ്പയുടെ കൂടെ ഇറങ്ങിപ്പോന്നത്”’….
ഏ….. നിൻ്റെ പപ്പയും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചതാണെന്നോ???
ഇങ്ങനത്തെ “കാടൻ”
സ്വഭാവമുള്ളൊരാളെ എങ്ങനെയാ ലക്ഷ്മിയമ്മ പ്രണയിച്ചത്???
ഒന്നും ആലോചിക്കാതെ ഞാൻ ചാടിക്കയറി പറഞ്ഞു…
അതിനുശേഷമാണ് ചിന്തിച്ചത് എൻ്റെ നാവിൽ വന്ന അബദ്ധത്തെ പറ്റി….
പക്ഷെ റോണി അപ്പോഴും പുഞ്ചിരിച്ച മുഖത്തോട് കൂടി ഞങ്ങളോടായ് പറഞ്ഞു…
എടാ നിങ്ങൾക്ക് എൻ്റെ പപ്പയെ അറിയാത്തത് കൊണ്ടാണ്…. നിങ്ങളൊന്ന്
അടുത്തിടപഴകി നോക്കണം അപ്പോളെ മനസ്സിലാവൂ പപ്പയെപ്പോലെ ഇത്രയും പാവമായ മറ്റൊരാൾ ഉണ്ടാവില്ലെന്ന്..
കൂടെ നിൽക്കുന്നവർക്ക് ഒരാപത്ത് വന്നാൽ മുന്നും കീഴും നോക്കാതെ പപ്പ ഇറങ്ങും…
ഞാനും അമ്മയുമെന്ന് പറഞ്ഞാൽ പപ്പയ്ക്ക് ജീവനാണ് ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാൽ പപ്പ ആകെ തകരും ,അങ്ങനെയുള്ളപ്പോൾ എന്നെ തല്ലുന്നത് കണ്ടാൽ പിന്നെ പറയാനുണ്ടോ???….
“പിന്നെ അമ്മയും പപ്പയും തമ്മിലുള്ള പ്രണയകഥ”
അത് ഞാൻ പപ്പയുടെ നാവിൽ നിന്ന് തന്നെ നിങ്ങൾക്ക് കേൾപ്പിച്ചു തരാം , കാരണം പപ്പ അത് പറയുമ്പോൾ അമ്മയും അടുത്ത് വേണം ,”’ആ സമയത്ത് അമ്മയുടെ മുഖത്ത് വിരിയുന്നൊരു നാണമുണ്ട് അത് കാണാൻ നല്ല ചേലാണ്”’…
അത്കൊണ്ട് പപ്പയും അമ്മയും ഒരുമിച്ചിരിക്കുമ്പോൾ ഞാനത് പപ്പയെക്കൊണ്ട് തന്നെ പറയിപ്പിക്കാം, തൽക്കാലം ഇത്രയും അറിയുക എൻ്റെ അമ്മ ”’ഒരു ഹിന്ദുവാണ്”’….
റോണി മോനേ ഇന്നെന്താ പപ്പ വന്നില്ലേ???….
കായലിൽ വല വീശാനായ് ചെറുവള്ളത്തിലെത്തിയ ഒരാൾ ഉച്ചത്തിൽ വിളിച്ച് ചോദിച്ചു…
ഇല്ല ചന്ദ്രേട്ടാ… ഞങ്ങൾ അങ്ങനെ ഇരുന്നപ്പോൾ വെറുതേ ഇറങ്ങിയതാ ….
ഇവരേതാ ????
ഇവർ എന്നോടൊപ്പം കോളേജിൽ പഠിക്കുന്നതാണ് … ഇന്നെന്താ പെയ്ത്ത് വയമ്പാണോ???
ഹേയ് അല്ല മോനെ ഞാൻ കരിമീന് ഒളിതപ്പാനിറങ്ങിയതാണ്… ( ഒളി എന്ന് പറഞ്ഞാൽ കരിമീനെ പിടിക്കുവാനായ് തെങ്ങിൻ്റെ മടൽ ചെറുതായ് വെട്ടി എടുത്ത് കായലിൽ തറച്ച് വെക്കും ഇങ്ങനെ വെക്കുന്ന മടലിൽ കരിമീൻ വന്ന് മുട്ടയിടും, മുട്ട വിരിയും വരെ കരിമീൻ അതിനു ചുവട്ടിൽ നിന്നും മാറുകയില്ല ചിലയിടത്ത് ഇതിനെ തടം എന്നും അറിയപ്പെടും )
എന്നാൽ നടക്കട്ടെ മക്കളെ ഞാൻ അക്കരയിലേക്ക് പോകുവാ…
ശരി ചന്ദ്രേട്ടാ….
എടാ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്….. ജിത്തു ഞങ്ങളെ 3 പേരെയും നോക്കി പറഞ്ഞു….
ജിത്തു അനുവാദം ചോദിച്ചത് ഇഷ്ടപ്പെടാതെ അനൂപ് പറഞ്ഞു….
എടാ മൈരേ…. നീ ഞങ്ങളുടെ കൂട്ടുകാരനാണ് നിനക്ക് ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടേൽ അനുവാദമൊന്നും ചോദിക്കാതെ കയറി പറഞ്ഞേക്കണം അല്ലാതെ ഇങ്ങനത്തെ ഫോർമാലിറ്റിയുടെ ആവശ്യം നമുക്കിടയിലില്ല കേട്ടല്ലോ
….
എടാ അങ്ങനെയൊന്നുമല്ലടാ…. എനിക്ക്….
നിനക്ക്….. പറയെടാ എന്താണേലും….
“എനിക്ക് ആരതിയെ ഇഷ്ടമാണെടാ “…….
ജിത്തു ആരതിയെ ഇഷ്ടമാണെന്ന് പറഞ്ഞതും ഞങ്ങൾ മൂവരും പരസ്പരം ഒന്ന് നോക്കി….
ടാ …നീ… നീ സത്യമാണോ പറയുന്നത്… റോണി ജിത്തൂനോട് ചോദിച്ചു…
അതേടാ… എനിക്കവളെ ഒരുപാട് ഇഷ്ടമാണ്…
”’ഞാൻ ഇത്രയും നാൾ നിങ്ങളോട് ഒരു കാര്യം മറച്ചുവെച്ചു”’ എനിക്ക് ഒരു പ്രശ്നമുണ്ടായപ്പോൾ എന്താ പ്രശ്നമെന്നു പോലും തിരക്കാതെ തിരിച്ചു തല്ലാനും എല്ലാത്തിനും നിങ്ങളാണ് എൻ്റെ കൂടെ നിന്നത് ഇനിയും ഞാനത് നിങ്ങളിൽ നിന്നും മറച്ചുവെക്കുന്നത് ശരിയല്ല…..
