ഒരു നിമിഷം പോലും അവളെ ഞാൻ ദിവ്യയോട് പ്രതികാരം ചെയ്യാനുള്ള ഒരു പെൺകുട്ടിയായ് കണ്ടിട്ടില്ല,” അവളെ എൻ്റെ സ്വന്തമായാണ് കാണുന്നത്”….
ഈ ജീവിതകാലം മുഴുവൻ ഞാൻ അവളോടൊപ്പം ഉണ്ടാവും
”’ഇത് ജിത്തു ഇന്ന് ഈ ഭൂമിയിൽ ഏറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എൻ്റെ ചങ്ക് കൂട്ടുകാർക്ക് നൽകുന്ന വാക്കാണ്”’
” ജിത്തു എന്നും ആരതിയോടൊപ്പം ഉണ്ടാവും…. ഇനി ഒരിക്കലും അവളുടെ കണ്ണ് നിറയാൻ ഞാൻ അനുവദിക്കില്ല”………
ദേ…. അത് …. ആ ഒരു ഉറപ്പ് മതി റോണിക്ക് ജിത്തു നീ ഒന്നോർത്തും പേടിക്കണ്ട ഞങ്ങൾ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും ….
നാളെ തന്നെ നമുക്ക് ആരതിയോട് പറയാം എല്ലാം സെറ്റല്ലെടാ ചങ്സേ…….
റോണിയുടെ ചോദ്യം വന്നതും അനൂപ് പറഞ്ഞു…..
അത് പിന്നെ പറയാനുണ്ടോ….. നാളെത്തന്നെ നമ്മൾ എല്ലാം സെറ്റാക്കുന്നു…
നീ എന്താടാ അജിത്തേ ഒന്നും മിണ്ടാതെയിരിക്കുന്നത് ????…..
റോണി എന്നോട് ചോദിച്ചു…..
എടാ…. എൻ്റെ അഭിപ്രായത്തിൽ ”’ജിത്തുവിന് ആരതിയെ ഇഷ്ടമാണെന്ന് ആദ്യം പറയേണ്ടത് ആരതിയോടല്ല”’…..
പിന്നെ…… എൻ്റെ അഭിപ്രായം കേട്ട് റോണി ചോദിച്ചു….
“എടാ അത് പറയേണ്ടത് ആരതിയുടെ അമ്മയോടാണ്”……
അവളുടെ അമ്മ ഇപ്പോഴും അവൾക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത്, അവൾക്കു വേണ്ടി മാത്രമാണ് തൻ്റെ ജീവിതം സമർപ്പിച്ചത് അങ്ങനെയുള്ള അമ്മ പെട്ടെന്ന് താൻ വിശ്വസിച്ച് വളർത്തിയ മോൾ ഒരാളുമായ് സ്നേഹത്തിലാന്നെന്നറിയുമ്പോൾ അവർ ആകെ തകരും…..
ഇവൾക്കായാണല്ലോ ഞാൻ എൻ്റെ ജീവിതം അർപ്പിച്ചത് എന്നൊരു ചിന്ത ആ അമ്മയിൽ ഉടലെടുക്കും , ”’ആ നിമിഷം അവരുടെ മിഴിയിൽ നിന്നും ഉതിരുന്ന മിഴിനീർ ജിത്തുവിലും ആരതിയിലും ഒരു ശാപമായ് വന്ന് വീഴും അത് ജീവിതകാലം മുഴുവൻ ഇവരെ വേട്ടയാടും”’ ….
എല്ലാക്കാര്യങ്ങളും തുറന്ന് പറയുന്ന തൻ്റെ മോൾ ഇവൻ്റെ കാര്യം മത്രം മറച്ച് വെച്ചതറിഞ്ഞാൽ അത് അവർക്കൊരിക്കലും താങ്ങാനാവില്ല….
“ഒരു അമ്മ തൻ്റെ മക്കളെ എത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് വ്യക്തമായറിയാം”….
അതുകൊണ്ട് ഇക്കാര്യം ആദ്യം പറയേണ്ടത് ആരതിയുടെ അമ്മയോടാണ് അതും ആരതിയുടെ പ്രസൻസിൽ, ‘അമ്മ സമ്മദിച്ചാൽ മാത്രം മതി എല്ലാം’…..
എൻ്റെ അഭിപ്രായം ചെന്നതും എല്ലാരും വീണ്ടും ആലോചനയിൽ മുഴുകി അൽപ്പ നേരത്തെ മൗനത്തിന് വിരാമമിട്ട്കൊണ്ട് അനൂപ് പറഞ്ഞു….
എടാ…. “അജിത്ത് പറയുന്നതിൽ കാര്യമുണ്ടെടാ….. അവളുടെ അമ്മ പാവം….
അവരോടാണ് ഇക്കാര്യം ആദ്യമേ പറയേണ്ടത് അവരുടെ അനുവാദം വാങ്ങണമെടാ” …..
വാടാ … എല്ലാം എഴുന്നേൽക്ക്…. വന്ന് വണ്ടിയിൽക്കയറ് ……റോണി പറഞ്ഞു…
അനൂപ് : എങ്ങോട്ട് പോവാനാടാ????….
റോണി : ‘ആരതിയുടെ വീട്ടിലേക്ക്’….
റോണിയുടെ മറുപടി കേട്ട് ഞങ്ങളെല്ലാരും അമ്പരന്നു ,ഞാൻ റോണിയോടായ് പറഞ്ഞു ….
എടാ അതിന് ഇനിയും സമയമുണ്ട് ഞാനങ്ങനെ പറഞ്ഞന്നും പറഞ്ഞ് പെട്ടെന്ന് ചാടിക്കയറി ഇറങ്ങണോ?????…
റോണി : “ഇങ്ങനുള്ള നല്ല കാര്യങ്ങളൊന്നും അധികം വെച്ച് താമസിപ്പിക്കരുത്
ഇവിടെ നമുടെ ചങ്കിൻ്റെ
ചങ്ക് തകർന്നിരിക്കുകയാണ് അവൻ്റെ സന്തോഷമല്ലേടാ നമുക്ക് വലുത് വാ നമുക്ക് ആരതിയുടെ അമ്മയെ കണ്ട് കാര്യങ്ങൾ സംസാരിക്കാം”….
അനൂപ് : റോണീ അപ്പോളീ ബിയറ്????….
റോണി : അതവിടെ ഇരിക്കട്ടെടാ മൈരേ…..
”’ആനക്കാര്യത്തിനിടക്കാണ് അവൻ്റെ ഒരു ചേനക്കാര്യം”’ ….
അതവിടെ ഇരുന്നോളും ഇത് ”’പോത്ത് വറീദിൻ്റെ വീടാണ് ഇവിടെക്കയറി അഭ്യാസം കാണിക്കാനും മാത്രം ഒരുത്തനും വളർന്നിട്ടില്ല”’ …
എല്ലാം വന്ന് വണ്ടിയിൽക്കയറ്…..
ഇനി റോണിയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല അച്ഛൻ പറഞ്ഞത് പോലെ തന്നെ റോണിയും വറീദിനെപ്പോലെ ഒരു എടുത്തു ചാട്ടക്കാരനാണ്….. അവൻ എന്തെങ്കിലും തീരുമാനിച്ചുറച്ചാൽ പിന്നെ ആർക്കും അവനെ തടയാൻ സാധിക്കില്ല എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ വണ്ടിയുടെ മുൻ സീറ്റിലായ് കയറി ,അനൂപും ജിത്തുവും പിൻ സീറ്റിലും …..
കാറ് റോണിയുടെ വീട്ടിലേക്ക് പോകുന്ന വഴിയിലൂടെ തന്നെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു….
അതിനിടയിൽ റോണി എന്നോടായ് പറഞ്ഞു…
