മന്ദാരക്കനവ് – 10അടിപൊളി  

 

“മോന് എങ്ങനുണ്ട് ഇപ്പോൾ…പനി മാറിയോ…?” അത് കേട്ട് നിന്ന ശാലിനിയുടെ അമ്മ അവനോട് ചോദിച്ചു.

 

“പനി ആയിട്ട് ഒന്നും ഇല്ലായിരുന്നു അമ്മേ…ചേച്ചി പിന്നെ കുറച്ച് കഞ്ഞി ഇട്ട് തന്ന് അത് കുടിച്ചിട്ട് കിടന്നപ്പോഴേക്കും എല്ലാം മാറി…” ആര്യൻ അമ്മക്കും മറുപടി നൽകി.

 

കൂടുതൽ ചോദ്യങ്ങൾ വരുന്നതിന് മുൻപ് അവൻ സ്ലാബിൽ വെച്ച ഗ്ലാസ്സെടുത്ത് ബാക്കി ചായ കുടിക്കാൻ തുടങ്ങി.

 

“ആര്യാ ഇറങ്ങാം…?” ലിയ ആര്യനോട് ചോദിച്ചു.

 

“ഹാ ഇറങ്ങാം ചേച്ചീ…” അവളുടെ ചോദ്യം കേട്ട ആര്യൻ തിടുക്കത്തിൽ ചായ മുഴുവൻ കുടിച്ച ശേഷം പറഞ്ഞു.

 

“എങ്കിൽ ഞങ്ങൾ ഇറങ്ങുവാ ചേച്ചീ…മോളെ ചേട്ടൻ പോയിട്ട് വരാം കേട്ടോ…അമ്മേ ശരി എന്നാൽ…” ആര്യൻ എല്ലാവരോടും കൂടെ പെട്ടെന്ന് യാത്ര പറഞ്ഞിട്ട് അമ്മുവിനെ താഴെയിറക്കിയ ശേഷം പുറത്തേക്ക് നടന്നു. അവൻ്റെ പുറകിലായി അവരും.

 

ലിയയും അവരോട് എല്ലാവരോടും യാത്ര പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. ആര്യൻ ശാലിനിയോട് ആരും കാണാതെ പോയിട്ട് വരാം എന്ന് കണ്ണ് കാണിച്ചിട്ട് ലിയയുമായി ബസ്സ് സ്റ്റോപ്പിലേക്ക് വേഗം നടന്നു.

 

“നിന്നോട് അമ്മ പനി എങ്ങനെയുണ്ടെന്നോ മറ്റോ ചോദിക്കുന്നത് കേട്ടല്ലോ…?” നടത്തത്തിനിടയിൽ ലിയ അവനോട് ചോദിച്ചു.

 

“ഓഹ് അതോ…അത് ഇന്നലെ ചെറിയൊരു ജലദോഷം പോലെ ഉണ്ടായിരുന്നു അതിൻ്റെ കാര്യമാ അമ്മ ചോദിച്ചത്…” ആര്യൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

 

“എന്നിട്ട് ഓഫീസിൽ വെച്ച് ഒന്നും തോന്നിയില്ലല്ലോ എനിക്ക്…?” ലിയ വീണ്ടും ചോദ്യമെറിഞ്ഞു.

 

“അന്നേരം വലുതായിട്ട് ഒന്നും ഇല്ലായിരുന്നു…ചെറിയ തൊണ്ട വേദനയും പിന്നെ മുക്കടപ്പും മാത്രമേ ഉള്ളായിരുന്നു…” ആര്യൻ അതിനും മറുപടി നൽകി.

 

“അതെന്താ നീ എന്നോട് പറയാഞ്ഞത്…?” ശകാരത്തോടെയുള്ള അവളുടെ അടുത്ത ചോദ്യം.

 

“അതങ്ങനെ പറയാനും മാത്രം ഒന്നും ഉണ്ടായിരുന്നില്ല ചേച്ചീ…വെളുപ്പിനെ കുളത്തിൽ പോയി കുളിക്കുന്നത് കൊണ്ട് തണുപ്പ് കാരണം ഇടയ്ക്ക് വരുന്നതാ…പക്ഷേ ഇന്നലെ വൈകിട്ടായപ്പോ തുമ്മലും തുടങ്ങി…ചേച്ചിയെ വിട്ടിട്ട് വന്നപ്പോൾ ശാലിനി ചേച്ചിയെ കണ്ട് സംസാരിച്ചപ്പോൾ ഞാൻ കിടന്നു തുമ്മുന്നത് കണ്ടായിരുന്നു…വൈകിട്ടപ്പോ എങ്ങനെ ഉണ്ടെന്ന് അറിയാനായി വീട്ടിലേക്ക് വന്നു…പിന്നെ കുറച്ച് കഞ്ഞിയും ഇട്ട് തന്നിട്ടാ പോയത്…അത് കുടിച്ച് കിടന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു…” ആര്യൻ എത്തി വിദഗ്ദമായി പിടിച്ച് നിന്നു.

 

“ഉം…ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറഞ്ഞിട്ട് വേഗം വീട്ടിൽ പോയി കിടന്നോണം…ചുമ്മാ വരുത്തി വയ്ക്കാൻ…” ലിയ പരിഭവത്തോടെ പറഞ്ഞു.

 

“ശരി ചേച്ചീ ഞാൻ പറയാം…” ആര്യൻ അത് സമ്മതിച്ചു.

 

സത്യം പറഞ്ഞാൽ ലിയക്ക് അവനോടുള്ള സ്നേഹവും കരുതലും കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നോർത്തപ്പോൾ ആര്യന് അവളോട് കള്ളം പറഞ്ഞതിൽ വിഷമവും കുറ്റബോധവും തോന്നി. എന്നാൽ അങ്ങനെയൊരു കള്ളം പറയാതെ നിവർത്തിയില്ലായിരുന്നു എന്നും ആ സാഹചര്യത്തെ കുറിച്ചോർത്തപ്പോൾ അവന് മനസ്സിലായി. ഇനി അങ്ങനെ ഒരു അബദ്ധം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവൻ മനസ്സിൽ തീരുമാനിച്ചു.

 

അവർ നടന്ന് ബസ്സ് സ്റ്റോപ്പിൽ എത്തി. ആര്യൻ പെട്ടെന്ന് കുട്ടച്ചനേയും ചന്ദ്രിക ചേച്ചിയേയും കൂടെ കേറിക്കണ്ട് നാട്ടിലേക്ക് പോവാണെന്ന് അറിയിച്ചിട്ട് തിരിച്ചിറങ്ങിയപ്പോഴേക്കും ദൂരെ നിന്നും ബസ്സിൻ്റെ ഹോണടി മുഴങ്ങുന്നത് അവർ കേട്ടു. പെട്ടെന്ന് തന്നെ റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത്ത് പോയി നിന്ന ശേഷം ബസ്സ് വന്നപ്പോൾ അവർ രണ്ടുപേരും അതിൽ കയറി സീറ്റുറപ്പിച്ചു.

 

രണ്ട് പേർക്കുള്ള ടിക്കറ്റും ആര്യൻ തന്നെ എടുത്ത ശേഷം അവർ ഓരോ കാര്യങ്ങളെ പറ്റി സംസാരിച്ചിരുന്നു.

 

“ഇന്ന് ആർക്കെങ്കിലും സീറ്റ് ഒഴിഞ്ഞ് കൊടുക്കാൻ പ്ലാൻ ഉണ്ടോ…?” ലിയ അവനോട് ചോദിച്ചിട്ട് ചിരിച്ചു.

 

“ഏയ് ഇല്ലാ…അഥവാ ഉണ്ടെങ്കിലും ചേച്ചിയെ എഴുന്നേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല പോരേ…?” എന്ന് ചോദിച്ചിട്ട് അവനും ചിരിച്ചു.

 

“ഞാനും എഴുന്നേൽക്കുന്നില്ല നീയും എഴുന്നേൽക്കുന്നില്ല…” എന്ന് പറഞ്ഞുകൊണ്ട് ലിയ അവൻ്റെ കൈയുടെ ഇടയിലൂടെ അവളുടെ കൈയിട്ട് അവൻ്റെ ചേർത്ത് പിടിച്ചിരുന്നു. അവനും അവളുടെ കൈ ചേർത്ത് പിടിച്ച് അവർ പരസ്പരം അവളുടെ സ്റ്റോപ്പ് എത്തുന്നത് വരെ അങ്ങനെ തന്നെയിരുന്നു. ഇറങ്ങുന്നതിന് മുന്നേ ചെന്നിട്ട് വിളിക്കണം എന്ന് പറഞ്ഞിട്ട് ഒരു പുഞ്ചിരി കൂടി അവന് സമ്മാനിച്ചുകൊണ്ട് ലിയ എഴുന്നേറ്റു. അവൾ ബസ്സിൽ നിന്നും ഇറങ്ങി പോകുന്നതും നോക്കി ആര്യൻ അവിടെ ഇരുന്നു. രണ്ട് മണിയടി ശബ്ദം കേട്ടതും ബസ്സ് അവനെയും മറ്റ് യാത്രക്കാരെയും കൊണ്ട് വീണ്ടും മുന്നോട്ട് നീങ്ങി.

 

(100% തുടരും…)

 

__________________________________

 

ഇതുവരെ ഉണ്ടായിരുന്ന സ്നേഹവും(❤️) പിന്തുണയും ഇപ്പോഴും, തുടർന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെ…

 

AEGON TARGARYEN