മന്ദാരക്കനവ് – 10 25അടിപൊളി  

 

“എപ്പോ ചാച്ചിയെന്ന് ചോദിച്ചാ മതി…” ആര്യനും ചിരിച്ച ശേഷം കസേരയിലേക്ക് ഇരുന്നു.

 

അവൻ ഒട്ടും താമസിക്കാതെ തന്നെ ലിയയുടെ പഞ്ഞിവയറിന് മുകളിൽ തല ചായ്ച്ച് ഇരുന്നു. ലിയ അവനെ മുടിയിൽ തഴുകി നിന്നു.

 

“എന്നും ഇങ്ങനെ എന്നെ ശീലിപ്പിച്ചാൽ അവസാനം ചേച്ചിക്ക് തന്നെയാ പണി കേട്ടോ…” ആര്യൻ അങ്ങനെ തന്നെ ഇരുന്നു കൊണ്ട് പറഞ്ഞു.

 

“എന്ത് പണി…?” ലിയ ചോദിച്ചു.

 

“അവധി ദിവസങ്ങൾ ഞാൻ പിന്നെ എന്തോ ചെയ്യും…?”

 

“അത് ആഴ്‌ച്ചയിൽ ഒരു ദിവസത്തെ കാര്യമല്ലേയുള്ളൂ…?”

 

“ഹലോ മറ്റന്നാളെ ഒക്ടോബർ രണ്ടാ തീയതി…അപ്പോ അടുപ്പിച്ച് രണ്ട് ദിവസം ആയില്ലേ…?” ആര്യൻ തല ഒന്നുയർത്തി പറഞ്ഞ ശേഷം വീണ്ടും ചാരി.

 

“ഓഹ് അത് ശരിയാണല്ലോ…എന്നാലും വെല്ലപ്പോഴുമല്ലേടാ ഇങ്ങനെ അടുപ്പിച്ച് ഒന്നുരണ്ട് അവധിയൊക്കെ വരൂ…”

 

“ഉം…” ആര്യൻ മൂളി.

 

“അത്രയ്ക്ക് സങ്കടം ആണേൽ നീ എൻ്റെ കൂടെ പോരേ…” ലിയ പറഞ്ഞു.

 

“അതിലും നല്ലത് ചേച്ചി എൻ്റെ കൂടെ നിൽക്കുന്നതല്ലേ…!”

 

“ഓഹോ…എങ്കിൽ അവധിയുള്ളപ്പോ മാത്രം ആക്കണ്ടാ എന്നും നിൽക്കാം എന്താ…?” ലിയ പരിഹാസരൂപേണ ചോദിച്ചു.

 

“ഹാ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവളുടെ മുഖത്തേക്ക് നോക്കി ഇളിച്ചു.

 

“അയ്യടാ…” എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ലിയ അവൻ്റെ കവിളിൽ ഒരു നുള്ള് കൊടുത്തു.

 

ആര്യൻ അതും വാങ്ങി മിണ്ടാതെ ലിയയുടെ വയറിൽ മുഖം ചായ്ച്ച് വീണ്ടും കിടന്നു.

 

“അതേ…മതി സമയമായി…” ഏതാനും മിനുട്ടുകൾ കൂടി കഴിഞ്ഞ ശേഷം ലിയ പറഞ്ഞു.

 

“പോരാ…ഇനിയും…” ആര്യൻ ചിണുങ്ങി.

 

“ശെടാ…എൻ്റെ ബസ്സ് പോകും കേട്ടോ ചെക്കാ…” ലിയ പറഞ്ഞു.

 

“ഇതിൽ മുഖം ചേർന്ന് കിടന്നാൽ കിടന്നു പോകുമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ…ആര് പറഞ്ഞു എന്നോട് കിടക്കുന്നില്ലേ എന്ന് ചോദിക്കാൻ…?” ആര്യൻ അവളെ കൂടുതൽ ചുറ്റിപ്പിടിച്ച് കിടന്നു.

 

“അത് ശരി ഇപ്പോ ഞാനായോ കുറ്റക്കാരി…എങ്കിൽ ശരി ഇനി കിടത്തുന്നില്ല പോരേ…!” ലിയ മറുപടി നൽകി.

 

“ഏയ് അത് വേണ്ടാ…”

 

“ഉം എങ്കിൽ എൻ്റെ കുഞ്ഞുവാവ എഴുന്നേറ്റാട്ടേ…ബാക്കി നാളെ കേട്ടോ…”

 

“നാളെ എങ്കിൽ കുറച്ചുകൂടി നേരത്തെ കിടത്തണം…” ആര്യൻ തല ഉയർത്തി പറഞ്ഞു.

 

“ഉം ശരി…” ലിയ അത് സമ്മതിച്ചു.

 

“ഓക്കേ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ എഴുന്നേറ്റു.

 

“കുസൃതി കുറച്ച് കൂടുന്നുണ്ട്…” ലിയ അവൻ്റെ മൂക്കിൻ്റെ തുമ്പത്ത് പിടിച്ച് ഞെക്കിക്കൊണ്ട് പറഞ്ഞു.

 

“ചേച്ചീടെ അടുത്തല്ലേ പറ്റൂ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ചിരിച്ചു.

 

ഓഫീസ് പൂട്ടിയ ശേഷം അവർ രണ്ടുപേരും യാത്രയായി. ആര്യൻ ലിയയെ പതിവുപോലെ ബസ്സ് സ്റ്റോപ്പിൽ കൊണ്ടുവിട്ട ശേഷം തിരികെ വീട്ടിലേക്ക് പോയി. രാവിലെ ശാലിനി വൈകിട്ട് അങ്ങോട്ടേക്ക് വരേണ്ടാ എന്ന് പറഞ്ഞതുകൊണ്ട് അവൻ അവളുടെ വീട്ടിലേക്ക് കയറാതെ നേരെ അവൻ്റെ വീട്ടിലേക്ക് തന്നെ പോയി.

 

കുളി കഴിഞ്ഞ് ഒരു ചായ ഇട്ട് കുടിച്ച ശേഷം ആര്യൻ ശാലിനി വരുമോ എന്ന് മനസ്സിൽ ആലോചിച്ചുകൊണ്ട് കട്ടിലിൽ കയറി കിടന്നു. സമയം പോകാനായി കൂട്ടിന് ഒരു പുസ്തകവും എടുത്തിരുന്നു അവൻ.

 

പകുതി വായിച്ച് വച്ചിരുന്ന ആ പുസ്തകം ആര്യൻ മുഴുവനും വായിച്ചു കഴിഞ്ഞപ്പോൾ സമയം ആറര കഴിഞ്ഞിരുന്നു. ഇതുവരെ ആയിട്ടും ശാലിനിയെ കാണാത്തതുകൊണ്ട് ഇനി വരില്ലായിരിക്കുമോ എന്ന് പോലും ആര്യൻ ചിന്തിച്ചു. ഉള്ളിൽ ഒരുപാട് സ്വപ്നങ്ങളും നെയ്ത് അവൻ വീണ്ടും കട്ടിലിൽ കയറി കിടന്നു.

 

സമയം വീണ്ടും ഒരു മണിക്കൂറോളം മുന്നോട്ട് പോയി. ഇതുവരെയും ശാലിനിയെ കാണാത്തതുകൊണ്ട് ഇനി ഏതായാലും ഒന്ന് വീട്ടിലേക്ക് പോയി അന്വേഷിക്കാം എന്ന് ആര്യൻ വിചാരിച്ചു. അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു. മുൻ വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങിയ ആര്യൻ ഗേറ്റ് കടന്ന് നടന്നു വരുന്ന ശാലിനിയെ കണ്ടു. അവൻ്റെ മനസ്സിൽ അവളെ കണ്ടമാത്രയിൽ തന്നെ ഒരുപാട് സന്തോഷം നിറഞ്ഞുതുളുമ്പി. ശാലിനി വേഗം നടന്ന് വാതിൽക്കൽ നിൽക്കുന്ന ആര്യനെ ഒന്ന് നോക്കിയ ശേഷം അവനെ തള്ളിമാറ്റി അകത്തേക്ക് കയറി. ആര്യൻ ഉടനെ തന്നെ വാതിലടച്ച് കുറ്റിയിട്ടു.