മന്ദാരക്കനവ് – 10 25അടിപൊളി  

 

“ഞാൻ അങ്ങോട്ട് ഇറങ്ങാൻ തുടങ്ങുവായിരുന്നു…” വാതിലടച്ച് ശാലിനി ഇരുന്നതിന് അരികിൽ തന്നെ പോയി ഇരുന്നുകൊണ്ട് ആര്യൻ പറഞ്ഞു.

 

“എന്തിന്?…നിന്നോട് ഞാൻ പറഞ്ഞില്ലേ അങ്ങോട്ട് വരരുതെന്ന്…” പറഞ്ഞാൽ അനുസരിക്കില്ലേ എന്ന ഭാവത്തിൽ ശാലിനി അവനോട് ചോദിച്ചു.

 

“അതുപിന്നെ ഇത്രേം നേരം ആയിട്ടും കാണാതായപ്പോൾ…” ആര്യൻ മുഴുവിപ്പിച്ചില്ല.

 

“ഞാൻ അവർക്ക് കഴിക്കാനുള്ളതൊക്കെ ഒന്ന് പാകമാക്കി എടുത്ത് വെച്ചിട്ട് ഇറങ്ങാമെന്ന് കരുതി…അതാ താമസിച്ചത്…” ശാലിനി വ്യക്തമാക്കി.

 

“ഉം…എന്ത് പറഞ്ഞാ ഇറങ്ങിയത്…?” ആര്യൻ അവളുടെ ഇടതുകൈ എടുത്ത് അവൻ്റെ വലതുകൈയുടെ മുകളിൽ വെച്ചുകൊണ്ട് ചോദിച്ചു.

 

“വൈകിട്ട് നിന്നെ കണ്ടില്ലല്ലോ, രാവിലെ ചെറിയ ജലദോഷം ഉണ്ടെന്ന് പറഞ്ഞിരുന്നു ഇനി ഒരുപക്ഷേ പനി പിടിച്ച് കാണുമോ, ഒന്ന് പോയി നോക്കിയിട്ട് വരാം എന്നും പറഞ്ഞ്…” ശാലിനി പറഞ്ഞിട്ട് ഒന്ന് പുഞ്ചിരിച്ചു.

 

“ഓഹ് അപ്പൊ അതിനാണല്ലേ എന്നോട് വൈകിട്ട് അങ്ങോട്ട് വരേണ്ടന്ന് പറഞ്ഞത്…?” ആര്യൻ ചിരിച്ചു.

 

“പിന്നല്ലാതെ…നീ ഇപ്പോ വന്നിരുന്നെങ്കിൽ നീ ആയിട്ട് തന്നെ കുളമാക്കിയേനേം അത്…” ശാലിനിയും ചിരിച്ചു.

 

“പിന്നെ എത്രയെന്ന് വെച്ചാ നോക്കിയിരിക്കുന്നത്…?” ആര്യൻ്റെ സ്വരം സരസമായിരുന്നു.

 

“നോക്കിയിരുന്ന് മടുത്തായിരുന്നോ നീ…?” ശാലിനി അവൻ്റെ മിഴികളിൽ നോക്കി.

 

“പിന്നില്ലാതെ…” ആര്യൻ അവളുടെ കൈ അവൻ്റെ കൈയിൽ വെച്ച് മെല്ലെ തഴുകി.

 

“അതെന്താ…?” ശാലിനി ചോദിച്ചു.

 

“കൊതിയായിട്ട്…” ആര്യൻ പുഞ്ചിരിച്ചു.

 

“എന്ത് കൊതി…?” ശാലിനിയുടെ ശബ്ദവും മൃദുലമായി.

 

“ചേച്ചിയെ കാണാനുള്ള കൊതി…” ആര്യൻ്റെ കണ്ണുകൾ വീണ്ടും അവളുടെ കണ്ണുകളിൽ തറച്ചു.

 

“കണ്ടിട്ട് കൊതി തീർന്നോ…?” അവൾ പുഞ്ചിരിച്ചു.

 

“കണ്ടപ്പോ തൊടാനുള്ള കൊതി…” അവൻ അവളെ കൈയ്യെടുത്ത് അതിൽ ചുണ്ടോട് ചേർത്തൊന്ന് ചുംബിച്ചു.

 

“തൊട്ടിട്ടോ…?” ശാലിനിയുടെ സ്വരവും കാമവികാരത്തിന് അടിമപ്പെട്ടുകഴിഞ്ഞിരുന്നു.

 

“വീണ്ടും വീണ്ടും തൊടാനുള്ള കൊതി…” ആര്യൻ പറഞ്ഞു.

 

“എവിടെ…?” അവളുടെ ചുണ്ടുകൾ വിറകൊണ്ടു.

 

ആര്യൻ ഇരുന്നിടത്തുനിന്നും കസേര അൽപ്പം കൂടി അവളുടെ അടുത്തേക്ക് നിരക്കി കൊണ്ടുവന്ന് അവളുടെ തൊട്ടടുത്തായി ഇരുന്ന ശേഷം ശാലിനിയുടെ കസേരയും അൽപ്പം ചരിച്ച് അവന് മുഖാമുഖമായി അവളെ ഇരുത്തി.

 

“ഇവിടെ…” ആര്യൻ ആദ്യം അവളുടെ രണ്ടു കൈയും അവൻ്റെ രണ്ടു കൈകളുമായി ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

 

“അവിടെ ഇപ്പൊ തൊട്ടതല്ലേ…?” ശാലിനിയുടെ ഭാവങ്ങൾ ഓരോ നിമിഷവും ഒരു പുതുമണവാട്ടിയെ പോലെ മാറിമറിഞ്ഞുകൊണ്ടിരുന്നു.

 

“പിന്നെ ഇവിടെ…” ആര്യൻ അവൻ്റെ വലതുകൈ കൊണ്ടുചെന്ന് അവളുടെ രണ്ടു കണ്ണിന് പുറത്തും തൊട്ടു.

 

“പിന്നെ…?” ശാലിനി ചോദിച്ചു.

 

“ഇവിടെ…” ആര്യൻ അവളുടെ മൂക്കിൻ്റെ പാലത്തിലൂടെ മുകളിൽ നിന്നും താഴെ തുമ്പ് വരെ മെല്ലെ തഴുകി.

 

“ഇവിടെയും…” ഇത്തവണ ശാലിനി ചോദിക്കാതെ തന്നെ ആര്യൻ അവളുടെ രണ്ട് കവിളുകളിലും അമർത്തി ഒരു കുമ്പിളിലെന്നപോലെ മുഖം അവൻ്റെ കൈകളിൽ ചേർത്ത് പിടിച്ചു.

 

“ഉം…” ഈണത്തിൽ ഒരു മൂളൽ അവളിൽ നിന്നും പുറത്തേക്ക് വന്നു.

 

അവൻ്റെ കൈക്കുള്ളിൽ ഒതുങ്ങി ഇരിക്കുന്ന അവളുടെ വട്ട മുഖം നോക്കി ആര്യൻ പുഞ്ചിരിച്ചു. ശാലിനിയും അവനെ നോക്കി തിരിച്ചും പുഞ്ചിരിച്ചു.

 

“തീർന്നോ…?” ഇനിയും വേണം എന്ന് അവൾ പറയാതെ ഒരു ചോദ്യത്തിലൂടെ അവനെ അറിയിക്കാൻ ശ്രമിച്ചു.

 

“ഇല്ലാ…” ഉടനെ തന്നെ മറുപടി നൽകി.

 

“ഇവിടെയും…” അവൻ്റെ വലതുകൈയിലെ രണ്ട് വിരലുകൾ അവളുടെ ചുണ്ടുകളെ തഴുകവെ അവൻ പറഞ്ഞു. അവളുടെ ചുവന്ന ചിറികൾക്ക് മുകളിലൂടെ അവൻ വിരലുകളുടെ ഓടിച്ച് ഹരം കൊണ്ടു. ശാലിനിയും അവൻ്റെ ആ പ്രവർത്തിയിൽ പുളകിതയായി. ആര്യൻ അവൻ്റെ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് അവളുടെ കീഴ്ചുണ്ട് ചേർത്ത് പിടിച്ച് താഴേക്ക് മെല്ലെ വലിച്ച് പിടിച്ച ശേഷം അതിൽ നിന്നും പിടിവിട്ടു. “ബ്ലുപ്” എന്നൊരു ശബ്ദത്തോടുകൂടി അവളുടെ കീഴ്ചുണ്ട് മേൽച്ചുണ്ടിൽ അടിച്ച ശേഷം ചെറിയൊരു വിറയലോടെ അത് വീണ്ടും മലർന്നു തള്ളി നിന്നു. ഇതെല്ലാം ആസ്വദിച്ച് ശാലിനി ശ്വാസമടക്കി അവനുമുന്നിൽ അടങ്ങിയിരുന്നു.